കാൽവറി ക്രൂശിൽ നിനക്കായ് – കൈവിടുകയില്ല
കാൽവറി ക്രൂശിൽ നിനക്കായ്രക്തം ധാരയായ് ചിന്തിയില്ലോഎൻ അടിപ്പിണരാൽ സൗഖ്യംനിനക്കെന്നുമുള്ളതല്ലോകൈവിടുകയില്ല ഞാൻ നിന്നെകൂരിരുൾ താഴ്വരയതിൽഏകയായ് നീ സഞ്ചരിക്കിലുംദീപമായ് ഞാൻ ചാരെയുണ്ടല്ലോ (2)2 ഗതസമന തോട്ടത്തിൽഎൻ വിയർപ്പ് രക്തത്തുള്ളിയായ്പിതാവിന്റെ ഹിതത്തിനായ്എന്നെ മുറ്റും ഏല്പ്പിച്ചുവല്ലോ;- കൈവിടുക…3 ദാഹിച്ചു കുരിശിൽ കേണുഎൻ ഹൃത്തിടം നിന്ദയാൽ തകർന്നുഅഞ്ചു കായങ്ങൾ വഴിയായ്പാഞ്ഞല്ലോ വീണ്ടെടുപ്പിൻ നിണം;- കൈവിടുക…4 ശിരസ്സിൽ മുള്ളാഞ്ഞടിച്ചുകൈകാൽകൾ ആണിയാൽ തറച്ചുസ്വന്തതോളിൽ തലചായിച്ചുനിന്നെ മഹത്വത്തിൽ എത്തിക്കുവാൻ;- കൈവിടുക…
Read Moreകാലം ആസന്നമായി കാന്തൻ
കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേശുദ്ധരൊന്നായ് കൂടുമേപോയിടാം പോയിടാം ആ ഇമ്പതീരത്ത്ചേർന്നീടാം ചേർന്നീടാം ആ സ്വന്തദേശത്ത്കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്തപുത്തനെറുശലേമിൽ ചേർന്നു വാണിടാം2 മണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്തേജസ്സിൻ രൂപാന്തരം(2);- പോയി…3 ജീവ ജല നദിയാം ശുദ്ധ പളുങ്കു തീരം(2)കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കുംശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി…4 നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെപാടുള്ള പൊൻ പാണികൾ(2) ;- പോയി…
Read Moreകാൽവറി ക്രൂശിൽ യാഗമായ് തീർന്നവനേ
കാൽവറി ക്രൂശിൽ യാഗമായ് തീർന്നവനേകാരുണ്യനാഥാ തിരുമുമ്പിൽ നമിച്ചിടുന്നുപാപവും ശാപവും നീക്കി എന്നിൽപാവനാത്മാവിനെ നല്കണമെഎല്ലാ രോഗങ്ങൾക്കുമവൻ വിടുതൽ നല്കുംകണ്ണുനീർ തൂകുമ്പോൾ മനസ്സലിയുംഓരോ നാളുമെന്റെ ഭാരം ചുമന്നീടുംആധികൾ വ്യാധികൾ തീർക്കുമവൻഏറെ പിഴച്ചു ഞാൻ വഴിതെറ്റി വീണുപോയിമ്ളേച്ഛമാം ജീവിത വഴിയിലൂടെഈ അശുദ്ധമാം ജീവിതം ചെയ്തുപോയ നാളുകൾരക്ഷകാ തവ കൃപ നിറയ്ക്കണമേഎന്റെ ആശയറ്റീമരുയാത്രയതിൽനാശമാം ഗർത്തത്തിൽ വീണിടാതെഎൻ പേർക്കായ് തകർന്ന യേശുനാഥാതിരുശാശ്വതപാതയിൽ നടത്തണമേ
Read Moreകാലമതാസന്നമായ് യേശുനാഥൻ
കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടും2 പർവ്വതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…3 കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…4 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…
Read Moreകാൽവരി ക്രൂശിന്മേൽ എന്നുടെ
കാൽവരി ക്രൂശിന്മേൽ എന്നുടെരക്ഷകനെ ഞാൻ കാണുമ്പോൾ (2)കാണുന്നിഹ ലോകത്തിൽ എന്നുടെസമയം ഞാൻ ചിലവാക്കാമോ (2)1. ദേഹം ഇടിഞ്ഞു തകർന്നു കിടക്കുംമിശിഹായെ ഞാൻ കാണുമ്പോൾ (2)ദേഹസുഖത്തിൽ ഉയർന്നു സുഖിപ്പാൻദൈവഹിതം വിട്ടോഴിയാമോ (2)2. നിൻ ദേഹത്തിൽ ചോരയൊലിച്ചുകിടപ്പതിനെ ഞാൻ കാണുമ്പോൾ (2)തവനാമത്തിൽ കഷ്ടതയേൽപ്പാൻഒരുനാളും ലജ്ജിക്കാമോ (2)3. മുൾമുടിയേന്തി നടന്നവൻ എന്നുടെപ്രിയതമനെന്നു ഓർക്കുമ്പോൾ ഞാൻ (2)പൊന്മുടി ഏന്തി നടക്കുന്നവരെതിരുമേനികൾ എന്നെണ്ണാമോ (2)4. ലോകത്തിനും ലോകമെ നിക്കുംക്രൂശിക്കപ്പെട്ടല്ലോ ഞാൻ (2)ലോകത്തിൽ നിൻ ക്രൂശേന്തി നടപ്പാൻദാസന് നീ കൃപ ചെയ്യണമെ(2)
Read Moreകാലമെല്ലാം കഴിയാറായ്
കാലമെല്ലാം കഴിയാറായ് നമ്മൾ കർത്താവു വന്നിടാറായ്കാഹളത്തിൻ ധ്വനി മുഴങ്ങാൻകാലമിനീം ഏറെയില്ലഉണരുന്നു ഉണരുന്നു ഭക്തഗണങ്ങൾഉയരുന്നു ഉയരുന്നു ക്രിസ്തുവിൻ നാമംതകരുന്നു തകരുന്നു സാത്താൻകോട്ടകൾതളരുന്നു തളരുന്നു ശത്രുസൈന്യങ്ങൾപെരുകുന്നു പെരുകുന്നു ക്ഷാമം ഭൂകമ്പംപകരുന്നു പകരുന്നു നാനാവ്യാധികൾപോകുന്നു പോകുന്നു വിശുദ്ധജനംപൂകുന്നു പൂകുന്നു സ്വർഗ്ഗ ഭവനംജയിക്കുന്നു ജയിക്കുന്നു നമ്മളുലകിൽജയം തരും ജയം തരും ക്രിസ്ത്യൻ മൂലമായി
Read Moreകാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തം
കാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തംകാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപംകാൽവറി ക്രൂശതിൽ സഹിച്ചവൻ ത്യാഗമേകാൽവറി ക്രൂശതിൽ നടന്നതാം യാഗമേയേശുവേ യേശുവേ നിത്യനേ പരിശുദ്ധനേയേശുവേ യേശുവേ നിത്യനേ പരിശുദ്ധനേകാൽവറി ക്രൂശതിൽ ചിന്തിയ തൻരക്തംകാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപംഅടിപിണരാൽ വന്നിടുന്നു രോഗസൗഖ്യംഅടിപിണരാൽ വന്നിടുന്നു ആത്മാരെക്ഷ(2)അടിപിണരാൽ വന്നിടുന്നു നിത്യജീവൻഅടിപിണരാൽ വന്നിടുന്നു നൽസമാധാനംതിരുനിണം കണ്ടൊടിടുന്നു തോൽവികളെല്ലാംതിരുനിണം കണ്ടൊടിടുന്നു കണ്ണുനീരെല്ലാം(2)തിരുനിണം കണ്ടൊടിടുന്നു നിന്ദകളെല്ലാംതിരുനിണം കണ്ടൊടിടുന്നു ദുഃഖമെല്ലാം
Read Moreകാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….
Read Moreകാൽവറി ക്രുശതിൽ ഞാൻ കണുന്നു
കാൽവറി ക്രുശിൽ ഞാൻ കണുന്നു എൻ യേശുവെപാപ പരിഹാരം വരുത്തിയ എൻ നാഥനെ(2)എനിക്കായ് വേണ്ടി താൻ ജീവൻ വെടിഞ്ഞതാംആ മഹാ സ്നേഹത്തെ ഞാൻ ഓർക്കുമേ(2)പാപത്തിൽ നിന്നെന്നെ വീണ്ടെടുത്തു രക്തത്താൽസ്നേഹ സ്വരുപനെ ഞാൻ വാഴ്ത്തിടും(2)അയോഗ്യനാം എന്നെയും ക്രിസ്തുവിൻ സ്നേഹത്താൽയോഗ്യനാക്കിത്തീർത്തല്ലോ(2)നിത്യതക്കെന്നെയും അവകാശിയാക്കിയകാൽവറി സ്നേഹമെത്ര ആശ്ചര്യം(2)ജീവകലമൊക്കെയും യേശുവിൻ സ്നേഹത്തെപാടി പുകഴ്ത്തിടും ഞാൻ(2)
Read Moreകാരുണ്യത്തിൻ ഉറവിടമാകും
കാരുണ്യത്തിൻ ഉറവിടമാകുംഎന്നേശു നാഥനവൻ എന്റെകണ്ണുനീർ തൂകിടും വേളകളിൽതൃക്കയ്യിൽ താങ്ങുന്നതാൽഎന്റെ ആശ്രയം യേശുവിലായ്എന്റെ മോദം തൻ കരുതലിലായ്നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടുംവഴി നടത്തും കൃപയ്ക്കായി – എന്നെവഴി നടത്തും കൃപയ്ക്കായിനാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻഒരു നാളും കൈവിടാത്തവൻ – അവൻവാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻതാങ്ങി നടത്തും കരത്താൽസത്യത്തിൻ പാതയിൽ നിലനില്ക്കുവാൻശക്തി എന്നിൽ നിറയ്ക്കും – ദിവ്യതേജസ്സിൻ പാതയിൽ മുന്നേറുവാൻ നാഥൻ താൻ കൂടെയുണ്ട്
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതി പ്രഷൻസാ ഹമാരെ യേശു കി
- ദൈവത്തിൻ സ്നേഹത്തിൽ തന്നെ
- ദൈവദൂതർ ആർത്തുപാടും ആ
- യേശുവിന്റെ രക്തത്താൽ വീണ്ടെടുക്ക
- തൊഴുകൈകളോടെ നിന്റെ മുൻപിൽ

