Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണ

അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണപ്രിയന്റെ നാടിനോടടുത്തിടുന്നു (2)ഇഹത്തിലെ ദുരിതങ്ങൾ തീർന്നു നാംപ്രിയന്റെ നാടിനോടേറ്റവും അടുത്തിടുന്നു (2)2 കലങ്ങിടല്ലേ ഉള്ളം പതറിടല്ലേ ഞാൻവീടൊരുക്കാനായി പോയിടുന്നു (2) വിശ്വസിപ്പിൻ നിങ്ങൾ എന്നിലും പിതാവിലുംചേർത്തിടാം ഞാൻ സ്വ൪ഗേഹമതിൽ (2);-3 കഷ്ടമുണ്ടീലോകേ ധൈര്യമായിടുവിൻ ലോകത്തെ ജയിച്ചവൻ അരുളിടുന്നു (2) കഷ്ട്മില്ലാത്തൊരു രാജ്യം ഭരിപ്പാനയ് വീണ്ടും വരും താൻ വേഗം വരും (2);- 4 ലാഭമായി തീർത്തിടും നഷ്ട്ങ്ങളെയെല്ലാം നൃത്തമായി തീർക്കും വിലാപങ്ങളും (2)ഈ ലോകേ നിത്യം നാം നിന്ദിതരാകിലും സ്വർലോകേ വാണിടും വന്ദിതരായ് […]

Read More 

അഗാതമാം ആഴങ്ങളിൽ ഞാൻ

അഗാതമാം ആഴങ്ങളിൽ ഞാൻ അലഞ്ഞുഭാരത്താൽ എൻ പ്രാണനൻ പിടഞ്ഞു(2)അലിയണമെ കനിയണമെ യഹോവേഅങ്ങയുടെ പാദത്തിൽ ഞാൻ കേഴുന്നു(2)അങ്ങെൻ യഹോവ അങ്ങെൻ സൃഷ്ടാവ്അങ്ങെൻ ബലവും അങ്ങെന്റെ സർവ്വവുംആരാധിക്കുന്നു എൻ രാജാവിനെഅന്ത്യത്തോളവും നിത്യതയിലും(2)2 ഏറിയ ദുഃഖത്താൽ പ്രാണൻ പിടയുമ്പോൾപ്രാർത്ഥനയോടു ഞാൻ അപേക്ഷിക്കുന്നു(2)പ്രഭുവെ എൻ പ്രാണ നാഥാനിറയ്ക്ക അടിയനെ നിൻ ആത്മാവിനാൽ(2);-3 ഉയർത്തുന്നു ഞാൻ എൻ കൺകൾ ദിനവുംമടുത്തു പോകതെ യാചിക്കുന്നു(2)യഹോവേ എൻ നല്ലിടയാനടത്തീടുകയെന്നെ നിൻ ബലത്താൽ(2);-

Read More 

അഴൈത്തവരെ അഴൈത്തവരെ

അഴൈത്തവരെ! അഴൈത്തവരെ! എൻ ഊളിയത്തിൻ ആധാരമെഎത്തനൈ നിന്തകൾ എത്തനൈ തേവൈകൾഎനൈ സൂളനിന്ത്രാലും ഉമ്മയ് പാർക്കിന്റെൻ ഉത്തമ ഊഴിയൻ എന്ട്രു നീ സൊല്ലിടും ഒരു വാർത്തൈ കേട്ടിട ഉൺമയായ് ഓടുകിറേൻവീണാന പുകഴ്ച്ചികൾ എനക്ക് ഇങ്ക് വേണ്ടാമേ പദവിയിൻ പെരുമൈകൾ ഒരു നാളും വേണ്ടാമേഊഴിയ പാതയിൽ ഒൻഡ്രു മട്ടും പൊതുമേ അപ്പാ ഉൻ കാൽകളിൻ സുവടുകൾ പൊതുമേവിമർസന ഉതടുകൾ മനംസോറ വയ്ത്താലുംമലൈ പോൺട്ര തേവയ്കൾ സഭൈ നടുവിൽ നിന്ട്രാലുംഅളയ്ത്തവർ എൻട്രുമേ വിലകുവതില്ലയെകിറുപയിൻ വരങ്കളും കുറൈവതും ഇല്ലൈയെ

Read More 

അമ്മതൻ ഉദരത്തിൽ ഉരുവാകും മുൻപേ

അമ്മതൻ ഉദരത്തിൽ ഉരുവാകും മുൻപേ സ്വർഗീയ കണ്ണാൽ എന്നെ കണ്ടല്ലോ അമ്മതൻ ഉദരത്തിൽ ഉരുവാകും മുൻപേ സ്വർഗീയ കണ്ണാൽ എന്നെ കണ്ടല്ലോ ഒരു കണ്ണിലും കാണാത്ത കാര്യം യേശുവിൽ ഞാൻ കണ്ടീടുന്നു ഒരു കാതിലും കേൾക്കാത്ത കാര്യം യേശുവിൽ ഞാൻ കേട്ടീടുന്നു ഒരു ഹൃദയത്തിലും നിനയ്ക്കാത്ത ഭാഗ്യം നാഥൻ എനിക്കായി ഒരുക്കീടുന്നു ഒരു ഹൃദയത്തിലും നിനയ്ക്കാത്ത ഭാഗ്യം നാഥൻ എനിക്കായി ഒരുക്കീടുന്നു ഒരു കണ്ണിലും കാണാത്ത കാര്യം യേശുവിൽ … ഞാൻ …. കണ്ടീടുന്നു …കൂരിരുൾ പാതയിൽ […]

Read More 

അനാഥരോ പ്രിയരേ

അനാഥരോ പ്രിയരേഅനാദിയായോനില്ലേആകുലം വേണ്ടിനീഅരുമ നാഥൻ ചാരേഅത്ഭുത മന്ത്രി…വീരനാം ദൈവം…നിത്യ പിതാവ്…സമാധാന പ്രഭു…വിജനമായ് വീഥികൾവിലാപഗീതികൾവിരഹ വേദനവേദിയായ് നാഥൻ… അത്ഭുത…മഹാമാരി മദിച്ചമഹീതലമാകെമണ്മറഞ്ഞു നരർമടങ്ങി വരാതെ…. അത്ഭുത…ജീവനും ജീവിതവുംജീവ ദാതാവിലാംജീവിക്കൂ നാഥനായിജീവകാലമെല്ലാം…. അത്ഭുത…ഏക വിശ്വ ഗ്രാമംഇളക്കമില്ലാ രാജ്യംഏകാധിപതിയായിഏകനേശു മാത്രം…. അത്ഭുത…

Read More 

ആയിരം ദിവസത്തേക്കാൾ

ആയിരം ദിവസത്തേക്കാൾ ഉത്തമം ഒരു ദിവസം ദുഷ്ടന്റെ കൂടാരത്തെക്കാൾ ദൈവാലയ വാതിലാണിഷ്ടംസൈന്യങ്ങൾ തൻ യഹോവയിൻമനോഹാരിത ദർശിച്ചീടുവാൻ ആലയത്തിൽ നടുതലയാവാൻ വന്നിടുന്നു (ആയിരം)എന്നുള്ളം വാഞ്ചിച്ചു മോഹിക്കുന്നുഎൻ ഹൃദയം നോക്കി ആർത്തിടുന്നു തിരുനിവാസം മനോഹരം എന്നാശ്രയം (ആയിരം)നേരോടെ നടക്കുന്ന തൻ മക്കൾക്ക് ഒരു നന്മയും താതൻ മുടക്കുകില്ലഎൻ പരിചയും സഹായവും യേശു മാത്രം (ആയിരം)കണ്ണുനീർ താഴ്‌വര അതിൽ നടന്നാൽ മുന്മഴയാൽ അനുഗ്രഹ പൂർണ്ണമാകും മേൽക്കുമേൽ ബലവും പ്രാപിക്കുന്നു എല്ലാവരും (ആയിരം)

Read More 

അനന്ത വിഹായസ്സിൽ ദൂരെ – നിത്യവിശ്രാമം

അനന്ത വിഹായസ്സിൽ ദൂരെ ദൂരെഎൻ പ്രിയൻ ഒരുക്കുന്നോരെൻ വിശ്രാമംതൻ ജീവപുസ്തകത്താളൊന്നിലായ് ചേർത്തിടുന്നെൻ പേരും വിശുദ്ധരോടെ ഏറെ നാളില്ല ഈ ഭൂവതിൽ എൻ പ്രിയൻ ചാരത്തണഞ്ഞിടുമേ പ്രിയൻ മാർവോടു ചേർന്നിടുമേ തേജസ്സണിഞ്ഞിടും ഞാൻ യവനികയ്ക്കുള്ളിൽ മറഞ്ഞിടുമേകാണുന്ന പ്രഭയെല്ലാം തീർന്നിടുമേ(2)തിരഞ്ഞെടുത്തെന്നെ കൃപയാൽ നിറച്ചു യോഗ്യത ഒന്നുമേ ഇല്ലെങ്കിലും(2) തിന്മയെല്ലാം നീക്കി വെണ്മയാക്കിനിത്യ സമാധാനം ഉള്ളിൽ നൽകി മാറാത്ത നിൻ ദയ മാറുകില്ല നിൻ സ്നേഹം എത്രയോ ശ്രേഷ്ഠമതേതാഴ്ത്തുന്നു നാഥാ നിൻ സവിധേ ആരാധന അങ്ങേയ്ക്കാരാധനാ;- അനന്ത…ഇരുൾ മൂടും വഴികളിൽ ഏകനായ് […]

Read More 

ആയിരം സൂര്യഗോളങ്ങൾ

ആയിരം സൂര്യഗോളങ്ങൾ ഒന്നിച്ചുദിച്ചാലുംആകുമോ നിൻ മുഖശോഭപോലെആയിരം ചന്ദ്രഗോളങ്ങൾ ഒന്നിച്ചുദിച്ചാലുംആകുമോ നിൻ മുഖകാന്തി പോലെദിവ്യ സമാഗമകൂടാരത്തിൽദിവ്യ ദർശനമെകിയപോൽഉന്നതസ്നേഹാഗ്നിജ്വാലയായ്തെളിയൂ.. തെളിയൂ…നീതിസൂര്യനായവനെ സ്നേഹമായുണർന്നവനെശാന്തിയായ്‌ ജീവനായ് മഹിയിൽ പാവന ദീപമായ്,നീ തെളിച്ച വീഥിയിൽ നീങ്ങിടുന്ന വേളയിൽനീ വരണേ.. താങ്ങീടണേ…;- ആയിരം…ലോകപാപങ്ങൾ ഏറ്റവനെ പാപവിമോചകനായവനെശാന്തനായ് ശൂന്യനായ് കുരിശിൽ വേദനയേറ്റവനെ,നിന്റെ ഉത്ഥാനശോഭയിൽ നിർമ്മലമാനസരായിടുവാൻകനിയണമേ.. കാരുണ്യമേ…;- ആയിരം…

Read More 

അനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ

അനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ അടിപ്പിണരാലേ അനുഗ്രഹിക്കൂകഷ്ടത്തിൻ കൈപ്പുനീർ പാനം ചെയ്യുവാൻതിരു കൃപയെന്നിൽ പകരണമേമിഴിനീർ കണങ്ങളാൽ നിറഞ്ഞൊരെൻ ജീവിതംനിപതിച്ചു ഈ മരുഭൂയാത്രയിൽആരറിയും എൻ വ്യഥകളെല്ലാംഅറിയുന്നെൻ താതൻ അനുദിനവുംവിലാപ ഗർത്തത്തിലായെൻ നയനങ്ങൾവിരൂപമായ് എന്റെ മേനി സർവ്വംവിരഹ ദുഃഖങ്ങൾ മറന്നുപോകുംഎൻ നാഥനേശുവിൽ ഞാൻ ചാരിടുമ്പോൾ

Read More 

ആഴത്തിൻ മീതേ ദൈവം നടന്നു

ആഴത്തിൻ മീതേ ദൈവം ദൈവം നടന്നുആകാശ ഗോളങ്ങൾ എല്ലാം മെനഞ്ഞുആഴമായ് സ്നേഹിപ്പാൻ ജീവൻ പകരുന്നോൻഅവനെന്റെ സങ്കേതമല്ലോപാടും ദൈവത്തിൻ പുതിയൊരു ഗാനുംപാടും ആത്മാവിൻ സങ്കീർത്തനംഅവനെന്റെ സങ്കേതമല്ലോ2 രാക്കാല യാമത്തിൽ നീയെന്റെ ധ്യാനംപുലർകാല വേളയിൽ ഞാൻ നിന്നെ തേടുംഎന്നുള്ളം ദാഹിക്കും എൻ ദേഹം കാംക്ഷിക്കുംനീയെന്റെ സങ്കേതമല്ലോ3 എൻകൺകൾ എന്നാളും നിന്നെ തിരയുംനിൻ കൈകളെന്നാളും എന്നെ തലോടുംനീ ചെയ്ത നന്മകൾ ഞാനെന്നും ഘോഷിക്കുംനീയെന്റെ സങ്കേതമല്ലോ

Read More