Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഈശോയെ ഞാൻ വിളിക്കുമ്പോൾ

ഈശോയെ ഞാൻ വിളിക്കുമ്പോൾ അലിഞ്ഞു പോകുമെൻ താതൻ മുറിവുകളാൽ ഞാൻ വിങ്ങിടുമ്പോൾ തോളിലേറ്റി എന്നെ താങ്ങിടുമേ (2) 1 നീറുമെൻ കഷ്ടതകൾനോവുമെൻ ഹൃദയവുമേരക്ഷയായ് തീർന്നിടുവാൻ എന്നുംഈശോയെ വന്നീടണേ (2)ഈശോയെ…2 നിൻ ജീവ സ്നേഹത്താലെ എൻ ദേഹി ദേഹമെല്ലാംനിർമ്മലമായ് എന്നും തീർത്തിടുവാൻഈശോയെ വന്നീടണേ (2)ഈശോയെ…

Read More 

ഈ ദൈവം എന്റെ ദൈവം

ഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യംഅനാദി കാലം മുമ്പേ എന്നെ കണ്ടവൻഏറ്റം സ്നേഹിച്ചവൻ യേശു എന്നാധി തീർക്കുവാനായി തേടി വന്നവൻമാറിടാത്ത നല്ല യേശുഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യംഎന്നോട് കൂടെയുള്ളവൻ എല്ലാറ്റിലും വലിയവൻ എന്നോട് കൂടെയുള്ളവൻ തൻ നാമം യേശു ശക്തനാക്കും ക്രിസ്തുവിനാൽ എന്നെ ശക്തനാക്കും യേശു ക്രിസ്തുവിനാൽ സാധ്യമേ .. സാധ്യമേ …സാധ്യമേ .. എല്ലാം

Read More 

ഇമ്മാനുവേലിൻ സ്നേഹമേ എൻ

ഇമ്മാനുവേലിൻ സ്നേഹമേ എൻ ജീവനിൽ ഹാ പകർന്നോ എൻ ജീവിതത്തിൽ ആശയായ് എൻ ആത്മാവിൽ പ്രത്യാശയായ് ഇമ്മാനുവേലിൻ സ്നേഹമേ എൻ ജീവനിൽ ഹാ പകർന്നോഇമ്മാനുവേലിൻ രക്തമേ എൻ ജീവനിൽ ഹാ പകർന്നോ എൻ പാപത്തെ കഴുകുവാൻ എൻ ശാപത്തെ അകറ്റുവാൻ ഇമ്മാനുവേലിൻ രക്തമേ എൻ ജീവനിൽ ഹാ പകർന്നോഇമ്മാനുവേലിൻ വചനമെൻ ജീവനിൽ ഹാ പകർന്നോ എൻ അന്ധകാരം മാറ്റുവാൻ എൻ പാതയെ പ്രകാശിപ്പാൻ ഇമ്മാനുവേലിൻ വചനമെൻ ജീവനിൽ ഹാ പകർന്നോഇമ്മാനുവേലിൻ ആത്മാവെ എൻ ജീവനിൽ ഹാ പകർന്നോ […]

Read More 

ഈ ജീവിതയാത്രയില്‍ തുണയായ്‌

പല്ലവിഈ ജീവിതയാത്രയിൽ തുണയായ്‌രക്ഷകൻ കൂടെയുണ്ട്‌ദിവ്യാഭിലാഷം പോൽ ദിനവുമവൻനമ്മെ വഴി നടത്തുംചരണങ്ങൾ1 കാൽവറി ക്രൂശിലെ ദൈവസ്നേഹംനിന്നെ വിളിച്ചിടുന്നുസ്‌നേഹം നിറഞ്ഞ മൃദുസ്വരം നിൻകാതിൽ മുഴങ്ങിടട്ടെ;- ഈ…2 ഈ ലോക ഇമ്പങ്ങൾ ഇംഗിതങ്ങൾപുല്ലിനു തുല്യമഹോനിന്നെക്കുറിച്ചുള്ള ദൈവഹിതംനന്നായ്‌ ഗ്രഹിച്ചിടുക;- ഈ…3 നിന്റെ സമാധാനത്തിനായുള്ളശിക്ഷയവൻ വഹിച്ചുതന്റെയടിപ്പിണർ ഹേതുവിനാൽസൗഖ്യവും വന്നുവല്ലോ;- ഈ…4 നിൻ പാപ ശാപങ്ങൾ നീക്കിടുവാൻപ്രാണേശൻ വാഞ്ചിക്കുമ്പോൾപാപാന്ധകാരത്തിൽ നീയലയാൻപാരിതിലെന്തു ബന്ധം;- ഈ…5 സ്വർഗ്ഗത്തിലെ സകലവിധമാംആത്മീക നന്മകളാൽനിത്യം നിറച്ചു വഴി നടത്താൻമുറ്റും സമർപ്പിക്ക നീ;- ഈ…

Read More 

ഈ കാലം കഴിഞ്ഞു പോകും

ഈ കാലം കഴിഞ്ഞു പോകും നാം ഒന്നായി ചേർന്നിടുമെ തൻ നാമം ഉയർത്തീടുവാൻ(2)Chorusപൊന്നുനാഥനെ മുത്തം ചെയ്യുവാൻ ആശയെറിടുന്നേ….തൻ വരവിൻ കാലൊച്ച കേട്ടിടുന്നേ ഭീതി എന്തിന് ഇനി ആധി തെല്ലുമില്ല ഈ രോഗം മാറീടും എൻ ദേഹം പുതുതായിടും;- പൊന്നുനാഥനെ…വാനഗോളങ്ങളെ ഇനി താണ്ടി ഞാൻ പോയിടും വാനവിതാനത്തിൽ എൻ പ്രിയനേ കാണുവാൻ;- പൊന്നുനാഥനെ…

Read More 

ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ

ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ ആശ്രയിപ്പാനൊരു അഭയമുണ്ട് (2) ചെല്ലുകിൽ നാമവൻ പാദ പീ യേശു നൽകിടും ആശ്വാസം നിശ്ചയമായ് (2)1 ഉററവർ മിത്രങ്ങൾ കൈവിടുമ്പോൾമാതാപിതാക്കൾ മറന്നിടുമ്പോൾ (2)ഒരിക്കലും മാറില്ലെന്നു വാക്കുതന്ന വീണ്ടെടുപ്പുകാരനാം ക്രിസ്തുവുണ്ട് (2);- ഈ ലോക….2 രോഗങ്ങൾ വന്നാലും മാറത്തവൻഭാരങ്ങൾ മദ്ധ്യേ കൈവിടാത്തോൻ (2)കണ്ണുനീർ കണ്ട് മനസലിഞ്ഞ്സ്വർഗ്ഗീയ സാന്ത്വനമേകിടുന്നു (2);- ഈ ലോക…3 നരയ്ക്കുവോളം ചുമക്കുന്നവൻവഹിക്കയും എന്നെ വിടുവിക്കയും (2)കൈവിടാതെ തൻ പൊൻകരത്താൽഒടുക്കം വരെയും നടത്തിടുന്നു (2);- ഈ ലോക…

Read More 

ഈ ലോക ജീവിതം ക്ലേശപൂർണ്ണമാം

ഈ ലോക ജീവിതം ക്ലേശപൂർണ്ണമാംകാന്താ നിൻ വരവ് താമസമോchorusസീയോനിൻ നാഥാ വേഗം വരണേആശ്വാസമില്ലി പാരിതിൽ1 നഷ്ടങ്ങൾ വരട്ടെ കഷ്ടങ്ങൾ പെരുകട്ടെയേശുവിൽ ഞാനും നഷ്ടപ്പെടില്ല;-2 ബാല്യക്കാർ ക്ഷീണിക്കും യൗവനക്കാരും വീഴും കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും;-3 വീഴാതെ താങ്ങിയ നാഥന്റെ സന്നിധൗ ക്ഷീണം മറന്നു പാടിടും ഞാൻ;- 4 എണ്ണപ്പെട്ടോരെല്ലാം വന്നു കൂടിടും തള്ളപ്പെട്ടോരെല്ലാം അങ്ങു ചേരും;- 5 എണ്ണമില്ലാതുള്ള ശുദ്ധരോടോത്തുഎണ്ണി എണ്ണി ഞാനും സ്തുതിച്ചീടുമെ;- 6 പ്രാണൻ വെടിഞ്ഞതാം ശുദ്ധരോടോത്തു പ്രാണനാഥനെ ഞാനും സ്തുതിച്ചീടുമെ;-7 ലോകം തരാത്തതാം കിരീടം […]

Read More 

ഈ ലോക ജീവിതെ

ഈ ലോക ജീവിതെവീഴാതെ താങ്ങുവാൻജയത്തോടെ നടത്താൻമഹിമയിൽ നിറുത്തുവാൻഇമ്മാനുവേൽദൈവം നമ്മോടുകൂടെ (2)1 ഇന്നീ മന്നിൽ നാം സഹിച്ചീടുന്നഭാരങ്ങൾ നമ്മെ തളർത്തീടല്ലേ (2)നാൾതോറും ഭാരം ചുമക്കുന്നകർത്തൻ നമ്മോടെന്നുംകൂടെ ഉള്ളതിനാൽ (2)(ഇമ്മാനുവേൽ)2 നശ്വരമായതാം ഈ ജീവിതെതൻ വാഗ്ദത്തം നമ്മെ ബലപ്പെടുത്തും (2)വെല്ലു വിളിയ്ക്കാം പ്രതിസന്ധികളെനിന്നെക്കാൾ വലിയൊരുകർത്തനുണ്ടെനിക്ക് (2)(ഇമ്മാനുവേൽ)

Read More 

ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലും

ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലുംഈ ലോകത്തിൽ ദുഃഖങ്ങൾ തളർത്തിയാലുംവിലാപങ്ങളെ നൃത്തമാക്കിടും നാഥൻനിത്യതയോളവും വഴിനടത്തുംഹാലേലുയ്യ ..ഹാലേലുയ്യരാജാധി രാജനു സ്തോത്രംദേവാധി ദേവനു സ്തോത്രംനിന്ദ പരിഹാസം ദുഃഖം മുറവിളികൾശത്രു നിനക്കായ് ഒരുക്കിടും വേളകളിൽകലങ്ങരുതേ മനം പതരരുതേശത്രുവെ ജയിച്ചവൻ കൂടെയുണ്ട്ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്ലോകം നിനക്കെതിരായ് വിധി എഴുതിയാലുംഎല്ലാം തകർന്നുവെന്ന് ജയം മുഴക്കിയാലുംകൃപ കൃപ എന്നാർത്തീടുകിൽലോകത്തിൻ വിധിയെ തിരുത്തിടാംജയത്തിൻ കൊടിയെ ഉയർത്തിടാം

Read More 

ഈ മഹാമാരി എന്നെ തൊടുകയില്ല

ഈ മഹാമാരി എന്നെ തൊടുകയില്ലഈ മഹാമാരിയിൽ ഞാൻ വീഴുകയില്ല (2)1 ഭീതി വേണ്ട തെല്ലും യേശുവുണ്ട് കൂടെ (2)പേടിക്കില്ല ഞാനിനിയേശുവുണ്ട് ചാരെ (2);-2 രോഗമോ അത് ഇല്ലിനിയേശു ഉണ്ട് കൂടെ (2)ശാപമോ അത് ഇല്ലിനിയേശു ഉണ്ട് ചാരെ (2);-3 കഷ്ട്ടമോ അത് ഇല്ലിനി യേശു ഉണ്ട് കൂടെ (2)ദാരിദ്ര്യം അത് ഇല്ലിനിയേശു ഉണ്ട് കൂടെ (2)

Read More