Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

അനുഗ്രഹങ്ങൾ അനവതരം

അനുഗ്രഹങ്ങൾ അനവതരംമാരിപോൽ ചൊരിയുന്നോൻ യേശുവല്ലോമാറാത്തതാം വാഗ്ദത്തമേകിയോൻഅൻപുള്ള രക്ഷകൻ യേശുവല്ലോ.1 നന്ദി ഞാൻ ചൊല്ലും അനുദിനവുംനാൾതോറും നല്കുന്ന നൻമകൾക്കായ്‌ഓരോ നിമിഷവും നീ തരുന്നദാനമാണെൻ ജീവനെന്ന്‌ഞാൻ കരുതുന്നു ദയാപരനേ;-2 നിൻ തിരു രാജ്യവും നീതിയുമെങ്ങൾനിരന്തരം തേടുവാൻ കൃപയേകുകഎനിക്കായ്‌ സകലവും കരുതുന്നവൻആകുലമെല്ലാം വഹിക്കുന്നവൻനീ മാത്രമല്ലോ ദയാപരനേ;-3 ഭാരങ്ങളേറുമെൻ ജീവിതത്തിൽവൈരികൾ ഘോരമായ്‌ പൊരുതിടുമ്പോൾവിശ്വാസജിവിതം തകർന്നിടാതെനിൻ തിരുപാതയിൽ നടന്നിടുവാൻനീ കൃപയേകു ദയാപരനേ;-

Read More 

അങ്ങെ മാത്രം സേവിക്കുവാൻ

അങ്ങെ മാത്രം സേവിക്കുവാൻഎന്നെ മുറ്റും സമർപ്പിക്കുന്നുഅങ്ങെ മാത്രം സേവിച്ചുഞാൻ പോകും എല്ലാ നാളുംഅങ്ങെ മാത്രം…നഷ്ട്ടമാക്കി എന്റെ നാൾകൾനശ്വരമാം ലോകത്തിനായ്എങ്കിലും എന്നെ തേടി വന്നദൈവസ്നേഹം വർണ്ണാതീതംദൈവഇഷ്ട്ടം മാത്രം ചെയ്തുതിരുഹിതം പോലെ നടക്കാംനൽകുന്നു എൻ സർവ്വസ്വവുംഎന്നു അങ്ങെ മഹിമക്കായ്‌;-അങ്ങെ മാത്രം….ദോഷിയായ എന്നെ തേടിനല്ല നാഥൻ പാരിൽ വന്നുകാൽവറിയിൽ രക്തം ചിന്തിനൽകി പ്രാണൻ എൻ പേർക്കായിദൈവ സ്നേഹത്തിൽ നടന്നുആത്മാവിൻ ഫലം നൽകിടാൻവിശുദ്ധിയിൽ മുന്നേറിടാൻനൽകുന്നു ഞാൻ സമ്പൂർണ്ണമായ്;-അങ്ങെ മാത്രം….കഷ്ട്ട നഷ്ടശോധനകൾഭാരം ദു:ഖം വന്നെന്നാലുംനാഥൻ കൂടെ മാത്രം പോകുംഇന്നുമെന്നും എല്ലാ നാളുംസത്യപാതയിൽ നടന്നുനാഥനായി വേല […]

Read More 

അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ

അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാകരുണാർദ്രമിഴികൾ തുറക്കേണമേനോക്കേണമേ നിൻ മൊഴി പകരേണമേജീവൻ കനിഞ്ഞേകിയണയ്ക്കേണമേമരുഭൂമിയിൽ തെളിനീരുറവയുമായിഎരിതീയിലോ കരുതൽ ചിറകുമതായി(2)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ…വഴിയാത്രയിൽ സഖിയായ്‌ കൂടെ നടന്നുകൂടാരവാസിയായ്‌ കൂട്ടിനിരുന്നു (2)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ…ഇരുളിന്റെ താഴ്‌വരയിൽ വഴികാട്ടിയായ്കദനങ്ങളിൽ ഒളി വിതറുന്ന സൂര്യനായ്‌ (3)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ…

Read More 

അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാ

അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാഅങ്ങേ അകന്നുഞാൻ പോകയുമില്ലാഅങ്ങ് മാത്രമെന്നിൽ സ്വന്തമായുള്ളൂഅങ്ങല്ലാതെന്നിൽ വേറാരുമില്ലായേശുവേ എൻ സ്നേഹമേ എന്നെന്നും എൻ സ്വന്തമേ(2)ആരുമില്ലാതേകനായ് ഞാനലഞ്ഞ വേളയിൽ എന്നരികിൽ വന്നവനേകണ്ണുനീരും തുടച്ചു സങ്കടങ്ങൾ പോക്കി മാർവോട് ചേർത്തണച്ചുഅങ്ങേപോലൊരു സ്നേഹിതൻ എങ്ങുമില്ലആ സ്നേഹത്തേക്കാളൊന്നും വേറെയില്ലസ്നേഹിതർ പോയാലും ഉറ്റവരകന്നാലുംരക്ഷകനാം യേശു കൂടെയുണ്ട്അങ്ങിൽ കാണുന്നു ഞാൻ നിത്യസ്നേഹത്തെഅങ്ങിൽ കാണുന്നു ഞാൻ നിത്യജീവനേഅങ്ങിൽ കാണുന്നു ഞാൻ നിത്യ രക്ഷയെഅങ്ങിൽ കാണുന്നു ഞാൻ നിത്യ ജീവനേയേശുവേ എൻ ജീവനേ എന്നെന്നും എൻ സ്വന്തമേ(2)പേരുചൊല്ലിവിളിച്ചു ഉള്ളങ്കൈയ്യിൽ വരച്ചു കണ്മണിപോൽ കാത്തുഭരമെല്ലാം ചുമന്നെൻ പാപമെല്ലാംപോക്കാൻ […]

Read More 

അനുതാപമുതിരും മിഴിനീരോടെ

അനുതാപമുതിരും മിഴിനീരോടെനിൻതിരു സവിധേ ഞാൻ വരുന്നുകരുണാമയനേ കനിവേകണമേകാൽവറി ദർശനനം ഏകീടണേഇരുളേറുമീ വഴിയാത്രയതിൽതെളിദീപമായ് മുന്നിൽ നീ വരണേപഥികന് പാഥേയമായി നീ മാറുമ്പോൾപാദാന്തികം മാത്രം എൻ ശരണംഹൃദയം നുറുങ്ങുവോർക്കരികിലെത്തുംമനം തകർന്നോർക്കെന്നും ജീവനും നീകരുതലിൻ ചിറകുമായ് കാവലിൻ കരവുമായ്പരിപാവനാത്മാവേ നിറയണമേഅഴലേറുമീ മരുയാത്രയതിൽനിഴലായ് നീയെന്നെ ചേർത്തിടണേതെളിനീരുറവായ് ഒഴുകി നീ എന്നിൽതരളിതമായെന്നെ നടത്തീടണേ

Read More 

അബ്രഹാമിൻ ദൈവം എന്റെ ദൈവം

അബ്രഹാമിൻ ദൈവം എന്റെ ദൈവംവാക്കു തന്നാൽ മാറാത്ത നല്ല ദൈവം(2)ആശക്കെതിരായി ആശിക്കുമ്പോൾആശ നിവർത്തിക്കും നല്ല ദൈവം(2)ഹാലേലൂയ… ഹാലേലൂയ…ഹാലേലൂയ… ഹാലേലൂയ…(2)യാക്കോബിൻ ദൈവം എന്റെ ദൈവംതക്ക കാലത്തെന്നെ കാക്കും ദൈവം(2)യോസേഫിൻ ദൈവം എന്റെ ദൈവംകഷ്ടകാലത്തെന്നെ ഓർക്കും ദൈവം(2);-മോശയുടെ ദൈവം എന്റെ ദൈവംപ്രാപ്തനാക്കുവാൻ ശക്തിയുള്ള ദൈവം (2)ദാവീദിൻ ദൈവം എന്റെ ദൈവംതാഴ്ചയിൽ നിന്നുയർത്തുന്ന നല്ല ദൈവം (2);-ഏലീയാവിൻ ദൈവം എന്റെ ദൈവംഅത്ഭുതങ്ങൾ ചെയ്തീടുന്ന ദൈവം(2)ദാനിയേലിൻ ദൈവം എന്റെ ദൈവംപ്രാർത്ഥനക്കുത്തരം നൽകും ദൈവം(2);-പത്രോസിൻ ദൈവം എന്റെ ദൈവംവീഴ്ചയിൽ തള്ളാത്ത നല്ല ദൈവം(2)യോഹന്നാന്റെ ദൈവം […]

Read More 

അടിപിടി വേണ്ട ഇടിപിടി

അടിപിടി വേണ്ട ഇടിപിടി വേണ്ടാകലപില സംസാരം വേണ്ടാചുറുചുറുക്കുള്ള മിടുമിടുക്കരാംകുഞ്ഞുങ്ങളായ് വളരേണ്ടേ (2)ലെഫ്റ്റിലോട്ടും റൈറ്റിലോട്ടും പോകല്ലേ ബാക്കിലോട്ട് തിരിഞ്ഞു നോക്കല്ലേ ഫ്രണ്ടിലോട്ട് മാത്രം ഫോക്കസ് ചെയ്യൂYou can reach your destinationനാനന നാനന നാന ത നാനന നാനനനാന (2)മാനം മുട്ടെ വളർന്നിട്ടും കാശ് കുറെ ഉണ്ടായിട്ടും ജാഡ കുറെ കാണിച്ചിട്ടും മസില്‍ പവർ കാണിച്ചിട്ടുംയേശുവില്ലേല്‍ നീ വട്ടംപൂജ്യം മാത്രണേ (2)നാനന നാനന നാന ത നാനന നാനനനാന (2)

Read More 

അദൃശ്യകരങ്ങളാൽ കരുതിടും ദൈവം

അദൃശ്യകരങ്ങളാൽ കരുതിടും ദൈവംഅവനിയിലനുദിനം പുലർത്തിടും ദൈവംആവശ്യഭാരങ്ങൾ അറിഞ്ഞിടും ദൈവംഅതിശയമായെന്നെ നടത്തുന്നവൻഎന്റെ ദൈവമെനിക്കെത്ര നല്ലവനാം1 തുമ്പങ്ങൾ ഏറിടുമ്പോൾഅൻപിൻ കരങ്ങളാൽ താങ്ങിടും താൻകൂരിരുളിൻ താഴ്‌വരയിൽകൂട്ടാളിയായ്‌ വന്നിടും താൻഉറ്റവർ സ്നേഹിതർ കൈവെടിഞ്ഞീടിലുംമാറ്റമില്ലാത്തവൻ തുണയരുളുംഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…2 അനർത്ഥങ്ങൾ പെരുകിടുമ്പോൾതൻ തൂവലിൽ മറച്ചിടുമേകാലുകളിടറീടാതെദൂതർ കാവലിൽ പാലിക്കുമേതിൻമകൾ സർവ്വവും അകറ്റിയെൻ ജീവനിൽനൻമകൾ അളവെനേന്യ ചൊരിയുന്നവൻഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…3 ഹൃദയം നുറുങ്ങിടുമ്പോൾദിവ്യ സാന്നിദ്ധ്യം അരുളിടും താൻമനനസ്സു തകർന്നിടുമ്പോൾരക്ഷയേകിടും ദൈവമവൻസങ്കടവേളയിൽ സാന്ത്വനം അരുളി എൻജീവിതത്തെ പാരിപാലിച്ചിടുംഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…

Read More 

അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണ

അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണപ്രിയന്റെ നാടിനോടടുത്തിടുന്നു (2)ഇഹത്തിലെ ദുരിതങ്ങൾ തീർന്നു നാംപ്രിയന്റെ നാടിനോടേറ്റവും അടുത്തിടുന്നു (2)2 കലങ്ങിടല്ലേ ഉള്ളം പതറിടല്ലേ ഞാൻവീടൊരുക്കാനായി പോയിടുന്നു (2) വിശ്വസിപ്പിൻ നിങ്ങൾ എന്നിലും പിതാവിലുംചേർത്തിടാം ഞാൻ സ്വ൪ഗേഹമതിൽ (2);-3 കഷ്ടമുണ്ടീലോകേ ധൈര്യമായിടുവിൻ ലോകത്തെ ജയിച്ചവൻ അരുളിടുന്നു (2) കഷ്ട്മില്ലാത്തൊരു രാജ്യം ഭരിപ്പാനയ് വീണ്ടും വരും താൻ വേഗം വരും (2);- 4 ലാഭമായി തീർത്തിടും നഷ്ട്ങ്ങളെയെല്ലാം നൃത്തമായി തീർക്കും വിലാപങ്ങളും (2)ഈ ലോകേ നിത്യം നാം നിന്ദിതരാകിലും സ്വർലോകേ വാണിടും വന്ദിതരായ് […]

Read More 

അഗാതമാം ആഴങ്ങളിൽ ഞാൻ

അഗാതമാം ആഴങ്ങളിൽ ഞാൻ അലഞ്ഞുഭാരത്താൽ എൻ പ്രാണനൻ പിടഞ്ഞു(2)അലിയണമെ കനിയണമെ യഹോവേഅങ്ങയുടെ പാദത്തിൽ ഞാൻ കേഴുന്നു(2)അങ്ങെൻ യഹോവ അങ്ങെൻ സൃഷ്ടാവ്അങ്ങെൻ ബലവും അങ്ങെന്റെ സർവ്വവുംആരാധിക്കുന്നു എൻ രാജാവിനെഅന്ത്യത്തോളവും നിത്യതയിലും(2)2 ഏറിയ ദുഃഖത്താൽ പ്രാണൻ പിടയുമ്പോൾപ്രാർത്ഥനയോടു ഞാൻ അപേക്ഷിക്കുന്നു(2)പ്രഭുവെ എൻ പ്രാണ നാഥാനിറയ്ക്ക അടിയനെ നിൻ ആത്മാവിനാൽ(2);-3 ഉയർത്തുന്നു ഞാൻ എൻ കൺകൾ ദിനവുംമടുത്തു പോകതെ യാചിക്കുന്നു(2)യഹോവേ എൻ നല്ലിടയാനടത്തീടുകയെന്നെ നിൻ ബലത്താൽ(2);-

Read More