എൻ പ്രിയൻ വരുന്നു മേഘാരൂഢനാ
എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്എൻ കാന്തൻ വരുന്നു വാനമേഘത്തേരിൽ ഉണർന്നിടുക മണവാട്ടിയെഒരുങ്ങിടുക എതിരേറ്റിടാൻദു:ഖം ദുരിതം എല്ലാം നീങ്ങിപ്പോംഎൻ പ്രിയൻ ചാരെ അണഞ്ഞിടുമ്പോൾലോകത്തിലൊന്നും വേണ്ടെൻ പ്രിയനെനീ മാത്രം മതി നീ മാത്രം മതി;- എൻ പ്രിയൻഈ പാഴുലകിൽ നിൻ പേർക്കായി ഞാൻഏറ്റീടുന്നതാം കഷ്ടങ്ങൾ തീരാറായ്മണിയറയിൽ എന്നെച്ചേർത്തിടുംപ്രാണപ്രിയനെ നീ മാത്രം മതി;- എൻ പ്രിയൻഈ ലോകം തരും സ്ഥാനമാനങ്ങൾനശ്വരമെന്നു ഞാൻ കണ്ടിടുന്നുവേലതികച്ചു ഒരുങ്ങിടും ഞാൻസീയോൻ കാന്തനെ നീ മാത്രം മതി;- എൻ പ്രിയൻനിന്നെ നോക്കിയെൻ കൺകൾ മങ്ങുന്നെഎന്നു വന്നിടും എൻ […]
Read Moreഎൻ പ്രിയൻ യേശുവിൻ പൊൻപ്രഭ
എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽഎൻ ഭീതിയാം കൂരിരുൾ മാറിഇല്ലെനിക്കു ലേശം ഭീതിയിന്നുഎല്ലാറ്റിനും യേശു കൂടെയുണ്ട്ഈ മഹാ സന്തോഷം നിത്യമാണേഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-മക്കളാലീ സന്തോഷം സാദ്ധ്യമല്ലധനമീ സമാധാനം തരികയില്ലആരോഗ്യം നൽകില്ലീ സമാധാനംഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-വിട്ടീടുക പാപ പ്രവർത്തികളെവന്നീടുക യേശുവിൻ പാദപീഠേകാത്തിടും എന്നാളും കണ്മണിപോൽഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-
Read Moreഎൻ പ്രിയനേ നിൻ പൊൻമുഖം
എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശഎൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശഎൻ ഏകപ്രത്യാശഎൻ ഭാഗ്യപ്രത്യാശ – എൻ…സുന്ദരനെൻ പ്രിയൻ – വന്നീടുമെൻ കാന്തൻസ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻവിരുന്നു വീടതിൽ എന്നെ നയിച്ചീടുംസ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും;-ഇമ്പം തരും സ്വരം-തുമ്പമകറ്റീടുംഉല്ലാസഘോഷങ്ങൾ – സീയോനിലെന്നെന്നുംആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനംകുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം;-കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവംചൊല്ലിയ നാഥനേ എന്നു നീ വന്നീടുംകാണാനെനിക്കാശ-രാജാധിരാജാവെകേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ;-
Read Moreഎൻ പ്രിയനേ യേശുവേ രക്ഷകാ
എൻ പ്രിയനേ യേശുവേ രക്ഷകാ (2)നിൻ കരമെൻ-മേൽ വയ്ക്കശുദ്ധിചെയ്കെന്നെ (2)ഓ… കർത്താവേ നിൻഅഗ്നിയെന്നിൽ കത്തട്ടെ(2)അശുദ്ധിയെല്ലാം ചാരമാകട്ടെഞാൻ തിളങ്ങുന്ന മുത്താകട്ടെ (2)എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2)വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);-എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2)വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം (2);-എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2)വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);-
Read Moreഎൻ പ്രിയനെന്തു മനോഹരനാം
എൻ പ്രിയനെന്തു മനോഹരനാംതൻ പാദമെന്നുമെന്നാശ്രയമാം ആനന്ദമായവനനുദിനവും ആമയമകറ്റി നടത്തുമെന്നെശാരോൻ പനിനീർ കുസുമമവൻതാഴ്വരകളിലെ താമരയും മധുരഫലം തരും നാരകമാംതൻ നിഴലതിലെൻ താമസമാം;-ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽഇരുൾ നിറമായെനിക്കെങ്കിലും താൻതള്ളുകയില്ലെന്നെത്തിരു കൃപയാൽതന്നരമനയിൽ ചേർക്കുകയായ്;-മാറ്റമില്ലാ കൃപ നിറഞ്ഞവനായ്മറ്റൊരു രക്ഷകനില്ലിതുപോൽമരുവിടമാമീ ഭൂമിയിൽ തൻമാറിൽ ചാരി ഞാനാശ്വസിക്കും;-
Read Moreഎൻ പ്രിയനെപ്പോൽ സുന്ദരനായ്
എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ കാണുന്നില്ല മേലാലും ഞാൻ കാണുകയില്ലസുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ-ഈസർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻസർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ;-യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ;-ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ;-വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന ജഡികസുഖങ്ങളെന്നെ എതിരേൽക്കുകിൽ;-പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ;-
Read Moreഎൻ പ്രിയന്‍റെ വരവേറ്റം അടുത്തു
എൻ പ്രിയന്‍റെ വരവേറ്റം അടുത്തു പോയിസമീപമായി ഏറ്റം ആസന്നമായിഒരുങ്ങീടാം പ്രീയ സോദരരേ ധരിച്ചീടാം ദൈവവിശുദ്ധിയേഹാല്ലേലൂയ്യാ എന്നും പാടീടുവാൻആനന്ദത്താൽ എന്നും ആരാധിക്കാംദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾഭാരങ്ങളാൽ മനം തകർന്നീടുമ്പോൾസന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻകാഹളധ്വനി വേഗം മുഴങ്ങീടാറായിസമയമിതേറ്റം അടുത്തുപോയിമണവാളൻ വാതില്ക്കൽ വന്നീടാറായിവിളക്കിലെണ്ണ തെളിയിച്ചീടാംകാന്തൻ വരവിൽ നാം ജയിച്ചീടുവാൻ
Read Moreഎൻ പ്രേമകാന്തനാം യേശുവേ
എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെനിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെഎൻ നയനങ്ങൾക്കതി മോദം നിൻ രൂപമേസ്തുതികളിൽ വാണിടും നാഥനാം യേശുവേആയിരം പതിനായിരങ്ങളിൽ സുന്ദരനേസുന്ദരനേ സുന്ദരനേ എൻ യേശുവേകണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2)വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ്പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്;-നിൻ വചനം എന്‍റെ കാതിൽ ആനന്ദമേകും സംഗീതമേ (2)നിന്‍റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെനിന്‍റെ മാർവ്വതിൽ എൻ വിശ്രമമേ എൻ സർവ്വസ്വമെ;-
Read Moreഎൻ പടകിൽ യേശുവുണ്ടേ
എൻ പടകിൽ യേശുവുണ്ടേഎന്‍റെ നിത്യനായകൻ താൻഅലയുന്ന കാറ്റിൽ അലയാതെ പോവാൻഎൻ പടകിൽ യേശുവുണ്ടേലോക യാത്രയിൽ വീഴാതെ ഓടുവാൻയേശുവിൽ ഞാനെന്നുമെന്നും ചാരുവാൻഎൻ പടകിൽ നാഥനുണ്ടേഈ വൻ തിരയെ ജയിച്ചിടുവാൻ;- എൻ…അന്ധകാര ശക്തിയെ ജയിച്ചീടുവാൻയേശുവിൽ വസിച്ചു ഞാൻ പ്രകാശിപ്പാൻഎൻ പടകിൽ കർത്തനുണ്ടേഈ വൻ ചുഴിയെ ജയിച്ചീടുവാൻ;- എൻ…
Read Moreഎൻ പ്രേമഗീതമാം എൻ യേശുനാഥാ
എൻ പ്രേമഗീതമാംഎൻ യേശുനാഥാ നീഎൻ ജീവനെക്കാളും നീവലിയതാണെനിക്ക് (2)ആരാധന… ആരാധന…ആരാധന… ആരാധന…തുല്യം ചൊല്ലാൻ ആരുമില്ലേഅങ്ങേപ്പോലേ യേശുവേ(2) ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ (2);- ആരാധന…അങ്ങേപ്പോലേ സ്നേഹിച്ചീടാൻആവതില്ല ആർക്കുമേ(2)സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ(2);- ആരാധന…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
- നല്ലിടയനാം യേശുരക്ഷകൻ
- അടയാളങ്ങൾ കാണുന്നുണ്ട് ഒരുങ്ങി
- മോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും
- സ്തോത്ര ഗീതങ്ങൾ പാടി ഞങ്ങൾ

