Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആനന്ദമോടെ ദിനം സ്തുതി പാടി

ആനന്ദമോടെ ദിനം സ്തുതി പാടി ആത്മാവിൽ ആർത്തിടാമേ ആത്മമണാളൻ യേശുനാഥൻ വേഗത്തിൽ വന്നിടുമേ ഒരുങ്ങിനിന്നിടാം തിരുസഭയെ തളരാതെ വേലചെയ്യാം ഹല്ലേലുയ്യാ, ആനന്ദമേ അവനു നാം സ്തുതി പാടാം വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ ലോകത്തെ ജയിച്ചിടാമേ തേജസ്സു നോക്കി ലോകത്തെ മറന്ന് ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി… വചനങ്ങൾ നിറവേറും അന്ത്യസമയമെ- ന്നറിഞ്ഞു നാം ഉണർന്നിടുക ദൈവത്തിൻ സർവ്വായുധം ഏന്തി സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി… ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി തേജസ്സിൻ പ്രഭയണിയാം ആത്മമണാളൻ രാജാധിരാജൻ വേഗത്തിൽ വന്നിടുമേ;- […]

Read More 

ആരാധനയിൻ നായകനേ

ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും(2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2) ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ വഴിയും നീയേ സത്യവും നീയേ അങ്ങേ ഞാൻ ആരാധിക്കും ചിന്തയും നീയേ ആശയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ ഔഷധം നീയേ ഓഹരിയും നീയേ അങ്ങേ ഞാൻ ആരാധിക്കും ആൽഫയും നീയേ ഒമേഗയും […]

Read More 

ആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി

ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി- ക്കേശു മഹാ രാജ സന്നിധിയിൽ ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്‌ സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല കഷ്ടസങ്കടങ്ങൾ വന്നീടുന്നു;- കർത്താവേ! നീയെന്‍റെ സങ്കേതമാകയാൽ ഉള്ളിൽ മന:ക്ലേശം ലേശമില്ല വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ ചുക്കാൻ പിടിക്കണേ പൊന്നു നാഥാ;- എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ ബാഖായിൻ താഴ്‌വരയത്രേയിതു സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ- ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ;- കൂടാരവാസികളാകും നമുക്കിങ്ങു വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്‌? കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ മീതെ നമുക്കായി വച്ചിട്ടുണ്ട്‌;- ഭാരം പ്രയാസങ്ങളേറും […]

Read More 

ആരാധന യ്ക്കെന്നും യോഗ്യനെ

ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ വാഴ്ത്തും യേശു നാഥനെ വീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക ഓരോ ദിനവും നടത്തിയതോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ് സ്വീകരിക്കാ ഈ സമർപ്പണത്തെ ആഴമാം കുഴിയതിൽ നിന്നു കരേറ്റി പാറമേലെൻ ഗമനം സ്ഥിരമാക്കി നാവിൽ പുതിയൊരു പാട്ടു നീ തന്നു നാൾകൾ മുഴുവൻ പാടിടുവാൻ ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ പരിചകൊണ്ടെന്നെ മറച്ച നാഥാ കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ […]

Read More 

ആനന്ദി ച്ചാർത്തിടും ഞാൻ

ആനന്ദിച്ചാർത്തിടും ഞാൻ പുതുഗീതങ്ങൾ പാടിടും ഞാൻ ചെയ്ത വൻ കൃപകൾക്കായി അനുദിനം സ്തുതിച്ചീടും ഞാൻ കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ കരുണകളോർത്തു ഞാൻ പാടിടുമെ(2) ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും അനുദിനമവനെന്നെ വിടുവിക്കുമെ;- ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ വാത്സല്യമോർത്തു ഞാൻ പാടിടുമേ(2) രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ;- മാലിന്യമേശാതെ പാലിക്കും കർത്തൻതൻ സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2) രാജാധി രാജനാം കർത്തനെ കാണുവാൻ നാളുകളെണ്ണി ഞാൻ പാർത്തിടുമേ;- Aanandicchaartthitum njaan Aanandicchaartthitum […]

Read More 

ആരാധനയ്ക്കു യോഗ്യനാം

ആരാധനയ്ക്കു യോഗ്യനാം യേശുവേ ആരാധിക്കുന്നു ഞങ്ങൾ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ഞങ്ങൾ ആരാധന ആരാധന ആത്മാവിൽ ആരാധന ആത്മാവിൽ ആരാധന കാൽവറി കുന്നിൽ ജീവനെ തന്ന കുഞ്ഞാടിനാരാധന വിശുദ്ധ കരങ്ങൾ ഉയത്തി അങ്ങേ ആരാധിക്കുന്നു ഞങ്ങൾ ഏഴയാം എന്നെ മാർവോടണച്ച പിതാവിന് ആരാധന സർവ്വം മറന്ന് തിരുസവിധേ ആരാധിക്കുന്നു ഞങ്ങൾ Aaraadhanaykku yogyanaam yeshuve Aaraadhanaykku yogyanaam yeshuve aaraadhikkunnu njangal parishuddhan parishuddhan parishuddhane aaraadhikkunnu njangal aaraadhikkunnu njangal aaraadhana […]

Read More 

ആണ്ടുകൾ കഴിയും മുൻപേ

ആണ്ടുകൾ കഴിയും മുൻപേ അങ്ങേ പ്രവൃത്തിയെ ജീവിപ്പിക്കണേ പുതു വർഷത്തിൽ തവ കൃപ തരണേ ആത്മാവിൽ നവ്യമാക്കണേ ഓരോ വർഷവും കൺമണി പോലെ ദുഷ്ടൻ തൊടാതെ എന്നെ സൂക്ഷിച്ചു എത്രയോ ശക്തന്മാർ ലോകം വിട്ടു പോയ്(2) എങ്കിലുമെന്നെ കാത്തു ദയയാൽ(2);- ആണ്ടുകൾ… ദൈവം തന്നതാം വാഗ്ദത്തമെല്ലാം തക്കസമയം പ്രാപിച്ചീടുവാൻ ശത്രു അതിന്‍റെ മേൽ ജയം കൊള്ളാതെ(2) കാലതാമസം സംഭവിക്കാതെ(2);- ആണ്ടുകൾ… പുതുവർഷത്തിൽ ലോകക്കാർ മുൻപിൽ കരങ്ങളെ നീട്ടുവാൻ ഇടവരല്ലേ സമൃദ്ധിയായ് അന്നന്നു വേണ്ടതെല്ലാം(2) യേശുവേ നിൻ മഹത്വത്താൽ […]

Read More 

ആരാധനയ്ക്കു യോഗ്യനെ

ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുന്നു സന്നിധെ ആരാധ്യനായ യേശുവെ ആത്മാവെ തന്ന ദൈവമെ(2) ആരാധന ആരാധന സർവ്വലോക സ്രഷ്ടവിനാരാധന ആരാധന ആരാധന ആത്മാവിലും സത്യത്തിലും ആരാധന(2) ജീവനറ്റ പാപികൾക്കു ജീവനേകിടാൻ ജീവനെവെടിഞ്ഞ നാഥനാരാധന(2) ജീവ വചനമേകി നമ്മെ ജീവനോടെ കാത്തിടും ജീവനാഥൻ യേശുദേവനാരാധന(2) സർവ്വശക്തനായ നിത്യ സത്യദൈവത്തെ ശക്തിയോടെ ആത്മാവിൽ നാം ആരാധിക്കാം(2) വല്ലഭന്‍റെ നന്മകൾക്കായി ഹല്ലേലുയ്യ പാടീടാം നന്ദിയോടെ പാടി വാഴ്ത്തി ആരാധിക്കാം(2) Aaraadhanaykku yogyane Aaraadhanaykku yogyane aaraadhikkunnu sannidhe aaraadhyanaaya yeshuve aathmaave thanna […]

Read More 

ആണികളേറ്റ പാണികളാലെ

ആണികളേറ്റ പാണികളാലെ അനുദിനമവനെന്നെ നടത്തിടുന്നു ജീവിതഭാരചുമടുകളാകെ അവൻ ചുമന്നെന്നെ പുലർത്തിടുന്നു ആകയാലാകുലം ഇന്നെനിക്കില്ല ആനന്ദമായൊരു ജീവിതമാം;- അറിഞ്ഞവനെന്നെ കരുതിടുമെന്നും അരുമയിൽ കാത്തിടും ചിറകടിയിൽ പാരിലെൻ ജീവിത യാത്രയിലെന്നെ പിരിയാതെ കൂടെ വരുന്നവനാം;- ഏതൊരു നാളും യേശു എന്നിടയൻ എനിക്കൊരു കുറവും വരികയില്ല അനുഗ്രഹമാണെന്‍റെ ജീവിതമിന്ന് അനുഭവിച്ചറിയുന്നു ഞാനവനെ;- ഉലകിലെല്ലാരും പ്രതികൂലമായാലും ഉലയുകയില്ല ഞാൻ പതറുകയില്ല ഉയിരുള്ള നാളെല്ലാം ഞാനവന്നായി ഉണർന്നു വിശ്വാസത്തിൻ വേല ചെയ്യും;- Aanikaletta paanikalaale Aanikaletta paanikalaale anudinamavanenne natatthitunnu jeevithabhaarachumatukalaake avan chumannenne […]

Read More 

ആണിപ്പാടുള്ള കരത്താൽ

ആണിപ്പാടുള്ള കരത്താൽ എന്നെ കോരിയെടുത്തവൻ നീ മരക്കുരിശേന്തിയ തോളിൽ എന്നെ മാർവ്വിൽ അണച്ചവൻ നീ നിന്നെ മറന്നെങ്ങും പോകുകില്ലാ നിന്നെ മറച്ചൊന്നും ചെയ്യുകില്ലാ എൻ ആയുസ്സിന്‍റെ നാളുകളിൽ ഈ പാരിലെൻ ജീവിതത്തിൽ എന്‍റെ കഷ്ടങ്ങളിൽ കൂട്ടിരുന്ന് എന്‍റെ രോഗങ്ങളിൽ സൗഖ്യം ഏകീ;- നിന്നെ… എന്‍റെ വേദന എല്ലാം സഹിച്ചോൻ എന്‍റെ ശിക്ഷകൾ എല്ലാം ചുമന്നോൻ;- നിന്നെ… മരുഭൂമിയിൽ മന്ന തന്നോൻ ദാഹം തീർക്കും ഉറവ തന്നോൻ;- നിന്നെ… എന്‍റെ പ്രാണപ്രിയനേശു നീ എന്‍റെ ജീവന്‍റെ രക്ഷകൻ നീ;- […]

Read More