About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.സുന്ദര രക്ഷകനെ
സുന്ദര രക്ഷകനേ! എനിക്കാനന്ദ കാരണനേ! ഇന്നലെയുമിന്നുമെന്നുമനന്യനേ! വന്ദനം വന്ദനമേ രാജാധിരാജാവു നീ എന്നും കർത്താധികർത്താവു നീ ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേശാരോനിലെ റോസ നീ എനിക്കാരോമൽ സ്നേഹിതൻ നീ എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-ലെന്നുമെൻ വിശ്രാമമേആദിയുമന്തവും നീ പാപവ്യാധിക്കു വൈദ്യനും നീ നീതിയിൻ സൂര്യനും യൂദയിൻ സിംഹവും സർവ്വവും നീ പരനേ!മുന്നേയിരുന്നവൻ നീ മാറാതെന്നുമിരിപ്പവൻ നീ വന്നവൻ നീയേ, വരാനുള്ളവൻ നീയേ വന്ദിതവല്ലഭനേ!
Read Moreസുന്ദര രൂപനേ ജനകോടിയിൻ രാജാവേ
സുന്ദര രൂപനേ ജനകോടിയിൻ രാജാവേ എന്നു നീ വന്നിടും എന്നെ ചേർക്കുവാൻ താമസമെന്തേ കാന്താ കാലം തികഞ്ഞില്ലേ എൻ കണ്ണുകൾ മങ്ങുന്നേ കാന്ത നീ വന്നാലും ഭീതിയിൻ ഉലകിൽ ഞാനലയുമ്പോൾ ശാന്തിയിൻ ദീപമായ് നീ വരുമെ ഇരുട്ടുള്ള ഈ വീട്ടിൽ ഏറെനാൾ പാർക്കാനിടയാകാതെ പ്രഭുവേ നീ വന്നാലും;- സുന്ദര രൂപനെ…കൂരിരുൾ ഭൂമിയെ നടക്കുമ്പോൾ എന്മനം നിൻ ശോഭയിൽ മുഴുകീടുമേ വീട്ടിലെത്താൻ നീയെന്നിൽ തന്നീടും പ്രത്യാശ ഓർക്കുമ്പോൾ എൻ പാദം തുള്ളുന്നെ വീട്ടിലെത്താൻകാന്താ നീ വന്നാലും;- സുന്ദര രൂപനെ… […]
Read Moreസുന്ദര രുപാ നാഥാ പാവന ദേവ സുതാ
സുന്ദര രുപാ നാഥാ പാവന ദേവ സുതാപാപിയാം എന്നെയും സ്നേഹിച്ചോ1.പാപത്തിൽ പിറന്നോരെന്നെ പാവനൻ ആക്കുവാൻ നിൻപാവന ശരീരം നീ ഏൽപിച്ചോ ദുഷ്ടർ കൈയിൽഎൻ പാപം ഏറ്റെടുത്തു നിത്യമരണം ഏറ്റുദൈവപിതാവു നിന്നെ കൈവിട്ടു ക്രൂശതിന്മേൽവൈരിയിൻ തല നിത്യം തല്ലിത്തകർത്തുമരണത്തെയും ജയിച്ചു ഉയിർത്തു ജീവിക്കും2.ഭോഷനും ബലഹീനനും നികൃഷ്ടനും കുലഹീനനുംഏതുമില്ലാത്തതുമാം എന്നെയും തിരഞ്ഞെടുത്തുപുറജാതി വർഗ്ഗവും ശത്രുജനവുമായിദൈവത്തെ കോപിപ്പിച്ച എന്നെ നിൻ പുത്രനാക്കിതീർത്ത സ്നേഹം ഓർത്തുകൊണ്ട്സ്തുതിക്കും നിന്നെ എന്‍റെ ആയുസ്സെല്ലാം ഞാൻ3.വെണ്മയും ചൂവപ്പുമുള്ള സർവ്വാംഗസുന്ദരനുംപതിനായിരംപേരിൽ അതിശ്രേഷ്ഠനുമാം നിന്നെനേരിൽ കണ്ടീടുവാൻ മുത്തിടാൻ പൊന്നു പാദംഎന്നു […]
Read Moreസുവിശേഷം മാ സന്തോഷം പാരിൽ
സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ നരർക്കുംസുവിശേഷം മാ വിശേഷം വിശ്വസിക്കുന്നവർക്ക്ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻപാർത്തലത്തിൻ കൗതുകങ്ങൾക്കൊന്നിനും ശക്തിയില്ലെഅടിമകൾക്കു സ്വാതന്ത്യം നൊടിക്കുളളിൽ വരുത്തികൊടുത്തിടുന്നനുദിനം സുവിശേഷം ജയമായ്ഇത്രശക്തി ഇത്രശക്തി ഇത്രശക്തി നടത്താൻചകവർത്തി ശക്തികൾക്ക് ഒന്നിനും ശക്തിയില്ലെമരണ ഭീതിയെ നീക്കി പരമാനന്ദമേകിതാരുവാനായ് കരുത്തുണ്ടി സുവിശേഷത്തിനേറ്റംഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻമർത്ത്യവംശ ചടങ്ങുകൾക്കൊന്നിനും ശക്തിയില്ലെസുവിശേഷം ഭൂവിയെല്ലാം പുതുക്കുന്നത്ഭുതമായ്ഭവന ജീവിതം നന്നാക്കീടുന്നു മാജയമായ് ഇത്രമാറ്റം ഇത്രമാറ്റം ഇത്രമാറ്റം വരുത്താൻപാർത്തലത്തിൽ ഭരണങ്ങൾക്കൊന്നിനും ശക്തിയില്ലെഅരുണൻ തൻ കിരണത്താൽ വെളിച്ചം നൽകീടുമ്പോൽനരരിൻ മാനസത്തിന്‍റെ ഇരുൾമാറ്റും വചനംഇത്രജാതിസ്സ് ഇത്രജോതിസ്സ് ഇത്രജോതിസ്സ് തരുവാൻപാർത്തലത്തിൽ […]
Read Moreസുവിശേഷത്തിന്‍റെ മാറ്റൊലികൾ
സുവിശേഷത്തിന്‍റെ മാറ്റൊലികൾമന്നിതിലെങ്ങും മുഴങ്ങിടട്ടെരാജ്യത്തിൻ വിളംബരം ശ്രവിച്ചിടുവാൻരാപ്പകലെന്യേ നാം ഘോഷിച്ചിടാംഹല്ലേലുയ്യാ (2) എന്നെല്ലാരും പാടിടുവാൻഹല്ലേലൂയ്യാ (2) ആമോദമായ് വാണിടട്ടെസ്വാതന്ത്ര്യകാംക്ഷയിൻ പോരാട്ടങ്ങൾപാരിതിലെങ്ങും ഉയർന്നിടുമ്പോൾദൈവിക നീതിയിൻ മാനങ്ങളെവൈകിടാതുയർത്തുക ലോകമെങ്ങും;- ഹല്ലേ…നന്മയിൻ പോരാട്ടരംഗങ്ങളിൽദൈവിക രാജ്യത്തിൻ സന്ദേശംഏവരും ചേർന്നെങ്ങും ഘോഷിച്ചിടാൻപീഡിതരോടു നാം ചേർന്നുനിൽക്ക;- ഹല്ലേ…ബദ്ധന്മാർ വിടുതലും സ്വാതന്ത്ര്യവുംപീഡിതർക്കെല്ലാം മോചനവുംഏവരും സുവാർത്ത കേട്ടിടുവാൻഏകമായ് അഭിഷിക്തരായിടേണം;- ഹല്ലേ…
Read Moreസ്വന്ത രക്തത്തെ ഊറ്റിതന്നവൻ
സ്വന്ത രക്തത്തെ ഊറ്റിതന്നവൻസ്വന്തമായോരെ ചേർത്തുകൊള്ളുവാൻസ്വർണ്ണശോഭയാം കീരിടമേന്തിസ്വർഗ്ഗത്തിൻ നിന്നെഴുന്നെള്ളാറായ്പതറില്ല പതറില്ല പ്രതികൂലത്തിരകണ്ട്കലങ്ങില്ല കലങ്ങില്ല ഫറവോനിൻ സൈന്യം കണ്ട് കാഹളത്താൽ തകർത്തിടും യരീഹോവിൻ മതിൽ കെട്ട് ഉയർത്തിടും ജയക്കൊടി ഉയരത്തിലുള്ളവൻഅഗ്നി സർപ്പങ്ങൾ വെളിപ്പെട്ടാലും അഗ്നി നടുവിൽ ഞാൻ നടന്നെന്നാലും അഗ്നി രഥങ്ങളിൽ നടുവിലായ് കർത്താവെനിക്കായ് വന്നിറങ്ങീടുമേ;-ശക്തി നൽകുകെന്നേശു നാഥാ ശത്രു സാത്താനോടെതീർത്തിടുവാൻശക്തനാക്ക നിൻ ആത്മാവിനാൽശക്തമായ് നിൻ സേവചെയ്യാൻ;-
Read Moreസ്വന്തം നിനക്കിനി ഞാൻ യേശുദേവാ
സ്വന്തം നിനക്കിനി ഞാൻ യേശുദേവാ! പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ!സന്തോഷമെന്നു പേയിൻ വഴി നടന്നെൻ-അതുചതിവെന്നുണർന്നു നിന്നോ-ടടുത്തു വന്നേൻഇമ്പം പാപം തരുമെ-ന്നറിഞ്ഞു ചെയ്തേൻ-അതുഏറെ തുമ്പം തന്നതാൽ ഭയന്നു വന്നേൻലോകം തുണെക്കുമെന്നു ചേർന്നിരുന്നേൻ-അതിൽഒട്ടും സ്ഥിരതയില്ലാഞ്ഞോടിവന്നേൻകായം ബലം സുഖവും കരുത്തിൽ വെച്ചേൻ-ഇതിൻകാഴ്ചയനിത്യമെന്നി-താവരുന്നേൻദേഹം ജീവനും നിന്മുൻ കാഴ്ചവെച്ചേൻ- ഇനിചെയ്‌വേൻ നിന്തിരുമനം പോലെ എന്നുംശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേൻ-തിരുസന്തോഷം നേടുവാൻ ഞാൻ അടുത്തു വന്നേൻതാങ്ങി നടത്തേണം എൻ കർത്താവേ-പാരംതളർന്നിതാ വന്നീടുന്നേൻ ദയവാനേ
Read Moreസ്വന്തമായൊന്നുമേ ഇല്ലെനിക്കി മന്നിൽ
സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽസന്തതം സഖിയായ് എന്നേശുമാത്രംസ്വന്തകണ്ണാൽ അന്ന് കണ്ടിടുമേ ഞാൻസ്വർഗ്ഗ സീയോൻ പുരം എൻ ഭവനംവർണ്ണിക്കാനാവില്ലേ എൻ നാവിനാൽഎണ്ണി തീർത്തീടുവാൻ ആർക്കായിടുംവിണ്ണിലെനിക്കായ് താതനൊരുക്കുംകണ്ണീരില്ലാ പുരത്തിൻ വൻ മഹിമാവിശ്വാസകൺകളാൽ കാണുന്നു ഞാൻആശ്വാസമേകിടും സ്വർഗ്ഗസീയോൻഈശനോടൊത്തു ഞാൻ നിത്യയുഗം വാഴുംആശിക്കുന്നെന്നുള്ളം അത്യധികം;- വർണ്ണി…ഈ ലോക സന്തോഷം നശ്വരമാകിലുംഈശനൊരുക്കും ശാശ്വതാനന്ദംഇഹത്തിലെ ദുഃഖവും അല്പനേരംമഹത്വത്തിൻ വാസമോ നിത്യകാലം;- വർണ്ണി…
Read Moreസ്വന്തമായൊരു ദേശമുണ്ട്
സ്വന്തമായൊരു ദേശമുണ്ട്സ്വന്തമായൊരു ഗേഹമുണ്ട്കൈപ്പണിയല്ലാത്ത ഭവനംനിത്യമായൊരു വാസസ്ഥലംചേരും നാം വേഗത്തിൽകർത്തൻ സവിധേപാർക്കും നാം എന്നാളുംതന്നോടു കൂടെന്നുംഎനിക്കായിട്ടൊരു ഭവനംസ്വർഗ്ഗത്തിൽ കർത്താവൊരുക്കുണ്ട്നവ യെരുശലേം പട്ടണംരമ്യ ഹർമ്മ്യങ്ങളാൽ ശോഭനം;-മർത്യമായതെല്ലാം മാറിപ്പോംഅമർത്യമായതു ധരിക്കുംമരണം നീങ്ങി ജയാളിയായ്കർത്തനോടൊത്തു വിശ്രമിക്കും;-കർത്താവ് വാനിൽ വന്നിടുമ്പോൾഞാനും ആ കൂട്ടത്തിൽ കാണുമേഎത്രയോ സന്തോഷം മേഘത്തിൽശുദ്ധന്മാരൊന്നിക്കും അന്നാളിൽ;-
Read Moreസ്വന്തമെന്നു പറയാൻ ഒന്നുമില്ല
സ്വന്തമെന്നു പറയാൻ ഒന്നുമില്ല എനിക്ക് ഇന്നു കാണുന്നതെല്ലാം നിന്‍റെ ദാനമല്ലേ (2)നീ തന്നതാണെന്‍റെ ജീവിതം നീ മാത്രമാണെന്‍റെ ജീവിതം നിനക്കായി മാത്രം ഞാൻ നൽകിടും യേശുവേ (2)യോഗ്യനല്ല എന്ന് തള്ളിക്കളഞ്ഞ നേരം കഴിവതില്ല എന്ന് പരിഹസ്സിച്ച നേരം (2)നീ തന്നതാണെന്‍റെ യോഗ്യത നീ തന്നതാണെന്‍റെ കഴിവുകൾ നിനക്കായി മാത്രം ഞാൻ നൽകിടും യേശുവേ (2)യേശുവിന്‍റെ സ്നേഹം ഇന്നുമെന്നേ നിറുത്തി യേശുവിന്‍റെ സ്നേഹം എന്നുമെന്നെ നിറുത്തും (2)ഞാൻ ഒന്നുമല്ലന്‍റെ യേശുവേ എനിക്കൊന്നും പുകഴുവാൻ ഇല്ലയേ യേശു തന്നതാണെന്‍റെ ജീവിതം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മന്നാ ജയ ജയ മന്നാ ജയ ജയ
- പർവ്വതം മാറിപ്പോകും കുന്നുകൾ
- യഹോവയെൻ സങ്കേതമേ
- ചാരുക മനമെ യേശുവിൽ
- കോടി സൂര്യപ്രഭയേറും രാജാരാജാ

