Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പരമ ദയാലോ പാദം

പരമ ദയാലോ പാദം വന്ദനമേപാലയ ദേവാ പാദം വന്ദനമേ (2)പാദാരവിന്ദമേ പരനേ ഗതിയേപാലയമാം പരമേശ കുമാരാ (2)ലോകരക്ഷാകരാ ശോകനിവാരണാ (2)ആകുലമാകവേ പോക്കും സര്‍വ്വേശാ (2)ആധാരമറ്റവർക്കാലംബനമേആനന്ദദായകനെ മനുവേലാനീതിയിൻ സൂര്യനേ കരുണാകരനേ (2)ആദിയനാദിയെൻ താതനും നീയേ (2)താതസുതാത്മനേ പരികീർത്തനമേപാദമതിൽ പണിയുന്നഹം ആമേൻ…

Read More 

പരമോന്നതാ നിൻ കൃപയാലേ

പരമോന്നതാ നിൻ കൃപയാലേ പാരിലോരോ ദിനവും കഴിഞ്ഞിടുന്നു (2)ഓരോ പുലരിയും വിടരുമ്പോഴും ഓരോ ദിനവും കൊഴിയുമ്പോഴും കരുതലോടെന്നെ നീ കാത്തിടുന്നു (2)1 മധുരമനോഹരം നിൻ തിരുവചനംഎൻ വഴികൾക്കതു മാർഗ്ഗദർശനമേ (2)തിരുഹിതം പോലെ നടന്നിടുവാനായ് (2)തിരുശക്തിയാലെന്നെ നിറയ്ക്കുകയെന്നും;- പരമോ…2 മരക്കുരിശിൽ നീ മരണം വരിച്ചുമരിച്ചവർക്കുത്ഥാനം ഏകി നിന്നുയിർപ്പാൽ (2)തിരുനിണം ക്രൂശിൽ ചൊരിഞ്ഞതിനാലേ (2)വിടുതലിൻ മോദം ഞാൻ അനുഭവിച്ചറിഞ്ഞു;- പരമോ…3. കുറവുകൾ ക്ഷമിച്ചെന്നെ നിൻ പൈതലാക്കിഅന്ധകാരം നീക്കി നിൻ തിരുവചസ്സാൽ (2)അന്ധത മാറ്റിയെൻ അധരങ്ങളിൽ സ്തുതി(2)ഗീതങ്ങളാൽ നിറച്ചോനേ സ്തോത്രം;- പരമോ…

Read More 

പരമോന്നതൻ എന്റെ യേശുപരൻ

പരമോന്നതൻ എന്റെ യേശുപരൻഎനിക്കെല്ലാമെൻ അധിപനവൻ(2)എന്നോടെന്നെന്നും എന്നാളുംകൂടെയിരിക്കും എന്റെ കാരുണ്യരൂപനവൻ(2)ആ ആ…ആനന്ദമേ… ആ ആ…ആനന്ദമേഎന്നോടെന്നെന്നും എന്നാളും കൂടെയിരിക്കുംഎന്റെ കാരുണ്യരൂപനവൻ(2)പാപത്തിൻ കൂരിരുൾ മാറ്റുന്ന ദൈവംഅനവധി നൻമകൾ ചൊരിയുമവൻ(2)അഭിഷേകത്തിൻ തൈലം പൂശിനിരന്തരം നമ്മെ പുതുക്കുമവൻ(2)ആ ആ…ആനനന്ദമേജീവിതപാതയിൽ വലഞ്ഞിടും നേരംകരകാണാതറിയാതലഞ്ഞിടുമ്പോൾ(2)കരം പിടിച്ചെന്നെ താങ്ങി നടത്തുംപുതുജീവപാതയിൽ നടത്തുമവൻ(2)ആ ആ…ആനന്ദമേ

Read More 

പാടും പരമനു പരിചൊടു ഞാൻ

പാടും പരമനു പരിചൊടു ഞാൻ വരുമവനു സതതം ജയംഓടും വാജിയെ സാദിയോടു കൂടവേകടലൂടെ തള്ളി തൻ തേജസ്സോടെ പ്രബലപ്പെട്ടാൻ1 മാമകബലം സ്തുതിയായവൻ താൻ യഹോവാആയവനെനിക്കുള്ള രക്ഷയും ദൈവവുമാംആകയാലവന്നൊരു വാസസ്ഥലം ചമയ്പ്പേൻഹാ! പിതൃദേവനവൻ ഞാനവനെ പുകഴ്ത്തി;-2 യുദ്ധമനുഷ്യനവൻ യാഹെന്നവന്റെ നാമംസത്വരം ഫറവോവിൻ സൈന്യം രഥങ്ങളെയുംഅബ്ധിയിൽ തള്ളിയിട്ടു യുദ്ധനേതാക്കൾ മുങ്ങിഗുപ്തരായ് ചെങ്കടലിലത്തലോടവർ താണു;-3 ആയവരെ ആഴങ്ങൾ മൂടി കല്ലുപോലവർആയമോടടിയിലോട്ടായവർ താണു യഹോവയേനിൻ വലത്തുകൈ ആയോധനേബലപ്പെട്ടായതു ശത്രുക്കളെ മായമെന്യേ നുറുക്കി;-4 നിന്നെതിരികളെ നിന്നുന്നത തേജസ്സിനാലൊന്നിച്ചുതള്ളിക്കളഞ്ഞുന്നതനേ നിന്നുടെ മിന്നിജ്വലിക്കും ക്രോധംനിന്നിൽ നിന്നയച്ചു നീ […]

Read More 

പരമോന്നതൻ പരിപാലകൻ

പരമോന്നതൻ പരിപാലകൻഎന്നു നീ വന്നീടുമോമൽ പ്രിയനേശുവേഎന്നു നീ വന്നീടുംമനുജരെ രക്ഷിപ്പനായ്മരക്കുരിശില്‍ കയറിയ ദേവൻമനുജരെ കാത്തീടുവാൻനിൻ രക്തം ചിന്തിയല്ലൊഎന്നുവരും പ്രിയാ നീമണവാട്ടിയെ ചേര്‍പ്പാനായ്നിൻ ഗേഹേ വസിപ്പാനായ്നിൻ സാന്നിദ്ധ്യം നല്കണേതിങ്ങി വിങ്ങുന്നതാം എൻ ദീനരോദനങ്ങൾമനഃശാന്തി നല്കണമേഎൻ രക്ഷ ദായകാ നീ

Read More 

പാടുമേ ഞാൻ പാടുമേ

പാടുമേ ഞാൻ പാടുമേഎന്നേശു നാമത്തെ വാഴ്ത്തുമേപ്രാണനേകിയ ഈ പാപിയേ വീണ്ടപ്രിയ നാഥനെ വാഴ്ത്തുമേവാഴ്ത്തീടുവാൻ വർണ്ണിക്കുവാൻനിൻനാമം മാത്രമേവന്ദിക്കുവാൻ കുമ്പിടുവാൻനിൻ പാദം മാത്രമേ2 സന്തതമെന്റെ സങ്കടങ്ങൾശങ്കയെന്യേ ചൊല്ലിടുമ്പോൾനിങ്കലേക്കെന്റെ കൈകളുയർത്തുമ്പോൾസാന്ത്വനമെനിക്കേകിടുന്നു;­ വാഴ്ത്തീടു…3 കണ്ണുനീർ കണങ്ങളെ നീപൊൻകരങ്ങളാൽ തുടച്ചല്ലോഖിന്നനാമെന്നെ അന്തികെ ചേർത്തുവൻ കരങ്ങളാൽ താങ്ങിയല്ലോ;­ വാഴ്ത്തീടു….4 ഇന്നയോളം കാത്ത നിന്റെനൻമയെ ഞാൻ ഓർക്കുമേനന്ദിയോടെ വാഴ്ത്തുമേ ഞാൻജീവകാലമാകവേ;­ വാഴ്ത്തീടു…

Read More 

പറന്നു പറന്നു പോകും ഞാനും

പറന്നു പറന്നു പോകും ഞാനുംപ്രാണപ്രിയൻ വിരവിൽകാത്തു ഞാൻ പാർത്തതാം സ്വർഗീയ വീടതിൽഎന്നെന്നും മോദമായ് പ്രിയൻ കൂടെ വാഴുവാൻസൂര്യനില്ല ചന്ദ്രനില്ല താരഗണമൊന്നുമില്ലനീതി സൂര്യൻ യേശു നാഥൻ വിളക്കാകുന്നുദാഹം വിശപ്പുമില്ല രോഗം മരണമില്ലഹാ എത്ര ഭാഗ്യമേ ഈ സ്വർഗീയ വാസ്സമതിൽഏഴുപത്തു ഏറെയായാൽ എൺപതെന്നറിഞ്ഞിടുകഅതിൻ പ്രതാപം ദുഃഖ ദുരിതമത്രെആ നാൾകൽൾ വേഗം തീരും ഞങ്ങൾ പറന്നു പോകുംഹാ എത്ര ആനന്ദമീ സ്വർഗീയ വാസ്സമതിൽ

Read More 

പാടുമേ ഞാനെൻ പ്രിയനായൊരു ഗാനം

പാടുമേ ഞാനെൻ പ്രിയനായൊരു ഗാനംഎൻ നാവിൽ തന്നയീ നവ്യമാം ഗാനംസ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2)വിടുതലിൻ കരുതലിൻ നവ്യമാം ഗാനം(2)1 നീയെന്റെ പ്രാണനെ മരണത്തിൽ നിന്നുംനീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നുംനീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-2 ബലഹീനതയിൽ ബലമെന്നിലേകിഇരുൾ പാതയതിൽ ഒളിയായ് നീ വന്നുമരുയാത്രയതിൽ തണലെനിക്കേകി(2)കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം(2);-3 സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നുപാപിയാമെന്നെ തേടി നീ വന്നുദാനമായ് രക്ഷ ക്രൂശതിൽ നൽകി(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-4 ക്രൂശതിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെനിത്യതയ്ക്കെന്നെ […]

Read More 

പറന്നുയരും ഞാൻ ഒരുനാൾ വാനിൽ

പറന്നുയരും ഞാൻ ഒരുനാൾ വാനിൽപരനോടു കൂടെ വസിച്ചിടുവാൻ(2)പാരിലെ പങ്കപാടുകൾ നീങ്ങിപരിപൂർണയായ് ഞാൻ തീരുമന്ന്(2)ആ.. ആ.. ആ..ദൂരെ വാന സീമകൾക്കപ്പുറംനാഥൻ വസിക്കുമാ പൊൻ വീട്ടിൽ (2)മണിവീണ ഏന്തി സ്തുതിഗീതം പാടിപരൻ മുഖം കണ്ടു ഞാൻ ആരാധിക്കും(2);-പറന്നുയരും… ആ… ആ… ആ…കഷ്ടതത ഇല്ല കണ്ണീരില്ലകാന്താനാം കർത്തന്റെ തിരുസവിധേവീഥിയിൽ വിളക്കായ് പ്രേമകാന്തൻഹാ എന്തു മോദമെന്താനന്ദം(2);-പറന്നുയരും… ആ… ആ… ആ…

Read More 

പൈതലായ് ഒരു പൈതലായ്

പൈതലായ് ഒരു പൈതലായ്നിൻ മുമ്പിൽ വന്നിടുന്നു കൂപ്പിടുന്നു കൈകൾ കൂപ്പിടുന്നു സന്നിധെ വണങ്ങിടുന്നുസ്വർഗ്ഗരാജ്യത്തിൻ അവകാശിയായിടാൻപൂർണ്ണമായി എന്നെ നൽകിടുന്നു(2)സമർപ്പിക്കുന്നു നാഥാ സമർപ്പിക്കുന്നു പൂർണ്ണമായി സമർപ്പിക്കുന്നു (2)അങ്ങിലെ ഭാവം എന്നുള്ളിലാവാൻ എന്നെ ഞാൻ സമർപ്പിക്കുന്നു (2)1 അമ്മയേക്കാൾ എന്നെ സ്‌നേഹിച്ചിടുംഅപ്പനെക്കാൾ എന്നെ അണച്ചീടും ഹൃദയം എനിക്കായ് തുറന്നീടണേ തിരുമാർവിലൊന്നു ഞാൻ അണഞ്ഞിടട്ടെ;- സമർപ്പിക്കുന്നു…2 ജ്ഞാനത്തിൽ നിയെന്നെ പൂർണ്ണനാക്കൂതിന്മയിൽ നിന്നെന്നെ മുക്തനാക്കൂമായമില്ലാത്ത നിൻ വചനം നുകർന്നിടാൻതിരുസന്നിധെ ഞാൻ വന്നിടുന്നു;- സമർപ്പിക്കുന്നു…

Read More