യേശുവേ നിൻ സ്നേഹം ക്രൂശിലെ
യേശുവേ നിൻ സ്നേഹം ക്രൂശിലെ നിൻ ത്യാഗം വർണ്ണിച്ചീടാൻ എൻ നാവു പോരാ യേശുവേ രാജാവേ മരണത്തെ ജയിച്ചവനേ(2) ദാസനായ എന്നെ നിൻ പുത്രനാക്കി മാറ്റി നിന്ദ നീക്കി മുഖ ശോഭ നൽകി;- യേശുവേ… ദോഷിയായ എന്നെ നിൻ നീതിയാക്കി മാറ്റി ചുടുചോര ചിന്തി എന്നെ വീണ്ടെടുത്തു;- യേശുവേ… ദുഃഖമില്ലാ നാട്ടിൽ പ്രത്യാശയേറും വീട്ടിൽ പോയിടും ഞാൻ എൻ പ്രിയനുമായ് വാണിടും ഞാൻ എൻ കാന്തനുമായി;- യേശുവേ…
Read Moreയേശുവേ നിൻ സ്നേഹമെന്നെ കാത്തു
യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചുനിൻ കൃപയിലിന്നയോളം നിന്നുപോരുവാൻനാശകന്‍റെ ഊടുവഴി ചുറ്റി നടന്നു-നാഥാമിശ്രദേശത്തന്ധനായ് ഞാൻ മുമ്പു നടന്നുപാപഭാരമെന്നിൽ നിന്നു നീക്കി നീയെന്നെ-ദൈവ-കോപത്തീയിൽ വീഴാതെന്‍റെ ശാപം തീർത്തു നീനാൾതോറുമെൻ ഭാരങ്ങളെ നീ വഹിക്കുന്നു-എന്‍റെഉള്ളമതിൽ പള്ളികൊണ്ടു വാഴുന്നതു നീപാപത്തിന്‍റെ ശോധനകൾ വർധിച്ചീടുമ്പോൾ-നാഥാപാപം ചെയ്യാതെന്നിൽ കൃപ തന്നു പാലിക്കഈ മരുവിൽ ഞാനിടറി വീണുപോകാതെ-സർവ-ദുർമോഹവുമെന്നിൽനിന്നു ദൂരെ നീക്കുകലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ-എന്നെലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണംപണ്ടാറുലക്ഷം യോദ്ധാക്കളായി എണ്ണിയവരിൽ-അന്ത്യംരണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം-എന്നെക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീപിറുപിറുപ്പും മറുതലിപ്പും […]
Read Moreയേശുവേ നിൻ സ്നേഹമോർത്താൽ
യേശുവേ നിൻ സ്നേഹമോർത്താൽഎങ്ങനെ വർണ്ണിച്ചിടും ഞാൻ;വർണ്ണിക്കുവാൻ വാക്കുകൾ പോരാവർണ്ണിപ്പാൻ നാവുകൾ പോരാ(2)നീ തന്നതാമെൻ ആരോഗ്യവുംനീ തന്നതാമെൻ ആയുസ്സതുംനീ തന്നതാമെൻ ജ്ഞാനമതുംനീ തന്നതാമെൻ സർവ്വമതുംനിനക്കായ് നൽകുന്നു ഞാൻപൂർണ്ണമായി സമർപ്പിക്കുന്നേ(2)യേശുവേ മതി എനിക്കു യേശുവേ മതി എനിക്കുകൂട്ടുകാരോ എന്നെ വിട്ടു പോയീടുംസ്വന്തക്കരോ എന്നെ തള്ളിപ്പറയും(2)തള്ളിക്കളയാത്ത സ്നേഹമേതള്ളിപ്പറയാത്ത സ്നേഹമേ(2)ആ സ്നേഹം എന്നും അശ്ചര്യമേആ സ്നേഹം എന്നും ആനന്ദമെ(2)ഹലേലുയ്യാ… ഹലേലുയ്യാ… ഹലേലുയ്യാ… ഹലേലുയ്യാ…
Read Moreയേശുവേ നാഥാ അങ്ങയെ ഞാൻ
യേശുവേ നാഥാ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുമുട്ടോളമല്ല അരയോളവുംപോരാനിന്നിൽ മുങ്ങീടുവാൻ കൊതിയായീടുന്നേനിൻ സ്നേഹത്തിന്‍റെ വീതിയുംനീളവും ആഴങ്ങളുംഉയരവും ആരായുവാൻകൊതിയായീടുന്നേനിറയ്ക്കുക നിൻ അഗ്നിയാൽനിറയ്ക്കുക നിൻ ശക്തിയാൽനിറയ്ക്കുക നിൻ ജീവനാൽനിന്നെ ഘോഷിക്കുവാൻ
Read Moreയേശുവേ നിൻ തിരുപാദത്തിൽ വന്നേ
യേശുവേ നിൻ തിരുപാദത്തിൽ വന്നേനീ മതി നീ മതിയേ…എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽആനന്ദം ആനന്ദമേ (2)നല്ലവനേ… വല്ലഭനെ… ആരാധ്യനെ… ആരാധ്യനെ… (2)നീ ചെയ്ത നന്മകളോരോന്നും ഓർത്താൽഉള്ളം നിറയും നാഥാ…പരിശുദ്ധ രക്തം എനിക്കായി ചിന്തീനന്ദി നന്ദി നാഥാ(2)പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ… ആരാധ്യനെ… (2)എന്തെന്തു ഭാരങ്ങൾ ജീവിതെവന്നാലുംനിന്നെപിരിയുകില്ല…എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാനിശ്ചയം നിശ്ചയമേ(2)രക്ഷകനേ.. യേശുനാഥാ… ആരാധ്യനെ… ആരാധ്യനെ… (2)നല്ലവനേ… വല്ലഭനെ… ആരാധ്യനെ… ആരാധ്യനെ…പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ… ആരാധ്യനെ… രക്ഷകനേ.. യേശുനാഥാ… ആരാധ്യനെ… ആരാധ്യനെ…
Read Moreയേശുവേ നാഥനേ ക്രൂശിൽ നീ
യേശുവേ നാഥനേ ക്രൂശിൽ നീ എന്നെയും പങ്കാളിയാക്കിയല്ലോ യേശുവേ കർത്തനേ മരണത്തിൽ നിന്നെന്നെ ഉയർത്തെഴുന്നേൽപിച്ചല്ലോ സ്വർഗീയ താതനോട് എന്നെ നിരപ്പിക്കുവാൻ സ്വർല്ലോകം വിട്ടിറങ്ങിയേ നിൻ മരണത്താലേ നീ എന്നെയും സ്വർഗത്തെയും തമ്മിൽ നിരപ്പിച്ചല്ലോ .. അപ്പാ എന്നു വിളിച്ചങ്ങോടി ചെല്ലുവാൻ സ്വർഗത്തിലെനിക്കൊരു താതനുണ്ട് ഒരു കണ്ണു കണ്ടിട്ടില്ലാത്ത കാതു കേട്ടിട്ടില്ലാത്ത പുത്തൻ നന്മകൾ കരുതിയോൻ ബലഹീനങ്ങളിൽ തുണയേകും ദൈവത്തിൻ ആത്മവെൻറെ കൂടെയുണ്ട് വേണ്ടും വണ്ണം പ്രാർത്ഥിക്കേണ്ടതെങ്ങനെ എന്നറിയാത്ത എനിക്കായി തുണ നിൽക്കുന്നോൻ
Read Moreയേശുവേ നിന്നെ സ്നേഹിപ്പാൻ
യേശുവേ നിന്നെ സ്നേഹിപ്പാൻഎന്‍റെ ഉള്ളത്തിൽ കൃപ നൽകണേ(2)നിന്നെക്കാളിനി ഒന്നിനേയും ഞാൻസ്നേഹിപ്പാൻ ഇടയാകല്ലേ(2)ലോകത്തിലുള്ളതൊക്കെയും ലോകത്തെയും-ഞാൻ സ്നേഹിച്ചീടല്ലേ(2) ലോകവും അതിലുള്ളതൊക്കയും മാറിപ്പോകുന്നതല്ലയോ(2);- യേശുവേ…ലോക സ്നേഹത്തിൻ നിസ്സാരത്വം ഞാൻ ഗ്രഹിപ്പാൻ കൃപ നൽകണേമാതൃസ്നേഹവും പൃതൃസ്നേഹവുംസോദരസ്നേഹവും തന്നെ(2);- യേശുവേ…ദൈവത്തെ സ്നേഹിക്കുന്നവർ-ക്കുള്ള നന്മയെ തിരിച്ചറിവാൻഎന്‍റെ ഉള്ളത്തിൻ കൺകളെ തുറക്കണമേനല്ല കർത്താവേ(2);- യേശുവേ…
Read Moreയേശുവേ നീ ചെയ്തതോർത്താൽ
യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെപാടിടും ഞാൻ എന്നുമെന്നും നവ്യ ഗാനംനിന്നെ മാത്രം നിന്നെ മാത്രം യേശുദേവാകണ്ടിടുവാൻ ആശയായെൻ പ്രാണനാഥാ(2)ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ…ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ…(2)ആയിരങ്ങളിൽ സുന്ദരൻ മണവാളനേ…പതിനായിരങ്ങളിൽ ശ്രേഷ്ഠമേ നിൻ നാമമേ (2)ഉന്നതൻ നീ മാത്രമേ രക്ഷകൻ നീ മാത്രമേ;ആരാധ്യൻ… പരിശുദ്ധൻ… (2) യേശുവേ…ആഴമേ അഗാധമേ നിൻ സ്നേഹമേ…കരുണയും നിൻ ദയയതും അത്യത്ഭുതംആദ്യനും നീ മാത്രമേ അന്ത്യനും നീ മാത്രമേ;ആരാധ്യൻ… പരിശുദ്ധൻ… (2) യേശുവേ…
Read Moreയേശുവേ നിന്‍റെ രൂപമീയെന്‍റെ കണ്ണുകൾ
യേശുവേ നിന്‍റെ രൂപമീയെന്‍റെകണ്ണുകൾക്കെത്ര സൗന്ദര്യംശിഷ്യനാകുന്ന എന്നെയും നിന്നെപ്പോലെയാക്കണം മുഴുവൻ;-സ്നേഹമാം നിന്നെ കണ്ടവൻ പിന്നെസ്നേഹിക്കാതെ ജീവിക്കുമോദഹിപ്പിക്കണം എന്നെ അശേഷംസ്നേഹം നൽകണം എൻ പ്രഭോ;-ദീനക്കാരെയും ഹീനന്മാരെയുംആശ്വസിപ്പിപ്പാൻ വന്നോനെആനന്ദത്തോടു ഞാൻ നിന്നെപ്പോലെകാരുണ്യം ചെയ്വാൻ നൽകുകെ;-ദാസനെപ്പോലെ സേവയെചെയ്തദൈവത്തിൻ ഏക ജാതനെവാസം ചെയ്യേണം ഈ നിൻ വിനയം എന്‍റെ ഉള്ളിലും നാഥനേ;-പാപികളുടെ വിപരീതത്തെഎല്ലാം സഹിച്ച കുഞ്ഞാടേകോപിപ്പാനല്ല ക്ഷമിപ്പാനുള്ള ശക്തി എനിക്കും നൽകുകേ;-തന്‍റെപിതാവിൻ ഹിതമെപ്പോഴുംമോദമോടുടൻ ചെയ്തോനേഎന്‍റെ ഇഷ്ടവും ദൈവ ഇഷ്ടത്തിന്നനുരൂപമാക്കേണമേ;-തിരുവെഴുത്തു ശൈശവം തൊട്ടു സ്നേഹിച്ചാരാഞ്ഞ യേശുവേഗുരു നീ തന്നെ വചനംനന്നെ ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ;-രാത്രി മുഴുവൻ […]
Read Moreയേശുവേ നീ എന്‍റെ സങ്കേതമാകയാൽ
യേശുവേ നീ എന്‍റെ സങ്കേതമാകയാൽപാടും ഞാൻ ജീവിതകാലംഎൻ ശാശ്വത പാറയും ജീവന്‍റെ മാർഗ്ഗവുംനീ മാത്രം എന്നുടെ നാഥൻനീയെൻ ശരണം നീയെൻ സങ്കേതംനീ എൻ കാവലും കോട്ടയും നിത്യംലോകം മുഴുവൻ മാറിപ്പോയീടിലുംനിൻ മാറ്റമില്ലാ ദയ എന്നെന്നും സത്യംനീയെൻ ജീവനും നീയെൻ ആത്മാവുംനീ മാത്രമെനിക്കെന്നും ദൈവംഇനി ആകുലം എന്നിൽ ലേശമില്ലാഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യംനിന്നിൽ ആശ്രയം വയ്ക്കുന്നേവർക്കുംനീ സങ്കേതം നൽകുന്ന ദൈവംഇനി ആശ്രയം വയ്ക്കില്ലാരിലും-എൻയേശുവിൽ ആശ്രയം വയ്ക്കും ഞാൻ നിത്യം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തിരുവചനം അതു സുരവചനം
- നാദം എൻ നാദം എൻ നാഥന്റെ
- നന്മകൾ മറന്നു പോയി ഞാൻ
- കർത്താവേ വന്നെന്നിൽ ആത്മാവേ
- കർത്താവിൻ കൃപയോർത്തു പാടിടാം

