Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എൻ യേശുവേ എൻ ജീവനേ

എൻ യേശുവേ എൻ ജീവനേഎന്നാശ നീ മാത്രമാംശോകാന്ധകാരങ്ങളിൽ എൻ ഏകാന്ത നേരങ്ങളിൽ എൻ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെൻ മുൻ വന്നിടും;- എൻ…ഉറ്റോരുപേക്ഷിച്ചിടും എൻ കൂട്ടാളികൾ പോയിടും തെറ്റാതെന്നാവശ്യനേരങ്ങളിൽ കൂട്ടായെനിക്കുണ്ടു നീ;- എൻ…രാവിൽ വിളക്കാണു നീ എൻ നാവിൽ മധുവാണു നീ അളവില്ലാ കദനത്തിൻ കാർമേഘത്തിൽ മഴവില്ലിനൊളിയാണു നീ;- എൻ…വേറില്ലെനിക്കാശ്രയം വേറില്ലെനിക്കാരുമേ നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ ചാരത്തു നീ മാത്രമേ;- എൻ…ഒന്നേയെനിക്കാഗ്രഹം ഞാൻ നിന്നെയെൻ മുൻ കാണണം എന്നേരവും നിൻ മുഖദർശനം തന്നേഴയെയോർക്കണം;- എൻ…

Read More 

എൻ യേശുവേ നടത്തിടണേ നിൻ

എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെകൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങുംകാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ;-ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ലശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം;-നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലുംആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്‍റെ വാസം;-നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാംസംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം;-രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ പാടും നിൻകീർത്തനങ്ങൾ;-

Read More 

എൻ യേശുവേ പോൽ ഉന്നതൻ

എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളുതന്‍റെ സ്നേഹം ആരാൽ വർണ്ണിപ്പാൻ ആകുമോ (2)കൃപ ഒഴുക്കിടും അളവില്ലാതെദയ ഏകിടും അവൻ അധികം (2)എത്ര നല്ല ദൈവം നസ്രയനാം യേശുവിശ്വസിച്ചാൽ ദൈവത്തിന്‍റെ മഹത്വം കാണാം (2)ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾഈ ക്ഷണത്തിൽ വ്യാപരിക്കും ദൈവ ശക്തിയായ് (2)കുരുടരും മുടന്തരും സൗഖ്യം ആകുന്നുബധിരന്മാർ യേശുവിന്‍റെ സ്വരം കേൾക്കുന്നു (2)കുഷ്ഠ രോഗം മാറിയവർ സ്തുതിച്ചീടുന്നുരക്ത സ്രാവക്കാരി ശക്തി തൊട്ടറിയുന്നു (2);- എത്ര…കടലിന്മേൽ നടന്നവൻ സൃഷ്ടാവാം ദൈവംകാറ്റിനെ അടക്കിടുന്ന സർവ്വശക്തനും (2)ലാസറിനെ ഉയർപ്പിച്ച ജീവനാഥനുംപാപികൾക്കു […]

Read More 

എൻ യേശുവേ രക്ഷകാ നല്ല

എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ മാറാത്ത മാധുര്യവാൻനീയോ ഇന്നലേമിന്നും എന്നുമനന്യനായ്മന്നിലെൻ കൂടെയുണ്ട്എൻ വേദനവേളയിൽ നീ വരും തുണയായ് പേടിക്കയില്ലിനീ ഞാൻഎന്നിൽനൽകിയതെല്ലാം നന്മയിൻ കരുതൽഎന്നൊരു നാളറിയും;-എൻജീവിതഭാരങ്ങൾ ആരിലുമധികം നീയറിയുന്നുവല്ലോ നാഥാനിന്നിലല്ലാതെയാരിൽ ഞാൻ ചാരിടുംനീറുന്ന ശോധനയിൽ;-ഈ ലോകസാഗരത്തിൽ വൻതിരമാലകൾ ആഞ്ഞടിക്കും നേരത്തിൽനിന്‍റെആണികളേറ്റ പാണിയാലെന്നെ നീഅൻപോടു താങ്ങിടുന്നു;-എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ എന്നുമെന്നാശയതാം അന്നു ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻഎന്നാളും വാണിടുമേ;-

Read More 

എൻ യേശുവിൻ സന്നിധിയിൽ

എൻ യേശുവിൻ സന്നിധിയിൽ എന്നുംഗീതങ്ങൾ പാടിടും ഞാൻതന്‍റെ മാധുര്യമേറിടും നാമമത്സ്തുതി ഗീതങ്ങൾ പാടിടും ഞാൻകണ്ണുനീരവൻ തുടച്ചീടുമേകരുണയിൻ കരം നീട്ടിടുമേഎന്‍റെ കാൽവറി നായകൻ യേശുമതിഎന്‍റെ പാപങ്ങൾ അകറ്റിടുവാൻ;-പരമൻ വിളി കേട്ടിടുമ്പോൾപരമാനന്ദം ലഭിച്ചിടുമേഎന്‍റെ അകൃത്യങ്ങളൊക്കെയുംഅവൻ കൃപയാൽ അതിവേഗമകറ്റിടുമേ;-

Read More 

എൻ യേശുവുണ്ട് കൂടെ തെല്ലും

എൻ യേശുവുണ്ട് കൂടെതെല്ലും ഭയമെനിക്കില്ല(2)തൻ ആത്മ ബലത്താലെജീവിച്ചീടും ഞാൻ എന്നും(2)എൻ യേശുവുണ്ട് കൂടെ (എൻ യേശു)നിത്യമായ വാസം നാഥനൊരുക്കുന്നുപുത്തനഭിഷേകംഎന്നിൽ പകരുന്നു (2)എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2)നീ എന്നുമെന്‍റെ കൂടെ;- എൻ യേശു…കാൽവറിയിൽ എനിക്കായ് മരിച്ചെന്‍റെ നാഥൻകാൽകരങ്ങൾ എനിക്കായ് തകര്ർന്നെന്‍റെ താതൻ(2)നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2)പാടീടും ഞാനെന്നും;- എൻ യേശു

Read More 

എങ്കലുക്കുള്ളെ വാസം സെയ്യും

എങ്കലുക്കുള്ളെ വാസം സെയ്യും ആവിയാനവരെഇന്നാളിൽ ഉം സിത്തം പോൽ നടത്തി സെല്ലുമയ്യാആവിയാനവരെ ആവിയാനവരെപരിസുത്ത ആവിയാനവരെ(2)എപ്പടി നാന് ജപിക്കവേണ്ടും എതര്‍ക്കാകെ ജപിക്കവേണ്ടുംകറ്റു താരും ആവിയാനവരെ (2)വേത വസനം പുരിന്തുകൊണ്ടുവിളക്കങ്കളെ അറിന്തിടവെളിച്ചം താരും ആവിയാനവരെ (2)കവലൈ കണ്ണീര് മറക്കണംകര്‍ത്തരയേ നോക്കണുംകറ്റു താരും ആവിയാനവരേ (2)സെയ്ത്ത നന്മൈ നിനയ്ക്കേണംനന്‍റിയോടു തുതിക്കണംസൊല്ലിതാരും ആവിയാനയരേ(2)എങ്കു സെല്ല വേണ്ടും – എന്ന സൊല്ല വേണ്ടുംവഴിനടത്തും ആവിയാനവരേ (2)ഉം വിരുപ്പം ഇല്ലാതെഇടങ്കളുക്കു ഇല്ലാതെഇടങ്കളുക്കു സെല്ലാമൽതടുത്തു നിര്‍ത്തിടും ആവിയാനവരേ(2)എതിരികളിൽ സുള്‍ച്ചികള്സാത്താനിൽ തീ കണങ്കള്എതിര്‍ത്തു നില്‍ക്ക ബലന് വേണ്ടുമേഉടൽ സോര്‍വ്വു […]

Read More 

എൻ സ്നേഹിതാ എൻ ദൈവമേ

എൻ സ്നേഹിതാ എൻ ദൈവമേഎന്നാശ്രയം നീ യേശുവേഎൻ ജീവിതം എൻ വിശ്വാസംനീയല്ലയോ എൻ ആത്മാവേഈ മരുഭൂ-യാത്രയതിൽഏകനായി ഞാൻ അലഞ്ഞുഎൻ ശക്തിയും എൻ ബലവുംനീയല്ലയോ എൻ ആത്മാവേലോകത്തിൽ ഞാൻ വീണിടാതെതാങ്ങിടുവാൻ നീ മാത്രമേഎൻ വഴിയും എൻ സത്യവുംഎൻ ജീവനും നീ യേശുവേഒന്നിലും തൃപ്തി ഇല്ലാതെ ലോകംഓടുമ്പോഴും നീ എൻ തൃപ്തിയുംഎൻ സംതൃപ്തി എൻ സന്തോഷംഎൻ സർവ്വവും നീ മാത്രമേ

Read More 

എൻ പ്രിയ രക്ഷകനെ നിന്നെ

എൻപ്രിയരക്ഷകനേ! നിന്നെ കാണ്മാൻ വാഞ്ഛയാൽ കാത്തിടുന്നു ഹാ! എന്‍റെ പ്രിയന്‍റെ പ്രേമത്തെ ഓർക്കുമ്പോൾ ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേതാതൻ വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാൻ നീ പോയിട്ടെത്ര നാളായ് ആശയോടു കാത്തു ഞാൻ പാർത്തിടുന്നുഎന്നെ നിന്നിമ്പമാം രാജ്യത്തിൽ ചേർക്കുവാൻഎന്നു നീ വന്നിടും എന്നാശ തീർത്തിടും;-വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാൻ തൻ സഭയെ വാനിലെടുത്തിടുവാൻ തന്നോടു കൂടൊന്നിച്ചിരുത്തിടുവാൻവേഗം നീ വന്നിടാമെന്നുര ചെയ്തിട്ടുതാമസമെന്തഹോ ആനന്ദവല്ലഭാ;-ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ മനോഹരം എങ്ങനെ വർണ്ണിച്ചിടാം വെണ്മയോടു ചുവപ്പും കലർന്നുള്ളോൻ ലക്ഷങ്ങളിലുത്തമൻനീ മഹാ സുന്ദരൻ ആഗ്രഹിക്കത്തക്കോൻനീ മതിയേ എനിക്കെന്നേക്കും […]

Read More 

എൻ ഉള്ളം അറിയുന്ന നാഥാ

എൻ ഉള്ളം അറിയുന്ന നാഥാഎൻ മനസ്സിൻ പ്രിയനാണു നീദിനവും ഞാൻ പോകുന്ന വഴികൾകണ്ടു നീ എന്നെ കരുതിടുന്നുപാടും ഞാൻ നിന്‍റെ ഗീതംഘോഷിക്കും നിന്‍റെ വചനംപോകും ഞാൻ ദേശമെല്ലാംനിനക്കായ് സാക്ഷിയാകാൻപോയകാലങ്ങൾ ഓർത്തില്ല ഞാനുംനിന്‍റെ സേവക്കായ് വേണ്ടുന്നതൊന്നുംകണ്ണുനീർപോലും ഏകാൻ മറന്നുപ്രാർത്ഥിപ്പാൻപോലും ആയില്ലനാഥാഎന്നിട്ടും മാപ്പു നൽകാൻകനിവായ് നീ കർത്താവേഇനി ഞാൻ വൈകുകില്ലനിനക്കായ് സേവചെയ്വാൻയാഗപീഠത്തിൽ എരിയുന്ന തീയിൽഅർപ്പണം ചെയ്ത മൃഗമായിതാ ഞാൻയോഗ്യമായൊന്നും പറയാനില്ലെന്നിൽപോകാം ഞാൻ എങ്കിലും നിന്‍റെ പേർക്കായ്

Read More