Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

നല്ല സഖിയായ് യേശു എന്റെ

നല്ല സഖിയായ് യേശു എന്റെകൂടെയുള്ളപ്പോൾ ഇനി കലങ്ങിടേണ്ട മനമേ.. (2)എന്നെ പുലർത്തുവാൻഎന്നെ കരുതുവാൻഅങ്ങല്ലതാരുമില്ല… ആരുമില്ല (2) കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുംതിരുകരമെന്നെ താങ്ങിടുമേ… (2)അളവില്ല ദാനങ്ങൾ നൽകി എൻ നാഥൻഅനുദിനം പോറ്റിടുമേ (2);-എതിർപ്പെല്ലാം തകർന്നിടും തൻ നാമത്താൽ പുതുവഴികൾ എനിക്കായി തുറന്നിടുമേ(2)അഗ്നിയിൻ നടുവിൽ തളർന്നിടാതെ തൻ ചിറകടിയിൽ വഹിക്കും (2);-നിത്യമാം ഭവനത്തിൽ വസിച്ചീടുവാൻക്രൂശിൻറെ പാതയെ പിൻഗമിച്ചിടാം(2)നിത്യതയിൻ വാസം വാഞ്ചിക്കുന്നു ഞാൻപരനോട് കൂടെ വാഴുവാൻ (2);-

Read More 

നല്ലോരിൽ സുന്ദരിയെ

നല്ലോരിൽ സുന്ദരിയെ – നിൻപ്രിയനെന്തു വിശേഷതയോമറ്റുള്ള പ്രിയരിലെന്തു മേൻമ ആണയിട്ടോതുവാനെന്തു നൻമപതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻകണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽകണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽകണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…1 നിൻ ശിരസോ മെച്ചമായുള്ളതങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾകാക്കയെപോൽ കറുത്തും ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…2 എൻ പ്രിയൻ കണ്ണുകളോ-നല്ല നീർത്തോടുകൾക്കരികെ-യുള്ള പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്പാലിൽ കഴുകിയതും;- പതിനാ…3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധസ്യങ്ങളിൻ തടവും-കണ്ടാൽമോഹനമേറുന്നതാ-യുള്ള നറും തൈ വാരവുമെ;- പതിനാ…4 താമരപ്പൂക്കൾ സമം എൻപിയൻഅധരം കണ്ടീടുകിൽ-അവസൗരഭ്യമേറുന്നതാം-മൂറിൻതെലം പൊഴിച്ചീടുന്നു;- […]

Read More 

നല്ലൊരുഷസ്സിതിൽ വല്ലഭ സ്തുതി

നല്ലൊരുഷസ്സിതിൽ വല്ലഭ സ്തുതിചെയ്യുവാൻ ഉണരൂ നീ1 ശല്യമാമിരുളകന്നല്ലോയീ ഭൂതലംനല്ലൊളിവീശി പ്രകാശിക്കുന്നാശകൾ2 കാരിരുൾ തിരനീക്കി കതിരവനിതാ വന്നുകരുണയാ കടാക്ഷിക്കും കാലം നീ കളയാതെ3 നോക്കുകീ പ്രഭാതത്തിൻ കാഴ്ചകളതി രമ്യമാക്കുന്ന പരാശക്തിയോർക്കേതെന്നകമേ നീ4 തന്നിളം കതിരിനാൽ മന്നിനെ ശിശുസൂര്യൻപൊന്നിൻ കടലിൽ മുക്കുന്നെന്നേശുവുമിവ്വണ്ണം5 പുഷ്പങ്ങൾ വിടരുന്നു സദ്ഗന്ധം തുടരുന്നുശഷ്പങ്ങളിളം പച്ചപ്പട്ടെങ്ങും വിരിക്കുന്നു6 പക്ഷികൾ പാടുന്നു ശിക്ഷയിൽ കൂടുന്നുരക്ഷിതഗണം സ്തുതി കീർത്തനം തേടുന്നു7 യിസ്രയേൽ ഹിമമാമെൻ കർത്തനെ സ്മരിപ്പിക്കുംമുത്തണി ഹിമബിന്ദു ധാത്രിമേൽ ലസിക്കുന്നു8 രാവു കഴിവാറായി പകലേറ്റമടുത്തെന്നദൈവാത്മവിളംബരം ഭൂവെങ്ങും മുഴങ്ങുന്നു9 രാവിൻ വിലങ്ങുകീഴായ് […]

Read More 

നാളുകൾ കഴിയും മുൻപേ

നാളുകൾ കഴിയും മുൻപേനീ എന്നെ ജീവിപ്പിച്ചിടുംഅസ്ഥികൾ ദ്രവിച്ചിടും മുൻപേനീ എന്നെ ഉയർപ്പിച്ചിടും(2)അനാദിയായവൻ ശ്വാശ്വതമായവൻഉന്നതനായവൻ ശക്തിമാനയവൻ(2)യേശുക്രിസ്തു ഇന്നും ജീവിക്കുന്നുഉയർപ്പിൻ ശക്തിയാൽ ജീവൻ വ്യാപരിക്കുംആത്മാവിൻ ബലത്താൽ ജയം പ്രാപിച്ചിടും(2)ഹാല്ലോലുയ്യാ ആമേൻ ഹാല്ലേലുയ്യാ(2)1 അസ്ഥികൾ ഏറ്റം ഉണങ്ങിയിരുന്നാലുംപ്രത്യാശയേറെ മങ്ങിപ്പോയെന്നാലും(2)ഞരമ്പു വെച്ചു മാംസവും പിടിപ്പിച്ചുത്വക്കിനാൽ പൊതിഞ്ഞിടും ശ്വാസം വരുത്തിടും(2)വലിയ സൈന്യമായ് എഴുന്നേൽപ്പിക്കും(2);- ഉയർപ്പിൻ…2 ലാസർ മരിച്ചു നാലുനാൾ ആയാലുംനാറ്റം ഭവിച്ചാശയറ്റു പോയാലും(2)കല്ലറ മുൻപിൽ നാഥൻ വന്നിടുമെപേർചൊല്ലി വിളിച്ചു ഉയർപ്പിക്കുമെ(2)വിശ്വാസിച്ചാൽ ദൈവമഹത്വം കാണും(2);-

Read More 

നമ്മെ നടത്തുന്ന ദൈവമെന്നും കൂടെയുണ്ട്

നമ്മെ നടത്തുന്ന ദൈവമെന്നും കൂടെയുണ്ട്നമ്മെ താങ്ങിടുന്നവൻ എന്നും കൂടെയുണ്ട്യിസ്രായേലിന്റെ പരിപാലകൻ യഹോവനമ്മെ ക്ഷേമമായ് കാത്തിടുന്നുമരുഭൂപ്രയാണം അതികഠിനം അത്ഒഴിയുവാൻ വഴിയില്ലല്ലോഅവയിൽ കൂടെ നാഥാ ഇടറീടാതെസുഗമമായ് നടത്തിടണേക്രൂശിന്റെ നിഴലിൽ നാം ആയിടുക-വേഗംക്രൂശെടുത്തനുഗമിക്കാംപരിശ്രമമെല്ലാം ഫലം തരില്ല അതിൽപരിഭവം ഏതുമില്ലപരിക്ഷീണരാകാതെ അണിഞ്ഞു നിൽക്കാംവിശ്വാസത്തിൻ രക്ഷാകവചംമണവാട്ടിസഭയായി ചേർന്നു നിൽക്കാംവിളക്കെടുത്തൊരുങ്ങി നിൽക്കാംകരുതുന്നവർ നമ്മെ കൈവെടിയും അതുലോകത്തിൻ ക്രമമല്ലയോതൻ മക്കളെ ദൈവം കൈവിടില്ലലോകൈകനാഥനവൻസ്നേഹം പകർന്നു നാം മനുജരാകാം-ദൈവ-സ്നേഹം വെളിപ്പെടുത്താൻ

Read More 

മാറാത്തവനേ മതിയായവനേ

മാറാത്തവനേ മതിയായവനേമഹോന്നതനേ സ്തുതി നിനക്ക്ഈ പാരിടത്തിൽ നിൻ പാത മതിനിൻ ക്രൂശുമതി ഈ ഏഴകൾക്ക്1 അനാക്ക്യ മല്ലൻ അടുത്തിടുമ്പോൾഭയം മനസ്സിൽ നിറഞ്ഞിടുമ്പോൾനിൻ നാമം മതി നിൻ രക്തം മതിനിൻ ശക്തി മതി ഈ ഏഴകൾക്ക്;-2 മാറാരോഗത്തിൽ തീരാശാപത്തിൽഏകാന്തതയിൽ നീയായിടുമ്പോൾരോഗം ശീലിച്ച പാപം വഹിച്ചശ്രീയേശുനാഥൻ ചാരേയുണ്ടല്ലോ;-3 മനം കലങ്ങും നേരം വരുമ്പോൾമന-മടുത്തൻ പ്രിയൻ വരുന്നുഭയം വേണ്ടിനി പതറേണ്ട ഞാൻഅടുത്തില്ലയോ മാറാതില്ലയോ;-4 കാലം കഴിയും നേരം പുലരുംകാഹളനാദം കാതിൽ കേട്ടിടുംഒരുങ്ങീടുക തിരുസഭയെമണവാളനെ എതിരേൽക്കുവാൻ;-

Read More 

മുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടും

മുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടുംപിൻപിലുള്ളതൊക്കെയും മറന്നിടുംക്രിസ്തുയേശുവിൽ പരമ വിളിയുടെലാക്കിലേക്കു നോക്കി ഓടിടുംഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാംവിശ്വാസത്തിന്റെ നായകനെ നോക്കി ഓടിടാംഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാംപൂർത്തി വരുത്തും യേശുവിനെനോക്കി ഓടിടാംഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചീടുമേവിശ്വാസം കാത്തു നീതിയിൻ കിരീടം പ്രാപിക്കുംഅത് നീതിയുള്ള കർത്താനാ ദിനത്തിൽ നൽകിടുംതന്റെ വരവിൽ പ്രത്യാശയുള്ള ഏവർക്കും തന്നെ;- ഓട്ടമോടിടാം…സാക്ഷികൾ സമൂഹമെന്റെ ചുറ്റുമുള്ളതാൽസകല ഭാരവും മുറുകെ പറ്റും പാപവുംവിട്ടു ഞാനെൻ ഓട്ടമോടി വിരുത് പ്രാപിക്കുംപൂർത്തി വരുത്തും നാഥനേശു മുന്പിലുള്ളതാൽ;- ഓട്ടമോടിടാം…

Read More 

മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ

മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ വലം കൈയിലെന്നെ വഹിക്കുന്നവൻ പ്രാണനെ മരണത്തിന് ഏല്പിക്കാതെസൂക്ഷിക്കും നമ്മെ അന്ത്യം വരെPre chorusകൃപയേറും ഈ ഭൂമിയിൽദിനംതോറും നടത്തും ഈ ധരയിൽവേദനകൾ ഏറിടും ജീവിതത്തിൽആശ്വാസമായി വരും നല്ല സഖിയായിChorusഹാല്ലേലുയ്യാ, ഹാല്ലേലുയ്യാഹാല്ലേലുയ്യാ, ഹാല്ലേലുയ്യാവാക്ക് പറഞ്ഞവൻ വിശ്വസ്തനല്ലൊവാഗ്ദത്തങ്ങൾക്ക് ഒരു മാറ്റം ഇല്ലല്ലോവിളിച്ച ദൈവം നല്ലവനല്ലോവഴി നടത്തും നമ്മെ ശ്രേഷ്ഠമായെന്നുംകരുണയിൻ കരങ്ങൾ കൂടെയുള്ളപ്പോൾഭയം കൂടാതെ നാം മുന്നേറിടാംകഷ്ടങ്ങളിൽ നല്ല തുണയായി താങ്ങിടും നമ്മെ അത്ഭുതമായി

Read More 

മറവിടത്തിൽ എന്നെ മറയ്ക്കണേ നാഥാ

മറവിടത്തിൽ എന്നെ മറയ്ക്കണേ നാഥാമരുവിൽ മറവിടം നീ മാത്രംമനുകുലത്തിൽ എന്നെ മാനവരെല്ലാംമറന്നപ്പോൾ നീ കരുതിയല്ലോ1 എന്റെ കണ്ണുനീർ തുടച്ചവനെഎന്നെ മാർച്ചോടു ചേർത്തവനെനന്ദിയോടെ ഞാൻ പാടീടുമേമന്നിൽ ഞാനുള്ള നളുകൾ;-2 ഞാൻ ഭാരത്താൽ വലഞ്ഞപ്പോൾഎന്റെ ചാരത്തായി അണഞ്ഞവനെരോഗത്തിലെന്നെ താങ്ങിയോനേവിടുതൽ പകർന്നവനെ;- 3 ആത്മശക്തിയയക്കേണമേകൃപാദാനങ്ങൾ നൽകണമേപിൻ മാരിയെ നീ ഊറ്റേണമേ സഭയെയുണർത്തേണമേ;-

Read More 

മരുഭൂമിയാം എൻ ജീവിതത്തെ

മരുഭൂമിയാം എൻ ജീവിതത്തെമലർവാടിയാക്കിയ ദൈവസ്നേഹംമരുവിലെ ക്ലേശങ്ങൾ അലയടിച്ചുയരുമ്പോൾമഹത്വത്തിൻ കരത്തിൽ വഹിച്ച സ്നേഹം (2)chorusഈ സ്നേഹമെ ദിവ്യ സ്നേഹമെഅതിന്നാഴം ഉയരം അവർണ്ണനീയം (2)2 ആരും സഹായം ഇല്ലാതെ പാരിൽഅലയുമ്പോൾ എൻ മനം കവർന്ന സ്നേഹംആലംബഹീനർക്കു ആശ്വാസമായിഅവലംബമായി ഉയരും സ്നേഹം;-3 അമ്മ തൻ കുഞ്ഞിനെ മറന്നീടിലുംമറക്കാത്ത സ്നേഹം ആ ദിവ്യ സ്നേഹംകാണാതെ പോയൊരു കുഞ്ഞാടിനെ തേടിമാർവ്വോടണച്ച എൻ ക്രൂശിൻ സ്നേഹം;-

Read More