ഏക പ്രത്യാശയാകും യേശുവേ
ഏക പ്രത്യാശയാകും യേശുവേനീയാണെൻ സങ്കേതവും ബലവുംനിൻ നാമമെത്രയോ ശ്രേഷ്ടംസർവ്വഭൂവിൽ നാമങ്ങളേക്കാൾമഹത്വത്തിൻ പ്രത്യാശയാം യേശുക്രിസ്തു എന്നുള്ള നാമം…ആ…ആ… ഏക…കഷ്ടങ്ങളിലേറ്റ തുണയാംഎൻ ശോകം നീക്കിടും നാഥാതാഴ്ചയിൽ എന്നെ ഓർത്തവൻ നീയേവാഴ്ചയും ഒരുക്കുന്നോനേ…ആ…ആ… ഏക…നിന്നിഷ്ടം പൂർണ്ണമായ് ചെയ്വാൻഎന്നിൽ നിൻ കൃപ പകർന്നിടേണംനിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻപൂർണ്ണത പ്രാപിക്കുവാൻ…ആ…ആ… ഏക…സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കുംഅതി ശ്രേഷ്ടമായ എൻ ഭവനംആ നിത്യമായ തേജസ്സിൻ ഗേഹംആയതെൻ ലക്ഷ്യമത്രെ…ആ…ആ… ഏക…തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ചുഞാൻ നിന്നനുരൂപനായ്വാനമേഘത്തിൽ നീ വെളിപ്പെടുമ്പോൾനിന്നോടു ചേർന്നിടുമേ…ആ…ആ… ഏക…എനിക്കൊത്താശ വരും പർവ്വതം… എന്ന രീതി
Read Moreഏക സത്യ ദൈവമേയുള്ളൂ ഭൂവാസി
ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെഏക സത്യദൈവമേയുള്ളൂ..ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട്ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട്കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തുകൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം;- ഏക…ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരുംപത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു;- ഏകപഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ്കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത;- ഏകസ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ്സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ;- ഏക
Read Moreഏലിയാവിൻ ദൈവമേ നീ എന്‍റെയും
ഏലിയാവിൻ ദൈവമേ നീ എന്‍റെയും ദൈവംഏതുനാളിലും എന്‍റെ കൂടെ വന്നിടുംക്ഷാമമേറിയാലും ക്ഷീണമേറിയാലുംക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവംപ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾപ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്നദൈവമേ നിൻ നന്മയോർത്ത്സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾകരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾസാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന യേശുവേ നിൻ കരുതലോർത്തുസ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…
Read Moreഏലോഹിം ഏലോഹിം ലമ്മാ
ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2)എൻ ദൈവമേ കൈവിട്ടതെന്തേ (2).പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2) കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങിഅപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം…കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറിഎൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം…അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങിഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം…
Read Moreഏറെയാമോ നാളിനിയും യേശുവെ
ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ!ദുരിതമെഴുമീ ധരയിൽ വന്നോ കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആപ്രേമനിധിയെ കാണുവതെന്നിനി?എന്നെയോർത്തു കരഞ്ഞ കണ്ണിൽ മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആചെന്നു നേരിൽ കാണുവതെന്നിനി?വിശ്വസിപ്പോർ വീതമായി വിശ്വമേകും വിനകൾ തീർക്കും ആ ആ ആവീട്ടിൽ ചെന്നു ചേരുവതെന്നിനി?പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആപുതിയ ഗീതം പാടുവതെന്നിനി?ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ എന്നും കാണും തൻ മുഖമെന്നാൽ ആ ആ ആമുഖാമുഖമായ് കാണുവതെന്നിനി?
Read Moreഏതൊരു കാലത്തും ഏതൊരു
ഏതൊരു കാലത്തും ഏതൊരു നേരത്തുംയേശുവെ നിന്നെ ഞാൻ സ്തുതിക്കുംഇമ്പമാണെങ്കിലും തുമ്പമാണെങ്കിലുംഎൻ പരാ നിന്നെ ഞാൻ സ്തുതിക്കുംഎൻ ഭയം നീക്കി എൻലംഘനം പോക്കിഎന്നെ നന്നാക്കി നീ നിൻമകനാക്കി;-നല്ലവൻ നീയേ വല്ലഭൻ നീയേഅല്ലലേറുമ്പോളെന്നാശ്രയം നീയേ;-ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾപാലനം നൽകും നീ നിൻസുതര്ർക്കെന്നും;-നിന്നെ നോക്കുന്നോർലജ്ജിതരാകാനിൻ ജനം നിത്യം പ്രശോഭിതരാകും;-ആദിയും നീയേ അനാദിയും നീയേഅന്തവും നീയേയെൻ സ്വന്തവും നീയേ;-
Read Moreഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻഏഴകളെ പ്രാപ്തരാക്കുഇടവിടാതെന്നും സ്തോത്രം കരേറ്റാൻഅധരങ്ങളെ നീ തുറക്കണമേഎന്നെന്നും നിൻ വക ആവാൻനിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു ലോകാന്ധകാരത്തിൽ വെളിച്ചമായിആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും…നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും…
Read Moreഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻപിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽകൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽപേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾവിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽഅക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നുംഓളങ്ങളും വൻ-തിരമാല വന്നാലുംഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേപിൻഗമിച്ചീടാം നാം നാഥൻ പാതയിൽപിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാംദൈവവചനം എന്നും നമ്മള്‍ക്കാശ്രയംപാവനമായ് കാത്തിടും നമ്മെ എന്നെന്നുംഅനുസരിച്ചിടാം പൂർണ്ണ […]
Read Moreദുർബലതയിൽ ബലമേ കാംക്ഷി
ദുർബലതയിൽ ബലമേകാംക്ഷിച്ചീടും ധനം നീയേ സർവ്വവും നീ തന്നേഅതുല്യ നീതി നിന്നെ ഞാൻനേടിടുമ്പോൾ പിന്മാറിയാൽ ഭോഷനായ് മാറുമേയേശു ദൈവകുഞ്ഞാടേ യോഗ്യനാമമേ (2)പാപം അപമാനം ക്രൂശ് ഏറ്റതാൽ സ്തുതിച്ചിടും ഞാൻസർവ്വവും നീ തന്നേതളർന്നീടുമ്പോൾ ആശ്വാസം വരണ്ടീടുമ്പോൾ അഭിഷേകംനൽകിടും പ്രീയനേയേശു ദൈവകുഞ്ഞാടേയോഗ്യനാമമേ (2)
Read Moreഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച്
ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽഎഴുന്നള്ളി വന്നോനെ(2)ദാവിദുഗോത്രത്തിൻ സിംഹമായോനെദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെനീ തുറന്നാൽ അത് അടയ്ക്കുവതാര്നീ അടച്ചാൽ അത് തുറക്കുവതാര്;-ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തുപുസ്തകം തുറപ്പാൻ യോഗ്യനായോനേമടങ്ങിടുമേ സർവ്വമുഴങ്കാലുകളുംഎല്ലാ നാവും പാടിടും നിന്നെ;-മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾപൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെവാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവമേ എൻ നിലവിളി കേൾക്ക
- അനുഗമിച്ചീടാം നാം
- നിൻ കരുണകൾ കർത്താവെ
- വരുവിൻ യേശു വിന്നരികിൽ എത്ര
- തിരുക്കരത്താൽ തിരുഹിതം പോൽ

