എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ്സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻഎന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;-ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻആത്മദായകാ! നിരന്തരമായെന്നി-ലാത്മദാനങ്ങൾ പകരണമേ;-നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾഭൂവിൽ ഞങ്ങൾക്കല്ല വാനവനേഅങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;-വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർതിരിച്ച നിൻ ജനംനിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്ദിനം ശോഭിപ്പാൻ കൃപ നൽകേണമേ;-
Read Moreഎല്ലാം അറിയുന്ന ഉന്നതൻ നീയേ
എല്ലാം അറിയുന്ന ഉന്നതൻ നീയേഎന്നെയും നന്നായ് അറിയുന്നു നീഎന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾഎല്ലാം അറിയുന്ന സർവ്വേശ്വരാആശയറ്റു ഞാൻ അലഞ്ഞനേരംആശ്വാസമായ് എൻ അരികിലെത്തിനീ മതി എനിക്കിനി ആശ്രയമായ്നീ എന്‍റെ സങ്കേതം എന്നാളുമേവീഴാതെ താങ്ങിടും പൊൻ കരത്താൽവിണ്ണിലെ വീട്ടിൽ ചെല്ലുവേളംവന്നിടും വേഗം വാനമേഘത്തിൽവാനവിതാനത്തിൽ ചേർത്തിടുവാൻ
Read Moreഎല്ലാം ദൈവം നന്മയായ് ചെയ്തു
എല്ലാം ദൈവം നന്മയായ് ചെയ്തുഎത്രയോ അൽഭുതമേഎണ്ണിയാൽ തീരാത്ത നന്മകൾ തന്നത്എത്രയോ ആശ്ചര്യമേ (2)കൺകൾ നിറഞ്ഞപ്പോൾഹൃദയം തകർന്നപ്പോൾകൂട്ടിനായ് വന്നേശുവേഅങ്ങേ മറന്നെങ്ങും പോകില്ലമാറില്ലെൻ ജീവൻ പോകും വരെകാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻപാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണികാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാംവാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾപുതു വഴി തുറന്നവനെദോഷമായൊന്നും ചെയ്യാത്ത യേശുവേക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം
Read Moreഎല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും
എല്ലാം എല്ലാം ദാനമല്ലേഇതൊന്നും എന്റേതല്ലഎല്ലാം എല്ലാം തന്നതല്ലേഇതൊന്നും ഞാൻ നേടിയതല്ലജീവനും ജീവനിയോഗങ്ങളുംപ്രാണനും പ്രാണപ്രതാപങ്ങളുംനാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേഇതൊന്നും എന്‍റെതല്ലനിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെപൊതിയുന്ന നിൻ ജീവ കിരണങ്ങളുംഒരുമാത്ര പോലും പിരിയാതെ എന്നെകരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തുകരുണാർദ്ര സവിധത്തിൽ കരയുന്നേരംകുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാഅരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെനിൻ ജീവസാക്ഷിയായ് നിർത്തിടുവാൻപരിപാവനാത്മാവിൻ വരദാനമെന്നിൽപകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…
Read Moreഎല്ലാമെല്ലാം നിന്‍റെ ദാനം
എല്ലാം എല്ലാം നിന്‍റെ ദാനം എല്ലാം എല്ലാം നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ രക്ഷയതോ നിന്‍റെ ദാനംപുത്രനെ തന്നല്ലോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ ദർശനമോ നിന്‍റെ ദാനംഎൻ ലക്ഷ്യമതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ പുത്രാത്വമോ നിന്‍റെ ദാനംഎൻ നീതിയതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ നേട്ടങ്ങളോ നിന്‍റെ ദാനംഎൻ നഷ്ടങ്ങളോ നിന്‍റെ ദാനംനേടിയതൊന്നുമില്ലാ […]
Read Moreഎല്ലാം കാണുന്ന ദൈവം
എല്ലാം കാണുന്ന ദൈവംഎല്ലാം അറിയുന്ന ദൈവംഎന്നെ പോറ്റുന്ന ദൈവംഎന്നെ നടത്തുന്ന ദൈവംആഴക്കടലിൽ ഞാൻ താഴാതെവലംകൈ പിടിച്ചെന്നെ നടത്തിടുന്നുജീവിതമാം പടകിൽ നാഥനോ-ടൊത്തു ഞാൻ യാത്ര ചെയ്യും;-ഉറ്റവർ സ്നേഹിതർ ബന്ധുക്കൾഏവരും കൈവിടും സമയത്ത്അമ്മ തൻ കുഞ്ഞിനെ മറന്നാലുംമറക്കാത്ത പൊന്നേശു കൂടെയുണ്ട്;-
Read Moreഎല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ
എല്ലാം നന്മയ്ക്കായിസ്വർഗ്ഗതാതൻ ചെയ്തിടുന്നുനിർണ്ണയമാം വിളികേട്ടവർക്കുംദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കുംഭാരങ്ങളും പ്രയാസങ്ങളുംരോഗങ്ങളും എല്ലാ ദുഖങ്ങളുംഎന്‍റെ താതൻ തന്നീടുമ്പോൾഎന്നെയവൻ സ്നേഹിക്കുന്നു;-പ്രതികൂലങ്ങൾ ഏറിയെന്നാൽഅനുകൂലമായ് യേശുവുണ്ട്പതറുകില്ല തളരുകില്ലസ്വർഗ്ഗസീയേനിൽ എത്തും വരെ;-കഷ്ടതയോ സങ്കടമോപട്ടിണിയോ പരിഹാസങ്ങളോയേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻഇവയൊന്നിനും സാദ്ധ്യമല്ല;-
Read Moreദൂരെയാ ശോഭിത ദേശത്തു
ദൂരെയാ ശോഭിത ദേശത്തുഎത്തും ഞാൻ യേശുവിൻ ചാരത്തുനീങ്ങുമാനേരമെൻ ഖേദങ്ങൾയേശുവിൻ മാർവ്വതിൽസ്വർഗ്ഗ സീയോനിലെ വാസത്തെഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾസാരമില്ലെന്നെണ്ണി ജീവിതപാതയിൽലോടും ഞാൻകാണുന്നെൻ താതന്‍റെ പൊന്മുഖംസൂര്യ പ്രഭയേക്കാൾ ഉന്നതംആ മഹാതേജസ്സിൽ സന്തതംആത്മാവിൽ ഘോഷിക്കും;- സ്വർഗ്ഗ…എന്മുമ്പേ പോയ വിശുദ്ധരെകാണും ഞാൻ അന്നാളിൽ അമ്പരെമോദമായി പാടും ഞാൻ കൂടവേആ മഹൽ സന്നിധേ;- സ്വർഗ്ഗ…വാഴും യുഗായുഗേ സ്വർഗ്ഗത്തിൽകോടാകോടി ദൂതസംഘത്തിൽനിത്യ തുറമുഖ തീരത്തിൽപ്രിയന്‍റെ നാടതിൽ;- സ്വർഗ്ഗ…
Read Moreഎല്ലാ മഹത്വവും യേശുനാഥന്
എല്ലാ മഹത്വവും യേശുനാഥന്എല്ലാ പുകഴ്ചയും രാജരാജന്സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ യോഗ്യനാം യേശുവേ നീ മാത്രം എന്നുംയേശുവേ നീ എൻ പ്രാണനായകൻയേശുവേ നീ എൻ സൗഖ്യദായകൻയേശുവേ നീ എൻ ഏക രക്ഷകൻയേശുവേ നീ മാത്രം ആശ്രയംആദിയും അന്തവും നീയാണേശുവേനിത്യ പ്രകാശം നീയാണെന്നുമേആഴമാം സ്നേഹവും നീ പകർന്നുദാനമായ് രക്ഷയും ഏകിടുമേഭൂമി മാറിടും നിൻ വാക്കു മാറില്ലവാനം നീങ്ങിടും നിൻ ദയ നീങ്ങില്ലനീറിടും മനസസിൻ വേദനകൾ മാറ്റി നീമാർവ്വതിൽ ചേർക്കുമെന്നെ
Read Moreദുഷ്ടന്മാരിൻ ആലോചന കേട്ടു
ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെഭ്രഷ്ടന്മാരാം പാപികളിൻ വഴി നിൽക്കാതെ!പരിഹാസം ചൊല്ലീടുന്ന മർത്യർ കൂടെ ഇരിക്കാതെയാഹിൻ വചനത്തിൽ എന്നും മോദിച്ചീടുന്നോൻ!ദൈവത്തിൻ പ്രമാണങ്ങളെ രാപ്പകൽ ധ്യാനിച്ചീടുന്നദൈവഭയം ഉള്ള മർത്യൻ അതി ഭാഗ്യവാൻ!ആറ്റിന്നരികത്തു നട്ട തൽസമയേ ഫലം നൽകുംഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങൾ പോലെ!അവൻ ചെയ്യും കാര്യമെല്ലാം സഫലമായ് തീർന്നിടുമേദൈവം അവൻ കൂടെയുണ്ട് സഹായമായി!ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിർപോലെപിന്നീടാരും അവർ സ്ഥലം കാണുകയില്ല!ദുഷ്ടന്മാരോ ന്യായാസനേ നിവർന്നു നിൽക്കുമോ ഇല്ലപാപികളോ നീതിമാന്മാർ സഭയിൽ വരാ!ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നുദുഷ്ടന്മാരിൻ വഴികളോ നാശകരമേ!ജീവന്‍റെ പുസ്തകമതിൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ലോകം നോക്കി നിൽക്കെ ദൈവമക്കൾ
- സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന
- നിത്യനായ ദൈവം നിന്‍റെ സങ്കേതം
- സ്തുതിഗീതം പാടി പുകഴ്ത്താം
- പോയതുപോൽ തന്നെ വീണ്ടും

