ആണി തറഞ്ഞ് ക്രൂശിൽ പിടയും നിൻ
ആണി തറഞ്ഞ് ക്രൂശിൽ പിടയും നിൻ കരത്തോടെൻ കരവും ചേർത്തീടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ വേദന ചുമക്കുന്നു (2)മുൾമുടിയണിഞ്ഞ് ക്രൂശിൽ പിടയും നിൻ ശിരസോടെൻ ശിരസ്സും ചേർത്തിടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ ക്രൂശു ചുമക്കുന്നു (2)ആരോരുമില്ലാതെ ക്രൂശിൽ പിടയുംനിൻ മനസ്സോടെൻ മനസ്സും ചേർത്തിടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ ദാരിദ്ര്യം ചുമക്കുന്നു (2)
Read Moreആ മുഖമൊന്നു വാടിയാലറിയാം
ആ മുഖമൊന്നു വാടിയാലറിയാംആ മിഴിയൊന്നു തേങ്ങിയാലറിയാംഎൻ നാഥനാ കണ്ണുനീർ ഒപ്പിഎന്നെ മാറോടു ചേർത്തണയ്ക്കുംആ യേശുനാഥന്റെ ആ സ്നേഹം നിങ്ങൾക്കും രുചിച്ചറിയാം.. (2)1 ലോകത്തിൻ പാപത്തെ ചുമന്നനിൻസ്‌നേഹത്തിൻ ആഴമതെത്രവർണ്ണ്യംമാനവർക്കായ് സർവ്വതും നീ ത്യാഗമായ്മേനിയിൽ സഹിച്ചുവല്ലോപരമൊന്നതാ നിൻ പരിപാലനംഅടിയങ്ങൾക്കാരുളണമേഈ അടിയങ്ങൾക്കരുളണമേ;- ആ മുഖമൊന്നു…2 തിരുനിണം നരർക്കായ് തകരുമ്പോഴുംഇവരോട് ക്ഷമിക്കണമെന്നു ചൊല്ലിഅടിയേറ്റ് അവശനായ്സഹിക്കുമ്പോഴും മനുജന്റെ പാപത്തെ തൻമേലാക്കിപരിശുദ്ധപരനെ യേശുനാഥാ നീഅടിയങ്ങൾക്കശ്രയമായ്..ഈ അടിയങ്ങൾക്കശ്രയമായ്;- ആ മുഖമൊന്നു…
Read Moreആരാധന ആരാധന – വരുവിൻ വണങ്ങിൻ
ആരാധന ആരാധന ദേവാധി ദേവനാരാധനവരുവിൻ വണങ്ങിൻ വന്ദിക്കുവിൻ ആരാധിച്ചാർത്തിടുവിൻ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)രാജാധി രാജാവിനാരാധന കർത്താധി കർത്താവിനാരാധന കൂരിരുളിൻ താഴ്‌വരയിൽ ഞാൻ ഏകനായിടിലും (2)ഏലീയാവിൻ പ്രാർത്ഥന കേട്ടവൻ ഭയപ്പെടേണ്ട എന്നരുളി (2);- ഹല്ലേലൂയ്യാഅലറുന്ന ആഴിയതിൽ ഓളങ്ങൾ ഏറിയാലും (2)ആഴിയും ഊഴിയും നിർമ്മിച്ചവൻ കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാലോകബന്ധങ്ങൾ കൈവിട്ടാലും ഞാൻ ഏകനായീടിലും (2)ലോകത്തിൻ ഭാരം ചുമക്കുന്ന യേശു കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാ
Read Moreആ തിരു മാർവ്വിൽമറഞ്ഞു ഞാൻ
ആ തിരു മാർവ്വിൽമറഞ്ഞു ഞാൻഎൻ ക്ലേശമൊക്കെയും മറന്നു ഞാൻതൻ നിണത്താലെന്നെ കഴുകി തൻപുത്രനാക്കിയതാശ്ചര്യമേ തൻപുത്രനാക്കിയതാശ്ചര്യമേകരകാണാതലഞ്ഞ എൻ ജീവിത നൗകയെകരയോടടുപ്പിച്ച നസ്രായനെനിന്നെ പിരിഞ്ഞിടുവാനാകുമോനിന്നെ വിട്ടകന്നിടുവാനാകുമോഓരൊ ദിനവുമെൻ മാനസം നിന്നിലേയ്ക്ചേർന്നിടുന്നു നാധനേഈ ലോക ഭാഗ്യവും സുഗങ്ങളുംവിട്ടുഞ്ഞാനണയുന്നു സന്നിധേഒരു ദിനമെൻ നാധനെ കണ്ടിടുമെന്നുടെകണ്ണാൽ .തൻ മാർവ്വോടു ചേരുന്ന സുദിനംഅന്നു തീരുമെന്നുടെകണ്ണുനീരും വേദനകളും
Read Moreആദരിക്ക ആദരിക്ക എന്നും
ആദരിക്ക ആദരിക്ക എന്നുംസ്രഷ്ടാവിനെ ആദരിക്കആരാധിക്കാം ആരാധിക്കാം എന്നും കർത്താവിനെ ആരാധിക്കാംയൗവന കാലം കടന്നുപോകുംയാഹെന്ന ദൈവമോ ശാശ്വതമാംയാഹിൻ മറവിൽ വസ്സിച്ചീടുകിൽയാതൊരു ക്ലേശവുമില്ല പാരിൽ; ആദരിക്ക…ആരിലും സ്നേഹം പകർന്നിടുന്നോൻആശ്വാസം നല്കി നടത്തിടുമേഅവനെയനുഗമിച്ചീടുമെങ്കിൽആത്മാവിൽ ആനന്ദമേകിടുമേ;- ആദരിക്ക…മരുഭൂമിതന്നിലെ യാത്രയിലുംമന്നായെ നല്കി വിശപ്പടക്കിമാറായെ മാധുര്യമാക്കിയവൻമാറാതെയെന്നാളും കൂടെയുണ്ട്;- ആദരിക്ക…
Read Moreആദിത്യ വർണ്ണമാം അഴകാർന്ന കായമാം
ആദിത്യ വർണ്ണമാം അഴകാർന്ന കായമാംദ്രുദാഗതമായ് പ്രാണേശ്വരൻ വരുംകനക സമമാകും തൻ വധുവേ ചേർപ്പാൻനൃപനാകും ഭൂജാതൻ ആഗതനാകുംദിവ്യ ജ്യോതിസ്സാം പൊൻ മുത്തുകളെആഴീമുഖാ മണൽത്തരിയതിൽ നിന്ന്തരാ കദംബ പ്രതി ബിംബമായ് മാറ്റുംകഴിവുറ്റതാം നാഥൻ സ്വർഗ്ഗേഹേയുണ്ട്സഹസ്രാബ്ദ വാഴ്ച തൻ സിംഹാസനംദാരിദ്ര രഹിതമാം സമത്വാചരമായ്അനന്തമാം അബ്ദങ്ങൾ അധിവസിക്കുംഇനിയും ഭുവനിയില്ല പുനർ:ജന്മം
Read Moreആദിയിലെ വചനമായ യേശുവെ
ആദിയിലെ വചനമായ യേശുവെഅത്യുന്നതനാം ദൈവമെസൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമെക്രിസ്തുവായിന്നു വഴുന്നവനെഎത്ര നല്ല നാമമെ എത്ര നല്ല നാമമെഎൻ യേശു ക്രിസ്തുവിൻ നാമംഎത്ര നല്ല നാമമെ അതിശയ നാമമെ എത്ര നല്ല നാമമെഎൻ യേശുവിൻ നാമംഈ ലോകത്തിന്റെ പാപം ചുമന്നുയേശു നമുക്കായ് സ്വർഗ്ഗം തുറന്നുദൈവസ്നേഹത്തിൽ നിന്നെന്നെവേർപിരിപ്പാൻ സാദ്ധ്യമല്ലാഎത്ര അൽഭുത നാമമെഎത്ര അൽഭുത നാമമെഎൻ യേശുക്രിസ്തുവിൻ നാമംഎത്ര അൽഭുത നാമമെ അതിശയ നാമമെഎത്ര അൽഭുത നാമമെഎൻ യേശുവിൻ നാമംമരണത്തെ ജയിച്ചു തിരശ്ശീല കീറിപാപത്തിൻ ശക്തിയെ നിശബ്ദമാക്കിസ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വംഉയർത്തു വീണ്ടും […]
Read Moreആദിയിലെ വചനമേ
ആദിയിലെ വചനമേവന്നു നിറയെന്നിൽ ജീവനായ്നശിച്ചിടുന്നോരാഹാരത്തിനായല്ലെൻ നിത്യജീവൻ പകരും വചനംനിറയ്കെന്നെ വചനത്താൽ പണികെന്നെ വചനത്താൽക്രിസ്തു എന്നിൽ വളരുവാൻലോകത്തെ ഞാൻ ത്വജിച്ചിടാൻപിൻപിലുള്ളതൊക്കെയും ഞാൻമറന്നോടി വിരുതു നേടാൻഓട്ടകളത്തിൽ ഓടുന്നോർന്നേകംവിരുത് നേടും ഏകനാകാൻചപ്പും ചവറും തിരിച്ചറിവാൻസ്വർഗ്ഗനിക്ഷേപം നിറഞ്ഞു കവിയാൻപുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാൽഅകമെ ഉള്ള മനുഷ്യൻ ജീവിപ്പാൻപകർന്നിടുക വചനമെന്നിൽജയത്തോടെ ഞാൻ ജീവിപ്പാൻ
Read Moreആദിയും അന്ത്യവും നീയേ ആരിലും
ആദിയും അന്ത്യവും നീയേ ആരിലും ഉന്നതൻ നീയേ(2)അത്ഭുത മന്ത്രിയും നിത്യ പിതാവുംസമാധാനത്തിൻ പ്രഭുവും നീയേആരാധന ആരാധന ആരാധന അങ്ങേക്കാരാധന(2)ശാരോനിലെ പനിനീർ പുഷ്പം നീ ഗിലയാദിൻ ഔഷധ തൈലവും നീ(2)കാൽവറി മേട്ടിലെ രക്ഷകൻ നീപാപികൾക്കു രക്ഷാ ദായകൻ നീ(2)ആരാധന ആരാധന ആരാധനഅങ്ങേക്കാരാധന(2);- ആദിയും…യെഹൂദാ ഗോത്രത്തിലെ സിംഹം നീരാജാക്കന്മാരുടെ രാജാവും നീ(2)സ്വർഗ്ഗ മഹിമ വെടിഞ്ഞവൻ നീഎൻ പേർക്കായ് ജീവൻ തന്നവൻ നീ(2);- ആദിയും…
Read Moreആകുല ചിന്തകളോ
ആകുല ചിന്തകളോ മാറാത്ത വേദനയോ (2)അറിയുന്നൊരേശുവുണ്ട് പാരിൽ നമുക്കായുണ്ട് (2)മുറിവേറ്റ മനസ്സുകളിൽ ആശ്വാസം നൽകുന്നോണെ (2)നീയാണെൻ സമാധാനം നീയാണെൻ വീരനാം പ്രഭു (2)എൻ പാപം മോചിപ്പാനായ് ക്രൂശിന്മേൽ കയറിയോനേ (2)നിനക്കായ് ഞാൻ നിത്യം ജീവിക്കും നിൻ വേല നിത്യം ചെയ്യും ഞാൻ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം
- ആർത്തുപാടി ആരാധിക്കാം യേശു രാജനെ
- എന്നുടയോനെ നീയെന്നെ കണ്മണി
- പെറ്റമ്മ മറന്നാലും മറക്കില്ല
- ഞാൻ എന്നെ കാണും മുന്നേ

