Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഒരുങ്ങീടുക തൻ പ്രിയ ജനമേ

ഒരുങ്ങീടുക തൻ പ്രിയ ജനമേ ഒരുങ്ങീടുക തൻ പ്രിയ ജനമേപ്രിയൻ വരവിന്നായ് അതിവാഞ്ചയോടെ ഒരുങ്ങീടുക തൻ പ്രിയ ജനമേമണ്ണിലെ ജീവിതം ദുഖങ്ങലല്ലൊ വിണ്ണിലെ വാസമൊ ആനന്തമേ ആ നിത്യ വീട്ടിൽ എത്തിടുവാനായ് ഒരുങ്ങീടുക തൻ പ്രിയ ജനമേതൻ ജനം സഹിക്കും കഷ്ടങ്ങലെല്ലാം നീക്കിടുമേ നാഥൻ നിത്യമായി പ്രതിഫലം ഏറ്റവും തന്നിടുമേ താൻ ഒരുങ്ങീടുക തൻ പ്രിയ ജനമേനിത്യ യുഗങ്ങൾ ആനന്ദത്തോടെ നാഥനോടൊപ്പം വസിച്ചിടുവാൻ വിശുദ്ധമാം ജീവിതം നയിച്ചുകൊണ്ട് ഒരുങ്ങീടുക തൻ പ്രിയ ജനമേ

Read More 

ഒരുങ്ങീടാം പ്രിയരേ മോദമായ്

ഒരുങ്ങിടാം പ്രിയരേ മോദമായ് പ്രിയന്‍റെ ശബ്ദവും കേൾക്കാറായ് (2) പോയിടാം വേഗത്തിൽ വാണിടാം നാൾക്കുനാൾ മോദമായ് പാർത്തീടാമേ… ഓ… ഓ… നാമൊന്നായ് കൂടീടാം മുമ്പോട്ട് പോയിടാം ക്രിസ്തുവിനായ് ജയ് വിളിച്ചീടുവാൻ;- ഒരുങ്ങിടാം. ഭാരങ്ങൾ നേരിടും നേരത്ത് താങ്ങിടും സാരമില്ലെന്നോതീടും… ഓ.. ഓ.. കൈകളിൽ താങ്ങിടും ഭാരങ്ങൾ നീക്കിടും ആശ്വാസം തന്നു നടത്തീടുമേ(2);- ഒരുങ്ങിടാം… പട്ടിണിയാകിലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി… ഓ… ഓ… ലോകക്കാർ നിന്ദ്യനായ് എണ്ണിയെന്നാകിലും കൂശാണെനിക്കുള്ള നിക്ഷേപമേ; – ഒരുങ്ങിടാം… അപ്പനും […]

Read More 

ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ

ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ വിശ്രമനാട്ടിൽ പോകാൻ സീയോൻ പ്രയാണികളെ ഉണർന്നിടുവീൻ അനു ദിന സംഭവബഹുലതകൾ കേൾക്കവൈ കേൾക്കവൈ പലവിധ സംഭ്രമചിത്തരായി തീർന്നിടും തീർന്നിടും ചഞ്ചലമാനസ വ്യാകുലരായി കേഴുന്ന ഭിതിയാലെ സന്താപ മാനസരായി തീർന്നിടുന്നു അതിനാൽ ബഹുതരദുരിതം ഈലോകത്തിൽ ആകവേ ആകവേ പലവിധ ദുർഗ്ഗട സന്ധികളാൽ നീറിടും നീറിടും ഘോരതരംഗ പരമ്പരകൾ ഭീകര ഗർജനത്താൽ പ്രജണ്ഡവാദംപോലെ ഇരമ്പിടുന്നു അതിനാൽ അണുബോംബുകളാൽ ഈ ലോകത്തിന്‍റെ പ്രൗഢികൾ പ്രൗഢികൾ അനു നിമിഷത്തിൽ തീർന്നുപോകും ഭസ്മമായ് ഭസ്മമായ് അതിനു ടെ തകൃതികളാണിവിടെ കാണുന്ന […]

Read More 

ഒരുങ്ങുമോ നീ വരവിനായ്

ഒരുങ്ങുമോ നീ വരവിനായ്കാഹളം കേൾക്കാറായ് (2)രാവിലെ മുളച്ചു വാടി പോകുംപുഷ്പം പോലുള്ള ജീവിതം(2)പകയ്ക്കുവാനിനി നേരമില്ലകർത്തൻ വരവു ആസന്നമായ് (2);- ഒരുങ്ങു…ശാന്തമായ് ചിന്തിച്ചു നോക്കുകനിൻ ജീവിതം വ്യർത്ഥമാണോ?(2)ഈ ലോക ജീവിതം മായയാണേനേടിടില്ല നീ യാതൊന്നുമേ(2);- ഒരുങ്ങു…സ്നേഹമല്ലാതൊന്നും നിലനില്ക്കുന്നില്ലപകക്കുന്നോർ നശിച്ചിടും(2)സ്നേഹത്തിലെന്നും വർദ്ധിച്ചു വന്നാൽനിൻ ജീവിതം ധന്യമാകും (2);- ഒരുങ്ങു…കല്ലറയ്ക്കപ്പുറം കൊണ്ടു പോകുവാൻയാതൊന്നുമില്ലാ സോദരാ (2)സൗമ്യത നിന്നെ വലിയവനാക്കുംസ്നേഹം നിന്നെ വളർത്തിടുമേ(2);- ഒരുങ്ങു…

Read More 

പാടാം നമ്മെ മറന്നു നമ്മൾ

പാടാം നമ്മെ മറന്നു നമ്മൾസ്തുതിക്കാം നാം യേശു രാജനെഈ ഒരായുസ്സേ നമുക്കുള്ളു സോദരാദൈവത്തെ ആരാധിക്കാൻഈ ഒരായുസ്സേ നമുക്കുള്ളു സോദരാദൈവത്തിനായ് ജീവിക്കാൻനന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാംകഷ്ടതയിൽ നമ്മെ താൻ കൈവിടുമോപാപങ്ങൾ എല്ലാം മോചിക്കുന്നുരോഗങ്ങൾ എല്ലാം സുഖമാക്കുന്നുഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാ (2);- ഈ ഒരായുസ്സേ…നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽആനന്ദിപ്പ‍ാനുള്ളതായിരങ്ങൾകരഞ്ഞെന്തിനായുസ്സു പാഴാക്കുന്നുസ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുകഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാ (2);- ഈ ഒരായുസ്സേ…

Read More 

പാടാം പാടാം പാടാം നാം പുത്തൻ

പാടാം പാടാം പാടാം നാംപുത്തൻ പാട്ടുകൾ പാടാംനമ്മെപ്പോലെ നന്മലഭിച്ചവർമന്നിതിലില്ലല്ലോശിക്ഷകൾ പോയല്ലോ നാംരക്ഷിതരായല്ലോ വിമോചിതരായല്ലോശിക്ഷായോഗ്യർ ദൈവത്തിന്നവകാശികളായല്ലോ;-പാപച്ചേറ്റിൽ നാം ഹാവീണു വലഞ്ഞപ്പോൾ നാം താണു കരഞ്ഞപ്പോൾപാവനനാം ശ്രീയേശു നമ്മെതാങ്ങിയെടുത്തല്ലോ;-എത്തിപ്പോകാത്ത നൽ ഉത്തമസമ്പത്ത് നാം കാണും സ്വർഗ്ഗത്തിൽപുത്തൻപാട്ടിൻ പല്ലവി നിത്യതമുഴുവൻ പാടും നാം;-

Read More 

പദം പദം ഉറച്ചു നാം ക്രൂശുമേന്തി

പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണംജീവനെങ്കിൽ ജീവൻ വച്ചു ഭാരതം നേടിടണം;-പാപതന്ത്ര്യ ബദ്ധരാം ഭാരതീയ സോദരേപാപബന്ധം നീക്കിടും യേശുവിങ്കൽ ഓടി വാ;-പോരുവിൻ യുവാക്കളേ ചേരുവിൻ സഹോദരേക്രിസ്തുനാഥൻ പോരിന്നായ് ഓടി ഓടി കൂടുവിൻ;-സ്വാതന്ത്യമാർക്കും ലഭ്യമാം ക്രിസ്തുവിന്‍റെ ക്രൂശതിൽസ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ;-ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തിൽആയുധത്തെയേന്തി നാമായോധനം ചെയ്തിടണം;-പീഢകൾ നടുവിലും പാലനം ചെയ്തിടുമേപാവനാത്മദായകൻ പാരിലേശു നായകൻ;-ക്രിസ്തുയേശു രക്ഷകൻ ക്രിസ്തുവിന്‍റെ ശക്തിയാൽലഭ്യമാകുമേവർക്കും തന്‍റെ പോർ ചെയ്തീടുവാൻ;-സ്നേഹത്തിന്നിരിപ്പിടം ത്യാഗത്തിൻ വിളനിലംരക്ഷയിൻ സങ്കേതവും യേശുരാജൻ തന്നെയാം

Read More 

പാടി പുകഴ്ത്തിടാം ദേവദേവനെ

പാടി പുകഴ്ത്തിടാം ദേവദേവനെപുതിയതാം കൃപകളോടെഇന്നലെയും ഇന്നും എന്നും മാറായേശുവേനാം പാടിപ്പുകഴ്ത്താംയേശു എന്ന നാമമേഎന്നാത്മാവിൻ ഗീതമേഎൻ പ്രിയ യേശുവേ ഞാനെന്നുംവാഴ്ത്തിപ്പുകഴ്ത്തിടുമേഘോര ഭയങ്കര കാറ്റും അലയുംകൊടിയതായ് വരും നേരത്തിൽകാക്കും കരങ്ങളാൽ ചേർത്തുമാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ;- യേശു…പെറ്റതള്ള കുഞ്ഞിനെ മറന്നാലുംഞാൻ മറക്കാ എന്ന വാർത്തയാൽതാഴ്ത്തി എന്നെ തൻ കരത്തിൽവച്ചുജീവപാതെ എന്നും ഓടും ഞാൻ;- യേശു…ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻഎന്നുരച്ച കൽപ്പനയതാൽദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നുപ്രിയനായ് വേല ചെയ്യും ഞാൻ;- യേശു…യോർദ്ദാൻ സമമാനശോധനയിലുംതാണുവീണു പോകാതെആർപ്പിൻ ജയധ്വനിയോടെകാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം;- യേശു…

Read More 

പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും

പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും എത്ര നല്ലവൻ യേശു എത്ര നല്ലവൻ നിൻ കരവലയം എന്‍റെ കോട്ടയാം നിന്‍റെ ശ്വാസമല്ലോ എന്‍റെ ജീവനാം നിന്‍റെ തേജസ്സല്ലോ എൻ കിരീടവും നീ തന്നെ സമ്പത്തും എന്‍റെ യേശുവേ.. എന്തിനിനി കണ്ണീർ ആകുലങ്ങളും എൻ സുരക്ഷ യേശുവിന്‍റെ കയ്യിലല്ലയോ എല്ലാം നന്മയ്ക്കായ് മാത്രം ചെയ്തിടുന്നവൻ എനിക്കവൻ എന്നും മതിയായവൻ;-

Read More 

പാടിടും സ്തുതിഗീതമെന്നും

പാടിടും സ്തുതിഗീതമെന്നുംപാവനനാം പരമോന്നതന്വാഴ്ത്തിടും തിരുനാമമെന്നുംവാനോർ വാഴ്ത്തും തിരുസുതനെ(2)സങ്കേതം നീ മാത്രമേആശ്രയം വേറെ ആരുമില്ലേകാത്തിടും നിൻ രക്ഷക്കായ്ആശയോടെൻ മാനസം(2)സ്നേഹിക്കും നിന്നെ ഞാൻആയുസ്സിൻ നാളെല്ലാം ഘോഷിക്കുംനന്മകൾ നന്ദിയാൽ ദിനവും(2);-ആശ്വാസം നീയല്ലയോആലംബമായ് നീ ചാരെയില്ലേആമോദത്താലെന്നുള്ളംആത്മാവിലായിടുമേ(2)ജീവിക്കും നാളെന്നും നാഥാ നിന്നിഷ്ടംപോൽപ്രാപിക്കും നിശ്ചയം കർത്താ നിൻ സവിധം(2);-നിത്യപ്രകാശം നീയെനിത്യപിതാവും നീയല്ലയോനിത്യജീവൻ പ്രാപിപ്പാൻഎന്നെ ഒരുക്കേണമേ(2)വഴിയും സത്യവും ജീവനും മാർഗ്ഗവുംആദിയും അന്ത്യവും എന്നാളും നീയല്ലോ(2);-

Read More