About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.പ്രാർത്ഥനയിൽ നൽനേരമേ ലോക
പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റിഎന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ-പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ;-പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മാവേ വാഴ്ത്താൻനിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻതന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽതന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ;-പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻവീടിനെനോക്കി ഞാൻ പറക്കുംവരെ താനിന്നാശ്വാസപ്പിനെഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നുവാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമെ;-
Read Moreപ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ
പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്യാചിച്ചാൽ മറുപടി ഉണ്ട്മുട്ടിയാൽ തുറന്നിടും ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയംനിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകില്ലനിശ്ചയം നിശ്ചയം അതു നിശ്ചയംവാഗ്ദത്തം തന്നവൻ അകലുകില്ലആരാധിച്ചാൽ വിടുതലുണ്ട് ആശ്രയിച്ചാൽ കരുതലുണ്ട് വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയംവിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം;- നിശ്ചയം…അനുതപിച്ചാൽ പാപമോക്ഷമുണ്ട് മനം തകർന്നാലവൻ അരികിലുണ്ട് വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയംനിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം;- നിശ്ചയം…മാറയെ മാധുര്യമാക്കീടുമെ ശത്രുവിൻമേൽ ജയം നൽകീടുമെസമൃദ്ധിയായ് അനുഗ്രഹം നൽകും നിശ്ചയം മാറാത്ത വാഗ്ദത്തം നൽകും നിശ്ചയം;- […]
Read Moreപ്രാർത്ഥിപ്പാൻ കൃപയേകണേ
പ്രാർത്ഥിപ്പാൻ കൃപയേകണേയാചിപ്പാൻ കനിവേകണേവരമരുളണെ കൃപ ചൊരിയണെപ്രിയനേയെൻ യേശു നാഥാ(2)ഭാരങ്ങൾ നിൻ ചുമലിൽ ഏറിടുമ്പോൾദുഖങ്ങളെല്ലാം മാറ്റിടുമ്പോൾ(2)നന്ദിയോടെന്നും നിൻ മാറോടു ചാരുവാൻഏകണേ ആത്മാവിൽ ശക്തിയെന്നും(2)ജീവിതം കൃപകളാൽ നിറഞ്ഞിടുമ്പോൾഎന്നുള്ളിൽ ആനന്ദമേറിടുമ്പോൾ(2)സ്തോത്രമോടെന്നും നിൻ സവിധേവരുവാൻനൽകണേ നാവിൻമേൽ സ്തുതിഗീതങ്ങൾ(2)എൻ വഴിയെല്ലാം അടഞ്ഞിടുമ്പോൾമുൻപിൽ നീ പാതകൾ തുറന്നിടുമ്പോൾ(2)താഴ്മയോടെന്നും നിൻ പാദെ അണയാൻകനിയണേ ദൈവമേ എന്നുമെന്നും(2)
Read Moreപ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാ
പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീയാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേപ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണംകാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽശുഷ്കനിലം ജലം ദാഹിക്കും പോലെത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോമനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നുകനിവോടു വാഗ്ദത്തം തന്നവൻ നീയേയേശുവിൻ നാമത്തിൽ യാചിക്കും കൃപകൾലേശവും താമസിയാതരുൾ ചെയ്കതിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ്കരളലിഞ്ഞകതാരിൽ വരണംദൈവാത്മാമനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നുംഅയ്യോ നീ വേഗം ചെവിക്കാള്ളേണമേപൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽകേൾക്കണമീ പ്രാർത്ഥന യേശു മൂലംദുഃഖമോടടിയങ്ങൾ കൂമ്പിടുന്നയ്യൊ
Read Moreപ്രാർത്ഥന ഉയർന്ന് സ്തുതിയതിൽ
പ്രാർത്ഥന ഉയർന്നാൽ സ്തുതി അതിൽ നിറഞ്ഞാൽചങ്ങല വിങ്ങുകൾ അഴിഞ്ഞു വീഴുംജയിലറ വിറയ്ക്കും അടിത്തറ ഇളകുംആത്മാവിൻ ശക്തിയിൽ ആരാധിച്ചാൽഉയരട്ടെ സ്തുതികൾ ഉദിക്കും വൻകൃപകൾഉയരത്തിലുള്ളോൻ അരികിലുണ്ട്സാധുവാം എൻ കണ്ണീർ തുടയ്ക്കുന്ന യേശുവെളിപ്പെടും നേരമിങ്ങടുത്തുവല്ലോ(2);- പ്രാർത്ഥന…കാവൽക്കാർ വിറയ്ക്കും പെട്ടെന്നു ഭവിക്കുംകർത്താവിൻ ദൂതന്മാരരികിലെത്തുംവാതിലു തുറക്കും തടസ്സങ്ങൾ മാറും ആത്മാവിൻ ശക്തിയാൽ വഴിനടത്തും(2);- പ്രാർത്ഥന…പെരുകട്ടെ കൃപകൾ ഭയമൊന്നും വേണ്ടപാറയെ തകർക്കുന്ന വചനമില്ലേഅതുനമ്മെ പുലർത്തും ചങ്ങല തകർക്കുംബന്ധനം ഇല്ലിനിം പറന്നുയരാൻ(2);- പ്രാർത്ഥന…
Read Moreപ്രതികൂലങ്ങൾ അനവധി വരുമ്പോൾ
പ്രതികൂലങ്ങൾ അനവധി വരുമ്പോൾഭാരങ്ങൾ ഏറിവരുമ്പോൾപ്രാണപ്രീയാ മാറിനിൽക്കല്ലേ എന്‍റെപ്രാണപ്രീയാ മാറിനിൽക്കല്ലേ(2)യേശുവേ ഞാനങ്ങേ ആരാധിക്കും യേശുവേ ഞാനങ്ങേ സ്തുതിക്കും(2)അങ്ങേ മാത്രം അങ്ങേ മാത്രംഅങ്ങേ മാത്രം ഞാനാരാധിക്കും(2)കണ്ണുനീരെൻ ജീവിതെ വന്നാൽ കൈപ്പേറിയ ശോധന തന്നാൽതാങ്ങിടുന്ന നാഥനല്ലയോ എന്‍റെരക്ഷകനാം കർത്തനല്ലയോ(2)(യേശുവേ ഞാനങ്ങേ)മാറിമറയും ജീവിത സാഗരേഎൻ തോണി ഉലയുമ്പോൾമമ സ്നേഹമെന്നെ താങ്ങിടുമല്ലോ എന്‍റെപ്രീയനെന്നെ ചേർത്തിടുമല്ലോ (2)(യേശുവേ ഞാനങ്ങേ)
Read Moreപ്രതികൂലങ്ങൾ മദ്ധ്യേ
പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തുംയേശു എത്ര നല്ലവനാംആശയറ്റ നേരത്തും എൻ ആശയെ ഉണർത്തുംയേശു എത്ര വല്ലഭനാംഹേ! മരണമേ നിൻ ജയമെവിടെപാതാളമെ വിഷമുള്ളെവിടെശത്രുവിൻ കോട്ടകളെ തകർക്കുമവൻഎന്നുടെ സൈന്യാധിപൻജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലുംമാരികൾ എതിരേറ്റിടിലുംകൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോജീവൻ എഴുതപ്പെട്ടത്;- ഹേ…കൂടാരമാകും ഭൗമീക ഭവനംഅഴിഞ്ഞു പോയി-യെന്നാലുംകൈപ്പണിയല്ലാത്തതാം നിത്യ ഭവനംനാഥൻ ഒരുക്കുന്നുണ്ടല്ലോ;- ഹേ…
Read Moreപൊന്നൊളിയിൽ കല്ലറ മിന്നുന്നു
പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയോടെ നാഥൻ ഉയിർക്കുന്നു മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും (പഭയിൽ മുഴുകുന്നുതിരുശിരസ്സിൽ മുൾമുടി ചൂടിയവൻസുരഭിലമാം പൂങ്കതിരണിയുന്നുകണ്ണീരിൽ മുങ്ങിയ നയനങ്ങൾ കനിവോലും പ്രഭയിൽ മുങ്ങുന്നുപുക പൊങ്ങും മരണതാഴ്‌വരയിൽ പുതു ജീവൻ പൂങ്കതിരണിയുന്നുമാനവരിൽ സ്വർഗ്ഗ നിവാസികളുംവിജയാനന്ദത്തിൽ മുഴുകുന്നു
Read Moreപൂർണ്ണ ഹൃദയസേവ വേണം ദേവജാത
പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി-പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ!പാതിമനസ്സൊടേകിടന്നു ദേവപൂജയെപരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ;-കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു- ന്നതു ദോഷഹേതുവായ് പെരും ശാപമായത്;-പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽസ്ഥിരജീവനേകുമേ പരനായതേല്ക്കുമേ;-നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയുംവരധർമ്മമായത് പരന്നേകണം സദാ;-ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയുംപരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം;-കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാംഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്;-സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻപരനാജ്ഞ തന്നഹോ! നിറവേറ്റണമത്;-
Read Moreപൊരാട്ടമോ ബന്ധനമോ
പോരാട്ടമോ ബന്ധനമോഅന്ധകാര ശക്തികളോഇല്ല ഇല്ല എന്നെ തോടുകില്ലെന്നെഞാൻ യേശുവിന്‍റെ പൈതൽതന്‍റെ രക്തം എന്മേൽ ഉള്ളതിനാൽവാഴ്ചകളും , അധികാരങ്ങളുംകർതൃത്തങ്ങളും, എൻ കാൽ ചുവട്ടിൽആകയാൽ ഞാൻ ഭയപ്പെടില്ലതൻ രക്തം എന്മേൽ ഉള്ളതിനാൽസത്യ പ്രകാശം എന്നെ നടത്തുന്നതാൽഇരുളിൻ എന്മേൽ സ്ഥാനമില്ലയേശു തന്നെ എൻ ദിവ്യവെളിച്ചംആരുണ്ടെന്നെ തകർക്കാൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആശ്രയം എനിക്കെന്നും എൻ
- സർവ്വ ബഹുമാനം സർവ്വ മഹത്വം
- ആരാധനയ്ക്കു യോഗ്യനാം
- ഭൂവാസികളെ യഹോവയ്ക്കാർ പ്പിടു
- ഇനി ലാഭമായതെല്ലാം ചേതമായി

