Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെ

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴുംതൻ കൃപയിൽ ആശ്രയിക്കും എല്ലാനാളും ഞാൻപാടും ഞാനെന്നും എന്‍റെ പ്രിയനെഎന്‍റെ പ്രിയൻ വാനിൽ നിന്നെഴുന്നെള്ളീടുന്നമാറ്റൊലി ഞാൻ കേട്ടിടുന്നു നാട്ടിലെങ്ങുമേക്ഷാമം ഭൂകമ്പം അതിനാരംഭം;-ക്ഷാമത്താലിക്ഷോണി എങ്ങും ക്ഷീണമാകുമ്പോൾഎനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്‍റെ പ്രിയനിൽഎന്നെ പോറ്റിടും എന്‍റെ രക്ഷകൻ;-ഇന്നലെക്കാളിന്നു ഞാനെൻ പ്രിയൻ നാടിനോ-ടേറ്റം അടുത്തതായതെനിക്കെത്ര ആനന്ദംഎന്‍റെ പ്രീയനെ ഒന്നു കാണുവാൻ;-ഈ വാരിധിയിൻ വൻ തിരയിൻ തള്ളലേറ്റു ഞാൻമുങ്ങിടാതെ പ്രിയനെന്‍റെ ബോട്ടിലുണ്ടല്ലോഗാനം പാടി എൻ നാട്ടിലെത്തുമെ;-എൻ രക്ഷിതാവേ നിൻ വരവു കാത്തു കാത്തു ഞാൻഈ ദുഷ്ടലോകെ കഷ്ടതകൾ എത്ര ഏൽക്കണംനിന്നെ കാണുമ്പോൾ […]

Read More 

വേദനയിൽ ഞാൻ നീറുന്ന നേരം

വേദനയിൽ ഞാൻ നീറുന്ന നേരംവേഗമതിൽ എന്നെ താങ്ങിടേണേ(2)കൈത്താങ്ങണേ നിൻ സ്നേഹത്തിൻ കരത്താൽകൈക്കുമ്പിളിൽ എന്നെ താങ്ങിടേണേ(2)കാക്കയാൽ പോറ്റിയ ദാസനെ പോലെനിൻ കരത്താലെന്നെ ഉയർത്തീടുക(2)ദു:ഖങ്ങൾ മാത്രം നൽകിടും ലോകംഎങ്കിലും നിൻ കരം എനിക്കെന്നുമാശ്വാസം(2);- വേദനയിൽ…ദാഹിക്കും വേഴാമ്പൽ പോൽ മനം തളരുമ്പോൾപുതുമഴ പോൽ ധൈര്യം നൽകീടുക(2)ഓരോ നിമിഷവും നിൻ മുഖം കാണുമ്പോൾ പ്രത്യാശയേറുന്നെ എൻ വീട്ടിലെത്തുവാൻ(2);- വേദനയിൽ…കഴുകനെ പോലെ ഞാൻ ചിറകടിച്ചുയർന്നീടാൻതിരുകരം കാവലായി കാണേണമേ(2)ഈ ലോക മാലിന്യം മാറ്റിയെന്നിൽ നിത്യംപുതുശക്തിയാലെന്നെ നിറക്ക നിൻ നാമത്താൽ(2);- വേദനയിൽ…

Read More 

വീണാൾ സീയോൻ കുമാരി താണാൾ

പല്ലവിവീണാൾ സീയോൻ കുമാരി താണാൾ അഴലാഴിയിൽപ്രാണനാഥന്‍റെ തിരുമേനി ക്രൂശിന്മേൽ കണ്ടു; വീണാൾഅനുപല്ലവികാണുന്നതിതാരയ്യോ! എൻ പ്രാണനാഥനോ ക്രൂശിൽആണിമേൽ തൂങ്ങുന്നി-തെന്നാനന്ദമോ?ഞാനി നീ പൊകിന്നിതെങ്ങൊ? ഇടം-ഏതുംകാണു-ന്നില്ലെനിക്കയ്യോ!- കാണുന്നില്ലേ!മാനുവേലനേ! എന്നെ താനേ വിട്ടു നീപോയോ?മാനസത്തിങ്കലിടി വീണേ എന്നങ്ങലറി; വീണാൾചരണങ്ങൾമന്നാ! കൃപാക്കടലേ!-എന്നുള്ളമുരുകുന്നേഎന്നെ അൻപോറ്റു നൊക്കി-ടുന്നതാലെഎന്നിൽ പ്രേമത്തീയയ്യോ!- നന്നായ് ജ്വലിപ്പിക്കും തൃ-ക്കണ്ണെ-ന്തയ്യൊ തിരുമുൻ-വന്നു നിന്നുംഒന്നു പോലും നോക്കാതെ-നന്നായടച്ചിരിക്കു-ന്നെന്ന-ങ്ങവൾ ചൊല്ലിയും- കണ്ണീർ ചൊരിഞ്ഞും കൊണ്ടു;- വീണാൾ…അരുമ-യോടെന്നെ മുത്തും തിരുവായിൽ നിന്നൊഴുകി-വരുന്ന തേനും പാലുമാം പരമ ഭോജ്യംപരിപൂർണ്ണമായ് പൈദാഹം വിരവോ-ടൊഴിച്ചെന്നുള്ളിൽപരമാനന്ദം തരുമെ- പരമ-കാന്താ!അരുമ-കാന്തയായുൾവെന്തു- തിരുമുന്നിതാ നിന്നു നിൻതിരുവായടഞ്ഞതെന്തെ-ന്നലറി കൊണ്ടു;- […]

Read More 

വീണകൾ മീട്ടി പാടിടുന്നേ

വീണകൾ മീട്ടി പാടിടുന്നേവീണ്ടെടുപ്പിൻ ഗാനങ്ങളെപാപത്തിൻ പാതയിൽ ക്ഷീണനായ് ഓടുമ്പോൾസ്നേഹക്കരം നീട്ടി മാറോടണച്ചല്ലോനിൻ സ്നേഹമോർത്തിടുമ്പോൾ-നാഥാഎന്തു ഞാൻ ചെയ്തിടേണ്ടു;- സ്വന്തമായോരെല്ലാം അന്യരായ്മാറുമ്പോൾആലംബമില്ലാതെ ഏകനായ്ത്തീരുമ്പോൾതള്ളാത്തൊരുറ്റസഖി-നിത്യവീട്ടിൽ ഞാനെത്തുംവരെ;- കൂരിരുൾ മൂടുന്ന ദുഃഖവേളകളിൽആശ്വാസദായകൻ മാറാത്ത സ്നേഹിതൻഅവനെന്നെ മാറോടണയ്ക്കും-ഞാൻതൻ പാദം മുത്തം ചെയ്യും;- അന്നെൻ കണ്ണീരും തീരും വിലാപവുംദുഃഖം മറന്നു ഞാൻ ഗാനങ്ങൾ പാടിടുംഇനിയെത്ര വൈകിടുമോ-നാഥാകാത്തു ഞാൻ പാർത്തിടുന്നേ;-

Read More 

വീണ്ടെടുക്ക​പ്പെട്ട കൂട്ടമേ വേഗമുണർന്നു

വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നുരക്ഷകന്‍റെ വേല ചെയ്യുവിൻഅന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിൻ ജ്വാലയാണേചന്തമോടെ സേവ ചെയ്താൽ സ്വന്തനാട്ടിൽ പോയിടാമേഅബ്രഹാം ഇസഹാക്കു് യാക്കോബ് എന്ന വിശുദ്ധർഎത്ര നാളായ് പാർത്തലം വിട്ടുകാത്തു കാത്തു നിന്നീടുന്ന സോദരാ നീ ഓർത്തീടുകപൂർത്തിയായ് നിൻ വേലതീർത്തു പാർത്തലം വെടിഞ്ഞുപോകാംഉന്നത വിളിക്കു യോഗ്യരേ വിളിച്ചവന്‍റെസന്നിധിയിൽ നിന്നു മാറല്ലെമന്നിടത്തിൽ നിന്നെ ഓർത്തു ഉന്നതം വെടിഞ്ഞുവന്നനന്ദനന്‍റെ വന്ദ്യപാദം എന്നും ഒന്നായ് വന്ദിച്ചീടാംഈ ലോകരാജ്യം അസ്തമിക്കാറായ്ആ ലോകരാജ്യം വേഗമിതാ ആഗമിക്കാറായ്പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്‍റെപാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തിടുമേഅല്പകാലം മാത്രമേയുള്ളു നാംഎത്രവേഗം […]

Read More 

വീണ്ടെടുപ്പിൻ നാളടുത്തിതാ മാറ്റൊലി

വീണ്ടെടുപ്പിൻ നാളടുത്തിതാമാറ്റൊലി ഞാൻ കേട്ടിടുന്നിതാലോകമെങ്ങും പോകാം സാക്ഷികളായിത്തീരാംകാലമെല്ലാം തീരാറായല്ലോവേഗം നാം പോയിടാം വേഗം നാം പോയിടാംകാലമെല്ലാം തീരാറായല്ലോശത്രു നിന്‍റെ മുമ്പിലുള്ളതാൽതെല്ലുമെ ഭയന്നിടേണ്ട നീഎന്തുക സർവ്വായുദം കോട്ടകാത്തുകൊള്ളുകക്രിസ്തു തന്നെ സേനാനായകൻ;- വേഗം…ദേശത്തിന്‍റെ കാവൽ ചെയ്തിടുംകാവൽക്കാരാ രാത്രി എന്തായി?ദൂരെനിന്നുകേൾക്കും നാദമെന്‍റെ കാതിൽകാവൽക്കാരാ രാത്രി എന്തായി;- വേഗം…വന്നീടും പ്രഭാതം ഒന്നതിൽഅന്നു വന്നുദിക്കും സൂര്യനായ്അന്നു തന്‍റെ വിശുദ്ധർ നിത്യതയിലെന്നുംനിത്യകാലം വാഴാം മോദമായി;- വേഗം…

Read More 

വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവ

വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവജനമേക്ഷീണിക്കാതെ വേല ചെയ്തിടാം വിണ്ണിൻ നാഥൻ വന്നിടാറായ് ഖിന്നതകൾ തീർന്നിടാറായ് വീട്ടിലെത്തി വിശ്രമിപ്പാൻ കാലമിതാ സമീപമായ് അത്തിവൃക്ഷം തളിർത്തതിനാൽ വേനലടുത്തു എന്നു നമ്മളറിയുന്നഹോ! ആർത്തിയോടെ പ്രവർത്തിക്കാംരാത്രികാലം വരും മുമ്പേ പൂർത്തിയാക്കാം നല്ലപോലെനല്ല നാഥൻ വേല നമ്മൾഇന്നു നമ്മൾ മിണ്ടാതിരുന്നാൽ നാഥന്‍റെ വേലഒന്നുപോലും ചെയ്യാതിരുന്നാൽ വന്നു നാഥൻ നമ്മെ ചേർത്തുപ്രതിഫലം തന്നിടുമ്പോൾ ഒന്നുമില്ല പ്രയോജനംഅന്നിരുന്നു കരഞ്ഞിട്ട്അന്ധകാരമായ ഭൂവിതിൽ ഈ ലോകജനം ബന്ധിതരും അന്ധരുമല്ലോ രക്ഷകനാം യേശുവെ നാം സന്തതം വെളിപ്പെടുത്താംഅക്ഷണത്തിലഴിഞ്ഞു പോം ബന്ധനവും അന്ധതയുംവീണ്ടെടുക്കപ്പെട്ട കൂട്ടമേ […]

Read More 

വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീ

വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേകരുണയും കൃപയും നിറഞ്ഞവനാംയേശുവേ വാഴ്ത്തീടുകനാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞ ചേറ്റിൽ നിന്നുംഎന്നെ കരകയറ്റി എന്നെ വീണ്ടെടുത്തുഎന്‍റെ ഗമനത്തെ സ്ഥിരമാക്കി;- വാഴ്ത്തീടുക… ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്ഒരുക്കും നന്മകളെകണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ലഒരു ഹൃദയമതറിയുന്നില്ല;- വാഴ്ത്തീടുക…

Read More 

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനു

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെഎൻ ജീവകാലേ ഈ ക്ഷോണിതലെദൂതർ സ്തുതിക്കും നാകവല്ലഭൻ പിറന്നു ഗോശാലയിൽബന്ധമഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാൽഇന്നുമെന്നും നന്നായ് സ്തുതിക്കുംനാഥൻ യേശുവേ ഞാൻ ഈ ധരയിൽ;-പാപക്കടലിൽ ശാപക്കുഴിയിൽ പിടഞ്ഞു നീന്തീടവേപാപമകറ്റി ശാപം നീക്കി മാർവ്വിലണച്ചവനെകഷ്ടം നഷ്ടം സർവ്വം ഏറ്റു നിൻപിൻപേ നിൻ ദാസർ നടന്നീടാമേ;-ശത്രു തന്നുടെ അഗ്നിശരങ്ങൾ തൊടുത്തുവിട്ടീടുകിൽനിന്നായുധങ്ങൾ കാത്തിടുമെന്നെ പൊന്നുനായകനെരക്ഷ സത്യം നീതി ചാർത്തി നീശക്തനാക്കിടും സേനാനായകാ;-വാനമുകളിൽ ദൂതസംഘമായ് നാഥൻ വരുമളവിൽലോകം വിറയ്ക്കും ലോകർ ഭ്രമിക്കും ഞാനന്നാർത്തീടുമേനോക്കി നോക്കി കൺകൾ മങ്ങുന്നേഎപ്പോൾ വന്നീടും എൻ പ്രാണപ്രിയാ;-

Read More 

വാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻ

വാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻഅനുഗ്രഹങ്ങൾ തരും യേശുവിനെആരാധിക്കും ഞാൻ സ്തുതിച്ചീടും ഞാൻആരാധനയ്ക്കു യോഗ്യൻ യേശുവിനെഎൻ മനമേ യഹോവയെ സ്തുതിക്കഎന്‍റെ സർവ്വാന്തരംഗവുമേ അവനെ വാഴ്ത്താംഅവൻ ചെയ്ത എല്ലാ ഉപകാരങ്ങൾക്കുംനന്ദിയോടെ എന്നും സ്തുതിച്ചീടാംഒരു കണ്ണിനും കനിവില്ലാതെവഴിയരികിൽ ഞാൻ കിടന്നപ്പോൾകരുണ തോന്നി കരം പിടിച്ചുമരണത്തിൽ നിന്നെന്നെ വിടുവിച്ചല്ലോ;- എൻ…നാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞചേറ്റിൽ നിന്നും കരകയറ്റിക്രിസ്തുവെന്ന പാറമേൽ നിർത്തിയതാൽകർത്താവിന്‍റെ സ്നേഹം പാടീടും ഞാൻ;- എൻ…

Read More