Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ചേർന്നിടും നാം ഭാഗ്യനാട്ടിൽ

ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദംഅല്ലലെല്ലാം മാറി ഉല്ലാസമായ്,ക്രിസ്തൻ പേർക്കായ് കഷ്ടം സഹിച്ചവർ വാണിടുമേക്രിസ്തൻ നാമം ധരിച്ചെന്നെന്നുമേ… ചേർന്നിടും നാംആത്മാവിൻ ശക്തിയിൽ കാക്കുന്നോർക്കായിസ്വർഗ്ഗത്തിൽ സൂക്ഷിക്കും നിക്ഷേപങ്ങൾവാട്ടം മാലിന്യം ഏശാത്തവകാശം പ്രാപിച്ചീടാൻനമ്മെ തനിക്കായി വീണ്ടെടുത്തു… ചേർന്നിടും നാംകഷ്ടങ്ങളേറ്റം വർദ്ധിച്ചെന്നാലുംഒട്ടും ഭയം ഇല്ല പിന്മാറില്ലവിട്ടീടുമേ ദുഷ്ടലോകത്തിൻ പ്രതാപങ്ങളെവിൺ വീട്ടിൻ ദർശനം കണ്ട ശുദ്ധർ… ചേർന്നിടും നാംലോകത്തിൻ മാലിന്യം വിട്ടോടിപ്പോയോർവീണ്ടും അതിൽ വീണു തോറ്റു പോയാൽഎത്ര കഷ്ടം എത്ര ഭയങ്കര വീഴ്ച്ചയത്മറ്റാരും രക്ഷിപ്പാനില്ലിഹത്തിൽ… ചേർന്നിടും നാംഉന്നതദൗത്യം പാടേ മറന്ന്ലോകത്തിൻ പിന്നാലെ ഓടീടുന്നോർഓർത്തീടുക സ്വർഗ്ഗ […]

Read More 

ചേർന്നിടുമേ ഞാൻ സ്വർഗ്ഗ

ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻതീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതംപ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെനിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ;-വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും;-ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്;-ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെവേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ;-വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെഎപ്പോൾ വരും നീയെൻ പ്രിയഭവനം […]

Read More 

ചേരും ഞാൻ നിൻ രാജ്യേ ദൈവമേ

ചേരും ഞാൻ നിൻ രാജ്യേ ദൈവമേനിത്യം നിൻ കൂടെ വാഴുവാൻ (2)തുണച്ചീടുകെന്നെ എൻ നാഥനേനിന്‍റെ രാജ്യം ഒന്നു കാണുവാൻ(2)വാഴും ഞാൻ നിത്യം നിത്യം നിൻ കൂടെകാത്തിരുന്ന നാൾ ആസന്നമായ് (2)താതനും നിൻ ഓമന പുത്രനുംആത്മനോടും കൂടെ ഞാൻ ചേരുമേ (2)ഭൂവിൽ ഞാൻ കഷ്ടം സഹിച്ചതുംനിൻ ക്രൂശു ചുമന്നതും (2)ദൈവമേ നിൻ രാജ്യേ വന്നിടാൻനിൻ മുഖം ഒന്നു കാണുവാൻ (2);- വാഴും…എൻ മനം ആനന്ദത്താൽ കവിയുന്നുനിൻ കൂടുള്ള വാസമോര്ർക്കുമ്പോൾ (2)ദൂതരൊത്തു സീയോനിൽ പാടുവാൻനിന്‍റെ സന്നിധൗ ചേര്ർക്കണേ (2);- വാഴും…

Read More 

ചേരുമേ വേഗം ചേരുമേ എന്‍റെ

ചേരുമേ വേഗം ചേരുമേ എന്‍റെ താതന്‍റെ നിത്യ വാസത്തിൽആയുസ്സിൽ കണ്ടിട്ടില്ലാത്ത കാഴ്ചകണ്ടു ഞാൻ ആനന്ദിച്ചിടാൻഎന്നു ഞാൻ പോയി ചേർന്നിടുമെന്‍റെ താതന്‍റെ നിത്യരാജ്യത്തിൽസ്വർഗ്ഗീയഭാഗ്യം ഓർക്കുന്തോറുമെൻ ഉള്ളം സന്തോഷാൽ തുള്ളുന്നുഎന്നു വന്നിടും പ്രിയരക്ഷകൻ മണിയറതന്നിൽ ചേർത്തിടാൻവീണ്ടെടുത്തെന്നെ വിലയ്ക്കുകൊണ്ട പ്രിയനെ നിന്നെ കാണുവാൻആനന്ദമുള്ളിൽ തിങ്ങുന്നു പ്രേമമേറുന്നു പ്രാണവല്ലഭാചങ്കുതുറന്നു എന്നെ തേടിയ ദൈവത്തിൻ എകജാതനെപങ്കം അകറ്റീ നിന്നിൽ ചേർക്കുവാൻ തോന്നിയ കൃപ എത്രമേൽഅല്ലൽ തീർന്നു ഞാൻ നിന്നിൽ ചേരുവാൻ വല്ലഭാ കൊതിച്ചീടുന്നേഉല്ലാസം പൂണ്ടൂ മുത്തം ചെയ്യുവാൻ എത്രനാൾ പാർത്തിടേണമോഈ മരുഭൂവിലെ വാസത്താലുള്ളം നീറുന്നു […]

Read More 

ചേരുമേശുവിൽ ദിനം

ചേരുമേശുവിൻ ദിനംമാരുതൻ മാ കഠിനംഎൻ വിശ്വാസം ദുർബലംയേശു താൻ സർവ്വാശ്രയംനാളുകൾ ഗമിക്കിലുംമാത്രകൾ പറക്കിലുംഎന്തെല്ലാം ഭവിക്കിലുംയേശു താൻ സർവ്വാശ്രയംപാതശോഭയാം നേരംപാടും ഞാൻ അത്യധികംക്ഷീണമെങ്കിലെൻ വഴിയാചിക്കും ക്ഷണംപ്രതി;- നാളു…ആപത്തിൽ ഞാൻ വിളിക്കുംയേശു നിശ്ചയം കേൾക്കുംഎന്‍റെ ശ്രേഷ്ഠസങ്കേതംയേശു താൻ സർവ്വാശ്രയം;- നാളു…ജീവകാലമൊക്കെയുംകൽപാന്തകാലം വരെസ്വർഗം ചേരാനെൻ ബലംയേശു താൻ സർവ്വാശ്രയം;- നാളു…

Read More 

ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം

ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽഖേദം രോഗം മൃത്യുവില്ല ഹാ! മേലിൽ;-ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണംകാഹളം ധ്വനിക്കുവോളം വിശ്രാമം;-കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ!താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും;-ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽതേജസ്സോടുണർന്നു വാഴും തൃപ്തരായ്;-tune of :On the resurrection morning

Read More 

ചെയ്യും ഞാനെന്നുമിതു നിന്നെ

ചെയ്യും ഞാനെന്നുമിതു -നിന്നെമെയ്യായോർപ്പാനേശുവേഅയ്യയ്യോ നിൻ വചനത്തിൻ പടി നിത്യംമെയ്യാം വിനയത്തോടെ – എന്‍റെഇയ്യുലകായുസ്സിൻ നാളെല്ലാം നിൻമൃതിമെയ്യായോർപ്പാൻ നിരന്തം;- ചെയ്യുംഗഥശമനെ സ്ഥലെ നിനക്കുണ്ടായവ്യഥയും പോരാട്ടവും -പ്രാണനാഥാ നിൻ രക്തവിയർപ്പും ഞാനേവ്വിധംഓർക്കാതിരുന്നീടുന്നു;- ചെയ്യുംക്രൂശിലെൻ പേർക്കു ബലിയായ്‌ ജഗത്തുകൾക്കീശന്‍റെ കോപാഗ്നിയിൽ -നസറേശാ നീ വെന്തതും ഓർത്തെന്‍റെ മാനസംക്ലേശിച്ചു നന്ദിയോടെ;- ചെയ്യും…എൻ നിമിത്തം ചതെക്കപ്പെട്ട നിന്മേനിഎന്താത്മ ഭോജനമേ – ദേവാനിൻരക്ഷാപാനത്താലെന്നാത്മ ദാഹംതീർന്നെന്നും പ്രമോദിപ്പാനായ്‌;- ചെയ്യും…ഞാൻ വരുവോളമിവ്വണ്ണം ചെയ്കെന്നനിൻപൊൻ വചനത്തിൻ പടി – ഞങ്ങൾകാൽവരിമേട്ടിൽ ചതഞ്ഞനിൻ പൊൻമേനിഓർത്തനുഷ്ഠിക്കുന്നിതു;- ചെയ്യും…

Read More 

ചിലരർ നിനയ്ക്കും പോലെ കർത്ത

ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്ഒട്ടും താമസിക്കില്ലിനിയുംപാപികൾ മനം തിരിഞ്ഞീടുവാനായ്ക്ഷമ കാട്ടിടുന്നതേയുള്ളൂ(2)രാജ്യം രാജ്യത്തോടും ജാതി ജാതിയോടുംഎതിർക്കുന്നതു കാണുന്നല്ലോഅപ്പനമ്മ-മക്കൾ സോദരബന്ധങ്ങൾഛിന്നമായിടുന്നു(2)ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നുഒത്താൽ വൃതരേയും കീഴടക്കാൻശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാംപ്രാപിക്ക ഈ നാളിൽ(2)നിന്‍റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരുകുറവ് കർത്തൻ കാണുന്നല്ലോലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നുംതാതൻ അരുളിടുന്നു(2)സ്വർഗ്ഗീയ-രാജ്യം വേഗം ആഗമിക്കയാൽവിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻസ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്യുഗായുഗം വാഴാം(2)

Read More 

ചിന്മയരൂപ നമോ നമോസ്തുതേ

ചിന്മയരൂപ നമോ നമോസ്തുതേതുംഗപ്രതാപാ നമോനീതിനിരതാ നിരാമയ രൂപാആശ്രിതർക്കാശ്വസമേ… ത്രിയേകാചിന്മയരൂപ നമോ…ആദിയും നീയേ അന്തവും നീയേഅഖിലചരാചര കാരണൻ നീയേമഹിതല പാലകാ… അനുപമ ദേവാ ചിന്മയരൂപ നമോ… ത്രിയേകാതുംഗപ്രതാപാ നമോ;-സത്യവും നീയേ ജീവനും നീയേപാന്ഥർക്കു നേരായ പാതയും നീയേമാറയിൻ നാഥനെ… പാറയിൻ ഉറവേസ്നേഹ സ്വരൂപാ നമോ… ത്രിയേകാചിന്മയരൂപ നമോ;-

Read More 

ചിന്താകുലങ്ങൾ എല്ലാം യേശുവിൻ

ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽയേശുവിൻമേൽ ഇട്ടുകൊൾക അവൻകരുതുന്നല്ലോ നിനക്കായ് ഈ ധരയിൽ…അതിശയമായ്ചോദിച്ചതിലും പരമായ് നീനിനച്ചതിലും മേൽത്തരമായ്മകനേ നിനക്കായ് ദൈവംകരുതീട്ടുണ്ട് കലങ്ങാതെ;-കണ്ടിട്ടില്ലാത്ത ആൾകൾ നീകേട്ടിട്ടില്ലാത്ത വഴികൾമകനേ നിനക്കായ് ദൈവംകരുതീട്ടുണ്ട് കലങ്ങാതെ;-

Read More