യേശുവിന്‍റെ സന്നിധിയിൽ വന്നിടുന്നു
യേശുവിന്‍റെ സന്നിധിയിൽ വന്നിടുന്നു ഞാൻ യേശുവിന്‍റെ സന്നിധിയിൽ കുമ്പിടുന്നു ഞാൻ എൻ പ്രാർത്ഥന കേട്ടെനിക്കുത്തരം നൽകുന്ന എൻ പ്രിയനിൽ എന്നും ആനന്ദിക്കും ഈ മരുയാത്രയിൽ വഴി നടത്തീടുന്ന എൻ പ്രിയനിൽ എന്നും ആശ്രയിക്കും. തിരുവചനം എന്നുംഞാൻ അനുസരിച്ചു ജീവിക്കാൻ തിരുകൃപയിൽ എന്നെനാഥാ നടത്തീടേണമേതിരുവചനം എന്നുംഞാൻ ഭൂവതിൽ ഘോഷിക്കുവാൻ തിരുകൃപ അടിയനിൽ പകർന്നിടേണമേതിരുവചനം ധ്യാനിക്കുമ്പോൾ എന്‍റെ ഉള്ളിൽ ആനന്ദം തിരുവചനം മാത്രമാണെനിക്ക് ആശ്രയംതിരുഹിതം ചെയ്തീടുവാൻ സമർപ്പിക്കുന്നു നാഥനെ തിരുഹിതം അടിയനിൽ നിവർത്തിക്കേണമേ
Read Moreയൂദകുല പാലകനായ് പിറന്ന രാജാവേ
യൂദകുലപാലകനായ് പിറന്ന രാജാവേ-വീണ്ടുംമോദമോടീ മേദിനിയിൽ വരുന്ന രാജാവേപഴയ പാമ്പിൻ കടിയതേറ്റു മൃതിയടഞ്ഞോരേ-നിത്യംപിഴകൾ പോക്കി ഉയിർകൊടുപ്പാൻ മരിച്ചുയിർത്തോനെകഠിന നുകം ചുമലിൽ നിന്നും അഴിച്ചുവിട്ടോനെ-സർവ്വകുടിലതയും ഒഴിച്ചു കൂടെ പടകിൽ വന്നോനെകടലിൻ മീതെ നടന്നുവന്നു പടകിൽ കയറീടും-കാന്തൻകൊടിയകാറ്റിൽ അമർച്ച നൽകി കരയ്ക്കിറക്കീടുംകഠിനവ്യാധി കുടികൊണ്ടിടും കുടിലജാതിക്കാ-ർക്കെല്ലാംഉടനടി നൽസുഖം കൊടുക്കും പരമവൈദ്യനെതലയിൽ എണ്ണ പകർന്നു മെയ്യിൽ കുളിർമ്മ തന്നിടും സീയോൻമലയിൽ പെയ്യുംകൃപയിൻ മഞ്ഞാൽ വനങ്ങൾ പൂത്തിടുംഉടൽ പൊതിവാൻ പുടവതരും പുതിയ സൗധത്തിൽ പൊന്നിൻമകുടമേകും തലയിൽ വയ്ക്കാൻ പിതൃസാന്നിദ്ധ്യത്തിൽപുതിയഗീതം സഭയിൽ പാടാൻ വരംതരുന്നോനെ-കൈയ്യിൽപുതിയ കൊടി പിടിച്ചീടുവാൻ […]
Read Moreയേശുവിന്‍റെ തിരുനാമത്തിനു എന്നു
യേശുവിന്‍റെ തിരുനാമത്തിനുഎന്നുമെന്നും സ്തുതി സ്തോത്രമെവാനിലും ഭൂവിലും മേലായ നാമംവന്ദിത വല്ലഭ നാമമതു ദൂതർവാഴ്ത്തിപ്പുകഴ്ത്തിടും നാമമത്;-പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പാൻപാരിതിൽ വന്നൊരു നാമ മത്-പരലോകത്തിൽ ചേർക്കും നാമമതു;-ഉത്തമഭക്തന്മാർ പാടി പുകഴ്ത്തിടുംഉന്നതമാം ദൈവനാമമതു-ഉല-കെങ്ങും ധ്വനിക്കുന്ന നാമമതു;-സങ്കടം ചഞ്ചലം ശോധനവേളയിൽതാങ്ങി നടത്തിടും നാമമതു-ഭയംമുറ്റു മകറ്റിടും നാമമത്;-
Read Moreയേശുവിന്നരികിൽ വാ പാപീ
യേശുവിന്നരികിൽ വാ പാപീഈശൻ നിൻ ദുരിതങ്ങൾ മോചിക്കും വേഗാൽപാപത്തിൽ കിടന്നു നീ – നകരത്തീയതിൽ വീണുഎരിയാതീ നിമിഷം നീ – വരിക വൈകാതെനിൻപാപമഖിലവും – തങ്കണ്ണിനു മുമ്പാകെകാണുന്നായതിനാലെ – താണു നീ വേഗംപാപിക്കാശ്രയമായി –താനല്ലാതെയില്ലാരുംപാദെ ചേർന്നിടുന്നോരെ – പാലിക്കുന്നോരുആണിപ്പാടുകളുള്ള – പാണിനീട്ടിയും കൊണ്ടുക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലെ നീഒന്നുകൊണ്ടുമെൻ ചാരെ – വന്നീടും നരരെ ഞാൻനിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നോരുനിന്നെനോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നുപിന്നെയെന്നു നീ ചിത്തെ – ചിന്തിച്ചീടാതെഉന്നതൻ വിളികേട്ടു – പിന്നാലെ വരികെന്നാൽപൊന്നുലോകത്തിലെന്നും – സമ്മോദാൽ വാഴാം
Read Moreയേശുവോടു ചേർന്നിരിപ്പതെത്രെ
യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ!യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ!ആശ തന്നോടെന്നുമെന്നിൽ വർദ്ധിച്ചിടുന്നേആശു തന്‍റെ കൂടെ വാഴാൻ കാംക്ഷിച്ചിടുന്നേപോക്കിയെന്‍റെ പാപമെല്ലാം തന്‍റെ യാഗത്താൽനീക്കിയെന്‍റെ ശാപമെല്ലാം താൻ വഹിച്ചതാൽഓർക്കുന്തോറും സ്നേഹമെന്നിൽ വർദ്ധിച്ചിടുന്നേപാർക്കുന്നേ തൻ കൂടെ വാഴാൻ എന്നു സാദ്ധ്യമോ!ശ്രേഷ്ഠമേറും നാട്ടിലെന്‍റെ വാസമാക്കുവാൻശോഭയേറും വീടെനിക്കൊരുക്കിടുന്നവൻകൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽവാണിടുന്ന നാളിനായ് ഞാൻ നോക്കിപ്പാർക്കുന്നേഅന്നു തീരുമെന്‍റെ കഷ്ടം ഇന്നീ മന്നിലെഅന്നു മാറുമെന്‍റെ ദുഃഖം നിശ്ചയം തന്നെഅന്നു തന്‍റെ ശുദ്ധരൊത്തു പാടി ആർക്കുമേഎന്നെനിക്കു സാദ്ധ്യമോ മഹൽ സമ്മേളനം!നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ!അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ?തുല്യമില്ലാ മോദത്തോടെ […]
Read Moreയേശുവോടുകൂടെ യാത്ര ചെയ്യുകിൽ
യേശുവോടുകൂടെ യാത്ര ചെയ്യുകിൽഏതുമില്ല ഭാരം മരുയാത്രയിൽ(2)സാരമില്ല രോഗ പീഡ ദുഃഖങ്ങൾസാധുവിനു കാവൽ യേശു തന്നല്ലോനല്ല നാഥനായ താതൻ കൂടെയുണ്ടല്ലോനഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽഎന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾഅത്ര നല്ല സഖി യേശു മാത്രമാണല്ലോ;- യേശു…ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോവേദനകൾ അറിയുന്ന താതനല്ലയോസ്നേഹമേകി യാഗമായി വീണ്ടെടുത്തവൻശാന്തിയേകി നൽ വഴി തുറന്നീടുന്നവൻ;- യേശു…
Read Moreയേശുവിൻ തിരുപാദത്തിൽ ഇരുന്നു
യേശുവിൻ തിരുപാദത്തിൽ ഇരുന്നു കേൾക്ക നാംതന്‍റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാംയേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശംകേൾക്കുക നാം കാക്കുക നാംജീവന്‍റെ വാക്യങ്ങൾദൈവവചനം ജീവനുംശക്തിയും ആകയാൽആത്മ രക്ഷയുണ്ടേവനുംഉള്ളത്തിൽ കൈക്കൊണ്ടാൽആത്മ മരണം മാറുംനീതിയിൽ അവൻ വാഴും;- കേൾക്കുക…അന്ധന്നു കാഴ്ച നൽകുവാൻവചനം മാർഗമാംസത്യത്തിൽ അതു കാക്കുവാൻസ്വർഗ്ഗത്തിൻ ദാനമാംഒഴിയാൻ നിത്യ നാശംകാലിന്നൊരു പ്രകാശം;- കേൾക്കുക…സത്യദൈവത്തിൻ ഭക്തന്മാർവചനം കാക്കയാൽസൽപ്രവർത്തിക്കു ശക്തന്മാർആകുന്നു നാൾക്കുനാൾദൈവ മുഖപ്രസാദം നിത്യം അവർക്കാഹ്ളാദം;- കേൾക്കുക…ലോകങ്ങൾ അവസാനിക്കുംവാനവും ഇല്ലാതാംദൈവവാക്കു പ്രമാണിക്കുംഭക്തനോ നിത്യനാംവാട്ടം മാലിന്യം നാശംഇല്ലാത്തോരവകാശം;- കേൾക്കുക…
Read Moreയേശുവിൻ തിരുസഭയേ പരിശുദ്ധ
യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേവിശുദ്ധരിൻ വംശമതേ വിശുദ്ധ പുരോഹിതർ നാംയേശുവിൻ രക്തത്താൽ മോചിതരുംപുതിയൊരു നിയമത്തിൻ സേവകരുംവിശുദ്ധിയിൻ ആത്മാവാൽ നിറഞ്ഞിടുന്നോർ നാംആത്മികഗൃഹമാണേ അവർ സ്വന്തജനമാണേ;- യേശു…രക്ഷയിൻ വതിൽ കടന്നവരുംരക്ഷകനേശുവെ കണ്ടവരുംകൽവറി സ്നേഹത്തിൻ പാതയിലെന്നുംകണ്ടീടും പുതുജീവൻ അവൻ ക്രൂശിൽ തിരുജീവൻ;- യേശു…പ്രതികൂലം അനവധി ഉയർന്നിടുമ്പോൾഅനുകൂലമായവൻ കൂടെയുണ്ട്അഗ്നിയിൽ കൂടെയും കുട്ടിനായ് വന്നിടുംആത്മസഖിയെന്നുമവൻ-അവൻ തൻ ജീവൻ നൽകിയോൻ;- യേശു…
Read Moreയേശുവിൻ വഴികൾ തികവുള്ളത്
യേശുവിൻ വഴികൾ തികവുള്ളത്സംശയിച്ചു പതറാതേപോകാം ധൈര്യമായ്, പോകാം ധൈര്യമായ്പടക്കൂട്ടം നേരെ പാഞ്ഞു ചെല്ലുവിൻ(2)യേശുരാജൻ ഇല്ലയോ സൈന്യത്തിൻ മുന്നിൽ(2)ഉറപ്പുള്ള തീ മതിൽ ചുറ്റും കെട്ടി താൻജീവ രക്ത കോട്ടയിൽ മറച്ചു നമ്മെ(2)വെട്ടുകുഴിയിൽ തന്നെ കുറ്റം തീർത്തതാം(2)മൂലക്കല്ലാം യേശുവിൽ പണിതവരെ(2)ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലുംവാഗ്ദത്ത വചനങ്ങൾ മാറിപ്പോകില്ല(2)വാക്കുമാറാത്തവൻ ഭോഷ്ക്കുചൊല്ലാത്തോൻ(2)വാക്കിന്മേൽ വലകൾ ഇറക്കുവിൻ(2)ഇസബേലിൻ ശക്തികൾ ഏലിയാവിൻ ആത്മാവേകർമ്മേലിൻ മലയിൽ തല കുനിച്ചാൽ(2)ഉയരുമെ കൈപ്പത്തി മേഘമതിൽ വേഗമായി(2)യിസ്രായേലിൻ ദൈവത്തിന്നസാദ്ധ്യമെന്തുള്ളു(2)
Read Moreയേശുവിൻ വീരരേ പുറപ്പെടുവീൻ
“യേശുവിൻ വീരരേ പുറപ്പെടുവീൻ”പല്ലവിസൈന്യനായകൻ മുന്നിലുണ്ടല്ലോപോരാളികളേ ജയാളികളേഅനുപല്ലവിപുറപ്പെടുവിൻ വേഗം പുറപ്പെടുവിൻ യേശുവിൻ വീരരേ പുറപ്പെടുവിൻചരണങ്ങൾഅയ്യോപാപം നിറഞ്ഞുപോയ്-ഉലകെങ്ങും കൂരിരുൾ പരന്നിതായുദ്ധം ക്ഷാമം വ്യാധികൾ ഭീതിക- ളാൽ ജനമൊക്കെ നശിക്കുന്നുആർക്കും ക്രിയ ചെയ്യാനരുതാത്തൊരുരാത്രിവരുന്നു പുറപ്പെടുവീൻ;-സൈന്യ…ഇല്ലാകാലം നമുക്കിനി വൈ-കില്ലാ കാഹളം ധ്വനിക്കുവാൻഎല്ലാ ജനങ്ങളു മുണർന്നീടട്ടെ-പക-യെല്ലാം വെടിഞ്ഞൊന്നായിറങ്ങിടട്ടെഎല്ലാ ഇരുളും നീങ്ങിടട്ടെ-സുവി-ശേഷത്തിന്നൊളി എങ്ങും പരന്നീടട്ടെ;- സൈന്യ…ഉണ്ട് നമുക്കൊരു യുദ്ധമുണ്ട്-അതുമാംസ രക്തങ്ങളൊടല്ലിനിയുംദൈവത്തിൻ ജ്ഞാനത്തിനെതിരായ് പൊങ്ങുന്നകോട്ടകളൊക്കെയു മുടച്ചീടണംധരിപ്പിൻ ആയുധ വർഗ്ഗമെല്ലാം-വേഗം-ധരിപ്പിൻ ഉന്നത ബലമതുപോൽ;- സൈന്യ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആദിയിലെ വചനമേ
- എന്നോടുള്ള നിന്റെ സ്നേഹം എത്ര
- തരംഗമായ് മാറാൻ
- കർത്താവേ നീ ചെയ്ത നന്മകളൊർക്കു
- രാജാധിരാജൻ ദേവാധിദേവൻ

