Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശുവിൻ മാർവ്വിൽ ചാരിടുക

യേശുവിൻ മാർവ്വിൽ ചാരീടുകസഹായം താൻ എല്ലാ നാളുംവിശ്വസിക്കിൽ തൻ ദിവ്യസ്നേഹഗീതത്താലുള്ളം നിറക്കുംചാരീടുക നിത്യസ്നേഹത്തിൽചാരീടുക തൻ കൃപയതിൽചാരീടുക സ്വർപ്പുരം നോക്കി;രക്ഷകനിൽ ചാരീടുക(2)യേശുവിൻ മാർവ്വിൽ ചാരീടുകവെളിച്ചമേകും പാതയെല്ലാംപിൻചെൽക തൻ വഴിയെ മോദാൽശാന്ത സ്വരം ശ്രവിക്കുവാൻ;-യേശുവിൻ മാർവ്വിൽ ചാരീടുകചോൽ ദുഃഖമെല്ലാം ദുഃഖമെല്ലാംഘോരമാമം പാപഭാരമെല്ലാംഏറ്റു പറഞ്ഞുപേക്ഷിക്ക;-യേശുവിൻ മാർവ്വിൽ ചാരീടുകനിറവേറ്റീടും ആവശ്യങ്ങൾസ്വീകരിച്ചിടുന്നോർക്കെന്നും താൻനിത്യ സ്നേഹിതനുമാം;-Just lean upon the arms of JesusHe’ll help you along, help you along,If you will trust His love unfailing,He’ll fill your heart […]

Read More 

യേശുവിൻ രക്തത്താൽ വീണ്ടെടുക്ക

യേശുവിൻ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർവിശുദ്ധിയിലെന്നും ജീവിച്ചിടാംഅശുദ്ധിയെല്ലാം അകറ്റി മാറ്റിവിശുദ്ധിയിൽ നിൽക്കാം അന്ത്യംവരെവെടിപ്പാക്കാം നമ്മെ ദൈവഭയത്തിൽജഡത്തിൻ ക്രിയകൾ മരവിപ്പിച്ച്ആത്മാവിൻ കന്മഷങ്ങൾ നീക്കിവിശുദ്ധിയെ തികച്ചിടാംഅഭിഷേക ശക്തിയാൽ ആനന്ദതൈലത്താൽനിത്യമാകും തേജസ്സിനാൽവിശുദ്ധിയിലെന്നും കാത്തിടുവാൻനീതിഫലത്താൽ നിറയ്ക്കേണമേ;- വെടി…ശക്താരാകും ശത്രുക്കൾ നടുവിൽവിരുന്നൊരുക്കിടും അതിശയമായ്ആഴങ്ങൾ കണ്ട് കലങ്ങിടേണ്ടഅഗ്നിയോ നിന്നെ തൊടുകയില്ല;- വെടി…ഉന്നതവിളിയാൽ വിളിക്കപ്പെട്ടോർഉണ്മയായ് മാറിടും നിക്ഷേപമായ്ശുദ്ധീകരിക്കും കഷ്ടങ്ങളെല്ലാംസഭയാം കാന്തയെ ഒരുക്കിടുമേ;- വെടി…മഹാപ്രതിഫലം തള്ളിടല്ലേവാഗ്ദത്തം ചെയ്തവൻ വേഗം വരുംനിത്യതയ്ക്കായ് ഒരുക്കപ്പെട്ടോർപശുക്കിടാക്കൾപ്പോൽ തുള്ളിച്ചാടും;- വെടി…

Read More 

യേശുവിൻ നാമം അതിശ്രേഷ്ടമേ

യേശുവിൻ നാമം അതിശ്രേഷ്ടമേചേർന്നുപാടി ഘോഷിച്ചാരാധിക്കാംതൻ ഉപകാരങ്ങൾ ഓർത്തുകൊണ്ട്ആരാധിക്കാം നമുക്കേവർക്കുമേ;-എൻപേർക്കായ് ക്രൂശതിൽ തറയ്ക്കപ്പെട്ടുകല്ലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടുമൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റു യേശുപിതൃസവിധേ ഇന്നും ജീവിക്കുന്നു;-നാൾതൊറും ഭാരങ്ങൾ ചുമക്കുന്നവൻഉദ്ധാരണങ്ങളുടെ ദൈവം തന്നെമരണത്തിൽ നിന്നുമുള്ള നീക്കുപോക്കുകൾ എന്‍റെകർത്താവെ നിന്‍റെ കൈകളിൽ തന്നെ;-വിശ്വസത്തിൻ പരിശോധനയിൽദാനിയേലിൻ ദൈവം കൂടെയുണ്ട്ശത്രുവിൻ കൈയ്യിൽ എന്നെ ഏല്പിക്കില്ലനാലാമനായ് അവൻ വെളിപ്പെടുമേ;-രോഗങ്ങൾ പ്രശ്നങ്ങൾ നേരിട്ടെന്നാൽകാക്കും കർത്തൻ തൻ കൃപയിൽ എന്നെകൈവിടുകില്ല യേശു ഒരുനാളിലുംനിത്യതയിൽ ഞാൻ എത്തുവോളവും;-

Read More 

യേശുവിൻ സാക്ഷികൾ

യേശുവിൻ സാക്ഷികൾ നാംയേശുവിൻ പ്രിയമക്കൾ നാംയേശുവിൻ സേനകൾ നാംയേശുവിനായ് നാം പോയിടാംപോയിടാം നാം ലോകം മുഴുവനുംപോയിടാം നാം സുവിശേഷവുമായ്പോയിടാം നാം യേശുവിനായ്സാക്ഷികളായിടാംജീവൻ വെടിഞ്ഞീടിലുംയേശുവനായ് പോയിടാംപീഠകൾ ഏറിയാലുംയേശുവനായ് പോയിടാം;-കഷ്ടങ്ങൾ വന്നീടിലുംയേശുവനായ് പോയിടാംനഷ്ടങ്ങൾ വന്നീടിലുംയേശുവനായ് പോയിടാം;-

Read More 

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

യേശുവിൻ നാമം എൻ പ്രാണനു രക്ഷകുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്രമറഞ്ഞുവരും മഹാമാരികളെഭയപ്പെടില്ല നാം ഭയപ്പെടില്ല;-രോഗഭയം, മരണഭയംയേശുവിൻ നാമത്തിൽ നീങ്ങിടട്ടെഅനർത്ഥമൊന്നും ഭവിക്കയില്ലബാധയൊന്നും വീടിനടുക്കയില്ലസ്വർഗീയസേനയിൻ കാവലുണ്ട്സർവ്വാധികാരിയിൻ കരുതലുണ്ട്വാഴ്ത്തക യേശുവിൻ നാമത്തെ നാംമറക്കുക വ്യാധിയിൻ പേരുകളെ

Read More 

യേശുവിൻ സാക്ഷികൾ നാം

യേശുവിൻ സാക്ഷികൾ നാം-സുവിശേഷത്തിൻ സേനകൾ നാംജയ് ജയഗീതം ശുഭനാദം സുവിശേഷംപാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നുനല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം;-ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹംകൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം;-ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം;-വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷംപാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം;-

Read More 

യേശുവിൻ നാമം എൻ യേശുവിൻ നാമം

യേശുവിൻ നാമം എന്നേയേശുവിൻ നാമംഎൻ ജീവിതത്തിലേകയാശ്രയമേഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തുംയേശുവിൻ നാമം എനിക്കെത്രയാനന്ദംപാപിയായിരുന്നെന്നെ രക്ഷിപ്പാനായ്യേശു ക്രൂശിലേറി തന്‍റെ ജീവനർപ്പ‍ിച്ചുയേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻപതിനായിരത്തിലതി ശ്രേഷ്ഠനവൻ;-നല്ലിടയനായ യേശുനാഥൻനിരന്തരമായെന്നെ വഴിനടത്തുംഅവനെന്നെ ശാസിക്കും അവനെന്നെ രക്ഷിക്കും തൻകൊടിക്കീഴിലെന്നെ നിത്യം നടത്തുമവൻ;-സമാധാനമില്ലാതെ ഞാൻ അലഞ്ഞുയേശു സമാധനമായെന്‍റെ അരികിൽ വന്നുഅവനെന്നെ അണച്ചു അവനെന്നെ താങ്ങി തൻഭുജബലത്താലെന്നെ നടത്തുമവൻ;-

Read More 

യേശുവിൻ സാക്ഷികൾ നമ്മൾ

യേശുവിൻ സാക്ഷികൾ നമ്മൾഅവന്‍റെ വിശുദ്ധജനം നമ്മൾഉയിർത്തവനുടെ പരമവിളിക്കുയോഗ്യരാം ജനം നമ്മൾസ്തുതിക്കാം ഹല്ലേലുയ്യാസ്തുതിക്കാം ഹല്ലേലുയ്യാനമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാംസ്തുതിക്കാം ഹല്ലേലുയ്യാലക്ഷ്യം തെളിവായ് മുമ്പിലുണ്ട്മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട്സുവിശേഷ ദീപം തോളിന്തിലോകത്തിൻ വിളക്കാകാം;-ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട്വൻപട ഘോരമായ് പിമ്പിലുണ്ട്ഇടവും വലവും നോക്കിടാതെമുന്നേറി ചെന്നീടാം;-

Read More 

യേശുവിൻ നാമം മധുരിമ നാമം

യേശുവിൻ നാമം മധുരിമ നാമംഇണയില്ലാ നാമം ഇമ്പനാമംപാപത്തിൽ ഭാരം ശാപവും നീക്കുംപരമ സന്തോഷം ഏകിടും നാമംപരിമളതൈലം പോൽ യേശുവിൻ നാമംപാരെങ്ങും വാസന വീശിടും നാമംവാനിലും ഭൂവിലും മേലായ നാമംവാനാധി വാനവനേശുവിൻ നാമംവാഗ്ദത്തമഖിലവും നൽകിടും നാമംആശ്രിതർക്കാലംബദായക നാമംമുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമംഏവരുമൊരുപോൽ വണങ്ങീടും നാമംഎത്ര മഹാത്ഭുതം യേശുവിൻ നാമംപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം

Read More 

യേശുവിൻ നാമം മനോഹരം

യേശുവിൻ നാമം മനോഹരംഹാ… എത്ര മാധുര്യംവിണ്ണിനു താഴെ മണ്ണിനു മീതേവേറൊരു നാമമില്ല (2)പാവനജീവനേകി പാപിയെ രക്ഷിപ്പാനായ് ദാസവേഷം പൂണ്ടു പാരിൽ വന്ന നാഥാനിൻ നാമം വാഴ്ത്തുന്നു ഞങ്ങൾനിൻ നാമം ഘോഷിക്കും ഞങ്ങൾവന്നീടുകിന്നീ ഞങ്ങൾ തൻ മദ്ധ്യേആശിഷം ഏകിടാനായ്-യേശുവിൻകാൽവറി മാമലയിൽ കാരിരുമ്പാണികളാൽ കർത്തനെ നിന്മേനി ക്രൂശിൽ തറച്ചുവോ;- നിൻ…നശ്വരമാമി ഭൂവിൽ സ്ഥാനമാനങ്ങൾ വേണ്ടാ ശാശ്വത ഇമ്പനാട്ടിൽ ഞങ്ങളെ ചേർത്തിടണേ;- നിൻ…

Read More