ആ തിരു മാർവ്വിൽമറഞ്ഞു ഞാൻ
ആ തിരു മാർവ്വിൽമറഞ്ഞു ഞാൻഎൻ ക്ലേശമൊക്കെയും മറന്നു ഞാൻതൻ നിണത്താലെന്നെ കഴുകി തൻപുത്രനാക്കിയതാശ്ചര്യമേ തൻപുത്രനാക്കിയതാശ്ചര്യമേകരകാണാതലഞ്ഞ എൻ ജീവിത നൗകയെകരയോടടുപ്പിച്ച നസ്രായനെനിന്നെ പിരിഞ്ഞിടുവാനാകുമോനിന്നെ വിട്ടകന്നിടുവാനാകുമോഓരൊ ദിനവുമെൻ മാനസം നിന്നിലേയ്ക്ചേർന്നിടുന്നു നാധനേഈ ലോക ഭാഗ്യവും സുഗങ്ങളുംവിട്ടുഞ്ഞാനണയുന്നു സന്നിധേഒരു ദിനമെൻ നാധനെ കണ്ടിടുമെന്നുടെകണ്ണാൽ .തൻ മാർവ്വോടു ചേരുന്ന സുദിനംഅന്നു തീരുമെന്നുടെകണ്ണുനീരും വേദനകളും
Read Moreആദരിക്ക ആദരിക്ക എന്നും
ആദരിക്ക ആദരിക്ക എന്നുംസ്രഷ്ടാവിനെ ആദരിക്കആരാധിക്കാം ആരാധിക്കാം എന്നും കർത്താവിനെ ആരാധിക്കാംയൗവന കാലം കടന്നുപോകുംയാഹെന്ന ദൈവമോ ശാശ്വതമാംയാഹിൻ മറവിൽ വസ്സിച്ചീടുകിൽയാതൊരു ക്ലേശവുമില്ല പാരിൽ; ആദരിക്ക…ആരിലും സ്നേഹം പകർന്നിടുന്നോൻആശ്വാസം നല്കി നടത്തിടുമേഅവനെയനുഗമിച്ചീടുമെങ്കിൽആത്മാവിൽ ആനന്ദമേകിടുമേ;- ആദരിക്ക…മരുഭൂമിതന്നിലെ യാത്രയിലുംമന്നായെ നല്കി വിശപ്പടക്കിമാറായെ മാധുര്യമാക്കിയവൻമാറാതെയെന്നാളും കൂടെയുണ്ട്;- ആദരിക്ക…
Read Moreആദിത്യ വർണ്ണമാം അഴകാർന്ന കായമാം
ആദിത്യ വർണ്ണമാം അഴകാർന്ന കായമാംദ്രുദാഗതമായ് പ്രാണേശ്വരൻ വരുംകനക സമമാകും തൻ വധുവേ ചേർപ്പാൻനൃപനാകും ഭൂജാതൻ ആഗതനാകുംദിവ്യ ജ്യോതിസ്സാം പൊൻ മുത്തുകളെആഴീമുഖാ മണൽത്തരിയതിൽ നിന്ന്തരാ കദംബ പ്രതി ബിംബമായ് മാറ്റുംകഴിവുറ്റതാം നാഥൻ സ്വർഗ്ഗേഹേയുണ്ട്സഹസ്രാബ്ദ വാഴ്ച തൻ സിംഹാസനംദാരിദ്ര രഹിതമാം സമത്വാചരമായ്അനന്തമാം അബ്ദങ്ങൾ അധിവസിക്കുംഇനിയും ഭുവനിയില്ല പുനർ:ജന്മം
Read Moreആദിയിലെ വചനമായ യേശുവെ
ആദിയിലെ വചനമായ യേശുവെഅത്യുന്നതനാം ദൈവമെസൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമെക്രിസ്തുവായിന്നു വഴുന്നവനെഎത്ര നല്ല നാമമെ എത്ര നല്ല നാമമെഎൻ യേശു ക്രിസ്തുവിൻ നാമംഎത്ര നല്ല നാമമെ അതിശയ നാമമെ എത്ര നല്ല നാമമെഎൻ യേശുവിൻ നാമംഈ ലോകത്തിന്റെ പാപം ചുമന്നുയേശു നമുക്കായ് സ്വർഗ്ഗം തുറന്നുദൈവസ്നേഹത്തിൽ നിന്നെന്നെവേർപിരിപ്പാൻ സാദ്ധ്യമല്ലാഎത്ര അൽഭുത നാമമെഎത്ര അൽഭുത നാമമെഎൻ യേശുക്രിസ്തുവിൻ നാമംഎത്ര അൽഭുത നാമമെ അതിശയ നാമമെഎത്ര അൽഭുത നാമമെഎൻ യേശുവിൻ നാമംമരണത്തെ ജയിച്ചു തിരശ്ശീല കീറിപാപത്തിൻ ശക്തിയെ നിശബ്ദമാക്കിസ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വംഉയർത്തു വീണ്ടും […]
Read Moreആദിയിലെ വചനമേ
ആദിയിലെ വചനമേവന്നു നിറയെന്നിൽ ജീവനായ്നശിച്ചിടുന്നോരാഹാരത്തിനായല്ലെൻ നിത്യജീവൻ പകരും വചനംനിറയ്കെന്നെ വചനത്താൽ പണികെന്നെ വചനത്താൽക്രിസ്തു എന്നിൽ വളരുവാൻലോകത്തെ ഞാൻ ത്വജിച്ചിടാൻപിൻപിലുള്ളതൊക്കെയും ഞാൻമറന്നോടി വിരുതു നേടാൻഓട്ടകളത്തിൽ ഓടുന്നോർന്നേകംവിരുത് നേടും ഏകനാകാൻചപ്പും ചവറും തിരിച്ചറിവാൻസ്വർഗ്ഗനിക്ഷേപം നിറഞ്ഞു കവിയാൻപുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാൽഅകമെ ഉള്ള മനുഷ്യൻ ജീവിപ്പാൻപകർന്നിടുക വചനമെന്നിൽജയത്തോടെ ഞാൻ ജീവിപ്പാൻ
Read Moreയുദ്ധവീരൻ യേശു എന്‍റെ കൂടെയുള്ള
യുദ്ധവീരൻ യേശു എന്‍റെ കൂടെയുള്ളതാൽഒത്തുചേർന്നു കോട്ടകൾ തകർത്തിടും ഇനിശത്രുപാളയത്തിനെന്നും പേടി നൽകുമെൻആത്മശക്തിയാലെ യുദ്ധം എന്നും ചെയ്തിടും(2)ജയം ജയം തരുന്നവൻ സർവ്വശക്തനാകയാൽഐക്യമായ് മുന്നേറിടും ജയം തരുന്നതാൽ (2)വല്ലഭന്‍റെ പാത വിട്ടു മാറിടാത്തതാൽശത്രുവിന്‍റെ തന്ത്രമൊക്കെ പാളിപ്പോയിടുംദൂതന്മാരിൽ കാവലെന്‍റെ ചുറ്റുമുള്ളതാൽധൈര്യമായ് മുന്നേറിടും ജയം തരുന്നതാൽ (2)നന്മകൾ കവർന്നെടുത്ത ഘോരശത്രുവിൻവന്മതിലും കോട്ടയും തകർത്തു മാറ്റിടുംദൈവരാജ്യം ഭൂമിയിൽ സംജാതമാകുവാൻമോദമായ് മുന്നേറിടും ജയം തരുന്നതാൽ (2)
Read Moreയിസ്രയേലിൻ സ്തുതികളിൽ വസിപ്പ
യിസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ അങ്ങേ ആരാധിച്ചു വണങ്ങീടുന്നു(2)അങ്ങാരാധ്യനും പരമാരാധ്യനും സ്തുതികൾക്കെന്നും യോഗ്യനും(2)ആദ്യ പിതാക്കന്മാർ ആരാധിച്ചപ്പോൾ മരുഭൂവിൽ വഴി തുറന്നു(2) ഇന്നു ഞങ്ങൾ വിശ്വാസത്തോടാരാധിക്കുമ്പോൾനല് വഴികൾ തുറക്കേണമേ(2)യിസ്രായേലാം ഞങ്ങൾ ആരാധിക്കുമ്പോൾ ആത്മാവാൽ നിറക്കേണമേ(2)മാളിക മുറിയിൽ പകർന്നതുപോൽ അഗ്നിനാവായി പതിയണമേ(2) സുവിശേഷത്തിൻ സാക്ഷിയായിടാൻ ആത്മാക്കളെ നേടിടാൻ(2)ആത്മ ശക്തിയെന്നിൽ പകർന്നിടണെ നിൻ നാമത്തെ ഉയർത്തിടുവാൻ(2)
Read Moreയോഗ്യതയില്ലാത്ത സ്ഥാനത്ത് എന്നെ
യോഗ്യതയില്ലാത്ത സ്ഥാനത്ത് എന്നെ യോഗ്യയാക്കിയോനെനിൻമുമ്പിലെന്നും എന്നുമെന്നും എന്നെ സമർപ്പിക്കുന്നു…നാഥാഎൻ പാപശാപത്തിൻ മുക്തിക്കായ് നീ ക്രൂശതിൽ യാഗമായ്നിൻ കൃപ അഗോചരം നിൻ സ്നേഹമാശ്ചര്യമേഎൻ സോദരർ എന്നെ തള്ളിയപ്പോൾ ബന്ധുക്കൾ കൈവിട്ടപ്പോൾനിൻ സ്നേഹ കരങ്ങൾ നീട്ടി മാറോടണച്ചെന്നെ നീ
Read Moreയേശുവിന്‍റെ നാമമേ ശാശ്വതമാം
യേശുവിന്‍റെ നാമമമേ – ശാശ്വതമാം നാമമമേആശ്രിതർക്കഭയമാം സങ്കേതമേതുല്യമില്ലാ നാമമേ – എല്ലാ നാവും വാഴ്ത്തുമേവല്ലഭത്വമുള്ള ദിവ്യനാമമേമൂവുലകിലും മേലായനാമമേനാകലോകരാദ്ധ്യവന്ദ്യനാമമേമാധുര്യമേറിടും-മാനസം മോദിക്കുംമഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-കല്ലറ തകർത്തുയിർത്ത നാമമേചൊല്ലുവാനാകാത്തെ ശക്തനാമമേഅത്ഭുതനാമമേ-അതിശയനാമമേപ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-പാരിൽ നിന്നു തന്‍റെ നാമം മായ്ക്കുവാൻവീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്പ്രതാപമോടിതാ പ്രശോഭപൂരിതംഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേതൻ വിശുദ്ധരൊന്നായ് പാടും നാമമേസിംഹാസനസ്ഥനാം – ക്രിസ്തേശുനായകൻഎൻ നെറ്റിമേൽ – തരുമവന്‍റെ നാമവും;-
Read Moreയോർദ്ദാൻ നദിതീരം കവിയുമ്പോൾ
യോർദ്ദാൻ നദിതീരം കവിയുമ്പോൾ-മനമെഓളങ്ങൾ കണ്ടു നീ കലങ്ങേണ്ട-തെല്ലുമേവെള്ളം പെരുകിയാ-ലുള്ളം പതറേണ്ടാവല്ലഭനേശു നിന്നരികിലുണ്ടല്ലോ;- യോർ…നല്ലോർ വിശ്വാസത്തിൽ-സ്വർല്ലോക പാതയിൽകല്ലോലമേടുകളൊതുങ്ങി നിന്നിടും;- യോർ…അൻപുള്ള രക്ഷകൻ മുൻപിൽ നടക്കവേതുമ്പം വരില്ലെന്നും തുണയവനല്ലോ;- യോർ…ഭീതി വേണ്ടൊട്ടുമേ മുൻപോട്ടു പോക നീഏതു വിഷമവും യേശു തീർത്തിടും;- യോർ…പാൽ തേനൊഴുകിടും പാവനനാട്ടിൽ നാംപാർത്തിടുമാനന്ദഗീതം പാടിടും;- യോർ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാൽപതിക്കും ദേശമെല്ലാം
- രക്ഷിതാവിനെ കാൺക പാപി നിന്റെ
- വലുതും ഭയങ്കരവുമായ നാൾ
- നീ യോഗ്യൻ യേശുവേ സ്തുതികൾക്ക്
- ഓ ഹാലേലൂയ്യാ പാടും എന്നും ഞാൻ

