പരിശുദ്ധനെ മഹോന്നതനെ
പരിശുദ്ധനെ മഹോന്നതനെആരിലും ഉന്നതനായവനെ (2)ആരാധിക്കും നിന്നെ എന്നുംആത്മാവിലും സത്യത്തിലും (2)(പരിശുദ്ധനെ)കാൽവറിക്കുന്നിൽ യാഗമായ് തീർന്നകർത്താധി കർത്തനെ ആരാധിക്കുന്നു (2)പാപ ചേറ്റിൽ നിന്ന് വിടുതൽ നൽകിയആത്മ നാഥനെ ആരാധിക്കുന്നു (2)(പരിശുദ്ധനെ)അത്ഭുതമന്ത്രി വീരനാം ദൈവംനിത്യപിതാവിനെ ആരാധിക്കുന്നു (2)വിണ്ണിലും മണ്ണിലും രാജാവായി തീർന്നരാജാധി രാജനെ ആരാധിക്കുന്നു (2)(പരിശുദ്ധനെ)വാനമേഘത്തിൽ വിശുദ്ധരോടൊത്ത്ദേവാധി ദേവനെ ആരാധിക്കുന്നു (2)കോടാനുകോടി ദൂതരോടൊത്തുസീയോൻ മണവാളനെ ആരാധിക്കുന്നു(2)(പരിശുദ്ധനെ)
Read Moreപരിശുദ്ധനെ പരിശുദ്ധനെ
പരിശുദ്ധനെ പരിശുദ്ധനെമഹോന്നതനാം കർത്തനെസർവ സൃഷ്ടികളും വാഴ്ത്തുംരാജാധി രാജാവെChorus:എല്ലാ പുകഴ്ചയ്ക്കും എല്ലാ പ്രശംസയ്ക്കുംഅങ്ങ് മാത്രം യോഗ്യനെന്നുംസർവ്വ സ്തുതികൾക്കും സർവ്വ മഹത്വത്തിനും അങ്ങ് മാത്രം യോഗ്യനെന്നുംഹല്ലെലുയ്യ ഹല്ലെലുയ്യആരാധന ആമേൻ (2)യാഹേ സൃഷ്ടാവെസ്നേഹമാം എൻ പിതാവേഈ ലോകത്തെ നേടീടുവാൻഏകജാതനെ അയച്ചതിനാൽയേശുവേ ആരാധ്യനെഎനിക്കായ് തകർന്നവനെഎന്നിൽ ജീവൻ പകർന്നീടുവാൻസ്വന്തരക്തം ചിന്തിയതാൽആത്മാവേ പരിശുദ്ധനെഏഴയിൻ തുണയായോനെനിത്യതയോളം കരം പിടിച്ചുനയിക്കുന്ന വിശ്വസ്തനെ
Read Moreപരിശുദ്ധത്മാവിൻ കൂട്ടായ്‌മ വേണം
പരിശുദ്ധത്മാവിൻ കൂട്ടായ്‌മ വേണം പരിശുദ്ധത്മാവിൻ കാവൽ വേണംപരിശുദ്ധാത്മാവെൻ കൂടെ വേണം പരിശുദ്ധത്മാവേ…എന്നിൽ വസിക്കും നൽ ആത്മാവേ എന്നെ നടത്തും ദൈവാത്മാവേ എന്നോടു മിണ്ടും ,എൻ കൂടെ ഇരിക്കും നല്ല സഖിയെ നല്ല തുണയെ, പരിശുദ്ധത്മാവേ… വഴി ഇതാണെന്നു പറയും, വഴുതിടാതെന്നേ താങ്ങും മരുഭൂമിയിൽ നൽ നീരുറവായ് മുറിവുകളിൽ നൽ തൈലവുമായി നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ… പരിശുദ്ധനെ എൻ ദൈവമേ കാര്യസ്ഥനെ വിശ്വസ്തനെ പരിശുദ്ധനെ സഹായകനെ ആശ്വസ ദായകനെ പരിശുദ്ധാത്മാവേ
Read Moreപാർപ്പാൻ തക്ക പട്ടണത്തിൽ ചെന്നെത്തീടുവാൻ
പാർപ്പാൻ തക്ക പട്ടണത്തിൽ ചെന്നെത്തീടുവാൻചൊവ്വേ ഉള്ള വഴികളിൽ നടത്തിടുന്നെന്നെകഷ്ടത നടുവിൽ ഞാൻ നിലവിളിച്ചിടുമ്പോൾഇറങ്ങി വന്നിടുന്ന നൽ രക്ഷകനുണ്ടെനിക്ക്കഷ്ടത നടുവിൽ ഞാൻ നിലവിളിച്ചിടുമ്പോൾവിടുവിച്ചീടുന്ന നൽ യേശുവുണ്ടെനിക്ക്ശാന്തത വന്നതിനാൽ ഞാൻ സന്തോഷിച്ചിടുംആശിച്ച തീരത്തായ് അണച്ചിടുന്നെന്നെഎത്ര നല്ലവൻ എന്നേശു നായകൻഎത്ര വല്ലഭൻ എന്നേശു നായകൻആറു കഷ്ടത്തിൽ നിന്നെന്നെ വിടുവിച്ചോൻഏഴാമത്തത്തിലോ തിന്മ തൊടുകയില്ലല്ലോഅനവധി കഷ്ടങ്ങൾ അനർത്ഥങ്ങളുംകാണുമാറാക്കിയോൻ ജീവിപ്പിച്ചിടുംനമ്മെ ജീവിപ്പിച്ചിടുംഅനർഥം അസംഖ്യമായ് ഏറിവന്നാലുംനീക്കു പോക്കു നൽകിടുന്ന യേശുവുണ്ടല്ലോനീതിമാൻ വീണാലും നിലം പരിചാകില്ലഭക്തന്മാർ ചുറ്റും ദൂതർ കാവൽ നിന്നിടുംകൈകളിൽ വഹിച്ചിടും
Read Moreപർവ്വതം മാറിപ്പോകും കുന്നുകൾ
പർവ്വതം മാറിപ്പോകുംകുന്നുകൾ നീങ്ങിപ്പോകുംവനം മാറിയാലും ഭൂമി നീങ്ങിയാലുംമാറിപ്പോകില്ല തൻ ദയനീങ്ങിപ്പോകില്ല തൻ വചനംആകാശം ഭൂമിമേൽ ഉയർന്നതുപോൽതൻ വഴികൾ വലുതല്ലയോആകാശം ഭൂമിമേൽ ഉയർന്നതുപോൽതൻ വിചാരം വലുതല്ലയോചോതിച്ചതിലും നിനച്ചതിലുംഅത്യന്തം നന്മകൾ നല്കിയോൻദൈവം തൻ മക്കൾക്കായ് കരുതുന്നത്ഒരു കണ്ണും കണ്ടിട്ടില്ലദൈവം തൻ മക്കൾക്കായ് ഒരുക്കുന്നത്ഒരുചെവി കേട്ടിട്ടില്ലഒരു മനസ്സും അറിയാവിധംഅത്യന്തം നന്മകൾ ഏകിടും
Read Moreപാടുമേ ഞാൻ പാടുമേ
പാടുമേ ഞാൻ പാടുമേഎന്നേശു നാമത്തെ വാഴ്ത്തുമേപ്രാണനേകിയ ഈ പാപിയേ വീണ്ടപ്രിയ നാഥനെ വാഴ്ത്തുമേവാഴ്ത്തീടുവാൻ വർണ്ണിക്കുവാൻനിൻനാമം മാത്രമേവന്ദിക്കുവാൻ കുമ്പിടുവാൻനിൻ പാദം മാത്രമേ2 സന്തതമെന്റെ സങ്കടങ്ങൾശങ്കയെന്യേ ചൊല്ലിടുമ്പോൾനിങ്കലേക്കെന്റെ കൈകളുയർത്തുമ്പോൾസാന്ത്വനമെനിക്കേകിടുന്നു; വാഴ്ത്തീടു…3 കണ്ണുനീർ കണങ്ങളെ നീപൊൻകരങ്ങളാൽ തുടച്ചല്ലോഖിന്നനാമെന്നെ അന്തികെ ചേർത്തുവൻ കരങ്ങളാൽ താങ്ങിയല്ലോ; വാഴ്ത്തീടു….4 ഇന്നയോളം കാത്ത നിന്റെനൻമയെ ഞാൻ ഓർക്കുമേനന്ദിയോടെ വാഴ്ത്തുമേ ഞാൻജീവകാലമാകവേ; വാഴ്ത്തീടു…
Read Moreപറന്നു പറന്നു പോകും ഞാനും
പറന്നു പറന്നു പോകും ഞാനുംപ്രാണപ്രിയൻ വിരവിൽകാത്തു ഞാൻ പാർത്തതാം സ്വർഗീയ വീടതിൽഎന്നെന്നും മോദമായ് പ്രിയൻ കൂടെ വാഴുവാൻസൂര്യനില്ല ചന്ദ്രനില്ല താരഗണമൊന്നുമില്ലനീതി സൂര്യൻ യേശു നാഥൻ വിളക്കാകുന്നുദാഹം വിശപ്പുമില്ല രോഗം മരണമില്ലഹാ എത്ര ഭാഗ്യമേ ഈ സ്വർഗീയ വാസ്സമതിൽഏഴുപത്തു ഏറെയായാൽ എൺപതെന്നറിഞ്ഞിടുകഅതിൻ പ്രതാപം ദുഃഖ ദുരിതമത്രെആ നാൾകൽൾ വേഗം തീരും ഞങ്ങൾ പറന്നു പോകുംഹാ എത്ര ആനന്ദമീ സ്വർഗീയ വാസ്സമതിൽ
Read Moreപാടുമേ ഞാനെൻ പ്രിയനായൊരു ഗാനം
പാടുമേ ഞാനെൻ പ്രിയനായൊരു ഗാനംഎൻ നാവിൽ തന്നയീ നവ്യമാം ഗാനംസ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2)വിടുതലിൻ കരുതലിൻ നവ്യമാം ഗാനം(2)1 നീയെന്റെ പ്രാണനെ മരണത്തിൽ നിന്നുംനീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നുംനീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-2 ബലഹീനതയിൽ ബലമെന്നിലേകിഇരുൾ പാതയതിൽ ഒളിയായ് നീ വന്നുമരുയാത്രയതിൽ തണലെനിക്കേകി(2)കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം(2);-3 സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നുപാപിയാമെന്നെ തേടി നീ വന്നുദാനമായ് രക്ഷ ക്രൂശതിൽ നൽകി(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-4 ക്രൂശതിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെനിത്യതയ്ക്കെന്നെ […]
Read Moreപറന്നുയരും ഞാൻ ഒരുനാൾ വാനിൽ
പറന്നുയരും ഞാൻ ഒരുനാൾ വാനിൽപരനോടു കൂടെ വസിച്ചിടുവാൻ(2)പാരിലെ പങ്കപാടുകൾ നീങ്ങിപരിപൂർണയായ് ഞാൻ തീരുമന്ന്(2)ആ.. ആ.. ആ..ദൂരെ വാന സീമകൾക്കപ്പുറംനാഥൻ വസിക്കുമാ പൊൻ വീട്ടിൽ (2)മണിവീണ ഏന്തി സ്തുതിഗീതം പാടിപരൻ മുഖം കണ്ടു ഞാൻ ആരാധിക്കും(2);-പറന്നുയരും… ആ… ആ… ആ…കഷ്ടതത ഇല്ല കണ്ണീരില്ലകാന്താനാം കർത്തന്റെ തിരുസവിധേവീഥിയിൽ വിളക്കായ് പ്രേമകാന്തൻഹാ എന്തു മോദമെന്താനന്ദം(2);-പറന്നുയരും… ആ… ആ… ആ…
Read Moreപൈതലായ് ഒരു പൈതലായ്
പൈതലായ് ഒരു പൈതലായ്നിൻ മുമ്പിൽ വന്നിടുന്നു കൂപ്പിടുന്നു കൈകൾ കൂപ്പിടുന്നു സന്നിധെ വണങ്ങിടുന്നുസ്വർഗ്ഗരാജ്യത്തിൻ അവകാശിയായിടാൻപൂർണ്ണമായി എന്നെ നൽകിടുന്നു(2)സമർപ്പിക്കുന്നു നാഥാ സമർപ്പിക്കുന്നു പൂർണ്ണമായി സമർപ്പിക്കുന്നു (2)അങ്ങിലെ ഭാവം എന്നുള്ളിലാവാൻ എന്നെ ഞാൻ സമർപ്പിക്കുന്നു (2)1 അമ്മയേക്കാൾ എന്നെ സ്‌നേഹിച്ചിടുംഅപ്പനെക്കാൾ എന്നെ അണച്ചീടും ഹൃദയം എനിക്കായ് തുറന്നീടണേ തിരുമാർവിലൊന്നു ഞാൻ അണഞ്ഞിടട്ടെ;- സമർപ്പിക്കുന്നു…2 ജ്ഞാനത്തിൽ നിയെന്നെ പൂർണ്ണനാക്കൂതിന്മയിൽ നിന്നെന്നെ മുക്തനാക്കൂമായമില്ലാത്ത നിൻ വചനം നുകർന്നിടാൻതിരുസന്നിധെ ഞാൻ വന്നിടുന്നു;- സമർപ്പിക്കുന്നു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കുഞ്ഞുമനസ്സു വഴിതെറ്റിക്കും
- അത്ഭുതം അത്ഭുതം എന്നേശു
- മഹാത്ഭുതമേ കാൽവറിയിൽ
- കൃപയാലെ വിമോചിതരേ യേശുവിൻ
- കാണുന്നു ഞാനൊരു വിശുദ്ധസഭ

