ഏതൊരു കാലത്തും ഏതൊരു
ഏതൊരു കാലത്തും ഏതൊരു നേരത്തുംയേശുവെ നിന്നെ ഞാൻ സ്തുതിക്കുംഇമ്പമാണെങ്കിലും തുമ്പമാണെങ്കിലുംഎൻ പരാ നിന്നെ ഞാൻ സ്തുതിക്കുംഎൻ ഭയം നീക്കി എൻലംഘനം പോക്കിഎന്നെ നന്നാക്കി നീ നിൻമകനാക്കി;-നല്ലവൻ നീയേ വല്ലഭൻ നീയേഅല്ലലേറുമ്പോളെന്നാശ്രയം നീയേ;-ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾപാലനം നൽകും നീ നിൻസുതര്ർക്കെന്നും;-നിന്നെ നോക്കുന്നോർലജ്ജിതരാകാനിൻ ജനം നിത്യം പ്രശോഭിതരാകും;-ആദിയും നീയേ അനാദിയും നീയേഅന്തവും നീയേയെൻ സ്വന്തവും നീയേ;-
Read Moreഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻഏഴകളെ പ്രാപ്തരാക്കുഇടവിടാതെന്നും സ്തോത്രം കരേറ്റാൻഅധരങ്ങളെ നീ തുറക്കണമേഎന്നെന്നും നിൻ വക ആവാൻനിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു ലോകാന്ധകാരത്തിൽ വെളിച്ചമായിആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും…നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും…
Read Moreഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻപിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽകൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽപേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾവിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽഅക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നുംഓളങ്ങളും വൻ-തിരമാല വന്നാലുംഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേപിൻഗമിച്ചീടാം നാം നാഥൻ പാതയിൽപിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാംദൈവവചനം എന്നും നമ്മള്‍ക്കാശ്രയംപാവനമായ് കാത്തിടും നമ്മെ എന്നെന്നുംഅനുസരിച്ചിടാം പൂർണ്ണ […]
Read Moreദുർബലതയിൽ ബലമേ കാംക്ഷി
ദുർബലതയിൽ ബലമേകാംക്ഷിച്ചീടും ധനം നീയേ സർവ്വവും നീ തന്നേഅതുല്യ നീതി നിന്നെ ഞാൻനേടിടുമ്പോൾ പിന്മാറിയാൽ ഭോഷനായ് മാറുമേയേശു ദൈവകുഞ്ഞാടേ യോഗ്യനാമമേ (2)പാപം അപമാനം ക്രൂശ് ഏറ്റതാൽ സ്തുതിച്ചിടും ഞാൻസർവ്വവും നീ തന്നേതളർന്നീടുമ്പോൾ ആശ്വാസം വരണ്ടീടുമ്പോൾ അഭിഷേകംനൽകിടും പ്രീയനേയേശു ദൈവകുഞ്ഞാടേയോഗ്യനാമമേ (2)
Read Moreഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച്
ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽഎഴുന്നള്ളി വന്നോനെ(2)ദാവിദുഗോത്രത്തിൻ സിംഹമായോനെദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെനീ തുറന്നാൽ അത് അടയ്ക്കുവതാര്നീ അടച്ചാൽ അത് തുറക്കുവതാര്;-ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തുപുസ്തകം തുറപ്പാൻ യോഗ്യനായോനേമടങ്ങിടുമേ സർവ്വമുഴങ്കാലുകളുംഎല്ലാ നാവും പാടിടും നിന്നെ;-മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾപൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെവാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-
Read Moreദൂരെ വാനിൽ സൂര്യ ചന്ദ്രഗോളവും
ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻപോയിടും പ്രിയന്‍റെ കൂടെ നിത്യമായ് വാഴുവാൻഇന്നലെ ഞാൻ ഒന്നുമല്ലീ മണ്ണിലെന്‍റെ പ്രീയരെഎങ്കിലും കരുതിയെന്നെ കണ്മണിപോൽ കാത്തവൻകഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീഭൂമിയിൽഎത്രയോകൊടിയ ദുഷ്ടവൈരിയുണ്ടീ യാത്രയിൽഭയമില്ലതെല്ലുമതിൽ പതറുകില്ല ഞാനിനിപ്രിയനോടു ചേരുവാൻ പറന്നുയരും വാനതിൽ;-വയൽപൂപോലെ വാടും ജീവിതമോ നിശ്ചയംമദ്ധ്യവാനിൽ പ്രീയൻ കൂടെ വാഴുവതോ ശാശ്വതംഅന്നു കോടാകോടിഗണം തേജസ്സിൽ എൻ കാന്തനെകണ്ടു നിത്യവാസകാലം സ്തോത്രഗാനം പാടിടും;-ആകാശം മാറിപോകും സൂര്യനോ ഇരുണ്ടീടുംഅന്ത്യകാലബാധയോ ഭൂമിയെ ഭരിച്ചിടുംശുദ്ധരന്ന് നീതിയോടെ വാഴുവാനുണര്ർത്തിടുംസ്വർഗ്ഗസിംഹാസനത്തിൽ രാജനൊത്ത് വാണിടും;-
Read Moreഏഴു വിളക്കിൻ നടുവിൽ ശോഭ
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേആദ്യനും അന്ത്യനും നീ മാത്രമേശുവേസ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേഹാലേലൂയ്യ… ഹാലേലൂയ്യ…നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെനിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ;-എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേനിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ;-
Read Moreദൂരെയാ കുന്നതിൽ കാണുന്നു
ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്നിന്ദ പീഡ തൻ പ്രതിരൂപംപ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽലോകപാപത്തിനായ് യാഗമായ്ഞാൻ സ്നേഹിക്കുമാ ക്രൂശിനെസർവ്വം കാഴ്ച വെയ്ക്കും നാൾ വരെചേർത്തണച്ചിടുമാം ക്രൂശിനെതാൻ കിരീടങ്ങൾ നൽകും വരെകാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാംഎന്നാലെന്നുടെ പ്രമോദമാംദൈവ കുഞ്ഞാടതിൽ വീണ്ൻ പ്രഭ വെടിഞ്ഞുപാപം പേറി കാൽവരി ഇരുളിൽകാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽവിളങ്ങിടും മഹൽ സൗന്ദര്യംഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യുഏറ്റു എൻ ക്ഷമ ശുദ്ധിക്കായി -ഞാൻ കാണുമാ ക്രൂശതിൽ ദാസിയാം (ദാസനാം) ഏഴ ഞാൻഅതിൽ നിന്ദ പേറിടും മോദാൽവിളിച്ചീടുമവൻ […]
Read Moreഎക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ലആരെ ഞാൻ വിശ്വസിക്കുന്നുവെന്ന്-അറിയുന്നവനെന്നന്ത്യം വരെഎന്നുപനിധിയെ സൂക്ഷിച്ചിടുവാൻതന്നുടെ കരങ്ങൾ കഴിവുള്ളതാം;-ഇന്നലേമിന്നുമെന്നേക്കുമവൻഅനന്യൻ തൻ കൃപ തീരുകില്ലമന്നിൽ വന്നവൻ വിണ്ണിലുളളവൻവന്നിടുമിനിയും മന്നവനായ്;-നിത്യവും കാത്തിടാമെന്ന നല്ലവാഗ്ദത്തം തന്ന സർവ്വേശ്വരനാംഅത്യുന്നതന്‍റെ മറവിൽ വസിക്കുംഭക്തജനങ്ങൾ ഭാഗ്യമുളേളാർ;-കളങ്കമെന്നിയെ ഞാനൊരിക്കൽപളുങ്കുനദിയിൻ കരെയിരുന്നുപാടിസ്തുതിക്കും പരമനാമംകോടി കോടി യുഗങ്ങളെല്ലാം;-
Read Moreദൂരെയാ ശോഭിത ദേശത്തു
ദൂരെയാ ശോഭിത ദേശത്തുഎത്തും ഞാൻ യേശുവിൻ ചാരത്തുനീങ്ങുമാനേരമെൻ ഖേദങ്ങൾയേശുവിൻ മാർവ്വതിൽസ്വർഗ്ഗ സീയോനിലെ വാസത്തെഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾസാരമില്ലെന്നെണ്ണി ജീവിതപാതയിൽലോടും ഞാൻകാണുന്നെൻ താതന്‍റെ പൊന്മുഖംസൂര്യ പ്രഭയേക്കാൾ ഉന്നതംആ മഹാതേജസ്സിൽ സന്തതംആത്മാവിൽ ഘോഷിക്കും;- സ്വർഗ്ഗ…എന്മുമ്പേ പോയ വിശുദ്ധരെകാണും ഞാൻ അന്നാളിൽ അമ്പരെമോദമായി പാടും ഞാൻ കൂടവേആ മഹൽ സന്നിധേ;- സ്വർഗ്ഗ…വാഴും യുഗായുഗേ സ്വർഗ്ഗത്തിൽകോടാകോടി ദൂതസംഘത്തിൽനിത്യ തുറമുഖ തീരത്തിൽപ്രിയന്‍റെ നാടതിൽ;- സ്വർഗ്ഗ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പകരുകില്ല പുതുവീഞ്ഞ്
- മനമേ ചഞ്ചലമെന്തിനായ് കരുതാൻ
- കൃപയല്ലാതൊന്നുമില്ല എൻ
- നന്ദിയാൽ നിറയുന്നു എന്നന്തരംഗം
- വിശ്വാസമോടെ നിങ്ങൾ അസ്വദിച്ചു