എന്നെ ഉരുവാക്കി നിൻ വചനം
എന്നെ ഉരുവാക്കി നിൻ വചനംഎന്നെ പുലർത്തിടുന്നു നിൻ വചനംഅനുതാപമെന്നിൽ നിറച്ചുഎന്നും ശുദ്ധി നൽകിടും നൽ തിരുവചനം1 ഈ ലോകമോഹങ്ങളിൽസ്വാർത്ഥനായ് ഞാൻ നടന്നുനിൻ ദിവ്യ സ്നേഹം മറന്നു ഞാനെന്നുംഓടി അകന്നു ഞാൻ അന്യനായിഎല്ലാം തകർന്നു നിൻ ചാരെ അണഞ്ഞുആശ്വാസമേകി നിൻ തിരുവചനം;- എന്നെ…2 ആലംബമില്ലാതെ ഞാൻആകുലനായിടുമ്പോൾഎൻ മനം തകർന്നീടും നേരമതെല്ലാംപ്രത്യാശ എന്നുള്ളിൽ തന്നുവല്ലോനിൻ ദിവ്യസ്നേഹം അനുദിനം കാണാൻഉണർവ്വേകുമെന്നും നിൻ തിരുവചനം;- എന്നെ…
Read Moreഎന്നെ കാണുന്ന ദൈവം അറിയുന്ന ദൈവം
എന്നെ കാണുന്ന ദൈവം അറിയുന്ന ദൈവംകരുതുന്ന ദൈവം കൂടെയുണ്ട് ആരും കാണാത്ത നേരത്തും കാണുന്നുണ്ട് ആരും അറിയാത്ത നോവും അറിയുന്നുണ്ട് എനിക്കെന്റെ യേശു മാത്രം മതി തൻ സാനിധ്യവും കാവലും മതി കണ്ണു നിറഞ്ഞിടുമ്പോൾ നാഥൻ കൂടെയുണ്ട് ഉള്ളം തകർന്നിടുമ്പോൾ എന്നരികിലുണ്ട് കൂടെയുണ്ട് അവൻ ചാരെയുണ്ട് എൻ കൂട്ടായെന്നും തൻ ദൂതരുണ്ട് എൻ ജീവിതനാളുകൾ തീരുംവരെ എൻ ഓട്ടം ഞാൻ ഓടി തികക്കും വരെ പതറില്ല ഞാൻ ഇനി തകരില്ല ഞാൻകരുത്തനവൻ തൻ കരങ്ങളുണ്ട്
Read Moreഎന്നെ വിളിച്ചവൻ എന്റെ യേശു
എന്നെ വിളിച്ചവൻ എന്റെ യേശു വഴി നടത്തുന്നു അധികമായികരയാനോ ഇടവരില്ലപതറാനും വിടുകയില്ല(2)ഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ ഹല്ലേലൂയാമേൽക്കുമേൽ കൃപ പ്രാപിപ്പാൻ നൽവരം എന്നിലേകുകരോഗമോ അധിഭാരമോ ഒന്നിലും ഭയമേ ഇല്ലതവ കൃപയെ എനിക്ക് ബലം അതിനാൽ ഞാൻ കുതിച്ചുയരും(2)ഹല്ലെലുയ്യ ഹല്ലെലുയ്യ (4)ക്രൂശിലെ ജയാളിയെ നിൻ ജയം ഇനി എന്നിലും പാപവും എൻ ശാപവും നീക്കി നീ നിന്റെ ത്യാഗത്താൽ തിരു നിണമേ എനിക്കു ബലം അതിനാൽ ഞാൻ ജയിച്ചുയരും (2)ഹല്ലെലുയ്യ ഹല്ലെലുയ്യ (4)അസാധ്യമോ വഴി മാറുമെ വാഗ്ദത്തം എന്നിലുള്ളതാൽ മുൻപിലും എൻ […]
Read Moreഎന്നെ കാത്തു കാത്തു കരുതുന്നവൻ
എന്നെ കാത്തു കാത്തു കരുതുന്നവൻഎന്റെ കരുണാമയൻ യേശു(2)പ്രതികൂലങ്ങളിൽ എന്നെ വഴി നടത്തുംഎന്നും തണലായി നൽ തുണയായി(2)എൻ ജീവിത പാതയിൽ യേശു നല്ലവൻഎൻ കാവലായ് എന്നും കൂടെയുള്ളവൻ(2)രാത്രിയിൽ കാവലായ് പകലൻ വഴിയായിഎന്നുമെന്നും കൂടെയുള്ളവൻ(2);- എന്നെ കാത്തു…തൻ ബുദ്ധിയാൽ എന്നെ ശ്രേഷ്ടനാക്കിടുംതൻ ശക്തിയാൽ എന്നെ ഉയർത്തിടുമേ(2)അന്ധകാരം നീക്കാൻ വെളിച്ചമായ് ശോഭിപ്പാൻഎന്നുമെന്നെ നടത്തീടുമേ(2);- എന്നെ കാത്തു…
Read Moreഎന്നെ വിളിച്ചവൻ വിശവസ്തനായ്
എന്നെ വിളിച്ചവൻ വിശവസ്തനായ്എന്നും എന്നോടു കൂടെയുണ്ട്വലം കരം തന്നെന്നെ രക്ഷിച്ച്യേശു നാഥൻ കൂടെയുണ്ട്എന്റെ രക്ഷകാ എന്റെ പാലകാഎന്നും എന്നോടു കൂടെയുള്ള നല്ല സ്നേഹിതാഎന്റെ ദാതാവേ എന്റെ സൃഷ്ടാവേഎന്നിൽ നന്മകൾ ഏകുന്ന സ്നേഹ ദീപമേ2 മരുഭൂവിൻ ചൂടതിലുംഏകനായ് ഞാൻ തീർന്നിടിലുംഹാഗാറെപ്പോൽ അലഞ്ഞീടിലുംതുറന്നെനിക്കായ് ജീവജലം;- എന്റെ…3 മിത്രങ്ങൾ അകന്നീടിലുംലോക ബന്ധങ്ങൾ കൊഴിഞ്ഞീടിലുംരോഗബാധിതനായിടിലുംമാർവ്വോടണയ്ക്കും നൽ ദായകൻ;- എന്റെ…
Read Moreഎനിക്കായ് നല്ലൊരു തുണയായ് വന്നു
എനിക്കായ് നല്ലൊരു തുണയായ് വന്നു എനിക്കായ് നല്ലൊരു സഖിയായ് വന്നു മരുഭൂമിയിൽ ഏതുനേരവും തണലോരമായ് എൻ നാഥൻവരും 21 ആശ്രയം തിരുമാർവ്വിടം ആനന്ദം തിരുസന്നിധേ എന്നാളും ഞാൻ തിരുനാമം ചൊല്ലും കരുതും സ്നേഹം ഞാൻ ഏറ്റുപാടും തഴുകാൻ കരമായ് തിരു സ്നേഹസ്പർശം;-2 യേശുവേ നിൻ ഹിതം ചെയ് വാൻ എന്നെയും തൃകൈകളിൽ സാന്ത്വനമായ് എൻ ചാരെയുണ്ട് എൻ ജീവിതക്ലേശങ്ങളിൽകനിവായ് മൊഴിയും ദിവ്യസ്നേഹസ്വരം;-
Read Moreഎനിക്കായ് തുറന്നോരുറവ
എനിക്കായ് തുറന്നോരുറവനാഥൻ കാൽവറിയിൻ കുരിശിൽഎന്റെ പാപവും രോഗവും നീക്കാൻഎന്നെന്നുമൊഴുകുമൊരുറവഓടിവാ… പ്രിയനേശുവിൽനിൻ ദാഹമെല്ലാം നീക്കുമവൻനിൻ ജീവനെ പുതുക്കും നദിയിൽഹാഗാറിൻ രോദനത്താലെമരുഭൂമിയിൻ മാറു തുറന്നുസുതനേകിടുവാനായൊഴുകിനവചേതനയന്നവനേകികൈപ്പേറും നീരിനം മരുവിൽഒരു മധുര ജലാശയമാക്കിതിരുജനത്തിൻ ശാശ്വതമായോ-രുണർവ്വിന്നുടെ കാരണമാക്കിഅറുനൂറായിരമായോർബഹുസഞ്ചയജനമന്നാളിൽതീക്കല്ലിൻ പാറയിൽ നിന്നുംകുടിച്ചീശനെ മോദാൽ വാഴ്ത്തിആത്മാവിൻ നിറവുള്ളിൽ പകരുംജീവജലത്തിൻ അരുവികളൊഴുകുംഎന്നിൽ വിശ്വസിച്ചേവരും വരുവിൻഉരച്ചേശുവിൻ മൊഴികളതാലെ
Read Moreഎനിക്ക് വേണ്ടി കരുതി ദൈവം
എനിക്ക് വേണ്ടി കരുതി ദൈവം ജനിക്കും മുൻപേ കരുതി വെച്ചവൻ (2)ചെങ്കടലിൻ ശോധനയിലും കരുതി നാഥൻ (2)നീയെൻ ദൈവംനീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം (എനിക്ക് വേണ്ടി…)ചെങ്കടലും മാറ്റപ്പെടുംവൈരികളെന്മേൽ തൊടുകയില്ല (2) മരുവിലും മന്ന നൽകി കരുതി നാഥൻ (2)നീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം (എനിക്ക് വേണ്ടി…)
Read Moreഎനിക്കൊന്നിലും ഭാരമില്ല
എനിക്കൊന്നിലും ഭാരമില്ലഞാൻ മരിച്ചാലും സാരമില്ല എൻ ദൈവം എന്നോടു കൂടെ ഞാൻ അവൻ കയ്യിൽ ഭദ്രമാണെ ഹാലേല്ലുയ്യാ (2)ദൈവം ചെയ്ത നന്മകൾ ഓർത്താൽഞാൻ അന്നേ സംത്രിപ്തനായി(2)ഞാൻ ജീവിക്കും നാളെല്ലാം അങ്ങെ പാടി സ്തുതിക്കും ഹാലേല്ലുയ്യാ(2)ഉള്ളം നീറും വേളകളിൽഎന്റെ നാഥൻ നടത്തുമെന്നെ (2)ഞാൻ ഏകനായി തീർന്നാലുംഅങ്ങെ പാടി സ്തുതിക്കും ഹാലേല്ലുയ്യാ(2)
Read Moreഎനിക്കൊരമ്മയെപ്പോൽ ആശ്രയിപ്പാനും
എനിക്കൊരമ്മയെപ്പോൽ ആശ്രയിപ്പാനുംകരുതും അപ്പനെപ്പോൾ സ്നേഹിച്ചീടാനും(2)യേശുവുണ്ട് എൻ ചാരെ എന്റെ സ്നേഹിതനായ് യേശുവുണ്ട് എൻ ചാരെ പ്രാണ പ്രിയനായ്(2)ഒരുനാളും പിരിയില്ല ഞാൻ എന്റെ പ്രിയനിൽ നിന്നും (2)ഈ ലോകം വിട്ടുപോയാലും എൻ താതൻ കൂടെയുണ്ട് എന്നാളും കൂടെയുണ്ട്(2)(യേശുവുണ്ട് എൻ ചാരെ) എൻ പ്രിയനായ് മാത്രം ഞാൻഎന്നും ജീവിക്കും (2)എന്നെന്നും പാടിടും ഞാൻ എൻ നാഥൻ യേശുവിനായ് എന്നാളും യേശുവിനായ്(2)(എനിക്കൊരമ്മയെപ്പോൽ)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു എന്നെ ദിനവും നടത്തിടുന്നു
- വിശ്വാസത്താലെന്നും മുന്നേറും ഞാൻ വിശ്വാ
- ഉണ്ടെനിക്കായൊരു മോക്ഷവിട്
- സ്തോത്രം ചെയ്യും ഞാനെന്നും
- ഉല്പത്തിയിൽ ഞാനെന്റെ ദൈവത്തിന്റെ

