Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശുവേ പോൽ സ്നേഹിതനായ്

യേശുവേ പോൽ സ്നേഹിതനായ്ആരുമില്ല ഈ ഉലകിൽഎന്‍റെ യേശുവേ അങ്ങു മാത്രം മതിസേവിക്കും ഞാൻ അങ്ങേ എന്നും (2)പിരിയില്ല ഞാൻ എൻ യേശുവേമറക്കില്ല ഞാൻ എൻ നാഥനെ(2)എന്‍റെ പ്രാണസഖി യേശുവേ (2)മറക്കുവാൻ ആകുമോ എൻ യേശുവേപിരിയുവാൻ ആകുമോ എൻ പ്രിയനെ(2)അങ്ങേവിട്ടെങ്ങും പോകില്ല ഞാൻഎൻ യേശുവേ എൻ നാഥനെ(2);- പിരിയില്ലകരയുന്ന വേളയിൽ കണ്ണീർ തുടക്കുംദുഃഖത്തിൻ വേളയിൽ ആശ്വാസമേകും(2)താഴ്മയുള്ളോനെ ഉയർത്തുന്ന ദൈവംതൻ കരത്താൽ എന്നെ വഹിക്കുന്നവൻ(2);- പിരിയില്ല

Read More 

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

യേശുവിൻ ജനമേ ഭയമെന്തിന്നകമേലേശവും കലങ്ങേണ്ട നാമവൻ ദാസരായ്‌ വസിച്ചീടാംലോകത്തിലെന്തെല്ലാം ഭവിച്ചാലും ആ..ആ..ആപത്തനർത്ഥങ്ങളണഞ്ഞാലുംതാപം നമുക്കില്ലെന്നറിഞ്ഞാലുംസകലത്തിൻ ലാക്കും അധിപനുമവനാംഉലകത്തെ നിർമ്മിച്ചോനും ആകാശവലയത്തെ രചിച്ചോനുംതാണുവന്നുലകത്തിൽ കുരിശേറി ആ..ആ..മാനവർക്കായി മരിച്ചുയിർത്തേകിദാനമായി രക്ഷ നരർക്കായിമരണത്താൽ മാറുന്നധിപരിൻ പിമ്പേ-പോയവർ ലജ്ജിക്കുമ്പോൾനാമവൻ നാമത്തിൽ ജയ്‌ വിളിക്കുംമരണത്തെ ജയിച്ചൊരു ജയവീരൻ ആ..ആ..ശരണമായ്‌ തീർന്നതെന്തൊരു ഭാഗ്യംഅവനെയനുഗമിപ്പതു യോഗ്യംവേഗം ഞാനിനിയും വരുമെന്നു ചൊന്ന്ലോകം വെടിഞ്ഞ നേതാ-വേശുതാ-നാരുമില്ലിതുപോലെനിത്യത മുഴുവൻ നിലനിൽക്കും ആ..ആ..പ്രതിഫലം താൻ തരും നിർണ്ണയമായ്അതിനായ്‌ താൻ വരും അതിവേഗം പോരുകൾ സഹിച്ചും വൈരിയെ ജയിച്ചുംപാരിതിൽ തിരുനാമം ഘോഷിപ്പാൻ ചേരുവിനതിമോദംഭിന്നതവെടിയാമൊന്നാകാം ആ..ആ..ഉന്നത ചിന്തയോടുണർന്നീടാംമന്നവനെ […]

Read More 

യേശുവേ പോലെ സ്നേഹിക്കാൻ

യേശുവേ പോലെ സ്നേഹിക്കാൻ – ആരും ഇല്ലയേശുവേ പോലെ കരുതാൻ – ആരും ഇല്ലയേശുവേ പോലെ യോഗ്യനായ് – ആരും ഇല്ലയേശുവേ ആരാധന – ആരാധനഹൃദയം തകർന്നിടുമ്പോൾ യേശു സമീപസ്തൻമനസു നുറുങ്ങിടുമ്പോൾ യേശു ആശ്വാസകൻഅസാധ്യമെന്നു കരുതിടുമ്പോൾ യേശു രക്ഷാകരൻ യേശു ഇന്നും ജീവിക്കുന്നു… യേശു ജീവിക്കുന്നു;- യേശുവേ…ഏകനെന്നു തോന്നിടുമ്പോൾ യേശു സ്നേഹിതൻപ്രിയരെല്ലാം അകന്നിടുമ്പോൽ യേശു പ്രാണപ്രിയൻനോവുന്ന മുറിവുകളിൽ സൗഖ്യദായകൻ ഈ സ്നേഹം മാറുകില്ല… യേശു മാറുകില്ല;- യേശുവേ…യേശുവിൻ നാമത്തിൽ (3) രക്ഷയുണ്ട്യേശുവിൻ നാമത്തിൽ (3) സൗഖ്യമുണ്ട്യേശുവിൻ നാമത്തിൽ […]

Read More 

യേശുവിൻ ജനമേ ഉണർന്നു ഘോഷിക്കു

യേശുവിൻ ജനമേ ഉണർന്നു ഘോഷിക്കുതൻ തിരുനാമത്തെ കാഹള നാദം വാനിൽ മുഴങ്ങിടാൻ കാലങ്ങൾ ഏറെയില്ല(2)പാടി പുകഴ്ത്തിടാം അവന്‍റെ നാമം വാഴ്ത്തി സ്തുതിച്ചിടാം അവന്‍റെ നാമം കാന്തനാം യേശുവിൻ കാഹളം ധ്വനിപ്പാൻകാലങ്ങൾ ഏറെയില്ല(2)യുദ്ധങ്ങളും ക്ഷമവും ഏറി ദുഷ്പ്രവർത്തി ഭുവിലാകെ നിറഞ്ഞു ദ്രിഷ്ട്ടി വച്ചു നടക്കുക ജനമേ സൃഷ്ടിതാവ് കാട്ടി തന്ന വഴിയെ(2);-രോഗം ദുഃഖം ജീവിതത്തിൽ ഏറി മാനവർക്കു ഭീതി ഭയം ഏറി ക്ലേശമില്ലാ നാട്ടിൽ ചെന്നു ചേരാൻ യേശുവിന്‍റെ പാത തേടു ജനമേ(2);-

Read More 

യേശുവേ പ്രാണനാഥാ മേഘത്തിൽ

യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻവരവിനു താമസമുണ്ടോ-നിന്‍റെ വാനദൂത ഗാണത്തോടെ മദ്ധ്യവാനിൽ എഴുന്നള്ളാൻകാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ വസന്തകാലം സുദിനമായി- നിന്‍റെകാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടാൻ കാലമായോ വേഗത്തിൽ വന്നീടണേ നാഥാ (2)മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം ഭൂവിലുണ്ടോ എന്നുര ചെയ്ത എന്‍റെ കാന്താ- നിന്‍റെവരവിന്‍റെ മാറ്റൊലികൾ ദിനംതോറും മുഴങ്ങുന്നേകാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)ആകാശത്തിൽ വാഴുന്ന നക്ഷത്ര ജാലങ്ങളെ കർത്തൻ വരവെപ്പോഴാകും- അതിൻലക്ഷ്യം ഗ്രഹിച്ചീടുവാൻ ഭൂവിലാർക്കും കഴിയില്ല എൻ പ്രിയൻ വരവെപ്പോഴാണോ?(2);-

Read More 

യേശുവിൻ കൂടുള്ള വാസം ഓർത്താൽ

യേശുവിൻ കൂടുള്ള വാസം ഓർത്താൽ ആവതുണ്ടോഎന്നാൽ വാഴ്ത്താൻ എന്‍റെ പാപശാപമെല്ലാംകാൽവറിയിൽ വഹിച്ചു സ്വതന്ത്രനാക്കിയെന്നെ(2)ഓളങ്ങൾ അനവധി ഉള്ള ഈ ഘോരമാം വാരിധി മദ്ധ്യേഎന്നെ താഴ്ത്തി നിന്‍റെ കരത്തിൽതന്നീടുന്നേ നാഥാ മഹിമയാൽ നിറയ്ക്കണേകഷ്ടത പ്രയാസങ്ങൾ വരുമ്പോൾ നിന്‍റെനാമമല്ലാതൊന്നുമില്ല-ഈ ഭൂതലത്തിലടിയാർ-ക്കാശ്രയമായ് വരുവാൻ ലോകത്തെജയിച്ച മൽപ്രിയാകാണുമൊരുനാളവൻ മുഖം ഞാൻ എന്‍റെഅല്ലലെല്ലാം അന്നു തീരും-പാടിടും ഞാനന്ന്ഹല്ലേലുയ്യാ ഗീതം ചാരും ഞാനവൻ മാർവ്വിൽഎനിക്കായ് തൻചങ്കിലെ രക്തം-മറുവിലയായ്കൊടുത്തെന്നെവാങ്ങി-നിന്‍റെ ഇഷ്ടമെല്ലാം ചെയ്തുനിന്‍റെ പിമ്പേ വരുവാൻ കൃപയരുൾ കരുണേശാ

Read More 

യേശുവെ പ്രാണനായക നിന്നിൽ ഞാൻ

യേശുവെ പ്രാണനായക നിന്നിൽ ഞാൻ മറയട്ടെ(2)എൻ സങ്കേതവും എൻ കോട്ടയുംഎൻ ആശ്രയവും എന്‍റെ ദൈവമെ(2)നിന്‍റെ പാത മാത്രം ഞാൻ പിൻതുടരുമെഎൻ യേശുവിനെ മാത്രം ഞാൻ സ്നേഹിച്ചിടുമെ(2)യഹോവ എന്‍റെ ജീവന്‍റെ ബലംഞാൻ ആരെ പേടിക്കും (2)കണ്ണുനീർ തുടച്ചിടുന്ന നല്ല നാഥനെ സ്തുതിക്കു യോഗ്യനായ എന്‍റെ യേശുനാഥനെ(2)യഹോവ എന്‍റെ ജീവരക്ഷകൻഇന്നുമെന്നും കൂടെ ഉള്ളതാൽ(2)

Read More 

യേശുവേ രക്ഷാദായക നിന്‍റെ സന്നിധേ

യേശുവേ രക്ഷാദായക – നിന്‍റെ സന്നിധേ വരുന്നുഎന്‍റെ പാപഭാരവുമായ് – വല്ലഭായേകു രക്ഷയെഉന്നതിവെടിഞ്ഞവനെ-മന്നിൽ താണുവന്നവനെഎനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ജീവനെ തന്നത്പാപം ചെയ്തിടാത്തവനെ-പരിക്ഷീണനായവനെഎനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ദാഹിച്ചുകേണത്ശാപരോഗമേറ്റവനേ പാപമായി തീർന്നവനെഎനിക്കായിട്ടല്ലയോ ക്രൂശിങ്കൽ പാടുകൾ ഏറ്റത്എന്‍റെ രോഗം നീ വഹിച്ചു എന്‍റെ ശാപം നീക്കി മുറ്റുംനിനക്കായിട്ടെന്നെന്നും ഞാനിനി ജീവിക്കും നിശ്ചയംസ്വീകരിക്ക എന്നെ ഇന്ന് ആത്മദേഹി ദേഹത്തേയുംതരുന്നു നിൻ കൈകളിൽ തീർക്ക എന്നെ നിന്‍റെ ഹിതം പോൽ

Read More 

യേശുവേ തവ സ്നേഹമെൻ മനമാകവെ

യേശുവേ തവ സ്നേഹമെൻ മനമാകവെ കവർന്നാകയാൽദാസനാമിവൻ പാടുമെയിതിൻ ശക്തിയിൽ പ്രതിവാസരംദൈവകോപമതൊന്നുമാത്രമെന്നംശമായിരുന്നീടവേദിവ്യജീവനെയേകി നീ എന്നെ വീണ്ടെടുത്തതു വിസ്മയംഹീനമാം പാപജീവിതത്തിലശേഷമാണ്ടു കുഴഞ്ഞവൻദാനമാം പരിപൂർണ്ണശുദ്ധിയിലംശിയായ് കൃപയൊന്നിനാൽലോകമോടിയിലാകവെ മനമുറ്റുചേർന്നു വലഞ്ഞൊരീസാധുവേപ്രതി നീചമാം കുരിശേറ്റതോർത്തു വിനീതനായ്ക്രൂശിലെ മരണത്തിലെൻ പരിഹാരമായതു നേടി ഞാൻതാതനോടു സമീപമായ് മരുവീടുവാൻ വഴി നല്കി നീദിവ്യമാം തവ സന്നിധാനമതിൽ വസിച്ചു നിരന്തരംനവ്യമാം പരിപാലനം പരിപൂർണ്ണമായറിയുന്നിഹംയേശുവേ നിന്‍റെ രൂപമീയെന്‍റെ എന്ന രീതി

Read More 

യേശുവേ തിരുനാമമെത്ര മധുരം

യേശുവേ തിരുനാമമെത്ര മധുരംഭൂമിയിലഗതിക്കെൻ-യേശുവേ!ആശ്വാസം യേശു ഭവാൻ-ആരോഗ്യം രോഗിക്കുള്ളിൽവിശ്വേ ബന്ധു നീയെന്യേ-വേറാരും ഇല്ലേ സ്വാമി;- യേശുവേ…ഖേദം ഒഴിക്കും ഭവാൻ ഭീതി അകറ്റും ഭവാൻതാതൻ മാതാവും ഭവാൻ നിത്യം അടിയ്ക്കല്ലോ;- യേശുവേ…മന്നാ മന്നായും ഭവാൻ-എന്നാചാര്യ രാജൻ നീഎന്നും സഖി ജീവൻ നീ-എൻ ഭാഗ്യവും നീയല്ലോ;- യേശുവേ…സങ്കേതമേ മലയേ-എൻ ഖേടയം വഴി നീഎൻ കർത്താവേ ഭർത്താവേി എൻജീവനും ഇടയൻ;- യേശുവേ…നിക്ഷേപം ലക്ഷ്യം ഭവാൻ-രക്ഷാസ്ഥലം ശിരസ്സേരക്ഷാകരൻ ഗുരുവേ സാക്ഷി മദ്ധ്യസ്ഥനും നീ;- യേശുവേ…എന്നിൽ നിന്നേ സ്തുതിപ്പാൻ-ഒന്നും ത്രാണിയിങ്ങില്ലേനിന്നെ വന്നു കണ്ടെന്നും – നന്നേ […]

Read More