Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവ

വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവജനമേക്ഷീണിക്കാതെ വേല ചെയ്തിടാം വിണ്ണിൻ നാഥൻ വന്നിടാറായ് ഖിന്നതകൾ തീർന്നിടാറായ് വീട്ടിലെത്തി വിശ്രമിപ്പാൻ കാലമിതാ സമീപമായ് അത്തിവൃക്ഷം തളിർത്തതിനാൽ വേനലടുത്തു എന്നു നമ്മളറിയുന്നഹോ! ആർത്തിയോടെ പ്രവർത്തിക്കാംരാത്രികാലം വരും മുമ്പേ പൂർത്തിയാക്കാം നല്ലപോലെനല്ല നാഥൻ വേല നമ്മൾഇന്നു നമ്മൾ മിണ്ടാതിരുന്നാൽ നാഥന്‍റെ വേലഒന്നുപോലും ചെയ്യാതിരുന്നാൽ വന്നു നാഥൻ നമ്മെ ചേർത്തുപ്രതിഫലം തന്നിടുമ്പോൾ ഒന്നുമില്ല പ്രയോജനംഅന്നിരുന്നു കരഞ്ഞിട്ട്അന്ധകാരമായ ഭൂവിതിൽ ഈ ലോകജനം ബന്ധിതരും അന്ധരുമല്ലോ രക്ഷകനാം യേശുവെ നാം സന്തതം വെളിപ്പെടുത്താംഅക്ഷണത്തിലഴിഞ്ഞു പോം ബന്ധനവും അന്ധതയുംവീണ്ടെടുക്കപ്പെട്ട കൂട്ടമേ […]

Read More 

വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും

വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും യേശുവെ ഭക്തിയായ് വണങ്ങി നിത്യം വാഴ്ത്തും യേശുവേ സത്യദൈവ ജാതനും സ്തുത്യനാമെൻ നാഥനും ഭക്തചിന്താമണിയുമായ് പാർത്തിടും ശ്രീയേശുവേ കത്തിയെരിഞ്ഞുള്ളൊരു തീയിൽ നിന്നീക്കൊള്ളിയെ തൽക്ഷണം വലിച്ചെടുത്തു കാത്ത കൃപാ മൂർത്തിയെഘോരമാമിരുളിലെൻ ചാരുവാം വെളിച്ചമായ് സൂര്യനെപ്പോൽ വിളങ്ങുന്ന കാരണസ്വരൂപിയെകാട്ടുമരപ്പന്തിയിൽ നാരകമാണെൻ പ്രിയൻ നാട്ടിലെങ്ങുമൊളി വീശും ശാരോൻ ലില്ലിപ്പുഷ്പവുംനായകനുമായവൻ സ്നേഹിതനും താതനും മായമറ്റ മാതാവുമെൻ മാന്യ ഗുരുഭൂതനുംശീതമതിലുഷ്ണവും ചൂടിലെൻ തണുപ്പതും ദീന ശയ്യയിലെനിക്കു ദിവ്യമാമൗഷധവും ജീവനേകുമപ്പവും ദിവ്യപാന വസ്തുവും പ്രേമഗീതവും മധുര വാദ്യവും സമ്പാദ്യവുംനാശമില്ലാദ്രവ്യവും പേശലമാം […]

Read More 

വാഴ്ത്തുമെന്നും പരമേശനെ അവന്‍റെ

വാഴ്ത്തുമെന്നും പരമേശനെ അവന്‍റെ സ്തുതി പാർക്കുമെന്നും എന്‍റെ നാവിന്മേൽ പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ സന്തതം ഞാൻ സ്വൈരമടഞ്ഞും കാന്തനാമാവന്‍റെ ചൊല്ലിൽ ശാന്തമാം മൊഴി തിരഞ്ഞും സ്വാന്തമാവിയാൽ നിറഞ്ഞും തൻതിരുനാമ-മറിഞ്ഞും;-പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ നൽകുകില്ലായതിലില്ല ഞാൻ വിശ്രമിപ്പാൻ തക്കതൊന്നും വിശ്വസിപ്പാൻ തക്കവണ്ണം നിശ്വസിക്കപ്പെട്ട സത്യം ആശ്വസിപ്പിക്കുന്നു നിത്യം;-തങ്കലേക്കു നോക്കിയോർകളെ വിടാതവന്‍റെ തങ്കമുഖം ശോഭയേകുന്നു ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു;-ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ […]

Read More 

വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വ

വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവുംകീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ്വാഴ്ത്തുന്നേ എൻ യേശുരാജനെഎൻ പാപം പേറി വൻക്രൂശിലേറിഎൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ;എന്നെ വീണ്ടെടുത്ത സ്നേഹദീപമെ-ദൈവ സ്നേഹദീപമെസ്വന്തമാക്കിയ നിൻ സ്നേഹമോർത്തു ഞാൻ പാടും ജീവനാളെല്ലാം;-സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയുംനിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും;നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവുംവീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും നന്ദിയായ്;-മരുവാസമാകവെ ആശ്വാസമേതുമേകാണാതുഴന്നു ഞാൻ പാരം തളർന്നിതാ;കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ്കർത്തനേശുവിൻ സഖിത്വമുള്ള ഞാൻഎന്തു പാരിൽ ക്ഷീണിപ്പാൻ;-എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻകൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ;എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ […]

Read More 

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെവാനവും ഭൂമിയും ചമച്ചവനെ മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് (2)യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയംയേശു നാഥാ നീ എൻ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേസ്തുതിക്കുന്നു ഞാൻ മഹോന്നതനെ സ്തുത്യo തൻ നാഥന്‍റെ കരവിരുത് മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് (2)കീർത്തിക്കും ഞാൻ എന്നേശു പര കർത്തനു തുല്യനായി ആരുമില്ല മഹിമയിൻ പ്രഭു താൻ […]

Read More 

വാഴ്ത്തുന്നു ഞാനെന്നും പരനേ

വാഴ്ത്തുന്നു ഞാനെന്നും പരനേഎനിക്കേറ്റം പ്രിയമായ നാഥനേ(2)എനിക്കായി കാൽവറി മലയിൽ മരിച്ചവൻഎനിക്കായി തന്നുയിർ ജീവനെ തന്നവൻ(2)അനുദിനം ഭാരങ്ങൾ വഹിക്കുന്ന നാഥൻഅനവധി നന്മയാൽ നടത്തുന്നവൻഅനുഗ്രഹത്തോടെന്നും കാത്തുകൊൾവാൻഅതിശയമായേശു കൂടെയുണ്ട് (2)എനിക്കൊരു ക്ലേശവും ഏശിയാതെന്നുംഎന്നെ നടത്തുന്ന യേശുനാഥാഎനിക്കെന്‍റെ ജീവിതം ധന്യമായ് തീരുവാൻഎന്നെന്നും എൻ കൂടെയുള്ള നാഥാഞാനെന്നും പാടി പുകഴ്ത്തീടുമേഞാനെന്നും വാഴ്ത്തി സ്തുതിച്ചീടുമേഎന്നെന്നും എൻമനം നന്ദിയോടെആമോദത്താലെന്നുമാനന്ദിക്കും

Read More 

വാഴ്ത്തിടും സതതം പ്രീയാ തവ നിത്യം

വാഴ്ത്തിടും സതതം പ്രീയാ തവനിത്യം പാടും കീർത്തനം ഞാൻചേർത്തതിനാലെന്നെ തിരുമാർവ്വിൽ കാത്തതിനാലെന്നെ വഴുതാതെഎടുത്തോ നീ എന്നെ നിനക്കായികൊടുത്തോ നീ എന്നെ എനിക്കായി…വല്ലഭാ കൃപാസാഗരാ തവനിത്യം പാടും കീർത്തനം ഞാൻഎല്ലാക്കുറവും തീർത്തല്ലോ- തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോഅല്ലലഖിലവും അകറ്റിയല്ലോ-അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്..ആശ്രിതർക്കഭയം വിഭോ- തവ നിത്യം പാടും കീർത്തനം ഞാൻ മന്നവാ തിരുവായ് മൊഴിപോൽ- അടിയാരിൽ കൃപ ചെയ്തല്ലോമന്നാ നീ തുണ ഈ എനിക്ക്- ഇന്നും എന്നും അവസാനം വരെ;- വാഴ്..ചെയ്തു നീ പരിപാലനം തവ- നിത്യം പാടും കീർത്തനം […]

Read More 

വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേ

വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമംസ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾസ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനുആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾമനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻഇടവരുത്തരുതേ എന്നാശ്രിതവത്സലാകാക്കണേ നിന്‍റെ പാതയിൽഎന്‍റെ ജീവിതകാലമെല്ലാം;-അനുകൂലമായ് എനിക്കാരും ഈ ഉലകിൽഅടുത്തും എന്നകലെയും യേശുവേ നീ തന്നെചാരും നിന്‍റെ മാർവ്വിൽഎന്‍റെ ജീവിതകാലമെല്ലാം;-പ്രതികൂലനടുവിൽ അനുദിനമരികിൽമനശ്ശാന്തി അരുളും പരമരക്ഷകനെവാഴ്ത്തും നിന്നെ പാടുംഎന്‍റെ ജീവിതകാലമെല്ലാം;-

Read More 

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തി

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻഎൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻമാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനേഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻവേഷത്തിൽ മനുഷ്യനായി കാണപ്പെട്ടോനെമനുഷ്യജന്മം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻപാതകർക്കായ് നീതിവഴി ഓതിത്തന്നോനെപാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻഗതസമനെ ശിഷ്യരുമായി പ്രാർത്ഥിച്ചവനെരക്തവും വിയർത്തവനെ വാഴ്ത്തിടുന്നു ഞാൻകുരിശെടുത്തു മലമുക ളിൽ നടന്നുപോയോനെതൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻകുരിശിലിരുമ്പാണികളാൽ തറയ്ക്കപ്പെട്ടോനെഏഴു മൊഴി ചൊന്നവനെ വാഴ്ത്തിടുന്നു ഞാൻകുരിശിലേറി മരിച്ചുയിർത്തു സ്വർഗ്ഗേപോയോനെനിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാൻദൂതരുമായ് മേഘവാഹനെ വരുന്നവനെവേഗം നിന്നെകാണ്മതിനായ് കാത്തിടുന്നു ഞാൻഎന്നു മേഘേ വന്നുകാണും […]

Read More 

വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീ

വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേകരുണയും കൃപയും നിറഞ്ഞവനാംയേശുവേ വാഴ്ത്തീടുകനാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞ ചേറ്റിൽ നിന്നുംഎന്നെ കരകയറ്റി എന്നെ വീണ്ടെടുത്തുഎന്‍റെ ഗമനത്തെ സ്ഥിരമാക്കി;- വാഴ്ത്തീടുക… ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്ഒരുക്കും നന്മകളെകണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ലഒരു ഹൃദയമതറിയുന്നില്ല;- വാഴ്ത്തീടുക…

Read More