Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എഴുന്നേൽക്കുക തിരുസഭയെ

എഴുന്നേൽക്കുക തിരുസഭയെനിൻ പ്രകാശം വന്നിരിക്കുന്നുതൻ രാജ്യം പണിയുവാൻഎഴുന്നേറ്റ് പ്രകാശിക്കദൈവ കൃപ നിന്നിൽ വന്നിരിക്കുന്നുദൈവ മഹത്വം ജ്വാലിച്ചിടുന്നുഅന്ധകാരത്തിൽ വെളിച്ചമായിഎഴുന്നേറ്റു പ്രകാശിക്ക1 ഇനി കഷ്ടമില്ല ദുഃഖമില്ലനീതിസൂര്യൻ വന്നിരിക്കുന്നുഇനി സന്തോഷിക്കാം നമുക്കാനന്ദിക്കാംഎഴുന്നേറ്റു പ്രകാശിക്കാം2 പാപലോകത്തെ വെളിച്ചമാക്കുവാൻഎഴുന്നേറ്റു പ്രകാശിക്കലോകരാജ്യത്തെ കീഴടക്കുവാൻഎഴുന്നേറ്റു പ്രകാശിക്ക3 നിന്നെ എതിർക്കുന്നവരുടെ മുൻപിലുംനിന്നെ തകർത്തവരുടെ നടുവിലുംനിന്നെ ദുഷിച്ചവരുടെ മുൻപിലുംഎഴുന്നേറ്റു പ്രകാശിക്ക

Read More 

എന്തു കണ്ടു ഇത്ര സ്നേഹമേന്മേൽ

എന്തു കണ്ടു..ഇത്ര സ്നേഹമേന്മേൽ പകരുവാൻഎന്തു കണ്ടു..ഇത്ര യോഗ്യനായ് എന്നെ എണ്ണുവാൻഏതുമേ ഇല്ല ഞാൻ നന്മകൾ പ്രാപിപ്പാൻയേശുവേ എന്നെയും കണ്ടുവോയേശുവിൻ സ്നേഹമോഎന്നെ താഴ്ചയിൽ ഓർത്തതുംഎൻ കുറവുകളെല്ലാം ശിരസ്സിൽ വഹിച്ചതുംക്രൂശതിൽ മൂന്നാണിമേൽതൂങ്ങിയതോ എൻ പാപം മോചിപ്പാൻയേശുവിൻ സ്നേഹമോഈ ഭൂവിൽ വന്നതുംക്രൂശിൽ മരണത്തോളം താഴ്തി തന്നതുംവാനിലും ഈ ഭൂവിലുംസകലത്തിന്നും അധിപധിയാം യേശു

Read More 

ഗോല്ഗോഥായിൽ നിന്നും

ഗോല്ഗോഥായിൽ നിന്നുംപാഞ്ഞോഴുകിടും തിരുരക്തമേഎന്മേൽ പകർന്നിടുകനിൻ പുത്രനായീടുവാൻദാസനാമെന്നെ പുത്രനാക്കീടുവാൻപാഞ്ഞൊഴുകും തിരുരക്തമേഅനാഥനാമെന്നെ മാറോട് ചേർപ്പാൻകനിവു തോന്നിയ രക്തമേകാൽ വറി കുരിശിൽ എൻ പേർക്കായ്തകർന്ന നിൻ തിരു മുറുവുകളാൽശുദ്ധനായല്ലോ ഞാനും ശുദ്ധനായല്ലോമാറ്റമില്ലാത്തതാം നിൻ തിരു സ്നേഹത്താൽകാരിരുമ്പാണികൾ തുളച്ചിടുമ്പോൾലേശം പരിഭവം ഇല്ലാതെഎൻ പേർക്കായ് കാൽവരി കുരിശിൽ സഹിച്ചുവല്ലോ..എല്ലാം സഹിച്ചുവല്ലോ.

Read More 

എന്തു മനോഹരമേ സിയോൻ വാസം

എന്തു മനോഹരമേ സിയോൻ വാസംഎന്തു മനോഹരമേ(2)കഷ്ടത തീർന്നു ഞാൻ തിട്ടമായ് വിൺപട്ടണം പൂകിടുമേ(2)ഓ…ഓ… എന്തു…കാഹള നാദമെൻ കാതിൽ മുഴങ്ങുമ്പോൾഞാൻ പറന്നീടുമേ(2)ഓ…ഓ…. എന്തു…ജിവ കിരീടവും വാടാ മുടികളുംഅന്ന് ഞാൻ പ്രാപിക്കുമേ(2)ഓ… ഓ… എന്തു…നിത്യ നിത്യ യുഗം നിത്യതയിൽ ഞാൻനിത്യം അനന്ദിക്കുമേ(2)ഓ…. ഓ… എന്തു…

Read More 

എപ്പോൾ നിൻ പൊൻമുഖം ഞാൻ കാണും

എപ്പോൾ നിൻ പൊൻമുഖം ഞാൻ കാണുംഅപ്പോഴെൻ ക്ലേശങ്ങളഖിലം നീങ്ങും (2)പാരിതിൻ ദുരിതങ്ങൾ ആകെ മറന്നുയേശുവേ തിരുമുൻപിൽ ഞാൻ (2)ആനന്ദമായി ജയഗീതം പാടുംഹാ എത്ര ഉല്ലാസമേ – സദാ (2)താമസമോ വരവിന് എൻ കാന്തനേ താമസമോ വരവിന് (2) എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണം (2) 1 മുത്തുമണികളാൽ നിർമ്മിതമാംപുത്തൻ യെരുശലേം ഉത്തുംഗസൗധം (2)എന്നങ്ങു ചെന്നു എൻ കണ്ണാൽ കാണുംഅതെന്റെ കാംക്ഷയത്രേ (2)താതന്റെ സന്നിധൗ വാസമെനിക്ക്ഹാ എത്ര മോദമത് – എന്നും (2)2 സ്പടികതുല്യ സ്വർണ്ണ തെരുവുംശുഭ്ര ജീവ-ജലം […]

Read More 

എത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെ

എത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെമാത്രതോറും നഷ്ടമാക്കി പാപിയായി ഞാൻഇത്രയേറെ നൽവരങ്ങൾ നല്കി എന്നെ നീമിത്രമായി സ്നേഹിപ്പാൻ ഞാൻ ഏതുമില്ലായേനഷ്ടപ്പെട്ടൊരാടുതുല്യമാണു ഞാൻതേടിവന്നു ചേർപ്പാൻ കരുണ കാട്ടണേകാണാതെപോയ ദ്രഹ്മയൊന്നു ഞാൻതേടി വന്നു വീണ്ടെടുത്തു മാർവ്വിൽ ചേർക്കണേവേർപിരിഞ്ഞു പോയ പുത്രനാണു ഞാൻസ്നേഹമേറുമപ്പനേ നീ ചേർക്കണമേമാറാത്ത ക്രൂശിൻ സ്നേഹം ഏകണേസ്വന്തപുത്രനാക്കി വീണ്ടും വീട്ടിൽ ചേർക്കണേഏതുമില്ലാ ഹീനപാത്രമാണു ഞാൻതന്നിടുന്നു പൂർണ്ണമായ്‌ നിൻ കൈകളിൽഎടുത്തുടച്ചു വാർത്തിടണമേതാതനിഷ്ടം ചെയ്തിടുവാൻ പ്രാപ്തനാക്കണേ

Read More 

എത്ര മനോഹരൻ എത്ര മഹോജ്വലൻ

എത്ര മനോഹരൻ എത്ര മഹോജ്വലൻഎൻ പ്രിയനേശുപരൻഭൂവിലില്ലിതുപോലൊരു നാമവും ചൊല്ലുവാൻഅത്ര മഹോന്നതൻ താൻ1 അതിക്രൂരമായ്‌ ദുഷ്ടരാൽ ദണ്ഡിതനായ്‌ഏറ്റം ഹീനമായ്‌ തൻ മേനി തകർക്കപ്പെട്ടുക്രൂശിൽ യാഗമായി സ്വന്ത ജീവനേകിനമ്മെ വീണ്ടെടുത്തോനാകയാൽ;- എത്ര…2 നീച ഇടയൻ തന്നാടിനെ മറന്നിടുന്നുഏറ്റം ഇരുളേറും വഴികളിൽ വെടിഞ്ഞീടുന്നുശ്രേഷ്ഠ ഇടയനേശു തന്റെ അജഗണത്തെസ്വർഗ്ഗവെളിച്ചത്തിൽ നയിച്ചിടുന്നു;- എത്ര…3 നല്ല ഇടയൻ തന്നാടിനെയറിയുന്നുസ്വച്ഛ പാതയിലനുദിനം വഴി നടത്തുംവഴി തെറ്റിടുകിൽ തിരഞ്ഞെത്തിടുന്നുതന്റെ ആലയത്തിൽ ചേർത്തിടുന്നു;- എത്ര…4 എന്നെ കരുതുന്നവൻ എന്നെ നടത്തുന്നവൻഎന്റെ ഇടയനവൻ കൈവിടുകയില്ലഉറങ്ങുകയുമില്ല മയങ്ങുകയുമില്ല എന്നെ ഉള്ളം കൈയ്യിൽ താങ്ങിടുന്നു;- […]

Read More 

എത്ര നൽ യേശുപരൻ

എത്ര നൽ യേശുപരൻഎന്നെ നടത്തുന്നവൻഈ മരു യാത്രയിൽ താളടിയാകാതെഎന്നെ നടത്തുന്നവൻഒരു ദോഷവും ഇനി ഭവിക്കയില്ലഒരു ബാധയും ഇനി അടുക്കയില്ലഅത്യുന്നതൻ ചിറകിൻ കീഴിൽസർവ്വ ശക്തൻ നിഴലിൻ കീഴിൽപാർത്തിടും ഞാൻ നിർഭയമായ്;- എത്ര നാൽ…ജീവിത ഭാരങ്ങൾ ഏറിടുമ്പോൾതുണയായ് ഞാൻ കണ്ടവർ മാറിടുമ്പോൾഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടശാശ്വത ഭുജങ്ങളിൽ വഹിച്ചിടും താൻ;- എത്ര നൽ…നാനാ പരീക്ഷകൾ ഏറിടുമ്പോൾആശ നിരാശയിൽ മൂടിടുമ്പോൾവൈരികൾ മുൻപാകെ മേശയൊരുക്കിജയോത്സവമായ് നടത്തിയില്ലേ;- എത്ര നൽ…

Read More 

എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയും

എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയുംവഹിപ്പതിന്നു പ്രാപ്തൻ…(2)എന്നെയെത്രയും സ്നേഹിച്ചു ശാപ മൃത്യുവെൻപേർക്കായ് സഹിച്ച മിത്രം ആത്മമിത്രം!2 എത്രയോ സന്തോഷം തൻതൃപ്പാദം തത്രഅത്രയും തീരുന്നു മൽസന്താപം(2)ഉളളിൽ എത്രയും കൗതുകം നൽകിടുന്നതൻ തിരുവചനം ഓർത്താൽ അതിചിത്രം!;-3 ഭക്തരുടെ യോഗമെനിക്കിമ്പം അതുശക്തിയേറും ദൈവത്തിൻ കുടുംബം(2)അതിൽ കർത്തൃമേശയോടണയും നേര മുളളിൽനിന്നൊഴിഞ്ഞു പോകും സർവ്വ തുമ്പം;- 4 സങ്കടത്താൽ ക്ഷീണിച്ചു ഞരങ്ങിടുമ്പോൾതൻകരങ്ങൾ മൂലമെന്നെ താങ്ങി(2)തന്റെ വൻ കൃപകളോരോന്നെന്നെ കാണിക്കുംനേരമുളളിൽ സന്തോഷം തിങ്ങിടുന്നു;-

Read More 

എത്ര നല്ല നാമമെ – അനാദിയാം മഹത്‌വചനം

അനാദിയാം മഹത്‌വചനംഅത്യുന്നതൻ മഹോന്നതൻസൃഷ്ടികൾക്കെല്ലാം ആദ്യജാതൻരക്‌ഷിതാവായ്‌ അവതരിച്ചുഎത്ര നല്ല നാമമെ എത്ര നല്ല നമമെഎൻ യേശുക്രിസ്‌തുവിൻ നാമംഎത്ര നല്ല നാമമെ തുല്യമില്ല നാമമെഎത്ര നല്ല നമമെ എൻ യേശുവിൻ നാമംസ്വർഗ്ഗരാജ്യം ഭൂവിൽവന്നുസ്വർഗ്ഗ വാതിൽ തുറന്നു തന്നുവൻ പാപം പോക്കി വീണ്ടെടുത്തുഅതിരില്ലാത്ത സ്‌നേഹമിത്‌എത്ര നല്ല നാമമെ…മൃത്യുവിനു നിന്നെ തോൽപ്പിക്കാനായില്ലാപാതാളശക്തിയെ ജയിച്ചുയിർത്തുസ്വർഗ്ഗം ആർത്തിരമ്പി ജയഘോഷം മുഴക്കിമഹിമയിൻ രാജാവായ്‌ വാഴുന്നവൻഇല്ലില്ല നാമം തുല്യമായ്‌ വേറെയേശുവിൻ നാമം മധുര്യ നാമംരാജ്യവും ശക്തിയും മാനവും ധനവും സ്വീകരിപ്പൻ എന്നും നീ യോഗ്യൻ (2)എത്ര നല്ല നാമമെ…

Read More