വാനദൂതർ ലോകാന്ത്യത്തിൽ കാഹള
വാനദൂതർ ലോകാന്ത്യത്തിൽ കാഹളമൂതുമ്പോൾയേശുനാഥൻ മേഘത്തേരിൽ ലോകെവന്നീടുംഇരുളിൽ വാഴ്ചകൾ അകലുകയാം നൽമോഹനനാളതിൽസർവ്വലോകരാജാവായ് ശ്രീയേശു വന്നീടും(2)തേജോരൂപം പാപവിലയ്ക്കായ് ഏകിയല്ലോ നീഹീന നരർക്കായ് നിൻ തിരുരക്തം ചിന്തിയല്ലോ നീശോകഭാര നിഴലുകളാകെ നീങ്ങിടുമാ നാളിൽപാരിടമാകെ വിലസിടുമേ നിൻ സ്നേഹവീചികൾ(2)ഉയിർ നാഥൻ തേജസ്സിങ്കൽ വാണിടുമാ നാൾആനന്ദത്തിൻ ഗാനങ്ങൾ ഹാ പൊങ്ങും പാരിതിൽനിത്യജീവൻ ഏകിടുന്ന ശോഭിത പ്രഭാതേകേട്ടിടുമേ ദൂതർ പാടും സ്നേഹ ഗീതികൾ(2)സ്വർഗ്ഗേനാമും എത്തുവതിനായ് മുൻനയിക്കുകഎന്നുമേ നീ മിന്നിടുക പാരിൻ ദീപമായ്ലോകത്തിന്‍റെ മായകളാകെ മാഞ്ഞീടുമ്പോൾ നാഥാമങ്ങീടാതെ നിൽക്കുകയായ് നീ സ്നേഹ താരമായ്(2)
Read Moreവാന ലോകത്തെഴുന്ന ള്ളിനാൻ
പല്ലവിവാന ലോകത്തെഴുന്നെള്ളിനാൽ ശ്രീയേശു നാഥൻവാന ലോകത്തെഴുന്നെള്ളിനാൻ…അനുപല്ലവിവാനലോകത്തെഴുന്നെള്ളിനാ – നൊലിവുമലയിൽ നി-ന്നാനന മുയർത്തി – ശിഷ്യർ വാനിൽ നോക്കി നിന്നിടവേ – വാനചരണങ്ങൾവിണ്ണുലകത്തിൽ നിന്നിറങ്ങി മനുജാതനായിവന്നു മാ-ഗുരുവായ് വിളങ്ങിചൊന്നു ശിഷ്യരോടുപദേശം – നന്മ ചെയ്തുനടന്നറിയിച്ചു സുവിശേഷം…മന്നിടത്തുള്ളോർക്കു ചോര ചിന്നി മരിച്ചു മരണം-വെന്നുയിർത്തു നാൽപ്പതാം നാ-ളിന്നിലംവിട്ടജയമായ്;- വാന…മൽക്കിസദേക്കിന്‍റെ ക്രമത്തിൽ – പുരോഹിതവേലയ്ക്കു തന്‍റെ സ്വന്ത രക്തത്തെ…തൃക്കരത്തങ്ക ത്തളികയിൽ ഏന്തിയതിങ്കൽമുക്കിയ വിരലുള്ളവനായ്…ഇക്കുല പാപ മൊക്കെയ്ക്കും തക്ക പരിഹാരം ചെയ്വാൻസ്വർഗ്ഗമാം വിശുദ്ധസ്ഥലം നോക്കി മഹാ പുരോഹിതൻ;- വാന…തന്നിൽ വിശ്വസിക്കുന്നോർക്കായി-ട്ടഴിവില്ലാത്തമന്ദിര മൊരുക്കുവാനായി…എന്നു മവരോ ടിരിപ്പാനായ് […]
Read Moreവാനം തന്നുടെ സിംഹാസനമാം ഭൂമിയോ
വാനം തന്നുടെ സിംഹാസനമാം ഭൂമിയോ പാദപീഠവുമാം ഇത്രമഹത്ത്വമെഴുന്നൊരു ദൈവം വന്നോ മന്നിൽ താണവനായ് അവൻ തീർന്നോ ഹീന മാനവനായ് പാപത്തിൻ വഴിയിൽ നാശത്തിൻകുഴി വീണവനാമെന്നെ തേടിവരാൻ കൈയ് താങ്ങിയെടുക്കായിൽ നവനേ തുനിഞ്ഞുള്ളൂ എന്നേശു കാണാതെപോയാരാടിനെത്തേടി വന്ന നല്ലിടയനവൻ കണ്ടുപിടിച്ചു തോളിലെടുത്തു വീടു വന്നിടുവോളംഎന്നേശു കുരുടനു കണ്ണും ചെകിടനും കാതും മുടന്തനു കാലുമവൻ വഴിയറിയാതെ വലയുന്നവനു വഴിയും ജീവനുമാം എന്നേശു എന്തൊരു താഴ്മയെന്തൊരു ത്യാഗം! എന്തൊരു സ്നേഹമിതോ! ചിന്തിച്ചിടുകിൽ സിന്ധുസമാനമന്തമില്ലതിരുമില്ലഎന്നേശു
Read Moreവാനമേഘത്തിൽ വേഗം വന്നിടും
വാനമേഘത്തിൽ വേഗം വന്നിടും പ്രാണനാഥനെ കാണുവാൻ ഉള്ളം വെമ്പുന്നേ ആശയേറുന്നേ കാന്താ വേഗം വന്നിടണേയുദ്ധഭീതികൾ എങ്ങും കേൾക്കുന്നേ ക്ഷാമം വ്യാധി പടർന്നിടുന്നേ ആശയില്ലാതെ പരിഭ്രാന്തരായ് ലോക ജാതികൾ കേഴുന്നേഅത്തിപോലുള്ള വൃക്ഷങ്ങൾ പൂത്തു അന്ത്യനാളുകൾ അടുത്തു ആത്മനാഥനെ എതിരേൽക്കുവാൻ ആശയോടെ ഒരുങ്ങിടാം നാംകർത്തൃകാഹളം കാതിൽ കേൾക്കാറായ് കർത്തനേശു വരാൻ കാലമായി കാലാകാലമായ് മരിച്ചോരെല്ലാം ക്രിസ്തുവിൽ ഉയർത്തിടാറായിസത്യസഭയെ ഉണർന്നിടുക വാനമേഘേ പറന്നീടുവാൻ ആണിപ്പാടേറ്റ നാഥന്‍റെ കരം കണ്ണുനീരെല്ലാം തുടയ്ക്കും
Read Moreവാനമേഘേ സ്വർഗ്ഗീയ ദൂതരുമായി
വാനമേഘേ സ്വർഗ്ഗീയ ദൂതരുമായികോടാനുകോടി രഥങ്ങളുമായിഎന്‍റെ യേശു വന്നിടും പേർവിളിച്ചിടുംതൻ വിശുദ്ധരെ ചേർത്തണച്ചിടുംഞാൻ കലങ്ങിലിനി പാരിൽ പതറിലിന്നിനിയേശുവെൻ കൂടെയുണ്ട്ഞാൻ സ്തുതിച്ചിടുമേ ആർത്തു പാടിടുമേയേശുവെൻ രക്ഷകനാം(2);-വാന…ദൈവകൃപ തരിക ആ വൻകൃപതായേശുവേ അടിയനിതാആത്മശക്തി പകരൂ എന്നിൽ ശക്തി നിറയ്ക്കുയേശുവേ അടിയനിതാ(2);-വാന…യാഗപീഠത്തോടെ എന്നെ ചേർത്തു ബന്ധിക്കുയേശുവേ അടിയനിതാഎന്‍റെ അശുദ്ധി നീക്കിടും എന്നെ ശുദ്ധമാക്കിടുയേശുവേ അടിയനിതാ(2);-വാന…
Read Moreവാനമേഘേ വിശുദ്ധരെ ചേർത്തിടുവാ
വാനമേഘെ വിശുദ്ധരെ ചേർത്തിടുവാനായ്മണവാളൻ വെളിപ്പെടുമേസങ്കേതമായവൻ കോട്ടയായവൻനിന്നിൽ മാത്രം ചാരിടുന്നു ഞാൻദൂതർ കാഹളങ്ങൾ മീട്ടിടുന്നേരംപ്രീയനോടൊത്തു ഞാനും ചേരുമേഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെപ്രീയനോടൊത്തു ഞാനും പാടുമേകർത്തൻ വചനങ്ങൾ നിറവേറുന്നേഎൻ ഹൃത്തടങ്ങൾ ആനന്ദിക്കുന്നേകഷ്ടതകൾ നിറഞ്ഞ ഈ ഭൂമിയിൽ നിന്നുംസ്വർഗ്ഗ രാജ്യേ ചേർന്നീടുമേ ഞാൻ;-പാപഭാരം കർത്തൻ ക്രൂശിലേറ്റതാൽഭാഗ്യവാനായി എന്നും വസിപ്പാൻനവസന്തോഷം എന്നുള്ളിൽ തന്നതാംപുതുഗീതം പാടിടുമേ ഞാൻ;-
Read Moreഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദ
ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേഉർവ്വിതന്നിൽ ഭക്തന്മാർക്കുള്ളാശയിൻ പ്രദീപമേക്രിസ്തുരാജൻ മൃത്യുവെ ജയിച്ചുയർത്ത സുദിനമേസത്യമീ സുവാർത്ത ഭൂവിലെവിടെയും സുവിദിതമെമർത്യനീ പ്രത്യാശ തന്ന പ്രാരംഭ പ്രഭാതമേപാടും ഞാൻ സംഗീതമേ;-ശത്രുവിന്‍റെ ശക്തിയെ തകർത്തെറിഞ്ഞ ദിവസമേമൃതുവിൻ ബലത്തിനും വിരാമമിട്ട നിമിഷമേവിജയഭേരി വിശ്വമെങ്ങും വിണ്ണിലും മുഴങ്ങിയേവൃതരിൻ ഭീതി നീങ്ങിയേ;-എന്തുമർമ്മം നാമെല്ലാരും നിദ്രകൊള്ളുകില്ലിഹേഅന്ത്യകാഹളം ധ്വനിയ്ക്കു മധിപനേശുവരവതിൽമരണനിദ്ര ചെയ്യും ശുദ്ധരുയിക്കുമക്ഷ-യരായ്തീരും നാം മരുരുപമായ്;-ഈ ദ്രവത്വമായതദ്രവത്വമായി മാറുമേഇന്നു മർത്യമായതന്നു മർത്യതേജസ്സേറുമേമരണം നീങ്ങി വിരവിലങ്ങു വിജയമായി മാറുമേവചനവും നിറവേറുമേ;-അല്പകാലം മൃത്യു നമ്മെ മണ്ണിലാഴ്ത്തി വയ്ക്കിലുംമർത്യ ജീവിതത്തിനന്ത്യം അവിടെ അല്ലൊരിക്കലുംനിത്യമാം എൻ പ്രാണനെ […]
Read Moreഉയർപ്പിൻ ശക്തി ലഭിച്ചവർ നാം
ഉയർപ്പിൻ ശക്തി ലഭിച്ചവർ നാംലോകത്തെ ജയിച്ചവൻ നമ്മോടുണ്ട്ശത്രുക്കൾ മുൻപേ മേശ ഒരുക്കംയേശു മാറാത്തവൻ (2)ഹാല്ലേലുയ്യാ രക്തം ജയം (3)എന്‍റെ യേശു ജീവിക്കുന്നു (2)കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാംകൊയ്ത്തിന്‍റെ യജമാനൻ നമ്മോടുണ്ട്ഉന്നത വിളിയാൽ വിളിച്ചു നമ്മെസുവിശേഷം ഘോഷിക്കുവാൻ (2);-കുരുടർ കാണും മുടന്തർ നടക്കുംരക്ഷകൻ യേശു നമ്മോടുണ്ട്രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയുംയേശുവിൻ നാമത്തിനാൽ (2)ഉണരുക സഭയെ പണിയുക സഭയെവിശ്വസ്തൻ യേശു നമ്മോടുണ്ട്വാക്കു പറഞ്ഞവൻ മാറുകില്ലയേശുവെന്നും കർത്താവത്രെ (2)കണ്ണീരു തുടയ്ക്കും മരണവും നീങ്ങുംമണവാളൻ യേശു വീണ്ടും വരുംഇനി ജീവിച്ചാൽ ക്രിസ്തു, മരണമോ […]
Read Moreഉയർത്തീടും ഞാൻ എന്‍റെ കൺകൾ
ഉയർത്തീടും ഞാൻ എന്‍റെ കൺകൾ തുണയരുളും വൻ പർവ്വതമേ(2)എന്നാശ്രയം എന്‍റെ കോട്ടയുംനീ എന്‍റെ സങ്കേതമേ(2)ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ യേശുവിന് ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ രാജാവിന് ജീവന്‍റെ ഉറവിടം യേശുവേജീവനെ നൽകിയ സ്നേഹമേ(2)എന്‍റെ ജീവനും എന്‍റെ പാറയും നീ എന്‍റെ ആരാധ്യനും (2);- ഹല്ലേലു…പാപത്തെ തകർത്തവൻ യേശുവേ പാപിയെ സ്നേഹിച്ച സ്നേഹമേ (2)എൻ രക്ഷയും എന്‍റെ ആശയും നീ എന്‍റെ സ്നേഹിതനും(2);- ഹല്ലേലു…
Read Moreഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ
ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ – ജയിച്ചെഴുന്നേറ്റുഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ സ്വന്തമായ്ത്തീർന്നുകല്ലറ തുറന്നീടവേ രാജസേവകർ ഭയന്നീടവേവല്ലഭനേശു ഉയിർത്തെഴുന്നേറ്റുസ്വർഗ്ഗപിതാവിൻ മഹിമയിതേ;- ഉയിർ…മരിച്ചവരുടെ ഇടയിൽ ജീവനാഥനെ തേടുകയോനീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു നിത്യമാം ജീവനെ നൽകിടുവാൻ;- ഉയിർ…മരണമേ വിഷമെവിടെ? പാതാളമേ ജയമെവിടെ?മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റുപാതാള വൈരിയെ ജയിച്ചവനായ്;- ഉയിർ…ആത്മാവിൽ ഇന്നുമെന്നും ഹാ നമ്മെയും ഉയിർപ്പിച്ചവൻആത്മാവിൻ വാഗ്ദത്തം നമുക്കവൻ തന്നുഹല്ലേലുയ്യാ സ്തുതി പാടിടുവോം;- ഉയിർ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പോകല്ലെ കടന്നെന്നെ നീ പ്രീയ
- എന്തുള്ളൂ ഞാൻ എന്നേശുവേ
- എന്‍റെ നവിൽ പുതു പാട്ട്
- ദൈവം ചെയ്ത നന്മകളെ മറക്കാൻ
- കർത്താവിൻ കരുത്തുള്ള ഭുജം

