യേശുവിൻ സ്വരം കേൾക്ക
യേശുവിൻ സ്വരം കേൾക്കസ്നേഹമായ് വിളിച്ചിടുന്നുവേദനകൾ അവൻ നീക്കുംസ്വീകരിക്കേശുവിനെമകനേ, മകളേഅവസരം ഇനി ഉണ്ടോ?മകനേ, മകളേഅവസരം ഇനി ഉണ്ടോ?നിന്‍റെ പാപമെല്ലാംക്രൂശിലവൻ വഹിച്ചുനിന്‍റെ ശിക്ഷ എല്ലാംക്രൂശിലവൻ സഹിച്ചുഇനി പാപത്തെ നീ സ്നേഹിക്കരുതേയേശുവെ സ്വീകരിക്ക;-ക്ഷമിക്കാം എല്ലാരോടുംമിത്രമാകട്ടെല്ലാരുംമറക്കാം പഴയതെല്ലാംഉണക്കാം മുറിവുകളെഇന്നേശുവിൻ പ്രിയ പൈതലായ് പുതു-ജീവിതം തുടങ്ങാം;-
Read Moreയേശുവിൻ തിരുപാദത്തിൽ ഇരുന്നു
യേശുവിൻ തിരുപാദത്തിൽ ഇരുന്നു കേൾക്ക നാംതന്‍റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാംയേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശംകേൾക്കുക നാം കാക്കുക നാംജീവന്‍റെ വാക്യങ്ങൾദൈവവചനം ജീവനുംശക്തിയും ആകയാൽആത്മ രക്ഷയുണ്ടേവനുംഉള്ളത്തിൽ കൈക്കൊണ്ടാൽആത്മ മരണം മാറുംനീതിയിൽ അവൻ വാഴും;- കേൾക്കുക…അന്ധന്നു കാഴ്ച നൽകുവാൻവചനം മാർഗമാംസത്യത്തിൽ അതു കാക്കുവാൻസ്വർഗ്ഗത്തിൻ ദാനമാംഒഴിയാൻ നിത്യ നാശംകാലിന്നൊരു പ്രകാശം;- കേൾക്കുക…സത്യദൈവത്തിൻ ഭക്തന്മാർവചനം കാക്കയാൽസൽപ്രവർത്തിക്കു ശക്തന്മാർആകുന്നു നാൾക്കുനാൾദൈവ മുഖപ്രസാദം നിത്യം അവർക്കാഹ്ളാദം;- കേൾക്കുക…ലോകങ്ങൾ അവസാനിക്കുംവാനവും ഇല്ലാതാംദൈവവാക്കു പ്രമാണിക്കുംഭക്തനോ നിത്യനാംവാട്ടം മാലിന്യം നാശംഇല്ലാത്തോരവകാശം;- കേൾക്കുക…
Read Moreയേശുവിൻ തിരുസഭയേ പരിശുദ്ധ
യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേവിശുദ്ധരിൻ വംശമതേ വിശുദ്ധ പുരോഹിതർ നാംയേശുവിൻ രക്തത്താൽ മോചിതരുംപുതിയൊരു നിയമത്തിൻ സേവകരുംവിശുദ്ധിയിൻ ആത്മാവാൽ നിറഞ്ഞിടുന്നോർ നാംആത്മികഗൃഹമാണേ അവർ സ്വന്തജനമാണേ;- യേശു…രക്ഷയിൻ വതിൽ കടന്നവരുംരക്ഷകനേശുവെ കണ്ടവരുംകൽവറി സ്നേഹത്തിൻ പാതയിലെന്നുംകണ്ടീടും പുതുജീവൻ അവൻ ക്രൂശിൽ തിരുജീവൻ;- യേശു…പ്രതികൂലം അനവധി ഉയർന്നിടുമ്പോൾഅനുകൂലമായവൻ കൂടെയുണ്ട്അഗ്നിയിൽ കൂടെയും കുട്ടിനായ് വന്നിടുംആത്മസഖിയെന്നുമവൻ-അവൻ തൻ ജീവൻ നൽകിയോൻ;- യേശു…
Read Moreയേശുവിൻ വഴികൾ തികവുള്ളത്
യേശുവിൻ വഴികൾ തികവുള്ളത്സംശയിച്ചു പതറാതേപോകാം ധൈര്യമായ്, പോകാം ധൈര്യമായ്പടക്കൂട്ടം നേരെ പാഞ്ഞു ചെല്ലുവിൻ(2)യേശുരാജൻ ഇല്ലയോ സൈന്യത്തിൻ മുന്നിൽ(2)ഉറപ്പുള്ള തീ മതിൽ ചുറ്റും കെട്ടി താൻജീവ രക്ത കോട്ടയിൽ മറച്ചു നമ്മെ(2)വെട്ടുകുഴിയിൽ തന്നെ കുറ്റം തീർത്തതാം(2)മൂലക്കല്ലാം യേശുവിൽ പണിതവരെ(2)ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലുംവാഗ്ദത്ത വചനങ്ങൾ മാറിപ്പോകില്ല(2)വാക്കുമാറാത്തവൻ ഭോഷ്ക്കുചൊല്ലാത്തോൻ(2)വാക്കിന്മേൽ വലകൾ ഇറക്കുവിൻ(2)ഇസബേലിൻ ശക്തികൾ ഏലിയാവിൻ ആത്മാവേകർമ്മേലിൻ മലയിൽ തല കുനിച്ചാൽ(2)ഉയരുമെ കൈപ്പത്തി മേഘമതിൽ വേഗമായി(2)യിസ്രായേലിൻ ദൈവത്തിന്നസാദ്ധ്യമെന്തുള്ളു(2)
Read Moreയേശുവിൻ വീരരേ പുറപ്പെടുവീൻ
“യേശുവിൻ വീരരേ പുറപ്പെടുവീൻ”പല്ലവിസൈന്യനായകൻ മുന്നിലുണ്ടല്ലോപോരാളികളേ ജയാളികളേഅനുപല്ലവിപുറപ്പെടുവിൻ വേഗം പുറപ്പെടുവിൻ യേശുവിൻ വീരരേ പുറപ്പെടുവിൻചരണങ്ങൾഅയ്യോപാപം നിറഞ്ഞുപോയ്-ഉലകെങ്ങും കൂരിരുൾ പരന്നിതായുദ്ധം ക്ഷാമം വ്യാധികൾ ഭീതിക- ളാൽ ജനമൊക്കെ നശിക്കുന്നുആർക്കും ക്രിയ ചെയ്യാനരുതാത്തൊരുരാത്രിവരുന്നു പുറപ്പെടുവീൻ;-സൈന്യ…ഇല്ലാകാലം നമുക്കിനി വൈ-കില്ലാ കാഹളം ധ്വനിക്കുവാൻഎല്ലാ ജനങ്ങളു മുണർന്നീടട്ടെ-പക-യെല്ലാം വെടിഞ്ഞൊന്നായിറങ്ങിടട്ടെഎല്ലാ ഇരുളും നീങ്ങിടട്ടെ-സുവി-ശേഷത്തിന്നൊളി എങ്ങും പരന്നീടട്ടെ;- സൈന്യ…ഉണ്ട് നമുക്കൊരു യുദ്ധമുണ്ട്-അതുമാംസ രക്തങ്ങളൊടല്ലിനിയുംദൈവത്തിൻ ജ്ഞാനത്തിനെതിരായ് പൊങ്ങുന്നകോട്ടകളൊക്കെയു മുടച്ചീടണംധരിപ്പിൻ ആയുധ വർഗ്ഗമെല്ലാം-വേഗം-ധരിപ്പിൻ ഉന്നത ബലമതുപോൽ;- സൈന്യ…
Read Moreയേശുവിൻ സാക്ഷിയായ് പോകുന്നു
യേശുവിൻ സാക്ഷിയായ് പോകുന്നു ഞാനിന്നുക്രൂശിൻ പാതയിൽഹാ എനിക്കെത്രയോ യോഗ്യമതാകയാൽഞാൻ മഹാ ഭാഗ്യവാൻവിശ്വാസത്താലിന്നു പോകുന്നു ഞാൻ സ്വന്തശാശ്വത നാട്ടിൽമന്നിൽ ഞാനന്യൻ ക്രിസ്തുവിൽ ധന്യ-നെന്നതു നിർണ്ണയം;-മന്നിൻ മഹിമകൾ മാനധനാദിക-ളെന്നിവയല്ലാക്രിസ്തുവിൻ നിന്ദ നിത്യ ധനമെന്നെണ്ണീ പോകുന്നേൻ;-ആശ്വാസദായകൻ വിശ്വാസനായകൻസൽപ്രകാശകൻപാതയിലെന്നും നല്ലൊളി തന്നുംനടത്തിടുന്നെന്നെ;-പുത്തനാം ശാലേമിലെത്തിയെൻ രാജനെകാണും വേഗത്തിൽനിത്യ സന്തോഷഗീതങ്ങളോടെതൻ പാദം ചേരും ഞാൻ;-കാൽവറി മാമലമേട്ടിൽ: എന്ന രീതി
Read Moreയേശുവിൻ വിളിയെ ശ്രവിച്ചിടുമോ
യേശുവിൻ വിളിയെ ശ്രവിച്ചിടുമോഅവൻ ചാരേ വന്നിടുമോഅവൻ നിന്നെ പുലർത്തീടുംഅവൻ നിന്നെ കാത്തീടും ഈ ലോകവാരിധിയിൽ(2) ലോകത്തിന്‍റെ മോഹങ്ങൾ വിട്ടോടുവിൻയേശുവെ പിൻ ചെന്നിടീൻസന്താപം തീർത്തിടും സന്തോഷമേകിടുംശാശ്വത ശാന്തി നൽകുംകഷ്ടങ്ങളിൽ നൽ തുണയായവൻരോഗത്തിൽ വൈദ്യനുമായ്ആശ്വാസ ദായകൻ ആശീർവദിക്കുംഅൻപോടു ചേർത്തണയ്ക്കുംകണ്ണീർ തുടച്ചിടും കാരുണ്യദായകൻകാത്തിടാൻ ശക്തൻ തന്നെകനിവിൻ കേദാരം കാൽവറിനാഥൻകരങ്ങളിൽ താങ്ങിടുമേ
Read Moreയേശുവിൻ സേനകൾ നാം ജയം
യേശുവിൻ സേനകൾ നാംജയം നമുക്കുണ്ടല്ലോ യേശുവിൻ പ്രീയ മക്കൾ നാമല്ലോ ജയം നമുക്കുണ്ടല്ലോനിന്നെ തൊടുന്നവരോ നിന്നെയല്ലാദൈവത്തിൻ കണ്മണിയെ തന്നെ തൊടുന്നു(2)സർവ്വശക്തൻ ഏഴുന്നേല്ക്കുന്നു നിനക്കായിപുകപോലെ ചിതറുന്നു വൈരികളും(2)ഇതു സൈന്യത്താലെയല്ലാ ശക്തിയാലെയല്ലാദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേആശയ്ക്കു വകയില്ലായെന്നു നിനയ്ക്കേണ്ടനിന്നെ മെന്നഞ്ഞവൻ നിനക്കുണ്ടു-കൂടെ(2)സൃഷ്ടിക്കും അവൻ കുറവായുളളതെല്ലാംഏല്പിക്കാം തൻ കയ്യിൽ സകലത്തേയും(2);-(ഇതു സൈന്യ … യേശുവി…)കഷട്തയുണ്ട് അതു സ്ഥിരമല്ലെന്നറികനൊടിനേരം കൊണ്ടതു നീങ്ങിടുമല്ലോ(2)പരിഹാരമുണ്ടെല്ലാ ശോധനകൾക്കുംസർവ്വശക്തൻ നിനക്കരികിലുണ്ട്(2)(ഇതു സൈന്യ … യേശുവി…)
Read Moreയേശുവിനായ് ഞാൻ കാണുന്നു
യേശുവിനായ് ഞാൻ കാണുന്നുസ്നേഹവും ശാന്തിയുംബഹുലമാം കരുണയുംഅഭയസ്ഥാനവുംആശ്രയം യേശുവാണെന്‍റെ ആശ്രയംആശ്വാസം യേശുവാണെന്‍റെ ആശ്വാസം(2)ലോകപ്രകാര മോഹങ്ങൾഏകും നിരാശകൾനിത്യസന്തോഷം കാണുന്നുയേശുവിൻ ചാരെ ഞാൻ;-ഭൂവതിനായ് കരുതുമെൻസമ്പാദ്യം നശ്വരംസ്വർഗ്ഗത്തിനായൊരുക്കുമെൻനിക്ഷേപം ശാശ്വതം;-ഭാരം പ്രയാസ വേളയിൽഎന്നുള്ളം മൗനമായ്യേശുവെ തേടും നേരമെൻചാരെയണഞ്ഞീടും;-
Read Moreയേശുവിൻ സ്നേഹം ഹാ വീഴാതെ
യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)തളരുമ്പോൾ ആശ്വാസകൻതകരുമ്പോൾ പ്രാണനാഥൻ(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേഏകനായീടുമ്പോൾ മാറോടു ചേർത്തെന്നെഅന്ത്യം വരെയും നടത്തിടും(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേതേങ്ങുമ്പോളരികെ വരും നാഥൻകണ്ണുനീർ മാറ്റിയെന്നെ മാറോടണയ്ക്കും(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇന്നയോളം നടത്തിയല്ലോ
- പോകാം ക്രിസ്തുവിനായ്
- കാൽവറി ക്രൂശിൽ നിനക്കായ് – കൈവിടുകയില്ല
- വന്ദനമേശുദേവാ വന്ദനം ജീവനാഥാ
- ഞാൻ പാടും യേശുവേ

