Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശുവേ നിന്നെ സ്നേഹിപ്പാൻ

യേശുവേ നിന്നെ സ്നേഹിപ്പാൻഎന്‍റെ ഉള്ളത്തിൽ കൃപ നൽകണേ(2)നിന്നെക്കാളിനി ഒന്നിനേയും ഞാൻസ്നേഹിപ്പാൻ ഇടയാകല്ലേ(2)ലോകത്തിലുള്ളതൊക്കെയും ലോകത്തെയും-ഞാൻ സ്നേഹിച്ചീടല്ലേ(2) ലോകവും അതിലുള്ളതൊക്കയും മാറിപ്പോകുന്നതല്ലയോ(2);- യേശുവേ…ലോക സ്നേഹത്തിൻ നിസ്സാരത്വം ഞാൻ ഗ്രഹിപ്പാൻ കൃപ നൽകണേമാതൃസ്നേഹവും പൃതൃസ്നേഹവുംസോദരസ്നേഹവും തന്നെ(2);- യേശുവേ…ദൈവത്തെ സ്നേഹിക്കുന്നവർ-ക്കുള്ള നന്മയെ തിരിച്ചറിവാൻഎന്‍റെ ഉള്ളത്തിൻ കൺകളെ തുറക്കണമേനല്ല കർത്താവേ(2);- യേശുവേ…

Read More 

യേശുവേ നീ ചെയ്തതോർത്താൽ

യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെപാടിടും ഞാൻ എന്നുമെന്നും നവ്യ ഗാനംനിന്നെ മാത്രം നിന്നെ മാത്രം യേശുദേവാകണ്ടിടുവാൻ ആശയായെൻ പ്രാണനാഥാ(2)ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ…ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ…(2)ആയിരങ്ങളിൽ സുന്ദരൻ മണവാളനേ…പതിനായിരങ്ങളിൽ ശ്രേഷ്ഠമേ നിൻ നാമമേ (2)ഉന്നതൻ നീ മാത്രമേ രക്ഷകൻ നീ മാത്രമേ;ആരാധ്യൻ… പരിശുദ്ധൻ… (2) യേശുവേ…ആഴമേ അഗാധമേ നിൻ സ്നേഹമേ…കരുണയും നിൻ ദയയതും അത്യത്ഭുതംആദ്യനും നീ മാത്രമേ അന്ത്യനും നീ മാത്രമേ;ആരാധ്യൻ… പരിശുദ്ധൻ… (2) യേശുവേ…

Read More 

യേശുവേ നിന്‍റെ രൂപമീയെന്‍റെ കണ്ണുകൾ

യേശുവേ നിന്‍റെ രൂപമീയെന്‍റെകണ്ണുകൾക്കെത്ര സൗന്ദര്യംശിഷ്യനാകുന്ന എന്നെയും നിന്നെപ്പോലെയാക്കണം മുഴുവൻ;-സ്നേഹമാം നിന്നെ കണ്ടവൻ പിന്നെസ്നേഹിക്കാതെ ജീവിക്കുമോദഹിപ്പിക്കണം എന്നെ അശേഷംസ്നേഹം നൽകണം എൻ പ്രഭോ;-ദീനക്കാരെയും ഹീനന്മാരെയുംആശ്വസിപ്പിപ്പാൻ വന്നോനെആനന്ദത്തോടു ഞാൻ നിന്നെപ്പോലെകാരുണ്യം ചെയ്വാൻ നൽകുകെ;-ദാസനെപ്പോലെ സേവയെചെയ്തദൈവത്തിൻ ഏക ജാതനെവാസം ചെയ്യേണം ഈ നിൻ വിനയം എന്‍റെ ഉള്ളിലും നാഥനേ;-പാപികളുടെ വിപരീതത്തെഎല്ലാം സഹിച്ച കുഞ്ഞാടേകോപിപ്പാനല്ല ക്ഷമിപ്പാനുള്ള ശക്തി എനിക്കും നൽകുകേ;-തന്‍റെപിതാവിൻ ഹിതമെപ്പോഴുംമോദമോടുടൻ ചെയ്തോനേഎന്‍റെ ഇഷ്ടവും ദൈവ ഇഷ്ടത്തിന്നനുരൂപമാക്കേണമേ;-തിരുവെഴുത്തു ശൈശവം തൊട്ടു സ്നേഹിച്ചാരാഞ്ഞ യേശുവേഗുരു നീ തന്നെ വചനംനന്നെ ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ;-രാത്രി മുഴുവൻ […]

Read More 

യേശുവേ നീ എന്‍റെ സ​ങ്കേതമാകയാൽ

യേശുവേ നീ എന്‍റെ സങ്കേതമാകയാൽപാടും ഞാൻ ജീവിതകാലംഎൻ ശാശ്വത പാറയും ജീവന്‍റെ മാർഗ്ഗവുംനീ മാത്രം എന്നുടെ നാഥൻനീയെൻ ശരണം നീയെൻ സങ്കേതംനീ എൻ കാവലും കോട്ടയും നിത്യംലോകം മുഴുവൻ മാറിപ്പോയീടിലുംനിൻ മാറ്റമില്ലാ ദയ എന്നെന്നും സത്യംനീയെൻ ജീവനും നീയെൻ ആത്മാവുംനീ മാത്രമെനിക്കെന്നും ദൈവംഇനി ആകുലം എന്നിൽ ലേശമില്ലാഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യംനിന്നിൽ ആശ്രയം വയ്ക്കുന്നേവർക്കുംനീ സങ്കേതം നൽകുന്ന ദൈവംഇനി ആശ്രയം വയ്ക്കില്ലാരിലും-എൻയേശുവിൽ ആശ്രയം വയ്ക്കും ഞാൻ നിത്യം

Read More 

യേശുവേ ഒരു വാക്കു മതി എൻ ജീവിതം

യേശുവേ ഒരു വാക്കു മതിഎൻ ജീവിതം മാറിടുവാൻനിന്‍റെ സന്നിധിയിൽ ഇപ്പോൾ ഞാൻനിന്‍റെ മൊഴികൾക്കായ് വാഞ്ചിക്കുന്നേയേശുവേ എൻ പ്രിയനേനിന്‍റെ മൃദുസ്വരം കേൾപ്പിക്കണേമറ്റൊന്നും വേണ്ടിപ്പോൾനിന്‍റെ ഒരു വാക്കു മതി എനിക്ക്മരിച്ചവരെ ഉയർപ്പിച്ചതാംരോഗികളെ വിടുവിച്ചതാംകൊടുങ്കാറ്റിനെ അടക്കിയതാംനിന്‍റെ ഒരു വാക്കു മതി എനിക്ക്;-എന്‍റെ അവസ്ഥകൾ മാറിടുവാൻഎന്നിൽ രൂപാന്തരം വരുവാൻഞാൻ ഏറെ ഫലം നൽകാൻനിന്‍റെ ഒരു വാക്കു മതി എനിക്ക്;-

Read More 

യേശുവേ നീ കൂടെവേ

യേശുവേ നീ കൂടെവേ ഉണ്ടെന്നാകിലില്ലെനിക്ക്‌ ഇല്ലൊരു ചഞ്ചലവും സാധുവിനെന്നും മണ്ണിൽ(2)നീ കൂടെ ഉണ്ടെന്നാകിൽ(3)ഇല്ലൊരു ചഞ്ചലവും(2)ഭാരങ്ങൾ പാരിതിങ്കൽഏറിടുന്ന ആ നേരവും രോഗങ്ങൾ ഓരോന്നായി വന്നിടും നേരത്തിലും(2)ജീവിത കൈതാരിയിൽകണ്ണുനീർ പാതകളിൽ കൂരുരിരുൾ ഏറിടും മുൾ പാത ആയിടിലും(2)സങ്കട സാഗരത്തിൽ വൻ തിര ഏറിടുമ്പോൾ ജീവിത നൗകയിൽ നീ അമരത്തു ഉറങ്ങുകയിൽ(2)

Read More 

യേശുവേ എൻ കാന്തനെ അങ്ങേ​പ്പോൽ

യേശുവേ എൻ കാന്തനെഅങ്ങേപ്പോൽ ഒരു ദൈവമില്ലയേശുവേ എൻ ജീവനെഅങ്ങേപ്പോൽ ഒരു ദൈവമില്ലആരാധന ആരാധനആരാധന ആരാധന (2)ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ (2)വേദനയാൽ ഞാൻ നീറിടുമ്പോൾആശ്വാസപ്രദനായ് താൻ അരികൽ വന്നു(2)തളർന്നിടും വേളയിൽ മാറോടു ചേർത്തിടുംനല്ലൊരു സഖിയായ് കൂടെയുണ്ട്(2);- ആരാധന…ആശ്രയമില്ലാതെ അലഞ്ഞപ്പോഴുംആശ്രയമായ് എന്നേശു വന്നു(2)കണ്ണുനീർ തുടക്കും ചാരത്തണച്ചിടുംനല്ലൊരു സ്നേഹിതൻ യേശുമാത്രം(2);- ആരാധന…വൈദ്യന്മാർ എല്ലാം കൈവിട്ടപ്പോൾസൗഖ്യദായകൻ അരികിൽ വന്നു(2)ചങ്കിലെ ചോരയാൽ എന്നെ വീണ്ടെടുത്തുതൻ അടിപ്പിണരാൽ സൗഖ്യമേകി(2);- ആരാധന…

Read More 

യേശുവെ എൻ നാഥനെ യേശുവെ എൻ

യേശുവെ എൻ നാഥനെയേശുവെ എൻ കർത്തനെനീ അല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളുയേശുവെ എൻ നാഥനെയേശുവെ എൻ കർത്തനെനിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ളനാളുകൾ നിനക്കായ്യേശുവേ… എൻ നാഥനെ…യേശുവെ എൻ ആശയെയേശുവെ എൻ കർത്തനെനീ അല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളുയേശുവെ എൻ ആശയെയേശുവെ എൻ കർത്തനെനിന്നെപ്പോൽ യോഗ്യനായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ളനാളുകൾ നിനക്കായ്യേശുവേ… എൻ കാന്തനേ…യേശുവെ എൻ ഓഹരിഎൻ യേശു മാത്രം സർവ്വവുംനീ അല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളുയേശുവെ എൻ ഓഹരിഎൻ യേശു മാത്രം സർവ്വവുംനിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ള […]

Read More 

യേശുവേ എൻ പ്രാണനായകാ ജീവനെ

യേശുവേ എൻ പ്രാണനായകാ ജീവനെനിക്കേകിയോനെഎൻ സങ്കടങ്ങൾ അറിഞ്ഞെന്‍റെവൻകടങ്ങൾ തീർത്തെന്‍റെ കണ്ണുനീർ തുടച്ചല്ലോ നീപാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഓടിയപ്പോൾപാലകൻ നീ തേടി-ഈ പാതകനടിയാനെപാവനമാർഗ്ഗേ ചേർത്തല്ലോ;- യേശു…എന്നെ നിന്നിൽ ധന്യനാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായ്തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവുംനിത്യമാം സമാധാനവും;- യേശു…ഭാരമെന്യേ ജീവിക്കുവാൻ-എൻ ഭാരമെല്ലാം ചുമന്നവനെആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമേആശിഷം നിൻ കാരുണ്യമേ;- യേശു…വന്നിടും ഞാൻ അതിവേഗത്തിൽ എന്നുരച്ചുപോയവനെവന്നു നിൻ മഹിമയിൻ രാജ്യമതിൽ ചേർക്കുവാൻആശയാൽ ഞാൻ കാത്തിടുന്നേ;- യേശു…

Read More 

യേശുവെ എന്നുടെ ജീവിത നാളെല്ലാം

യേശുവെ എന്നുടെ ജീവിത നാളെല്ലാംനീയെനിക്കാശ്രയമെനിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്എൻ ഹിതം മറ്റുമായ് സമർപ്പിക്കുന്നേഞാനല്ല, ഞാനല്ല, ഇനി ജീവിക്കുന്നതു ഞാനല്ലഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നുനിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻനിനക്കായ് ജീവിക്കുന്നുഎന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല… ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേനീയെന്‍റെ അവകാശമെനിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾസകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല…

Read More