യേശുവെ എൻ നാഥനെ യേശുവെ എൻ
യേശുവെ എൻ നാഥനെയേശുവെ എൻ കർത്തനെനീ അല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളുയേശുവെ എൻ നാഥനെയേശുവെ എൻ കർത്തനെനിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ളനാളുകൾ നിനക്കായ്യേശുവേ… എൻ നാഥനെ…യേശുവെ എൻ ആശയെയേശുവെ എൻ കർത്തനെനീ അല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളുയേശുവെ എൻ ആശയെയേശുവെ എൻ കർത്തനെനിന്നെപ്പോൽ യോഗ്യനായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ളനാളുകൾ നിനക്കായ്യേശുവേ… എൻ കാന്തനേ…യേശുവെ എൻ ഓഹരിഎൻ യേശു മാത്രം സർവ്വവുംനീ അല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളുയേശുവെ എൻ ഓഹരിഎൻ യേശു മാത്രം സർവ്വവുംനിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ള […]
Read Moreയേശുവേ എൻ പ്രാണനായകാ ജീവനെ
യേശുവേ എൻ പ്രാണനായകാ ജീവനെനിക്കേകിയോനെഎൻ സങ്കടങ്ങൾ അറിഞ്ഞെന്‍റെവൻകടങ്ങൾ തീർത്തെന്‍റെ കണ്ണുനീർ തുടച്ചല്ലോ നീപാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഓടിയപ്പോൾപാലകൻ നീ തേടി-ഈ പാതകനടിയാനെപാവനമാർഗ്ഗേ ചേർത്തല്ലോ;- യേശു…എന്നെ നിന്നിൽ ധന്യനാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായ്തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവുംനിത്യമാം സമാധാനവും;- യേശു…ഭാരമെന്യേ ജീവിക്കുവാൻ-എൻ ഭാരമെല്ലാം ചുമന്നവനെആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമേആശിഷം നിൻ കാരുണ്യമേ;- യേശു…വന്നിടും ഞാൻ അതിവേഗത്തിൽ എന്നുരച്ചുപോയവനെവന്നു നിൻ മഹിമയിൻ രാജ്യമതിൽ ചേർക്കുവാൻആശയാൽ ഞാൻ കാത്തിടുന്നേ;- യേശു…
Read Moreയേശുവെ എന്നുടെ ജീവിത നാളെല്ലാം
യേശുവെ എന്നുടെ ജീവിത നാളെല്ലാംനീയെനിക്കാശ്രയമെനിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്എൻ ഹിതം മറ്റുമായ് സമർപ്പിക്കുന്നേഞാനല്ല, ഞാനല്ല, ഇനി ജീവിക്കുന്നതു ഞാനല്ലഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നുനിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻനിനക്കായ് ജീവിക്കുന്നുഎന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല… ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേനീയെന്‍റെ അവകാശമെനിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾസകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല…
Read Moreയേശുവേ എന്‍റെ രക്ഷകാ
യേശുവേ എന്‍റെ രക്ഷകാനിൻ ആത്മമാരി അയക്കണേനിൻ സ്നേഹവും നിൻ ശക്തിയുംനീ എന്നിൽ നിറച്ചീടണമേദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോഅവൻ ദേഹസ്വരൂപനായി മന്നിൽ വന്നല്ലോദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോഅതിൽ നമ്മൾ പൂർണ്ണരല്ലോ(2)നമ്മൾ പൂർണ്ണർ ക്രിസ്തുവിങ്കൽനമ്മൾ പൂണ്ണരല്ലോ(2)നിത്യജീവൻ ദൈവത്തിന്‍റെ ദാനമല്ലയോഅത് ക്രിസ്തുവിൽ നമുക്കായവൻ ദാനം ചെയ്തല്ലോ കൃപയാലത്രേ രക്ഷ വന്നു വിശ്വാസത്താലെഅതിൽ നമ്മൾ പൂർണ്ണരായി(2)
Read Moreയേശുവേ ഈ സഭ മേൽ ആശു
യേശുവേ ഈ സഭ മേൽ ആശുവന്നാശിഷം താ ബഹുആശയോടീ ദാസർ ചെയ്യും യാചന കേൾക്കണമേനിന്തിരുവാക്യമെങ്ങും നൽ വെളിവു കാട്ടിടുന്നുസന്തതം കേൾപ്പവർക്കും സംരക്ഷണവുമതായ്-പിന്നെഎന്തുകൊണ്ടു പാപശീലം ഞങ്ങളിൽ നീക്കമില്ല;-നിന്നുടെ പാടുകളെ നീ നിനച്ചെങ്ങളുടെമന്നവ കേടുകളെ മായിച്ചരുളേണമെ-തൃക്കൺഒന്നുകൂടെ നോക്കുമാകിൽ ഉയിർഗുണരാം ഞങ്ങൾ;-താതനും ഞങ്ങളുടെ താതയും നീയല്ലയോ?വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താൻ-ഇപ്പോൾമോദമായ് നീ താൻ മുമ്പിൽ വാദിച്ചരുൾതരിക;-
Read Moreയേശുവേ കാണുവാൻ ആശയേറിടുന്നെ
യേശുവേ കാണുവാൻ ആശയേറിടുന്നെ യേശുവിൻ പൊന്മുഖം ആശയായ് മുത്തിടാൻതീർന്നിടും തീർന്നിടും പാരിലെ ദുരിതം ചേർന്നിടും ചേർന്നിടും ഞാൻ സ്വർഗ്ഗവീട്ടിൽമണ്ണിലെ ജീവിതം കണ്ണുനീർ മാത്രമേ വിണ്ണിൽ ചെന്നെത്തുമ്പോൾ കണ്ണുനീർ മാറുമേകർത്തൻ എനിക്കായ് തീർത്ത ഭവനത്തിൽ കർത്താവിൻ കൂടെ ഞാൻ പാർത്തിടും നിത്യമായ്പാർത്തലേ വേല ഞാൻ തീർത്തു നിന്നീടുമേ കർത്തൻ വരുമ്പോൾ താൻ ചേർത്തിടും എന്നെയുംസന്തോക്ഷ ദേശത്തിൽ കാന്തനെ കാണുമ്പോൾ ഏന്തൊരാനന്ദമെ ഏന്തൊരാനന്ദമെപുഞ്ചിരി തൂകുന്ന അഞ്ചിത പൊന്മുഖം കാണുവതിന്നായ് വാഞ്ചയെറിടുന്നെഎന്നിങ്ങു വന്നിടും എന്നാത്മ നാഥനെ വന്നിടണേ വേഗം എന്നെ ചേർത്തിടുവാൻപരമരാജാവ് […]
Read Moreയേശുവല്ലാ താരുമില്ല ഭൂവിൽ നമ്മെ
യേശുവല്ലാതാരുമില്ല ഭൂവിൽ നമ്മെ മാത്രം സ്നേഹിച്ചിടുവാൻ ഏകനായ് ഞാൻ ഇരുന്നപ്പോൾ നിൻ സ്നേഹമെന്നിൽ പകർന്ന നാഥാ എല്ലാം യേശു മാത്രം എനിക്കെല്ലാം യേശു മാത്രം ഈ ലോക ജീവിതം മാഞ്ഞു പോയാലും എല്ലാമെൻ യേശു മാത്രം പരദേശിയായി ഞാൻ ഏകനായാലും യേശു എന്നെ കൈവിടില്ല എൻ ഭാര ദുഖവും ഏറി വന്നാലും യേശു എന്നെ കൈവിടില്ല ;-ഈ ജീവിതത്തിൽ ആശ്രയിപ്പാനെൻയേശു മാത്രം എന്നാശ്രയംവാഗ്ദത്തം തന്നവൻ മാറുകില്ല വാക്കു മാറാത്തവൻ യേശു മാത്രം;-
Read Moreയേശുവേ കണ്ടീടുക നിന്‍റെ ജീവിതം
യേശുവേ കണ്ടീടുക…നിന്‍റെജീവിതം ധന്യമാക്കുക(2)രക്താംബരംപോൽ കടുംചുവപ്പായാലുംഹിമംപോൽ വെണ്മയാക്കീടുംനിന്‍റെ പാപമെല്ലാം പോക്കിടുമവൻ;- യേശുവേ…കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾഭാരമെല്ലാം അകറ്റീടുന്ന നാഥൻആശ്വാസമരുളീടുന്നു;- യേശുവേ…ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നുക്രിസ്തുനാഥൻ മാടിവിളിക്കുന്നുഅവൻ കൂട്ടു സഖിയായീടുന്നു;- യേശുവേ…വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കുംജീവിതം ധന്യമാക്കീടും-അവർജീവിതം ധന്യമാക്കീടും;- യേശുവേ…
Read Moreയേശുവരാൻ കാലമായി മദ്ധ്യാകാശം
യേശുവരാൻ കാലമായി മദ്ധ്യാകാശംതന്നിലിതാ യേശുവരാറായിസോദര സോദരിമാരേ ഒരുങ്ങിട്ടുണ്ടോപറന്നുപോകാൻ യേശുവരാറായികാലമില്ലാ കാലമില്ലാ യേശുവരാൻ നേരമായി(2)യേശുവരാറായി യേശുവരാറായിലോത്തിൻ കാലത്തെന്നതുപോൽ നോഹിൻ കാലംപോലെയുമാം യേശു വരും നാളിൽവിറ്റും നട്ടും തിന്നു കുടിച്ചൊന്നും അറിയാതെ നമ്മൾപാർത്തിടുന്നു പാരിൽ;- കാലമില്ലാ…വരുന്നു വേഗം യേശുരാജൻ ഒരുങ്ങി നിൽക്കുംസഭയെ ചേർപ്പാൻ വാന മദ്ധ്യത്തിങ്കൽമണവാട്ടി തൻ ഭാരമെല്ലാം നീങ്ങി നിത്യംമണിയറയിൽ വസിച്ചിടു വാനായി;- കാലമില്ലാ…പാരിടത്തിൻ പാടുകളും പട്ടിണി പരിഹാസങ്ങൾസഹിച്ചു നിൽക്കും ശുദ്ധർപരമരൂപം ധരിച്ചവരായ് വാനിലേക്കുയർന്നിടുമേഅതിശയിക്കും ലോകംഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആനന്ദമായ് പാടിടാമെയേശു വരാറായി യേശു വരാറായി;- യേശുവരാൻ…
Read Moreയേശുവേ കാണുവാൻ കാലമായിടു
യേശുവേ കാണുവാൻ കാലമായിടുന്നിതാ കാഹളം കേൾക്കാറായ് യേശുവേ കാണുവാൻ ആർത്തിയായിടുന്നിതാ നാഥൻ വന്നിടാറായ്നാമിതാ പോകാറായ് യേശു രാജനെ എതിരേൽക്കാൻ…ഈ മരുയാത്ര വേളയിൽ പ്രതികൂലങ്ങൾ ഏറിടുമ്പോൾ നാഥൻ നമ്മെ നേർവഴിയിൽ നടത്തിടുന്നു വലംകരം പിടിച്ചു നടത്തിടുന്നു.ശത്രു നമ്മെ തകർക്കുവാനായ് വൻ പദ്ധധികൾ ഒരുക്കിടുമ്പോൾ നാഥൻ നമ്മെ വൻകരത്തിൽ താങ്ങീടുന്നു തിരുമാർവ്വിൽ മറച്ചീടുന്നു.ദു:ഖ ദുരിതങ്ങൾ തീർന്ന് നമ്മൾ നാഥൻ സന്നിധിയിൽ ചേർന്നിടുമേ ആ ദിനം കാണുവാൻ ആനന്ദിപ്പാൻ നമ്മെ ഒരുക്കിടാം കാത്തിരിക്കാം.
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവജനം കൂടും സമയത്തിൽ
- വാഴ്ത്തിടും ഞാനെന്റെ രക്ഷകനെ
- എന്നാളും ആശ്രയമാം കർത്താവിനെ
- വചനം ദൈവ വചനം അതു
- വാഴ്ത്തീടും ഞാൻ എന്നുമെന്നും

