Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ദൈവം ചെയ്ത നന്മകൾ ഓർത്താൽ

ദൈവം ചെയ്ത നന്മകൾഓർത്താൽ എത്ര അത്ഭുതംഎൻ നാവാൽ വർണ്യമല്ലത്പാടും എൻ ജീവനാളെല്ലാം(2)ഭാരങ്ങളാലെൻ ജീവിതംഈ പാരിൽ വൻ ഭീതിയാകുമ്പോൾ;എൻ ഭാരങ്ങൾ തോളിലേറ്റവൻ- യേശുമാത്രമെൻ രക്ഷകനവൻ(2);- ദൈവം…സ്വന്ത സോദരർ ബന്ധുമിത്രങ്ങൾശത്രുവായിടും പാരിൽ പോരിനാൽ;കൂട്ടു സ്നേഹിതൻ യേശുവുള്ളതാൽ-ക്ലേശമില്ലിനി ലേശമെന്നിലായ്(2);- ദൈവം…

Read More 

ദൈവം താൻ സ്നേഹിക്കും

ദൈവം താൻ സ്നേഹിക്കുംമാനവർക്കേകും നന്മകളെത്രപരംതൻ സ്നേഹം കൈക്കൊള്ളുംമക്കൾക്കു നൽകുന്ന-വൻകൃപയെത്ര ധന്യം(2)നീതിമാൻമാരുടെ വാസസ്ഥളങ്ങളിൽസ്വർഗ്ഗീയ ചൈതന്യം വാണിടുന്നു;തൻഹിതം ചെയ്തിടുവാൻ(2)സ്വർഗ്ഗീയ ജ്ഞാനത്താൽ പാലിച്ചീടും;-കാംക്ഷിക്കുന്നതിലും നിനയ്ക്കുന്നതിലുംഅത്യന്തം താതൻ പുലർത്തീടുന്നു;കാനാവിലെ നൽവീഞ്ഞിലും(2)മാധുര്യമായവ നൽകീടുന്നു;-നിദ്രയിലും പരൻ പ്രിയർക്കൊരുക്കുന്നവൻ ദയ എത്ര ബഹുലമഹോ;ആധിയും വ്യാധിയും(2)ഏശിടാതെ താതൻ കാത്തിടുന്നു;-വാരിവിതറുന്നു ഭക്തർക്കളവെന്യെമാറിപോൽ വൻ കൃപയേകീടുന്നു;നന്ദിയാൽ വാഴ്ത്തിടാം(2)നിത്യവും തൻദയ വർണ്ണിച്ചീടാം;-

Read More 

ദൈവം ചെയ്ത നന്മകളെ മറക്കാൻ

ദൈവം ചെയ്ത നന്മകളെമറക്കാൻ കഴിഞ്ഞിടുമോഎന്‍റെ ആപത്തിലും എന്‍റെ രോഗത്തിലുംഅവനെന്നെന്നും മതിയായവൻ;-പഴി ദുഷികളും ഏറിടുമ്പോൾനിന്ദിതനായ് തീർന്നിടുമ്പോൾആശ്വസിപ്പിക്കും തൻ വാഗ്ദത്തംആശ്രയിക്കും ഞാനതിലെന്നുമേ;-കൊടുങ്കാറ്റിലും ചുഴലിയിലുംവഴി കണ്ടവൻ എൻ നാഥൻഅവനെന്‍റെ ആത്മ നാഥൻഞാൻ ചാരീടുമവൻ മാർവ്വതിൽ;-മുൾ പടർപ്പിന്‍റെ നടുവിൽ നിന്നുംഉയരുന്നതാം ദൈവശബ്ദംചെരുപ്പെറിയുക വടിയിടുകദൈവശക്തിയെ പ്രാപിക്കുവാൻശത്രു എന്നെ ജയിക്കയില്ലസൈന്യ നായകൻ മുൻപിലുണ്ട്പിൻ തുടർന്നീടുമവൻ പാതയിൽജയം നിശ്ചയം യേശുവിനായ്;-

Read More 

ദൈവം ചെയ്ത നന്മകൾക്കെല്ലാം

ദൈവം ചെയ്ത നന്മകൾക്കെല്ലാംനന്ദി പറഞ്ഞിടുവാൻനാവിതുപോരാ നാളിതുപോരാആയുസ്സും ഇതുപോരാജീവിത പാതയിൽ കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ (2)താങ്ങി നടത്തിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംപാപിയാം എന്നെ നേടുവതേശുകാൽവറിയിൽ തന്നെ (2)ജീവൻ നൽകിയതോർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംകാരിരുമ്പാണികൾ തറയപ്പെട്ടത് എൻ പേർക്കായല്ലോ (2)ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംമുൾമുടി ചൂടി തൂങ്ങപ്പെട്ടത് എൻ പേർക്കാണല്ലോ (2)ഓരോ ദിനമത് ഓർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം

Read More 

ദൈവമെനിക്കെന്നും സങ്കേത

ദൈവമെനിക്കെന്നും സങ്കേതമാകുന്നുദിവ്യ സമാധാനമുണ്ടെനിക്ക്ഉർവ്വി കുലുങ്ങിലും പർവതം മാറിലുംസർവ്വ സമുദ്രമിളകീടിലുംദൈവനഗരത്തെ മോദിപ്പിക്കും നദിസർവ്വദാ എന്നിലൊഴികീടുന്നു;-ആപത്തനർത്ഥങ്ങൾ വന്നീടുകിലൻ സ-മീപത്തിലേശു താൻ നില്ക്കുന്നുണ്ട്കോപിച്ചിളകുന്ന സിന്ധുവിനെ യേശുശാസിച്ചടക്കുന്നെന്താശ്വാസമെ;- ഭൂലോകമാകെ ജലപ്രവാഹം കൊണ്ട്മാലോകരാകെ വശംകെട്ടാലുംമേലായുയർന്നൊരു പെട്ടകത്തിലിരു-ന്നാലേലുയ്യാ പാടി ആനന്ദിക്കാം;- സോദോം നിവാസികളാസകലം അതി-വേദനയോടലറീടുമപ്പോൾസോദോമിൽ നിന്നോടി രക്ഷപ്പെടാനൊരുസോവാറെനിക്കുണ്ടെന്താമോദമെ;- സങ്കേതമോ എന്‍റെ ദുർഗ്ഗമോ പെട്ടിയോസോവാറൊ സർവ്വം എന്നേശുവത്രെതങ്കനിണം ചൊരിഞ്ഞൊരു രക്ഷകനിൽശങ്കയില്ലാതെന്നും പാർത്തിടാമെ;- ആനന്ദമുണ്ടെനിക്ക് : എന്ന രീതി

Read More 

ദൈവം എന്നെ കരുതുകയാൽ

ദൈവം എന്നെ കരുതുകയാൽ ആകുലൻ ആകില്ല ഞാൻ തൻ കൃപയാൽ നടത്തുകയാൽ അനുദിനം പാടുന്നു ഞാൻ ആകുലത്തിൽ വ്യാകുലത്തിൽതൻ കൃപ ഓർത്തിടും ഞാൻ ഓ ഓ തൻ കൃപ മനോഹരം (2) ആകു…..ദൈവം എന്നെ കരുതുന്നു ദൈവം എന്നെ കാക്കുന്നു ദൈവം എന്നെ പോറ്റുന്നു എന്നും ഞാൻ വാഴ്ത്തീടുമേ തൻ നാമം എന്നും ഞാൻ വാഴ്ത്തീടുമേ ദൈവം എന്നെ കാക്കുകയാൽ അനുഗ്രം അനവധിയെ തന്‍റെ കണ്ണാൽ നടത്തുകയാൽ അനുദിനം ആനന്ദമേ ആപത്തിലും രോഗത്തിലും തൻ മുഖം നോക്കിടും […]

Read More 

ദൈവമെന്നെ നടത്തുന്ന വഴികളെ

ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നുആനന്ദമായ് അത്ഭുതമായ്അതിശയമായ് അവൻ നടത്തിടുന്നു(2)അന്നന്നുവേണ്ടുന്നതൊക്കെയും നൽകിമുട്ടില്ലാതെന്നെ അവൻ നടത്തിടുന്നു(2)ഉറ്റവർ പോലും വെറുത്തതാം നാൾകളിൽനിൻസ്നേഹം എന്നെ തേടിവന്നു(2)പാപത്തിൻ അടിമയായ് ജീവിച്ച നാൾകളിൽആലംബ ഹീനനായ് തീർന്നനാളിൽ(2)സ്വർഗ്ഗരാജ്യത്തിൻ അവകാശിയാക്കുവാൻനിൻ സ്നേഹമെന്നെയും തേടുവന്നു (2)ആരുസഹായിക്കും എങ്ങനെ ഓടിടുംഎന്നോർത്തു ഞാൻ നെടുവീർപ്പടക്കി(2)ജീവിതം പോലും വെറുത്തതാം നാൾകളിൽനിൻ സ്നേഹം എന്നെയും തേടിവന്നു (2)

Read More 

ദൈവജനം കൂടും സമയത്തിൽ

ദൈവജനം കൂടും സമയത്തിൽദൈവം വന്നു പരിവർത്തിക്കുംഹല്ലേലൂയ്യാ ഞാൻ പാടീടുംഹല്ലേലൂയ്യാ ഞങ്ങൾ പാടീടുംകാത്തിരിക്കും അടിയാർ ഉള്ളത്തിൽകർത്തൻ യേശു തങ്ങീടുമേ(2);- ഹല്ലേ….കണ്ണുനീർ പ്രയാസം മാറീടുമേകർത്തൻ യേശു മാറുകില്ല(2);- ഹല്ലേ….

Read More 

ദൈവജനമേ ദൈവജനമേ മനം

ദൈവജനമേ ദൈവജനമേമനം തിരിയാം മടങ്ങിവരാംനമ്മെതന്നെ താഴ്ത്തി സമർപ്പിച്ചിടാംതിരുമുമ്പിൽ വണങ്ങി നമസ്കരിക്കാംയഹോവ റാഫാ – സൗഖ്യംതരുംയഹോവ ശാലോം – സമാധാനംയഹോവ ശമ്മ – കൂടിരിക്കുംയഹോവ ഏലിയോൻ – അത്യുന്നതൻവിശുദ്ധിയെ തികയ്ക്കാം ഒരുങ്ങീടാംവിശുദ്ധനാം ദൈവത്തെ ആരാധിക്കാംഅശുദ്ധിയതെല്ലാം വെടിഞ്ഞീടാംതിരുസവിധേ എന്നും ജാഗരിക്കാം;- യഹോവ…തിരുമുഖത്തേക്കു നാം നോക്കീടാംപുതുബലമെന്നും പ്രാപിച്ചീടാംനൽവരങ്ങളെയെന്നും വാഞ്ചിച്ചീടാംതിരുവചനം എങ്ങും ഘോഷിച്ചീടാം;- യഹോവ…കാഹളനാദം നാം കേട്ടീടാറായ്മണവാളനേശു വെളിപ്പെടാറായ്ശുദ്ധിമാന്മാരെല്ലാം പറന്നുയരുംഉണർന്നിരിക്കാം നൽദിനമതിനാൽ;- യഹോവ…

Read More 

ദൈവജനമേ ഉണർന്നു നിൻ ബലം

ദൈവജനമേ ഉണർന്നു നിൻ ബലം ധരി-ച്ചൊരുങ്ങുക അതിശീഘ്രംഉന്നതനാം യാഹെ സ്തുതികളിൽ വസിപ്പോനെചേർന്നു നാം പുകഴ്ത്തീടാം;-കാലിതൊഴുത്തിൽ പിറന്നവൻ നമുക്കായ്ഭൂതലെ സഞ്ചരിച്ചുകുരിശിന്മേൽ നമുക്കായ് മരിച്ചവനുയിർത്തതാൽഎന്നേക്കും ജയം നമുക്ക്;-വാനജീവികൾ ഭൂചര ജന്തുക്കൾ സസ്യലതാതികളുംആഴിയിൽ നടമാടും സകലജീവികളുംഅവനെ സ്തുതിച്ചിടുന്നു;-അവനത്രെ നമ്മെ സൃഷ്ടിച്ച ദൈവംനാമവൻ ജനവുമത്രേവിശുദ്ധിയിൽ ഭയങ്കരൻ സ്തുതികളിലുന്നതൻനമ്മുടെ ദൈവം തന്നെ;-ഉണർന്നിരിക്കാം നിനയാനേരം മേഘത്തിൽ വിളികേൾക്കാംഉണരാത്തവരും ലോകക്കാരേവരുംകൈവിടപ്പെടുമന്നാൾ;-ശീഘ്രം വരുവേൻ എന്നുരചെയ്തവൻപോയപോൽ വീണ്ടും വരുംഅതാ വിളക്കുകൾ എടുക്ക എണ്ണനിറയ്ക്കദീപങ്ങൾ തെളിയിക്ക;-

Read More