Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

വാഴ്ത്തി പുകഴ്ത്തുമെന്നേശു നാഥനെ

വാഴ്ത്തി പുകഴ്ത്തും എന്നേശു നാഥനെവീണു നമസ്കരിച്ചടിയൻനിത്യജീവൻ തന്നു ദൈവപുത്രനാക്കിത്തീർത്തസ്നേഹമോർത്തു ഞാൻജീവനാഥനേശുവെ എൻജീവകാലം വാഴ്ത്തും ഞാൻഹല്ലേലുയ്യ ഗീതം എന്നും പാടി സ്തുതിച്ചിടും ഞാൻപാപം നിറഞ്ഞുള്ളതാകും പാതയിൽഞാനലഞ്ഞുലഞ്ഞു പോകവേതേടിവന്നുവന്നെ നേടി ജീവമാർഗ്ഗേചേർത്ത നല്ലിടയൻ താൻ;-ചത്ത നായ് സമമായൊരെന്നെയുംരക്തം ചിന്തി വീണ്ടെടുത്തതാൽചിത്തം നന്ദിയാൽ നിറഞ്ഞു തൃപ്പാദത്തിൽ വീണുമുത്തം ചെയ്യും ഞാൻ;-നിത്യശിക്ഷാവിധി നീങ്ങി പൂർണ്ണമാംപ്രത്യാശയിലായെൻ ജീവിതംക്രിസ്തു നായകിനിലായ നാൾ മുതൽ ഹാ എത്ര ധന്യനായി ഞാൻ;-ഇന്നു പാരിൽ പരദേശിയായി ഞാൻപാർക്കുമെൻ രക്ഷകൻ സാക്ഷിയായിഅന്നു ദിവ്യാനന്ദം പൂണ്ടു പ്രിയനൊത്തു വിണ്ണിലെന്നും വാഴും ഞാൻ;-പാടിപുകഴ്ത്തിടാം: എന്ന […]

Read More 

വാഴ്ത്തി സ്തുതിക്കാം ആർത്തു

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാംവാനവ നാഥനെ വണങ്ങീടാംവാദിത്ര നാദത്തോടെ പവിത്രനാം പരനെരാവിലും പകലിലും എല്ലായ്പ്പോഴുംചേലോടെ പാടിടാം കീർത്തനങ്ങൾഉന്നതൻ നമ്മെ പുലർത്തീടുംതൻ തിരു നാമത്തിലാശ്രയിക്കാം;- വാഴ്ത്തി…അധരാർപ്പണങ്ങളാം സ്തോത്രത്തോടുംഅനുതാപത്തോടും ഇന്നടുത്തീടുകിൽഅക്യത്യങ്ങളഖിലവും അകറ്റി നമ്മെഅൻപോടു തൻ ചാരെ ചേർത്തീടുമേ;- വാഴ്ത്തി…വടതിക്കറ്റേ വേഗം ഉണർന്നീടുകതെന്നിക്കറ്റേ ആഞ്ഞു വീശീടുകസൗരഭ്യം പരക്കട്ടെ തിരുസഭയിൽസൗഭാഗ്യ കാലമിങ്ങാസന്നമായ്;- വാഴ്ത്തി…ജയിക്കുന്നവർ വെള്ള ധരിച്ചീടുമേവാണിടും എന്നും തന്നോടുകൂടെജയവീരരായ് നിൽക്കും തൻ ശുദ്ധരെനിശ്ചയം ചേർത്തിടും തൻ സവിധേ;- വാഴ്ത്തി…

Read More 

വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ

വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻഎന്‍റെ താഴ്ചയിൽ ഓർത്ത ഈശനേവർണ്ണിച്ചീടാനെനിക്കെന്‍റെ നാവുപോരായെഎണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്ആയിരമായ് സ്തുതിച്ചീടുന്നേആനന്ദഹസ്തങ്ങളെ ഉയർത്തി;-പാപശാപരോഗമായതെന്‍റെ ഭീതിയാൽനാശഗർത്തത്തിൽ പതിക്കും നേരത്തിൽസ്നേഹ ഹസ്തം നീട്ടിയെന്നെനിൻ തിരു രാജ്യത്തിലാക്കിയല്ലോ;-ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽനാറ്റമല്ലയോ വമിച്ചതെൻ ജീവിതംമാറ്റിയല്ലോ എൻ ജീവിതത്തെമാറ്റമില്ലാത്ത നിന്‍റെ കൃപയാൽ;-പാപികളെ തേടിവന്ന യേശുരക്ഷകൻപാപമില്ലാ ശുദ്ധർക്കായിതാ വരുന്നേവരവിൻ ദിനം അതിസമീപംവരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;-അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾവല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോജയഗീതം പാടീടുവാൻ നിൻ ജയംനീ എനിക്കേകിയല്ലോ;-

Read More 

വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരു

വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരുനാമമുണ്ട്വാനവും ഭൂമിയും ഏവരും വണങ്ങും യേശുവിൻ നാമംഹല്ലേലുയ്യാ ഹല്ലേലുയ്യാ എത്ര മഹാത്ഭുതനാമംഹല്ലേലുയ്യാ ഹല്ലേലുയ്യാ യേശുവിൻ മധുരിമനാമംഎല്ലാ മുഴങ്ങാലും മടങ്ങിടുന്ന, അത്യുന്നതനാമംഎല്ലാ നാവും പുകഴ്ത്തിടുവാൻ യോഗ്യം, യേശുവിൻ നാമംനാം ആർത്തില്ലെങ്കിൽ ഈ കല്ലുകൾ ആർക്കുംരാജധിരാജനു മഹത്വംനാം മിണ്ടാതിരുന്നാൽ ഈ ഭൂതലം പാടും ദേവാധിദേവനു മഹത്വം;- ഹല്ലേ…സ്വർല്ലോക മഹിമകൾ വെടിഞ്ഞവൻവേഷത്തിൽ മനുഷ്യനായ് വന്നവൻക്രൂശിൽ യാഗമായ് തീർന്നവൻദൈവകുഞ്ഞാടായ് തകർന്നവൻപാതളകോട്ടകൾ തകർത്തവൻമൂന്നാം നാൾ ഉയിർത്തെഴുന്നേറ്റവൻപിതാവിൻ വലഭാഗത്തിരുന്നവൻരാജാധിരാജവായ് വരുന്നവൻജീവനുള്ള നാമം യേശുവിന്‍റെ നാമം;- ഹല്ലേ…

Read More 

വാഴ്ത്തി വണങ്ങുന്നേശുവേ

വാഴ്ത്തി വണങ്ങുന്നേശുവേഉന്നതമാം നിൻ നാമത്തെസ്തുതികൾക്കും പുകഴ്ചയ്ക്കുംയോഗ്യനാം പരിശുദ്ധനായ യഹോവയെസ്വർഗ്ഗമഹിമകൾ വിട്ടിഹലോകേമനുഷ്യനായ് അവതരിച്ചുപാപിയെന്നെ നിൻ മകനാക്കുവാൻഇത്രമേൽ സ്നേഹിച്ചതു കൃപമാത്രമേഎല്ലാ നാമത്തിലും ഉന്നതനാമംദൂതന്മാർ പാടി സ്തുതിക്കുന്ന നാമംരക്ഷയേകും നാമം സൗഖ്യമേകും നാമംയേശുവിൻ നാമം അത്യുന്നത നാമംപ്രതീക്ഷയെല്ലാം അറ്റുപോം വേളയിൽസാന്ത്വനമായെന്നരികിൽ വരുന്നുഭയപ്പെടേണ്ട ചാരെ ഞാനുണ്ട്എന്നുര ചെയ്തു യേശുവല്ലോ

Read More 

വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ

വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻനന്ദിയാൽ നിറഞ്ഞു പൊന്നേശുരാജനെഈ മരുവിലെന്‍റെ നാളെല്ലാംസീയോൻ പാതയിൽ എന്‍റെ യാത്രയോകാഴ്ചയാലല്ല വിശ്വാസത്താലത്രേവീഴ്ചകൾ വന്നിടാതെ പൂർണ്ണനായ് നിറുത്തീടുവാൻതൻകൃപ തന്നുനിത്യം- കാത്തിടുന്നെന്നെയവൻ;- വാഴ്ത്തി…ആത്മനാഥനെ പകച്ച ലോകമെനിന്‍റെ പ്രീതി ഞാൻ തേടുകില്ലൊട്ടുംനാഥനു മുൾമുടി ഏകിയ ലോകമെനിൻ പ്രതാപങ്ങൾ ഞാൻ വെറുക്കുന്നു;- വാഴ്ത്തി…സാക്ഷികൾ സഞ്ചയത്തെ എൻചുറ്റും കാണുകയാൽസകല ഭാരവും വെടിഞ്ഞോടിടുന്നുവിശ്വാസനായകനെ എൻ മുൻപിലായ് കാണുന്നതാൽജയത്തിൻ ഗാനങ്ങൾ ആലപിച്ചീടുന്നു ഞാൻ;- വാഴ്ത്തി…മന്നിൽ ഖിന്നതകൾ വന്നിടും നേരത്തിൽചേലെഴും സ്നേഹഭുജം താതൻ നീട്ടിടുമേഈ മഹൽ സ്നേഹമെന്നാൽ വർണ്ണിപ്പാനാവതല്ലേതന്നിടുന്നേഴയെന്നെ നിത്യം നിൻസേവചെയ്വാൻ;- വാഴ്ത്തി…സീയോൻ മലയിൽ […]

Read More 

വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം

വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാംവാനവനേശുവെ വാഴ്ത്തി സ്തുതിക്കാംവന്നീടുമേ വേഗം വാനതിൽ തന്‍റെശുദ്ധരെ ചേർക്കാൻ കാലമടുത്തേകുതിര രഥങ്ങളിലാശ്രയിച്ചോരെല്ലാംകുനിഞ്ഞു വീണപ്പോൾ തൻജനം നിന്നുപുഷ്ടിയുള്ള ജനം രക്ഷിച്ചാരാധിക്കുംപുത്തനെരുശലേം ഗീതങ്ങൾ പാടും;- അകലെ മനുഷ്യൻ ബലപ്പെട്ടിടുന്നതാംആത്മാവിന്നാരാധന അർപ്പിക്കാം പ്രിയരെഅരികെ ചേർത്തവനാശ്വസിപ്പിക്കുംഅഴന്നീടേണ്ടവർ അത്താണിയത്രേ;-ഉച്ചത്തിൽ വാഴ്ത്തിയനേരത്ത് വൻമതിൽഉലഞ്ഞുതഴെപ്പതിച്ചല്ലോ യരിഹോസ്തുതികളിന്മേലധിവസിച്ചിടുന്നോനെസ്തുതിച്ചു വാഴ്ത്തി പുകഴ്ത്താം സോദരരേ;-പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്ന്പരമോന്നതങ്ങളിൽ വാഴ്ത്തിടുന്നോനെപരമപിതാവിനെ വാഴ്ത്തി സ്തുതിക്കാംപരിചോടവിടുത്തെ ഗാനങ്ങൾ പാടാം;-

Read More 

വാഴ്ത്തിടാം സ്തുതിച്ചാർത്തിടാം

വാഴ്ത്തിടാം സ്തുതിച്ചാർത്തിടാംവാനലോകെ ഉന്നതനേ രാജാധിരാജൻ ദേവാധിദേവൻകർത്താധികർത്തൻ സ്വർഗ്ഗാധിസ്വർഗ്ഗസ്ഥനേതിരുനിണമെൻ പാപപരിഹാരമായ്തിരുവചനം ജീവനാധാരമായ്തിരുസന്നിധി എന്നാശ്വാസമായ്തീർന്നതെന്നാത്മ സൗഭാഗ്യമായ്പാർത്തലെ ജീവിതം നിരർത്ഥകമേപാർത്ഥിവാ നിൻ തുണയേന്ന്യേപാർക്കുന്നു നീയെൻ അകതാരിൽപാർക്കിലോ ഏഴയക്കതാശ്ചര്യമേ(2)

Read More 

വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെ

വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയിന്നുംസ്തോത്രം ചെയ്യും തന്‍റെ വൻ കൃപയ്ക്കായ്ശത്രുവിൻ ശല്യങ്ങളേശാതെയെന്നെയീആഴ്ച മുഴുവനും കാത്തതിനാൽവീഴ്ചകളേശാതെ സൂക്ഷിച്ചതോർത്തിന്നുകാഴ്ച വയ്ക്കുന്നെന്നെ നിൻ പാദത്തിൽആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിനം നിന്നെആദ്യപിതാക്കന്മാർ വാഴ്ത്തിയപോൽഇമ്പമോടിന്നിതാ നിൻ മക്കളൊന്നച്ചുതുമ്പമെന്യേ നിന്നെ കുമ്പിടുന്നുശുദ്ധരോടെന്നിച്ചു സ്തോത്രം ചെയ്വാനെന്നെപാത്രനാക്കിയോനെ വാഴ്ത്തുന്നിപ്പോൾതാഴ്ചയിൽനിന്നും പുകഴ്ച വരുത്തിയവാഴ്ത്തപ്പെട്ടവനെ വാഴ്ത്തുന്നിപ്പോൾനാറ്റം പിടിച്ചു ഞാൻ ചേറ്റിൽ കിടന്നപ്പോ-ളേറ്റിയ കർത്തനെ വാഴ്ത്തുന്നിപ്പോൾ

Read More 

വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും

വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും തൻ നാമത്തെതാഴ്ചയിലിറങ്ങിയെന്നെ വീണ്ടെടുത്ത നാമത്തെഓർക്കുവാനശേഷവും യോഗ്യനല്ലെന്നാകിലുംപാർത്തലത്തിലേഴയെ ഓർത്ത ദിവ്യ സ്നേഹമേപാടിടും ഞാനെന്നെന്നും ദൈവസ്നേഹം തന്നുടെആഴമതിന്നുയരവും നീളമതിൻ വീതിയുംഎന്‍റെ സർവ്വ വല്ലഭൻ സൈന്യത്തിന്‍റെ നായകൻസർവ്വരാലും വന്ദിതൻ സർവ്വരിലും സുന്ദരൻഎൻ വഴിയിൻ കുറവുകൾ തീർത്തിടുന്ന നായകൻഅന്ത്യത്തോളമെന്നെ നടത്തിടുവാൻ ശക്തൻ താൻ;- പാടിടും…ഒന്നുമേ എനിക്കിഹെ വ്യാകുലത്തിനില്ലതാൽഒന്നിലും പതറിടാതോടിടും വിരുതിനായ്ഒന്നിലും കുറവുകൾ വന്നിടാതെ നോക്കിടുംതന്നിടം അഭയമായ് പാർത്തിടുന്ന സാധുവെ;- പാടിടും…ഞാനുമെന്‍റെ കുടുംബവും യഹോവയെ സേവിക്കുംപാരിതിൽ ഞാൻ പാർത്തിടും നാളുകൾ മുഴുവനുംക്ലേശമേറും വേളയിൽ ഓർത്തിടും തൻ പൊന്മുഖംക്രൂശിലെന്‍റെ പേർക്കായി കഷ്ടമേറ്റ […]

Read More