About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.പ്രത്യാശ നാളിങ്ങടുത്തീടുന്നേ
പ്രത്യാശ നാളിങ്ങടുത്തീടുന്നേവിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2)നല്ല പോർ പോരാടാം നല്ല പോൽ ഓടീടാംവിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാംക്ഷാമം ഭൂകമ്പം ദുരന്തങ്ങളുംപാപം പെരുകുന്ന പാരിടവുംവേഗം വരുമെന്നു ചൊന്നവന്‍റെവീണ്ടും വരവിനടയാളമേ;- നല്ല…ലോകം ഭക്തർക്കേതും യോഗ്യമല്ലീകാണും സകലവും മായയല്ലോചേരും നാം അന്നാളിൽ സീയോൻ പുരേവാഴും നാം എന്നാളും പ്രീയൻകൂടെ;- നല്ല…
Read Moreപ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണ
പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെപ്രാവിൻ ചിറകു നീ ഏകിയെങ്കിൽ;പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നുംസ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2)ദുർഘട മേടുകൾ കയറുകിൽ തളരാതെനിൻ കൃപയേകുക എൻ പിതാവേ;അഗതിയവിശ്വസ്തനായെന്ന് വന്നാലുംവിശുദ്ധനായ് പാർക്കുന്ന സ്നേഹമൂർത്തെ(2);-കഷ്ടതയാകുന്ന ശോധനയെൻ നേരെഅടിക്കടിയായ് പൊഴിഞ്ഞൊഴുകുകിലും;കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താൻഎന്നെ അനുദിനം നടത്തിടുന്നു(2);-കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസിച്ച്അരുമ നാഥൻ പിമ്പേ യാത്ര ചെയ്താൽ;പുതുമന്നാ തന്നവൻ നിത്യവും പോറ്റിടുംപുതുനഗരത്തിൽ നാം ആനന്ദിക്കും(2);-
Read Moreപ്രത്യാശ വർദ്ധിച്ചീടുന്നേ
പ്രത്യാശ വർദ്ധിച്ചീടുന്നേഎന്‍റെ പ്രത്യാശ വർദ്ധിച്ചീടുന്നേനാഥനെ കാണുവാൻ നാടുവിട്ടു പോയിടുന്നനാളുകൾ എണ്ണിടുന്നു ഞാൻ -എന്‍റെ (2)ഈ ചൂടിൽ വാടുകില്ല ഞാൻഈ തീയിൽ വെന്തിടില്ല ഞാൻനാഥന്‍റെ കയ്യിലാണെൻ ജീവന്‍റെ നാളുകൾപാടും ഞാൻ യേശുവിനായി- എന്‍റെ (2)ആശ്വാസം നഷ്ടമാകിലുംഎന്‍റെ വിശ്വാസം വർദ്ധിച്ചീടുമേഅലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്അരികത്തു വന്നു ചേരുമേ- യേശു (2)വിട്ടിടും കൂട്ടു സോദരർതട്ടിമാറ്റിടും ബന്ധുമിത്രങ്ങൾവീഴാതെ താങ്ങുവാൻ എൻ വീട്ടിലെത്തുവോളവും കൂട്ടായെൻ യേശു ഉള്ളതാൽ- ഞാൻ (2)
Read Moreപ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ
പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെപ്രത്യാശ വർദ്ധിച്ചീടുന്നേ (2)നിത്യ ഭവനത്തിൻ വാസം ഓർത്താൽ എന്നിൽപ്രത്യാശ വർദ്ധിച്ചീടുന്നേ (2)യുദ്ധവും ഭൂകമ്പവും ഉയർന്നിടുന്നേ ജാതി തന്നെ ജാതിയോടു കലഹിക്കുന്നേ (2) മാനവരാകവെ നടുങ്ങിടുന്നേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…ദിനകരൻ ഇരുളുന്ന കാലമടുത്തേ ചന്ദ്രനും മങ്ങിടും നാളടുത്തേ (2) നക്ഷത്രങ്ങൾ പതിക്കുന്ന സമയമിത് കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…ആകാശത്തിൻ ശക്തികൾ ഇളകിടുമെ ഭുവിലെ പണികളും എരിഞ്ഞിടുമേ (2) പാപവഴിയിൽ വീണു നശിച്ചിടാതേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…
Read Moreപ്രത്യാശയിൻ തുറമുഖം
പ്രത്യാശയിൻ തുറമുഖം അതെൻ യേശുവിൻ പൊന്മുഖംനീതിയിൻ സൂര്യനെ അതിസുന്ദരനെഎത്ര നാൾ കാക്കേണമോ നാഥാ എത്ര നാൾ കാക്കേണമോഅഴലേറും ഈ ജീവിതംകഴിയും നേരം അടുത്തിതാമന്നനെ എതിരേൽക്കുവാൻഒരുങ്ങിടാം ദിനവും;-എന്നേശുവേ അറിഞ്ഞതോ എന്ന ആയുസ്സിൻ മഹാഭാഗ്യം നിൻ സ്നേഹം അവർണ്യമേ ഈ എഴ യോഗ്യയോ;-ആ കാൽവരി കുന്നിൻ രക്തം എൻ വീണ്ടെടുപ്പിൻ വിലയെ സ്വർപുര നാടത്തിൽനാം കാണും തിരുമുഖം;-
Read Moreപ്രത്യാശയോടെ നാം കാത്തിരുന്നിടാം
പ്രത്യാശയോടെ നാം കാത്തിരുന്നിടാംപ്രതിഫലം നമുക്കുണ്ട് അതു നിശ്ചയംപ്രിയന്‍റെ വരവിനായ് പാർത്തിരുന്നിടാംപ്രാണപ്രിയൻ വാനിൽ വരും അതു നിശ്ചയംആരെല്ലാം നമ്മെ വിട്ടുമാറി എന്നാലുംആരെല്ലാം എന്തെല്ലാം പറഞ്ഞെന്നാലുംആരാധന ഒട്ടും നാം കുറച്ചിടാതെആത്മ ശക്തിയോടെ നാം കാത്തിരുന്നിടാംസഹായഹസ്തങ്ങൾ നിന്നുപോയിടാംസോദരസ്നേഹവും തണുത്തുപോയിടുംസ്വർഗ്ഗീയ നാഥന്‍റെ സ്നേഹമേർത്തിടാംസ്വർഗ്ഗസീയോനിലേക്ക് യാത്രചെയ്തിടാംഅത്തിവൃക്ഷം തളിർക്കുന്നില്ല എങ്കിലുംമുന്തിരിവള്ളി അനുഭവം തന്നില്ലെങ്കിലുംഒലിവുമര പ്രയത്നം നിഷ്ഫലമായാലുംഎങ്കിലും യഹോവയിൽ ആനന്ദിച്ചിടാംനിലത്തിൻ ആഹാരം വിജയിച്ചില്ലെങ്കിലുംആട്ടിൻകൂട്ടം തൊഴുത്തിൽ നശിച്ചുപോയാലുംഗോശാലയിൽ കന്നുകാലി ഇല്ലെങ്കിലുംയഹോവയിൽ എന്നു നാം ആനന്ദിച്ചിടാം
Read Moreപ്രത്യാശയോടിതാ ഭക്തര ങ്ങുണരുന്നേ
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേവന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യംലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽനിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻഎത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും;- പ്രത്യാ…രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ-നാളുതോറും നീ അവന്‍റെ സാക്ഷിയാകുന്നുണ്ടോമൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ചകഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ;- പ്രത്യാ…എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോനിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?സ്നേഹത്തിന്നാഴവും നീളമതിൻ വീതിയുംത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ;- പ്രത്യാ…പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടുംപാരിലാരും ചൂടിടാത്ത വാടാമുടി […]
Read Moreപ്രാവിനെ പോലൊരു ചിറകു
പ്രാവിനെ പോലൊരു ചിറകുണ്ടായിരുന്നെങ്കിൽപർവ്വത നിരതാണ്ടി ഞാൻ പറന്നെങ്കിൽപ്രിയൻ പൊൻമുഖം ആശയോടെ കാണുവാൻപറന്നുപോകും പറന്നുപോകും പറന്നു പറന്നു പോകും ഞാൻകൊടും കാട്ടിൽ നിന്നും പെരുംകാറ്റിൽ നിന്നുംമരുഭൂമിയിലെ കൊടും ചൂടിൽ നിന്നുംശരണം തിരഞ്ഞോടുന്ന മാൻപേടപോൽമരണം കൊതിക്കും ഏലിയാവിനെപോൽമതിയാകുവോളം പ്രിയൻകൂടിരിപ്പാൻകൊതിയായ് അരികിൽ വരുവാൻശൗലിൻ ശരം പോൽ ഒളിയമ്പൊരുക്കിശൗര്യം തീർക്കാൻ ഒരുങ്ങുന്നവൻഅലറിയടുക്കും ബാലസിംഹങ്ങളുംഇടറിവീഴ്ത്താൻ തുടങ്ങുന്നവരുംമതിയാകുവേളം പ്രിയൻകൂടിരിപ്പാൻകൊതിയായ് അരികിൽ വരുവാൻ
Read Moreപ്രാവിനുള്ളതു പോലെ ചിറകു
പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽപ്രാവെപോൽ പറന്നു ഞാനിന്നേ വിശ്രമിച്ചേനെദുഃഖങ്ങൾ വരുങ്കാല-ത്തൊക്കെയുമതിൽ നിന്നുവെക്കം ഞാൻ പറന്നുപോയ് പൊക്കത്തിൽ വസിച്ചേനെദാരിദ്രങ്ങളാലേറെ ഭാരപ്പെട്ടിടുന്നാകിൽപാരിൽ നിന്നുയർന്നേറ്റം സ്വരമായ് വസിച്ചേനെജോലികൾ പലതിനാ ലാലസ്യപ്പെടുമ്പോൾ ഞാൻമേലായ് ജീവിതം ചെയ്തതെന്നാ ലസ്യമൊഴിച്ചേനെഇഴയും ജീവിതത്താൽ ഞാൻ കുഴയാതേറ്റവും പൊങ്ങികഴുകൻ വാനിലെന്നപോൽ ഗമനം ചെയ്തിടുന്നുണ്ട്യേശുയെന്നടിസ്ഥാനം : എന്ന രീതി
Read Moreപ്രിയ മക്കളായ് അനുഗമിച്ചീടാം
പ്രിയ മക്കളായ് അനുഗമിച്ചീടാംപ്രിയനേശുവോടുനാം പറ്റി നിന്നിടാംകാലേബും യോശുവായും പറ്റി നിന്നപ്പോൾമത്സരികൾ മരുഭൂവിൽ പട്ടുപോയല്ലോകാലേബും യോശുവയും അക്കരെയെത്തികനാൻദേശം സ്വന്തമാക്കി അനുഭവിച്ചുയോഹന്നാൻ യേശുവോടു ചേർന്നിരുന്നപ്പോൾദ്രവ്യാഗ്രഹി യൂദാസ് പട്ടുപോയല്ലോ;-ദൈവത്തോടു പറ്റി നിന്ന വിശുദ്ധന്മാരെഅഭിഷേകം ചെയ്തവനുപയോഗിച്ചുദൈവത്തെ വിട്ടുപോയ ലോക സ്നേഹികൾമരുഭൂവിൽ പട്ടുപോയി നരകത്തിലായ്;-സാത്തന്‍റെ തലയെ തകർത്തവനാംയേശുവോടു പറ്റി നിന്നാൽ ജയം നമുക്ക്സ്വർഗ്ഗത്തിലുള്ളതെല്ലാം അവനുള്ളവയേശുവോടു ചേർന്നു വേഗം അനുഭവിക്കാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മടങ്ങി പോകാം പ്രിയരേ നാം
- ഇന്നീയുഷസ്സിൽ നിന്റെ വൻ മഹത്വം
- യേശുവിൻ സ്നേഹം നാവാൽ
- എൻ രക്ഷകാ എൻ ദൈവമേ
- ആരും തുണയില്ലാത്തവരെ

