ദൈവപിതാവെ എന്നുടെ താതൻ നീ
ദൈവപിതാവെ എന്നുടെ താതൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാംനീ പരിശുദ്ധൻ നീ എന്നും സ്തുത്യൻദൈവമെ നീ മാത്രം യോഗ്യനായ്ആരാധനയും സ്തുതി ബഹുമാനവുംസ്വീകരിപ്പാൻ എന്നും നീ യോഗ്യനാംയേശുനാഥാ എൻ കർത്തനാം രക്ഷകൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-പാവനാത്മാവേ ആശ്വാസപ്രദൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-
Read Moreദൈവസന്നിധൗ ഞാൻ സ്തോത്രം
ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടുംദൈവം നൽകിയ നന്മകൾക്കായ്ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്ഹല്ലേലുയ്യ ഗീതം പാടും ഞാൻപാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കുംസ്തോത്രഗീതം പാടി സ്തുതിക്കും (2)അന്ധകാരമെൻ അന്തരംഗത്തെബന്ധനം ചെയ്തടിമയാക്കിബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽബന്ധനങ്ങളഴിച്ചുവല്ലോ(2);-ശത്രുവാമെന്നെ പുത്രനാക്കുവാൻപുത്രനെ കുരിശിലേൽപ്പിച്ചുപുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യംസ്തോത്രഗീതം പാടി സ്തുതിക്കും(2);-വിളിച്ചു എന്നെ വെളിച്ചമാക്കിവിളിച്ചവനായി ശോഭിപ്പാൻഒളിവിതറും നൽ തെളിവചനംഎളിയവനെന്നും ഘോഷിക്കും(2);-
Read Moreദൈവസ്നേഹം ചൊല്ലാൻ ആവില്ലെ
ദൈവ സ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്വർണ്ണിച്ചത് തീർക്കാൻ നാവില്ലെനിക്ക് (2)ആഴിയിലുമാഴം ദൈവത്തിന്‍റെ സ്നേഹംകുന്നുകളിലേറും അതിന്നുയരം (2)അമ്മ മറന്നാലും മറന്നിടാത്തഅനുപമ സ്നേഹം അതുല്യ സ്നേഹംഅനുദിനമേകി അവനിയിലെന്നെഅനുഗ്രഹിച്ചീടും അവർണ്യസ്നേഹം;- ദൈവ…അലകളുയർന്നാൽ അലയുകയില്ലഅലിവുള്ള നാഥൻ അരികിലുണ്ട്വലമിടമെന്നും വലയമായ് നിന്ന്വല്ലഭനേകും ബലമതുല്യം;- ദൈവ…സ്വന്തപുത്രനെയും ബലിതരുവാൻഎന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻഅന്തമില്ലാകാലം സ്തുതി പാടിയാലുംതൻ തിരുകൃപയ്ക്കതു ബദലാമോ;- ദൈവ…
Read Moreദൈവസ്നേഹം വർണ്ണിച്ചീടാൻ
ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാനന്ദി ചൊല്ലിത്തീർക്കുവാനീ ജീവിതം പോരാകഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽഎത്ര സ്തുതിച്ചാലും മതി വരുമോസ്വന്തമായൊന്നുമില്ല സർവ്വതും നിൻ ദാനംസ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെമന്നിൻ സൌഭാഗ്യം നേടാനായാലുംആത്മം നഷ്ടമായാൽ ഫലമെവിടെ;- ദൈവ…സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലുംമിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാലുംരക്ഷാകവചം നീ മാറാതെന്നാളുംഅങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ;- ദൈവ…
Read Moreദൈവസ്നേഹമേ ദൈവ സ്നേഹമേ
ദൈവസ്നേഹമേ ദൈവസ്നേഹമേ അതിനുള്ളകലമുയരമാഴമപ്രമേയമേപാപക്കുഴിയിലാണ്ടു പോയ നരനു മോചനംപ്രാപിപ്പതി-നതിന്‍റെയാഴമാണു കാരണം;-അനുസരിച്ചിടാതെ-യാജ്ഞയവഗണിച്ചതാം മനുജനോടു കരുണ കാണിച്ചതിനു കാരണം;-കുരിശിലേക ജാതനെ തകർത്തു വൈരികൾ ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ;-സ്വർഗ്ഗമതിലുള്ളനു-ഗ്രഹങ്ങളാഗ്രഹിക്കുവാൻ യോഗ്യരല്ലയെങ്കിലും നരർക്കതേകിയ;-അഴുകിനാറും ശവസമാനരായ പാപികൾ ക്കഴകു നൽകിയഴിവില്ലാത്ത സ്ഥിതിയിലാക്കിടും;-അരിഗണത്തെയരികണച്ചു സുതജനങ്ങളായ് പരിഗണിച്ചു പരിചരിക്കു മകമഴിഞ്ഞതാം;-
Read Moreദൈവ സ്നേഹമേ ദൈവ സ്നേഹമേ
ദൈവ സ്നേഹമേ, ദൈവ സ്നേഹമേസ്വർഗ്ഗം കാട്ടിയ അല്ഭുതമേമരക്കുരിശിന്മേൽ എന്‍റെ പേർക്കായിയേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേഏന്തു നല്കും പകരമായ്തുല്യമായ് ഒന്നുമില്ല നാഥനെഏന്തു നല്കും പകരമായ്തുല്യമായ് ഒന്നുമില്ല യേശുവേനന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ 2മുൾക്കിരീടവും അടിപ്പിണരേറ്റേതുംഎങ്ങനെ മറക്കും നാഥനേസ്വന്ത ജീവനേകും ദൈവകുഞ്ഞടിനേനന്ദിചൊല്ലാൻ നവുപോര;- എന്തു നല്കും..
Read Moreദൈവ സ്നേഹത്തിൽ നിന്നും
ദൈവസ്നേഹത്തിൽ നിന്നും ഞങ്ങളെ വേർപിരിപ്പാൻ കഴിയുകയില്ല ഉയരത്തിനോ വാഴ്ചകൾക്കോ ആഴങ്ങൾക്കോ മരണത്തിനോയാതൊരു സൃഷ്ടിക്കും ഈ ബന്ധമകറ്റുവാൻ സാധ്യമല്ലേ….തങ്കക്കിരീടത്തെ ഞങ്ങൾക്കും നൽകി മാനവും തേജസ്സും പകർന്നേകി (2)ശത്രുക്കൾ കാൺകെ വിരുന്നൊരുക്കി നമ്മെ ഹൃദയത്തോടെന്നും ചേർത്തുനിർത്തി (2)പ്രത്യാശ നൽകി ധൈര്യം നൽകി മറവിടത്തിൽ നമ്മെ മറച്ചോനെ(2)ആയുഷ്കാലമൊക്കെയും നന്മയും കരുണയും ഐശ്വര്യവും സമ്പത്തും വീട്ടിലുണ്ടാകും എന്‍റെ ഇഷ്ടമല്ല അങ്ങേ ഇഷ്ടമെന്നിൽ നിറവേറട്ടെ അനുദിനംതോറും(2)
Read Moreചങ്ക് പിളർന്നു പങ്കാളിയാക്കി
ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് ചേർത്ത് വെച്ചവനെ മുൻപേ നടന്ന് അൻപാൽ നിറച്ച്ഉള്ളം കൈയിൽ എന്നെ താങ്ങിയോനെഎന്‍റെ നെഞ്ചിനിടിപ്പ് യേശു എന്‍റെ ഉള്ളിലെ പാട്ട് യേശു എന്‍റെ പ്രാണനും പ്രേമവും യേശു നീ മാത്രം നീ മാത്രം (2)തള്ള പോലും എന്നെ തള്ളിയാലും താതന്‍റെ കൈ എന്നെ തള്ളുകില്ല ഉള്ളം കൈയിൽ എന്നെ കോറിയിട്ട നല്ല സ്നേഹമാണെൻ യേശുനാഥൻ(2);- എന്‍റെ…പാപത്തിൻ ചേറ്റിൽ ഞാൻ താണപ്പോഴും പാപം ഇല്ലാത്തോനെ യാഗമാക്കി ശാപം എന്മേൽ നിന്നും നീക്കുവാനായ് ക്രൂശിലെൻ യേശുവേ […]
Read Moreചോദിക്കുന്നതിലും നിനക്കുന്നതിലും
ചോദിക്കുന്നതിലും നിനക്കുന്നതിലുംഅത്യന്തം പരമായി നടത്തുന്നവൻഎന്‍റെ യേശു അല്ലാതാരുള്ളുഎന്‍റെ യേശു എന്നെ നടത്തുംഎന്നെ നടത്തുന്നവൻ എന്നും പുലർത്തുന്നവൻഎന്‍റെ യേശു മതിയായവൻ(2)അനർത്ഥവും ബാധയും അടുക്കയില്ല അനുദിന ജീവിത പാതകളിൽ(2)ഭയപ്പേടേണ്ടാ ഇനി സംഭ്രമിക്കേണ്ടഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)വിശ്വസ്തനാം എന്‍റെ യേശുനാഥാമാറ്റമില്ലാത്ത എൻ സ്നേഹ താതാ(2)ഇന്നലെയും ഇന്നും എന്നേക്കുംഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)എന്‍റെ നിനവുകളെല്ലാം അറിയുന്നവൻകൺമണിപോലന്നെ കാക്കുന്നവൻ(2)എന്‍റെ വേദനയെല്ലാം അവൻ വഹിച്ചുഅടിപ്പിണരാൽ അവൻ സൗഖ്യമേകി(2)
Read Moreചാരായം കുടിക്കരുതേ ധനം
ചാരായം കുടിക്കരുതേധനം നശിച്ചീടും മാനക്കേടു ഭവിച്ചിടും-അതുകൊണ്ട് ചാരായംഉദ്യോഗസ്ഥനായാലും വിദ്വാനായിരുന്നാലുംഗദ്യപദ്യ കൃതിക്കൊക്കെ ഗണ്യനായ് ഭവിച്ചാലുംമദ്യപാനം തുടങ്ങിയാൽ സമ്പാദ്യം നശിച്ചീടുംഅതുകൊണ്ട്;- ചാരായം…കുട്ടിക്കാലത്ത് കുഞ്ഞിനിട്ട വളയെന്നാലുംതട്ടിക്കൊണ്ടുപോയി-കിട്ടും വില വാങ്ങിച്ച്പോട്ടെ പുല്ലെന്നും ചൊല്ലി മട്ടിതു തുടങ്ങിയാൽ-കഷ്ട മാണതു കൊണ്ടു;- ചാരായം…ഷാപ്പിൽ കേറിക്കുടിച്ചു-വേലി പിടിച്ചൊടിച്ചുപോലീസുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടടച്ചു-വേണ്ടുവോളം മുതുകത്തിട്ടിടിയ്ക്കുമെന്നത് കൊണ്ട്;- ചാരായം…എത്ര നല്ല പണക്കാരിൽ-പലരുമീയുലകിൽഎത്രവേഗം ദരിദ്രരായ് തീർന്നതു നീ ഓർക്കുകിൽമാത്രപോലും കുടിക്കാതെ കുരിശിൻ ചുവട്ടിൽസൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയം;- ചാരായം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇരിക്കുവാ നൊരിടവും കാണുന്നില്ല
- കാലം ആസന്നമായി കാന്തൻ യേശു
- രാജാധിരാജൻ യേശു
- ഹൃദയത്തിൻ വാതിൽ തുറക്കാം
- എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ്

