Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആത്മാവാം ദൈവം എന്റെ ദൈവം

ആത്മാവാം ദൈവം എന്റെ ദൈവം ആരാധിക്കാൻ യോഗ്യൻ അങ്ങ് മാത്രം (2)അങ്ങെൻ സമ്പാദ്യമേ അങ്ങെൻ ആനന്ദമേ അങ്ങെൻ ജീവനേ എന്റെ ഉറവിടമേ (2)ആരാധിക്കാൻ എനിക്ക് ഒരു ദൈവമുണ്ട് കാൽവരിയിലെ എന്റെ പൊന്നുനാഥൻ (2) യേശുവേ… യേശുവേ…. ആരാധന… ആരാധന (2) ഹാല്ലേലൂയാ… ആരാധനഹാല്ലേലൂയാ… ആരാധന (2) എന്റെ പൊന്നുനാഥൻ യേശുവേ ആരാധന… ആരാധന (2)വിശുദ്ധർ ആരാധിച്ച ദൈവമേ നീ സാവൂൾ കണ്ടൊരു പൊന്നുനാഥൻ (2)യേശുവേ… ജീവനേ…ആരാധന ആരാധന (2);-

Read More 

ആരോടു പറയും എന്നുടെ വേദനകൾ

ആരോടു പറയും എന്നുടെ വേദനകൾആർക്കു കഴിയും എന്നെ സന്തോഷിപ്പിക്കാൻആർത്തി തീരും കാലം വന്നിടുമോമണ്ണിലെ എന്നൂടെ നാൾകളിൽയെന്നെങ്കിലും(2)1 അമ്മ തൻ കുഞ്ഞിനെ മറക്കും കാലമിത്അമ്മ മറന്നാലും യേശു കൂടെയുണ്ട്(2)ബന്ധങ്ങളെല്ലാം അകലും കാലമിത്ബന്ധുവായെന്നേശു കൂടെയുണ്ട്(2);- ആരോടു…2 ആരു സഹായിക്കും എന്നുള്ള ഭീതീയില്ലസഹായകനായ് യേശു കൂടെയുണ്ട്(2)ദുഃഖങ്ങൾ ഏറെപെരുകി വന്നാലുംദുഃഖത്തെ സന്തോഷമാകും യേശുവുണ്ട്(2);- ആരോടു…3 യേശുവിനോട് ചൊല്ലും വേദനകൾയേശുവിലുണ്ട് എന്നുടെ സന്തോഷം (2)ആർത്തി തീരും അന്നാളിൽഎൻ യേശുവിനെ കണ്ടിടുമ്പോൾ (3);- ആരോടു…

Read More 

ആത്മാവേ ആവസിക്കണമേ

ആത്മാവേ ആവസിക്കണമേഈ സഭയുണർന്നാരാധിപ്പാൻആത്മാവേ ജ്വലിച്ചീടണമേനിൻ ജനം നിൻ സേവകരാവാൻഉടച്ചുവാർക്കുക ജീവിതശൈലിഉണർവ്വിനായൊരു വാഞ്ഛയും നൽകുഉരുക്കുക കൽഹൃദയങ്ങളിന്ന്ഉറവപോലൊഴുകാൻ കണ്ണുനീർ;­ ആത്മാവേ…പകരുകെങ്ങളിൽ ആത്മവരങ്ങൾപിളർന്ന നാവാം അഗ്നിയെന്നതുപോൽപരിശുദ്ധാത്മ നിറവിലായിന്ന്‌പാടിസ്തുതിക്കാൻ പുതിയ ഭാഷകളിൽ;­ ആത്മാവേ…

Read More 

ആർത്തുപാടി ആരാധിക്കാം യേശു രാജനെ

ആർത്തുപാടി ആരാധിക്കാം യേശു രാജനെപാടീടും ഞാൻ ജീവനാളെല്ലാംവാഴ്ത്തീടും ഞാൻ നന്ദിയോടെന്നുംകീർത്തിച്ചീടും തൻ മഹിമയെയേശു എന്റെ ദൈവമായത് എത്ര ഭാഗ്യമേയേശു എന്റെ സ്വന്തമായത് എത്ര ഭാഗ്യമേസ്തുതി സ്തോത യാഗത്തോടെ നാം യേശുവിനെ പുകഴ്ത്തുന്നത് എത്ര ഭാഗ്യമേ (2)2 അമ്മയുടെ ഉദരത്തിലെന്നെ കണ്ടു ദൈവംതിരുനാമത്തിനായ് എന്നെ വേർതിരിച്ചല്ലോ (2)അങ്ങയുടെ വാഹനമായെന്നെ തീർത്തതാൽസ്തുതിക്കും ഞാൻ ജീവനാളെല്ലാം (2);- യേശു…3 രാജരാജനായ് യേശു വാനിൽ വരാറായ് രാത്രിയില്ല നാട്ടിൽ വാഴുമേ (2)ഒരുങ്ങീടുകാ നാം തൻ വരവിനായ്നിത്യരക്ഷ പ്രാപിച്ചീടുവാൻ (2);- യേശു…

Read More 

ആവിയാനവരെ അൻപിൻ

ആവിയാനവരെ അൻപിൻ ആവിയാനവരേഇപ്പോ വാരും, ഇറങ്കിവാരും, എങ്കൽ മാത്തിയിലേ1 ഉലയര ശേറ്റിൽ നിന്റും തൂക്കിയെടുത്തവരേപാപം കഴുവി, തൂയ്മയാകും ഇന്ത വേളയിലേ2 സീനായ്‌ മലയിനിലേ ഇറങ്കി വന്തവരേആത്മദാഹം തീർക്കവാരു, ഇന്ത വേളയിലേ3 ആവിയിൻ വരങ്കളിനാൽ, എന്നെ നിറെയ്പ്പിടുമേഎഴുന്തുജ്വലിക്ക, എണ്ണയൂറ്റും, ഇന്തവേളയിലേ

Read More 

ആരാധിക്കാം നമുക്കാരാധിക്കാം

ആരാധിക്കാം നമുക്കാരാധിക്കാംആരാധിച്ചാനന്ദിക്കാംസ്തോത്രത്തോടെ കൈതാളത്തോടെകർത്താവിനെ പാടി ആരാധിക്കാംമരണത്തെ ജയിച്ചവനെപാതാളത്തെ ജയിച്ചവനെസാത്താനെ ജയിച്ചവനെജയാളിയായവനെ ആരാധിച്ചാനന്ദിക്കാം2 ആരാധിക്കാം യേശു കർത്താവിനെആരാധനയ്ക്കു യോഗ്യനെആത്മാവിലും സത്യത്തിലുംരക്ഷകനെ പാടി ആരാധിക്കാം;- മരണത്തെ…3 ആരാധിക്കാം ക്രൂശിൽ മരിച്ചവനെ മാനവർക്കായ് നിണം ചിന്തിയോനെപാപങ്ങൾ പോക്കി രോഗങ്ങൾ നീക്കി ജയം തന്ന യേശുവെ ആരാധിക്കാം;- മരണത്തെ…

Read More 

ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ

ആരാധിക്കുമ്പോൾ വിടുതൽആരാധിക്കുമ്പോൾ സൗഖ്യംദേഹം ദേഹി ആത്മാവിൽസമാധാന സന്തോഷംദാനമായ് നാഥൻ നൽകിടുംപ്രാർത്ഥിക്കാം ആത്മാവിൽആരാധിക്കാം കർത്തനെനല്ലവൻ അവൻ വല്ലഭൻവിടുതൽ എന്നും പ്രാപിക്കാം2 യാചിപ്പിൻ എന്നാൽ ലഭിക്കുംഅന്വേഷിപ്പിൻ കണ്ടെത്തുംമുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറപ്രാപിക്കാം എത്രയോ നന്മകൾ3 മടുത്തു പോകാതെ പ്രാർത്ഥിക്കാംവിശ്വാസത്തോടെ പ്രാർത്ഥിക്കാംനീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥനഫലിക്കും രോഗിക്കു സൗഖ്യമായ്

Read More 

ആരാധിക്കുന്നു ഞങ്ങൾ

ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നുക്രിസ്തേശുരാജനെ ആരാധിക്കുന്നുവസിച്ചിടുന്നു ഞങ്ങൾ വസിച്ചിടുന്നുഅവൻ തണലിൽ ഞങ്ങൾ വസിച്ചിടുന്നുഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)പ്രത്യാശയോടെ നാം ജീവിച്ചിടാംസത്യവചനത്തിൽ നാം ആരാധിക്കാംവിദ്വേഷം വെടിഞ്ഞ് ആരാധിക്കാംഒരുക്കത്തോടെ നമുക്കാരാധിക്കാംഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)ത്രീയേക ദൈവത്തിൽ സമർപ്പിക്കാംആത്മാവിൻ സത്യത്തിൽ നാം ആരാധിക്കാംദയയുള്ളദൈവത്തെ ആരാധിക്കാംദേവാധി ദൈവത്തെ ആരാധിക്കാംഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)

Read More 

ആരാധിക്കുന്നു ഞങ്ങൾ ത്രീയേക

ആരാധിക്കുന്നു ഞങ്ങൾത്രീയേക ദൈവമേആരാധിക്കുന്നു ഞങ്ങൾപാവന സന്നിധിയിൽഹല്ലേലുയ്യാ… ഹല്ലേലുയ്യാഹല്ലേലുയ്യാ… ഹല്ലേലുയ്യാനീർചോല തേടിടുംമാൻപേടപോലവേഉള്ളങ്ങൾ ദാഹിക്കുന്നുസന്നിധേ ചേരുവാൻസ്വർഗ്ഗീയ സൈന്യങ്ങൾസന്തതം വാഴ്ത്തിടുംസ്രഷ്ടാവിൻ മാഹാത്മ്യങ്ങൾസാദരം വാഴ്ത്തും ഞങ്ങൾഅനുതാപം കൈക്കൊള്ളുംഅപരാധങ്ങൾ ക്ഷമിക്കുംഅനുപമദിവ്യ സ്നേഹംആദരാൽ വാഴ്ത്തും ഞങ്ങൾവചനത്തിൻ ശക്തിയാലുംശുദ്ധാത്മജ്ഞാനത്താലുംഅന്ത്യത്തോളം പാലിക്കുംതിരുനാമം വാഴ്ത്തും ഞങ്ങൾ

Read More 

ആരാധിപ്പാൻ യോഗ്യനെ

ആരാധിപ്പാൻ യോഗ്യനെആരിലും ഉന്നതനെആരാധിക്കുന്നങ്ങയെആദ്യനും അന്ത്യനുമേ(2)Chorusഞങ്ങൾ വാഴ്ത്തീടുംഞങ്ങൾ വണങ്ങീടുംഞങ്ങൾ ആരാധിക്കുന്നേശുവേഞങ്ങൾ വാഴ്ത്തീടുംഞങ്ങൾ വണങ്ങീടുംഞങ്ങൾ ഉയർത്തും നിൻ നാമത്തെ1 ഉയർത്തുവാൻ യേശുകൂടെയുള്ളതിനാൽ ഭയമില്ല തെല്ലുമേവീഴ്ത്തുവാൻ ശത്രു കെണിയൊരുക്കിയാലുംവിടുവിക്കും അവനെന്നെ(2);-2 ആരാധിക്കാം ദൈവ കുഞ്ഞാടിനെയാഗമായ് തീർന്നവനെക്രൂശതിൽ നമ്മെ വീണ്ടെടുത്തവനെഉയർത്തെഴുന്നേറ്റവനെ;-3 വേഗം വരുമെന്നരുളി ചെയ്തവനെഎതിരേൽപ്പാൻ ഒരുങ്ങുന്നേപ്രിയനോട് കൂടുള്ള വാസമതോർത്തുമറക്കുന്നീ ലോകത്തെ;-

Read More