Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ

പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻനാം രക്ഷകനെ എന്നും വാഴ്ത്തീൻപുകഴ്ത്തീൻ പുകഴ്ത്തീൻ പുകഴ്ത്തീൻ വാഴ്ത്തി പുകഴ്ത്തീൻയേശുവിൻ രാജത്വം നിത്യമേ ആധിപത്യവും സന്തതമാമേസേവിക്കുമേ ഒരു സന്തതി വർണ്ണിക്കുമേ അവർ നിൻ നീതിവർണ്ണിക്കും ഹീനനും യേശുവിൻ നന്മയിൻ ഓർമയെ;-കൃപയും ദീർഘക്ഷമയും മഹാദയയും കരുണയുമുള്ളോൻനല്ലവൻ അവൻ എല്ലാവർക്കും തൻ പ്രവൃത്തികളോടും എല്ലാംവന്നീടിൻ വന്ദിപ്പിൻ യേശുവിൻ സ്നേഹമാം പാദേനാം;-ശാരോനിൻ പനിനീർപുഷ്പമേ പതിനായിരത്തിലും ശ്രേഷ്ഠനെവെൺമയും ചുവപ്പുമുള്ളവൻ പ്രാണപ്രിയനെൻ സുന്ദര രക്ഷകൻചുംബിപ്പിൻ, സേവിപ്പിൻ, സീയോനിൻ രാജനേ എന്നുമേ;-ആദ്യനും അന്ത്യനും, വന്ദ്യനും ആദിജാതനും എന്നും അനന്യനുംസത്യവും ജീവനും മാർഗ്ഗവും നിത്യപിതാവും […]

Read More 

പുരുഷാരത്തിന്‍റെ ഘോഷം പോലെ

പുരുഷാരത്തിന്‍റെ ഘോഷം പോലെപെരുവെള്ളത്തിൻ ഇരച്ചിൽ പോലെതകർത്തയിടി മുഴക്കം പോലെഹല്ലേലുയ്യാ ആർത്തുകേൾക്കാം വേഗംഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…തലമുറയായ് കേട്ടിടുന്ന പ്രവചനം നിറവേറുംയുഗയുഗമായ് കാത്തിടുന്ന കർത്താവു വന്നിടുംഅന്നു സന്തോഷം മഹാ സന്തോഷംദൈവജനത്തിന് സന്തോഷംനിരനിരയായ് ചേർന്നിടുന്ന ദൈവജനം ആനന്ദിക്കുംഅണിയണിയായ് കൂടിവന്ന് ഹല്ലേലുയ്യാ പാടിടുംഅന്നു സന്തോഷം മഹാ സന്തോഷംദൈവജനത്തിന് സന്തോഷം

Read More 

പുത്തൻ അഭിഷേകം കർത്തൻ

പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നുശക്തിയോടെ തൻ സേവ ചെയ് വാൻരക്തത്താൽ കഴുകും രക്തത്താൽ ജയിക്കുംശക്തിയോടെ തൻ സേവ ചെയ് വാൻ(2)കൃപ വ്യാപരിക്കട്ടെ(2)ബലം ഏറ്റെടുക്കട്ടെ(2)കണ്ണുനീരിൻ താഴ്വര കടന്നീടുമ്പോൾമുൻമഴയാൽ അനുഗ്രഹം അയച്ചീടുന്നു(2)മേൽക്കുമേൽ ബലം തന്നു നടത്തീടുന്നുതോൽവയില്ലാതവൻ നടത്തീടുന്നു(2);-നരിയാണിയോളമല്ല മുട്ടോളമല്ലഅരയോളമല്ല ഈ ആത്മാവിൻ നദി(2)നീന്തിയിട്ടല്ലാതെ കടന്നീടാത്തഅഭിഷേകത്തിൻ നദി അയച്ചീടുന്നു(2);-അന്ധകാരം ഭൂമിയെ മൂടിടുമ്പോൾകൂരിരുട്ട് ജാതിയെ മൂടിടുമ്പോൾ(2)യഹോവ വെളിച്ചമായ് ഉദിച്ചിടുന്നുതന്‍റെ ശക്തി ഇതാ വീണ്ടും അയച്ചിടുന്നു(2);-ബാല്യക്കാരോ ക്ഷീണിച്ചു തളർന്നു പോകുംയൗവനക്കാരോ വേഗം ഇടറി വീഴും(2)യഹോവയെ കാത്തിടുന്നോർ ശക്തി പുതുക്കുംകഴുകൻപോലെ ചിറകടിച്ചുയരും(2);-

Read More 

പുത്തനെറുശലേം പട്ടണം അതെത്രമാം

പുത്തനെറുശലേം പട്ടണം അതെത്രമാം ശോഭിതം അക്കരെ കണ്ടിടും വേഗമായ് നിത്യമാം നാടിനെ സ്വർപ്പുരേ പളുങ്കുപോൽ ജീവനദിയും ഇരു കരയും ജീവനിൽ വൃക്ഷവും ദാഹവും ക്ഷീണവും ഇല്ലിനി നവ്യ ജീവ കനികളും ലഭ്യമാം;- കണ്ടിടും രാത്രി ഇല്ലാത്തൊരു നാടിനെ നാം വീക്ഷിക്കും സ്വർഗ്ഗീയ നാളതിൽ കർത്തനാം യേശുവിൻ ജ്യോതിസ്സാൽ സീയോൻ പട്ടണം ശോഭയാൽ മിന്നിടും;- കണ്ടിടും പൊൻമയമാകുന്ന വീഥിയും നല്ല തങ്കത്തെരുക്കളും കണ്ടിടും എന്നിനി ഞാനങ്ങു ചേർന്നിടും പ്രിയാ എന്നു നിൻ ശുദ്ധരെ ചേർത്തിടും;- കണ്ടിടും ലോകത്തിൽ നിന്ദിതരിന്നു […]

Read More 

പുത്തൻ യെരുശലേമേ ദിവ്യ

പുത്തൻ യെരുശലേമേ ദിവ്യഭക്തർതന്നാലയമെ തവനിഴലിൽപാർത്തിടുവാനടിയൻ അനുദിനവുംകാംക്ഷിച്ചു പാർത്തിടുന്നേനിർമ്മലമാം സുകൃതം തൻ പൊന്നൊളിയാർന്നമരുമിടംകാംക്ഷിച്ചു പാർത്തിടുന്നേ പുരമിതിനെകാംക്ഷിച്ചു പാർത്തിടുന്നേനിന്നടിസ്ഥാനങ്ങളോ പ്രഭചിന്തുന്ന രത്നങ്ങളാം ശബളനിറംവിണ്ണിനു നൽകിടുന്നു നയനസുഖംകാണ്മവർക്കേകിടുന്നു;-പന്ത്രണ്ടു ഗോപുരങ്ങൾ-മുത്തുപന്ത്രണ്ടു കൊണ്ടുതന്നെ-മുദമരുളുംതങ്കമെ വീഥിപാർത്താൽ-സ്ഫടികസമംതങ്കവോർക്കാനന്ദമേ;-വേണ്ടാ വിളക്കവിടെ-സൂര്യചന്ദ്രരൊ വേണ്ടൊട്ടുമേ പരമസുതൻതന്നെയതിൻ വിളക്കു-പരമൊളിയാൽശോഭിച്ചിടുന്നീപ്പുരം;-അന്ധതയില്ലാനാടെ-ദൈവതേജസ്സു തിങ്ങും വീടെ-തവ സവിധെവേഗത്തിൽ വന്നുചേരാൻമമ ഹൃദയം ആശിച്ചു കാത്തിടുന്നേ;-സൗഖ്യമാണെന്നും നിന്നിൽ ബഹുദുഃഖമാണല്ലോ മന്നിൽ ഒരു പൊഴുതുംമൃത്യുവില്ലങ്ങു വന്നാൽ കരുണയെഴുംക്രിസ്തുവിൻ നന്മ തന്നാൽ;-പൊന്നെരുശലേമമ്മേ-നിന്നെസ്നേഹിക്കും മക്കൾ നമ്മെതിരുമടിയിൽ ചേർത്തു കൊണ്ടാലും ചെമ്മേനിജതനയർക്കാലംബമായോരമ്മെ;-

Read More 

പുത്തനാം യെറുശലേമിൽ എത്തും

പുത്തനാം യെറുശലേമിൽ എത്തും കാലമോർക്കുമ്പോൾഇദ്ധരയിൽ ഖേദമെല്ലാം മാഞ്ഞുപോകുന്നേകഷ്ടത പട്ടിണിയിയില്ലാത്ത നാട്ടിൽ നാംകർത്താവൊരുക്കുന്ന സന്തോഷ വീട്ടിൽ നാംതേജസ്സേറും മോഹനകിരീടങ്ങൾ ധരിച്ചു നാംരാജരാജനേശുവോടുകൂടെ വാഴുമേ;-നീതിസൂര്യ ശോഭയാലെന്നല്ലലിരുൾ മാറിടുംഭീതിയുമനീതിയുമങ്ങില്ല ലേശവുംസന്തോഷശോഭനം ആ നല്ലനാളുകൾലോകം ഭരിച്ചിടും കർത്താവിനാളുകൾശോകം രോഗം യുദ്ധം ക്രുദ്ധജാതികളിൻ വിപ്ളവംപോകുമെല്ലാമേശുരാജൻ ഭൂവിൽ വാഴുമ്പോൾ;- പുത്ത…സത്യശുദ്ധപാതയിൽ നടന്നുവന്ന ശുദ്ധന്മാർവീണ്ടെടുക്കപ്പെട്ട സർവ്വദൈവമക്കളുംഉല്ലാസഘോഷമായി സീയോനിൽ വന്നിടുംദുഃഖം നെടുവീർപ്പും സർവ്വവും തീർന്നിടുംനിത്യ നിത്യ സന്തോഷം ശിരസ്സിൽ ഹാ വഹിച്ചവർനിത്യതയ്ക്കുള്ളിൽ മറയും തീരും കാലവും;- പുത്ത…

Read More 

പുത്താനെരു ശലേമിലെൻ നാഥൻ

പുത്തനെരുശലേമിലെൻ നാഥൻകല്യാണ വിരുന്നിൽആമോദത്തോടണഞ്ഞു ഞാൻആത്മാവിൽ ഗീതം പാടിടുംChorusവിൺദൂതർ വാഴ്ത്തും കാന്തന്‍റെ ചാരേ അണഞ്ഞു നില്ക്കും ഞാൻആ നല്ല നാൾകൾ ഓർക്കു മ്പോൾആത്മാവിൽ ഉള്ളം തുള്ളുന്നേഇല്ല ദുഃഖം വിലാപവുംതൻ ചാരെ ചേർന്നു വാഴുമ്പോൾആണികളേറ്റ പാണിയാൽഅൻപിൽ കണ്ണീർ തുടച്ചീടും;- വിൺ…നിത്യ നൽ രാജ്യമോർക്കുമ്പോൾഇന്നുള്ള കഷ്ടം നീങ്ങിപ്പോംകഷ്ടങ്ങളേറ്റ നാഥനായ്ഇമ്പമായ് നാൾ കഴിച്ചിടാം;- വിൺ…ഇന്നു നാം ചെയ്യും വേലകൾകണ്ണീരിൽ തികച്ചീടുകിൽഅന്നാൾ തൻ സാന്നിധിയിൽ നാംകണ്ടീടും കിരീടങ്ങളായ്;- വിൺ…നിൻ പേർക്കായ് നാഥൻ ക്രൂശതിൽഏറ്റ വൻ കഷ്ടം മോർത്തെങ്കിൽഇത്ര വൻ സ്നേഹം തള്ളി നീപാപത്തിൽ നാൾ […]

Read More 

പുതിയ ശക്തി പുതിയ കൃപ

പുതിയ ശക്തി പുതിയ കൃപപുതിയ സന്തോഷം പകരണമേപരിശുദ്ധാത്മ നിറവിനതാൽതിരുഹിതം ചെയ്തിടുവാൻഈ ദുഷ്ടലോകത്തിൻ മാലിന്യങ്ങൾലേശവുമേശാതെ ജീവിക്കുവാൻവരുമടരിൽ ജയം പ്രാപിക്കുവാൻഅമിതബലം തരണേ;-ഘോരാന്ധതമസ്സിൽ നിൻ ദീപങ്ങളായ്അനുദിനം എരിഞ്ഞു ശോഭിക്കുവാൻഅഗ്നിയിൽ അഭിഷേകം ചെയ്യണമേഅനുഗ്രഹം അരുളണമേ;-സകലവും നിനക്കായ് കീഴ്പ്പെടുത്താൻകഴിയും നിൻ വ്യാപാര ശക്തിയിനാൽതാഴ്ചയതുള്ള ഈ മൺശരീരംമഹത്വമതാക്കണമേ;-അത്ഭുതങ്ങൾ ദിനമടയാളങ്ങൾതിരുനാമത്തിൽ നടന്നീടുവാൻആത്മവരങ്ങൾ ചൊരിയണമേസഭയെ നീ ഉണർത്തണമേ;-സീയോനിൻ പണി തീർത്തുപ്രിയൻമഹത്വത്തിൻ തേജസ്സിൽ വെളിപ്പെടുമ്പോൾനൊടിയിടയിൽ ദൈവശക്തിയിനാൽമറുരൂപരാകുമേ നാം;-

Read More 

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

പുതിയൊരു ജീവിതം ഇനി ഞങ്ങൾപണിയും ദൈവകൃപയാലെകർത്താവെന്നും വാഴുന്നഭവനമൊരുക്കിടും ഞങ്ങൾസ്വർഗ്ഗമൊരുക്കിടുംസ്നേഹത്തിൽ പറഞ്ഞിടുംസ്നേഹത്തോടെ നൽകിടുംസ്നേഹത്തോടെ അല്ലാതെപെരുമാറുകയില്ല;-ഒരുമിച്ചുള്ള ജീവിതംഒരുമയിൽ തന്നെ ജീവിക്കുംഒന്നിച്ചുണ്ടുറങ്ങും ഞങ്ങൾവേർപിരിയില്ല;-കുറവുകളൊന്നും നോക്കില്ലഅയോഗ്യതയൊന്നും നോക്കില്ലസഭയെ യേശു സ്നേഹിച്ചതുപോൽസ്നേഹിക്കും ഞാൻ;-ക്ഷമിക്കുക തന്നെ ചെയ്തിടുംകോപത്തെ മരിപ്പിക്കുംഏറ്റം നല്ലതു തമ്മിൽ കരുതിസ്നേഹിക്കും ഞാൻ;-പ്രാർത്ഥന ഇനിമേൽ മുടങ്ങില്ലവചനധ്യാനം നിലക്കില്ലഒരുമിച്ചെന്നും പ്രാർത്ഥിക്കുംഇനി മാറ്റമില്ല;-

Read More 

പുതിയൊരു തലമുറയായ് നമുക്കു

പുതിയൊരു തലമുറയായ് നമുക്കു പോയിടാംജീവിതം യേശുവിനായ് ദിനവും നല്കിടാം (2)ക്രിസ്തുവിന്‍റെ സന്തോഷംലോകമെങ്ങും ഉയർത്തീടാം (2)ഉണർന്നീടാം പോയിടാംക്രിസ്തുവിനായ് ജീവിച്ചിടാം (2)ദൈവം നല്കും ആരോഗ്യംദൈവത്തിനായ് കൊടുത്തിടാം (2)സ്നേഹത്തോടെ മുന്നേറിടാംകഴിവുകൾ നാഥനു നല്കിടാം (2) – ഉണർന്നീടാംനാഥൻ നമുക്കായ് കാല്വറിയിൽയാതനയേറ്റതു ഓർത്തുകൊൾക (2)ഇന്നുള്ള ജീവിതം സന്തോഷമാക്കുവാൻകർത്തൻ വേദന സഹിച്ചുവല്ലോ (2) – ഉണർന്നീടാം

Read More