Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എത്ര നൽ യേശുപരൻ

എത്ര നൽ യേശുപരൻഎന്നെ നടത്തുന്നവൻഈ മരു യാത്രയിൽ താളടിയാകാതെഎന്നെ നടത്തുന്നവൻഒരു ദോഷവും ഇനി ഭവിക്കയില്ലഒരു ബാധയും ഇനി അടുക്കയില്ലഅത്യുന്നതൻ ചിറകിൻ കീഴിൽസർവ്വ ശക്തൻ നിഴലിൻ കീഴിൽപാർത്തിടും ഞാൻ നിർഭയമായ്;- എത്ര നാൽ…ജീവിത ഭാരങ്ങൾ ഏറിടുമ്പോൾതുണയായ് ഞാൻ കണ്ടവർ മാറിടുമ്പോൾഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടശാശ്വത ഭുജങ്ങളിൽ വഹിച്ചിടും താൻ;- എത്ര നൽ…നാനാ പരീക്ഷകൾ ഏറിടുമ്പോൾആശ നിരാശയിൽ മൂടിടുമ്പോൾവൈരികൾ മുൻപാകെ മേശയൊരുക്കിജയോത്സവമായ് നടത്തിയില്ലേ;- എത്ര നൽ…

Read More 

എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയും

എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയുംവഹിപ്പതിന്നു പ്രാപ്തൻ…(2)എന്നെയെത്രയും സ്നേഹിച്ചു ശാപ മൃത്യുവെൻപേർക്കായ് സഹിച്ച മിത്രം ആത്മമിത്രം!2 എത്രയോ സന്തോഷം തൻതൃപ്പാദം തത്രഅത്രയും തീരുന്നു മൽസന്താപം(2)ഉളളിൽ എത്രയും കൗതുകം നൽകിടുന്നതൻ തിരുവചനം ഓർത്താൽ അതിചിത്രം!;-3 ഭക്തരുടെ യോഗമെനിക്കിമ്പം അതുശക്തിയേറും ദൈവത്തിൻ കുടുംബം(2)അതിൽ കർത്തൃമേശയോടണയും നേര മുളളിൽനിന്നൊഴിഞ്ഞു പോകും സർവ്വ തുമ്പം;- 4 സങ്കടത്താൽ ക്ഷീണിച്ചു ഞരങ്ങിടുമ്പോൾതൻകരങ്ങൾ മൂലമെന്നെ താങ്ങി(2)തന്റെ വൻ കൃപകളോരോന്നെന്നെ കാണിക്കുംനേരമുളളിൽ സന്തോഷം തിങ്ങിടുന്നു;-

Read More 

എത്ര നല്ല നാമമെ – അനാദിയാം മഹത്‌വചനം

അനാദിയാം മഹത്‌വചനംഅത്യുന്നതൻ മഹോന്നതൻസൃഷ്ടികൾക്കെല്ലാം ആദ്യജാതൻരക്‌ഷിതാവായ്‌ അവതരിച്ചുഎത്ര നല്ല നാമമെ എത്ര നല്ല നമമെഎൻ യേശുക്രിസ്‌തുവിൻ നാമംഎത്ര നല്ല നാമമെ തുല്യമില്ല നാമമെഎത്ര നല്ല നമമെ എൻ യേശുവിൻ നാമംസ്വർഗ്ഗരാജ്യം ഭൂവിൽവന്നുസ്വർഗ്ഗ വാതിൽ തുറന്നു തന്നുവൻ പാപം പോക്കി വീണ്ടെടുത്തുഅതിരില്ലാത്ത സ്‌നേഹമിത്‌എത്ര നല്ല നാമമെ…മൃത്യുവിനു നിന്നെ തോൽപ്പിക്കാനായില്ലാപാതാളശക്തിയെ ജയിച്ചുയിർത്തുസ്വർഗ്ഗം ആർത്തിരമ്പി ജയഘോഷം മുഴക്കിമഹിമയിൻ രാജാവായ്‌ വാഴുന്നവൻഇല്ലില്ല നാമം തുല്യമായ്‌ വേറെയേശുവിൻ നാമം മധുര്യ നാമംരാജ്യവും ശക്തിയും മാനവും ധനവും സ്വീകരിപ്പൻ എന്നും നീ യോഗ്യൻ (2)എത്ര നല്ല നാമമെ…

Read More 

എത്ര ശുഭം എത്ര മോഹനം

എത്ര ശുഭം എത്ര മോഹനം സോദര-രൊത്തുവസിപ്പതോർത്താൽ ഹാ! ഹാ!സീയോൻ ഗിരിയതിൽ പെയ്യുന്ന മഞ്ഞുപോൽഎത്ര മനോഹരമേ ഹാ! ഹാ!ഏകപിതാവിന്റെ മക്കൾ നാം യേശുവിൽഏകാവകാശികൾ നാം ഹാ! ഹാ!ഏകാത്മ സ്നാനത്താൽഏകശരീരത്തിന്നംഗങ്ങളായവർ നാം ഹാ! ഹാ!ക്രിസ്തുവിൻ നിസ്തുല സ്നേഹച്ചരടതിൽകോർത്തുള്ള മുത്തുകൾ നാം ഹാ! ഹാ!മൃത്യുവോ ജീവനോ ഒന്നുമേ നമ്മെവേർപ്പെടുത്താവതല്ല ഹാ! ഹാ!വിട്ടുപിരിയേണ്ട മന്നിൽ നാം കൂടുമ്പോൾഇത്രസന്തോഷമെങ്കിൽ ഹാ! ഹാ!വിട്ടുപിരിയാത്ത വീട്ടിൽ നാംഎത്രയത്യാനന്ദമേ! ഹാ! ഹാ!

Read More 

എത്ര സുതിച്ചാലും മതിവരില്ല എത്ര

എത്ര സുതിച്ചാലും മതിവരില്ല എത്ര വർണ്ണിച്ചാലും മതിയാവില്ല എത്ര അറിഞ്ഞാലും തീരുകില്ല അത്രത്തോളം നിൻ സ്നേഹമെന്നിൽ ഹാല്ലേലൂയ്യാ (4)എൻ പാതകളിൽ കാലിടറാതെ ഉള്ളം കൈയാൽ താങ്ങി എന്നെ നടത്തും കോഴി തൻ കുഞ്ഞിനെ മറയ്ക്കും പോലെ എന്നെയുംഹാല്ലേലൂയ്യാ (4)ഓർത്തിടുമ്പോൾ അതിശയമായി അത്ഭുതത്താൽ ഇന്നും എന്നെ നടത്തും x2 ഞാൻ എൻ കഴിവിനാൽ ഒന്നും അല്ലയെ നിൻ കൃപയാലത്രേ യേശുവേ

Read More 

എന്റെ നിലവിളി കേൾക്കും ദൈവമേ

എന്റെ നിലവിളി കേൾക്കും ദൈവമേഎന്റെ കഷ്ടതയിൽ എന്നെ വിടുവിച്ചു (2)അവങ്കലേക്ക് നോക്കിയവർ അവരുടെ മുഖം ലജ്ജിച്ചു പോകയില്ല (2)ബാലസിംഹങ്ങൾക്കും ഇരയില്ലാതെ വിശന്നിരിക്കുംയഹോവയിൽ ആശ്രയം വെച്ചീടുക (2)നന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല – എന്റെനന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല;-നീതിമാന്റെ സന്തതി തുണയില്ലാതെ വരികയില്ലയഹോവ തന്നെ ആശ്രയം എന്നറിക (2)ധനവും, മാനവും വർദ്ധിപ്പിക്കും ദൈവം – നിന്റെധനവും, മാനവും വർദ്ധിപ്പിക്കും ദൈവം;-

Read More 

എന്റെ യേശു എനിക്കഭയം

എന്റെ യേശു എനിക്കഭയംതന്റെ കൂശൈൻ മറവിടവും(2)ചാരും ഞാനാ മാർവ്വതിൽ(2)എന്റെ ഭാരമെല്ലാം താൻ വഹിക്കും(2)1 പാപം നീക്കി ശാപമോക്ഷം നൽകികർത്തൻ രക്തത്താൽ വീണ്ടെടുത്തു(2)തിരുസന്നിധിയിൽ കൃപയിൻ വാതിൽതുറന്നു തൻ ദയയാൽ(2);- എന്റെ യേശു2 കൂരിരുളിൻ കൊടും ശോധനയിൽ-മനംകലങ്ങി മറിഞ്ഞിടുമ്പോൾ(2)വിടുതലിൻ കരം കരുതും കർത്തൻസ്തുതിക്ക നീ മനമേ(2);- എന്റെ യേശു…3 അഗ്നിയിലും മഹാമാരിയിലും അവൻമറയ്ക്കും തൻ ഭുജത്താൽ(2)എല്പിക്കില്ലവൻ ശത്രുവിൻ കൈകളിൽവിജയം നമുക്കുള്ളത്(2);- എന്റെ യേശു…

Read More 

എന്റെ പേർക്കു ജീവനെ വെടിഞ്ഞ

എന്റെ പേർക്കു ജീവനെ വെടിഞ്ഞയേശുവേ – ഞാൻനിന്റെ പേർക്കു ജീവിതം നയിക്കുമെന്നുമേനീയെന്റെ സ്വന്തമേ! ഹാ എന്തു മോദമേ!2 ഇന്നലേയുമിന്നുമെന്നുംനീയനന്യനാം- ഞാൻനിന്നിലാശ്രയിക്കമൂലമെത്ര ധന്യനാം!എന്നോടു കൂടെ നീ നിന്നോടു കൂടെ ഞാൻ3 നാശലോകവാസമോപ്രയാസഹേതുകം- നിൻദാസനായിരിപ്പതോ സന്തോഷദായകംനീയെന്തരുളിടും ഞാനതു ചെയ്തിടും4 നിത്യജീവവാക്കുകൾ മൊഴിഞ്ഞുനീ പരാ- ഹാ!നിന്നെവിട്ടെനിക്കു പോകുവാൻ കഴിഞ്ഞിടാനിൻ പാദ സേവയിൽ എൻ നാൾ കഴിച്ചിടും

Read More 

എന്റെ യേശു എന്നെ – സൗഖ്യദായകൻ

എന്റെ യേശു എന്നെ തൊട്ടീടുമ്പോൾഎന്റെ വേദനകൾ മാറീടുന്നു (2)എന്റെ ഭാരമെല്ലാം നീങ്ങീടുന്നുഎന്നെ സൗഖ്യമാക്കി വിടുവിക്കുന്നു (2)വിടുതൽ എൻ യേശു നൽകുന്നുസൗഖ്യം എൻ യേശു നൽകുന്നു (2)സമാധാനത്താൽ നിറച്ചിടുന്നുപ്രത്യാശ വർദ്ധിപ്പിക്കുന്നു (2)1 ശത്രു മുൻപിൽ മേശ ഒരുക്കുംശങ്ക തെല്ലും വേണ്ട ഉള്ളിലും (2)ശത്രുവിൻ വലയിൽവീണിടാതെ എന്നുംശാന്തി നൽകി വഴി നടത്തും (2);- വിടുതൽ…2 നിൻ ശക്തിയോടെ ജീവിച്ചീടുവാൻനിൻ നന്മകൾ പ്രവർത്തിച്ചീടുവാൻ (2)നിൻ ക്രൂശു ചുമന്നീടുവാൻ സാക്ഷ്യം വഹിച്ചീടുവാൻ നിൻ സ്നേഹമെന്നിൽ നിറഞ്ഞീടുന്നു (2);- വിടുതൽ…

Read More 

എന്റെ പ്രാർത്ഥന കേട്ടതിനാൽ

എന്റെ പ്രാർത്ഥന കേട്ടതിനാൽഎനിക്കുത്തരം തന്നതിനാൽ(2)ഞാൻ സ്നേഹിച്ചിടും എന്നും ആരാധിക്കുംഎന്റെ കർത്താവാം യേശുവിനെ(2)1 എന്റെ പാപ പരിഹാരത്തിൻവില ക്രൂശിൽ കൊടുത്തതിനാൽ(2)എന്റെ ഹൃദയം പകർന്നു ഞാൻ ആരാധിക്കുംഎന്റെ യേശുവിൻ സന്നിധിയിൽ(2);- എന്റെ പ്രാർത്ഥന…2 തന്റെ അടിപ്പിണരാൽ സൗഖ്യംഎന്റെ അവകാശമായതിനാൽ(2)ഞാൻ വിശ്വാസത്താൽ സൗഖ്യം പ്രാപിച്ചിടുംഎന്റെ യേശുവിൻ നാമത്തിനാൽ(2);- എന്റെ പ്രാർത്ഥന…3 എനിക്കൊരു ഭവനമവൻസ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ(2)ഈ കാലത്തിലെ കഷ്ടം സാരമില്ലഒന്നും സാരമില്ലെന്നെണ്ണുന്നു(2);- എന്റെ പ്രാർത്ഥന…

Read More