മരുഭൂമിയിൽ ദൈവം നടത്തിയതോർക്കുന്നു
മരുഭൂമിയിൽ ദൈവം നടത്തിയതോർക്കുന്നുതളർന്നു വിഴാതെന്നെ താങ്ങിയ ദിനങ്ങളുംഇരവിലും പകലിലും തുണയായി ദിനവുംകരുതിയ നാഥനെ ഓർത്തീടുമെന്നുംവെണ്മയാം മന്നയാൽ പോറ്റിയതോർക്കുന്നുമാധ്യുര്യ നീരിനാൽ നിറച്ചതും ഓർക്കുന്നുതൻ ഹിതം പോലെന്നെ നടത്തിയ നാഥൻതന്നുള്ളം കരത്തിൽ വഹിച്ചെന്നെ പുലർത്തിഇരുളേറും പാതയിൽ വെളിച്ചമായി നിറഞ്ഞുംതളർന്നീടാം വേനലിൽ മേഘമായി നിന്നുംകണ്മണി പോലെന്നെ കാത്തൊരു ദൈവംനന്ദിയാൽ എന്നുള്ളം വാഴ്ത്തീടും അങ്ങേ
Read Moreമരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾ
മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾക്കപ്പുറത്ത്കർത്താവൊരുക്കീടുന്ന നാടുണ്ട്ദുഃഖങ്ങൾ തീർന്നിട്ടു ഞാൻ എന്നെന്നും ആനന്ദിപ്പാൻഎൻ പ്രിയനൊരുക്കുന്ന നാടുണ്ട്;-2 കൈകളാൽ പണിയാത്ത ശാശ്വതമാം ഭവനംആരാലും നട്ടീടാത്ത ഫലമേറും തോട്ടങ്ങളുംജീവജലത്തിൻ നദി ഒഴുകി ഒഴുകീടുന്നനല്ലൊരു നാടെനിക്ക് മേലിലുണ്ട്;-3 കണ്ണുനീരല്പം പോലും ഇല്ലാത്തതാം ഭവനംദുഃഖമോ മുറവിളി മരണമോ ഇല്ലവിടെരാതിയില്ലാത്ത ദേശം നീതിസൂര്യൻ പ്രകാശിക്കുംശ്രേഷ്ഠനാടെനിക്ക് മേലിലുണ്ട്;-
Read Moreമറ്റൊരു ദിനം എന്ന് ഓർക്കാതെ
മറ്റൊരു ദിനം എന്ന് ഓർക്കാതെ മറ്റാരും കരുതും എന്ന് കരുതാതെ അന്നന്നു വേണ്ടുന്നതെല്ലാം നൽകി പോറ്റി പുലർത്തുന്ന സ്വർഗ്ഗ താത സ്‌തോത്രം 1 മനമേ നീ കലങ്ങേണമോ ഈ മരുഭൂവിൽ നീ തളരേണമോ നിൻ മുഖ പ്രകാശ രക്ഷയാം ദൈവം അനന്യനായി നിൻ കൂടെ ഉള്ളപ്പോൾ;-2 മനുജരെല്ലാം മാറിടും വസ്തു വകകൾ നീങ്ങിപ്പോകുംമാറ്റമില്ലാത്തവൻ യേശു മാത്രം ഇന്നും എന്നേയ്ക്കും സ്വർഗ്ഗേ വാഴുന്നു;-3 ഈ നൽ നാഥനെ അറിയുവാൻ ഉണ്മയായി സ്നേഹിപ്പാൻ കഴിഞ്ഞതോഇതിൽ പരം ഭാഗ്യം എനിക്കെന്തു വേണം […]
Read Moreമറ്റൊരുവനിലും രക്ഷയില്ല
മറ്റൊരുവനിലും രക്ഷയില്ലമറ്റൊരു മാർഗ്ഗം ഭൂവിലില്ല രക്ഷ പ്രാപിക്കാൻ ഏകവഴിരക്ഷനേശുവിൻ ദിവ്യമൊഴി അധരംകൊണ്ടേശുവെ കർത്താവെന്ന് അകതാരിൽ യേശുവിൽ വിശ്വസിച്ച് ഏറ്റുപറഞ്ഞെന്നാൽ രക്ഷയുണ്ട് മാറ്റമില്ലാത്തവൻ ചാരെയുണ്ട് നിർമ്മല സ്നേഹത്തെ പ്രകടമാക്കാൻ നിസ്തുലനായവൻ ക്രൂശിലേറിനിന്നുള്ളിൽ ഈ സത്യം സ്വീകരിച്ചാൽ നിശ്ചയം ഇന്നാത്മ രക്ഷ നേടാം എല്ലാ നാവും യേശു കർത്താവെന്നു ചൊല്ലിടും നാളിങ്ങു ആഗതമായ് നല്ലവനെശുവെ അനുഗമിക്കാം വല്ലഭൻ കാന്തനായ് വേഗം വരും
Read Moreമേഘവാഹനേ കോടി ദൂതരാർപ്പുമായ്
മേഘവാഹനേ കോടി ദൂതരാർപ്പുമായ്എൻ പ്രാണാനായകൻവാനിൽ വേഗം വന്നീടുമേചേർന്നീടുമേ ഞാനും ചേർന്നീടുമേഎൻ പ്രിയൻ സന്നിധൗ ഞാനും ചേർന്നീടുമേ1 ലോകത്തിൽ എതിരുകൾ ഉയർന്നിടിലുംഎൻ പ്രാണപ്രിയൻ പാദം ചേർന്നീടും ഞാൻഎന്നെ ചേർപ്പാൻ വാനതിൽവരുമെന്ന വാഗ്ദത്തം ഉണ്ടെനിക്ക്;- മേഘവാഹനേ…2 മിത്രങ്ങൾ ശത്രുക്കൾ ആയീടിലുംഉറ്റവർ പരിഞ്ഞങ്ങു പോയീടിലുംഎൻ ആത്മസ്നേഹിതനാംയേശു വേഗം വന്നീടുമേ;- മേഘവാഹനേ…3 നിന്ദകൾ പലതും ഏറ്റീടിലുംപരിഹാസങ്ങൾ ഏറെ സഹിച്ചീടിലുംഎന്നെ ആദരിച്ചീടുവാൻഎൻ മണാളൻ വേഗം വരും;- മേഘവാഹനേ…4 ഉയിരുള്ള നാൾവരെ ഈ ധരയിൽഉയിർത്തന്ന നാഥനെ വാഴ്ത്തീടും ഞാൻഉയിർത്തന്ന യേശുവേഉയർത്തീടും ഞാൻ അങ്ങെ അന്ത്യം വരെ;- […]
Read Moreമനം തളർന്നിടുമ്പോൾ
മനം തളർന്നിടുമ്പോൾഉള്ളം കലങ്ങിടുമ്പോൾമനോഭാരത്താൽ വലഞ്ഞിടുമ്പോൾമമ നാഥനെന്നെ വലങ്കരത്താൽമരുഭൂവിൽ വഴി നടത്തിടുന്നു(2)മതിയെന്നുമെൻ ജീവിത നാളുകളിൽമനുവേലനെൻ യേശുപരൻ (2)മഹാകഷ്ടങ്ങൾ വന്നീടിലും തൻമറവിൽ ഞാൻ ആശ്വസിച്ചീടുന്നു(2);- മനം… ഉള്ളം മറന്നിടും എല്ലാ ആ കുലവുംമഹൽ സ്നേഹത്തെ ഓർത്തിടുമ്പോൾ(2)മതി മറന്നു നാം ആർത്തീടുവിൻമഹാ രാജനാം യേശുവിനായ്(2);- മനം…
Read Moreമനുവലാ നിനക്കു വന്ദനം
മനുവലാ നിനക്കു വന്ദനം അനന്ത കീർത്തനം പരനേകനിഞ്ഞു നിൻ മനമുരുകിയെന്നെ നിൻ കമനിയാക്കിയ-തോർത്തു1 ഒരിക്കലും നിന്നെ പിരിഞ്ഞിരിപ്പതിനെനിക്കു സംഗതിയരുതേ-നിന്റെതിരുമുഖം കണ്ടെന്നകമലരലിഞ്ഞിടുന്നു നീതിയിൻ കതിരേ;- 2 മരണ വിഷത്തെ രുചിച്ചു നീയെന്നെ മരണത്തിൽ നിന്നു വിടർത്തി-നിന്റെപരമ നീതിയിന്നവകാശം തന്നിട്ടമരലോകത്തിൽ കടത്തി;- 3 എതിരിയിൻ നുകത്തടിയൊടിച്ചെനിക്കതി സ്വത്രന്തത നൽകി-നിന്റെപുതു മനസ്സിനെ ധരിച്ചു സതതം വസിപ്പാൻ വദിച്ചതോർത്തു;- 4 കരുണ നിറഞ്ഞ കരത്താലെന്നെ നിൻ കരളിനോടേറ്റമണച്ചു-നിത്യംഅരിഗണങ്ങളിൻ ശരനിരകളെ അകറ്റി ആശ്ലേഷിച്ചീടുന്നു;-
Read Moreമനമേ ഇനി വ്യാകുലമോ ദിനവും
മനമേ… ഇനി വ്യാകുലമോ, ദിനവും… ദിവി നാഥനില്ലേ;കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻമാറോട് ചേർക്കുവാൻ, തോളോട് ചാരുവാൻജീവന്റെ ജീവനില്ലേ… പ്രാണന്റെ പ്രാണനില്ലേ;- മനമേ…പോയൊരു കാലത്തിൽ, പാതയെ ചൊവ്വാക്കിപാദമോ പാറമേൽ, ഭദ്രമായ് നിൽപ്പാക്കിനവ്യമാം ഗീതികൾ, നാവിൽ ഉരുവാക്കിദിവ്യമാം സ്തുതികൾ ദേവനായ് തീർപ്പാക്കിചേറൊന്നും ഏശാതെ, വെണ്മയായ് കാത്തോനെനീറുന്ന വേളകൾ, ശാന്തമായ് തീർത്തോനെജീവന്റെ ജീവനല്ലേ… പ്രാണന്റെ പ്രാണനല്ലേ;- മനമേ…ജീവിത വീഥിതൻ, ഭീതമാം യാമത്തിൽനേരിയ വെട്ടവും, മങ്ങിയ വേളയിൽസാഗര തിരകൾ, മൂടിയ ഏടതിൽപ്രാണവേദനയാൽ, തേങ്ങിയ സന്ധ്യയിൽപൊൻകരം ചേർത്തെന്നെ, വാരിപ്പുണർന്നോനെനിത്യ സാന്നിദ്ധ്യമായ്, കാവലായ് നിന്നോനെജീവന്റെ ജീവനല്ലേ… […]
Read Moreമാറാതെ എന്നെ കാക്കുന്നോനെ
മാറാതെ എന്നെ കാക്കുന്നോനെ മറയാതെ എന്നെന്നും താങ്ങുന്നോനെ (2) ഒരുനാളും പിരിയാതെ കരുതാമെന്നുര ചെയ്തോൻ കൂടെയുണ്ട് അന്ത്യ൦ വരെ (2) ഹല്ലേല്ലുയ പാടീടും ഞാൻ അത്യുന്നതങ്ങളിൽ ഹോശാന ഹല്ലേല്ലുയ പാടീടും ഞാൻ എന്റെ അല്ലലെല്ലാം തീർത്തവനേ (2) 2 അൽഫയും നീയേ ഒമേഗയും നീ ഗിലയാദിൻ ഔഷധ തൈലവും നീ (2) പകർന്നു തൻ തൈലം എൻ മുറിവുകളിൽ സുഖത്തോടെ എന്നും നടത്തീടുമേ (2)3 ചൂടേറിയ മരു യാത്രയതിൽ വറ്റാതെ ഒഴുകും നൽ നീരുറവ (2) പത്മോസിൻ […]
Read Moreമനമുരുകി പാടിടുന്നു
മനമുരുകി പാടിടുന്നു മധുര സങ്കീർത്തനം മനം ഇടറും നേരമെന്റെമനസ്സിനാനന്ദമായ് മാറാത്തവൻ യേശു മറക്കാത്തവൻ എന്ന് യേശു 1 മന്നിതിലെന്നെ മാറോടു ചേർത്തുമർത്ത്യർ ഉപേക്ഷിച്ചു പോയ നേരംമധുര സ്വപ്നങ്ങൾ മനസ്സിൽ പകർന്നു മഹിതലേ മാനിച്ചു എന്നെ 2 മരുവിൽ എനിക്കായ് മന്ന ഒരുക്കിമറച്ചു എന്നെ തൻ ചിറകടിയിൽമന്നവൻ തൻ കരം മാർഗ്ഗം ഒരുക്കി മാന്യനായി നടത്തി ശത്രു മുന്നിൽ3 മുഴങ്കാൽ മടക്കും നേരത്തായെന്റെമനസ്സിൽ മന്ത്രിച്ച മൃദുസ്വരം മാറാത്തവനായ് ഞാൻ കൂടെയുണ്ടെന്നും മകനേ നീ ഒട്ടും ഭയപ്പെടേണ്ട 4 മണ്ണോടു […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ നിന്നെ അറിയാതെ പോയിട്ടും നീ
- പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
- എന്റെ ജീവൻ രക്ഷിപ്പാനായ് യേശു
- വാഗ്ദത്തങ്ങൾ ഉള്ളതിനാൽ ഹല്ലേലൂയ്യാ
- ലോകത്തിൻ വഴി പാപ വഴി

