Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

വാ വാ യേശുനാഥാ വാ വാ സ്നേഹ

വാ വാ യേശുനാഥാ വാ വാ സ്നേഹനാഥാഹാ എൻ ഹൃദയം തേടിടും സ്നേഹമേ നീവാ വാ യേശുനാഥാനീ എൻ പ്രാണനാഥൻ നീ എൻ സ്നേഹനാഥൻനിന്നെലെല്ലാമെൻ ജീവനും സ്നേഹവുമേവാ വാ യേശുനാഥാപാരിലില്ലിതുപോൽ വാനിലില്ലിതിപോൽനീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചിടാവാ വാ യേശുനാഥാപൂക്കൾക്കില്ലാ പ്രഭ, തേൻ മധുരമല്ലനീ വരുമ്പോഴെൻ ആനന്ദം വർണ്യമല്ലവാ വാ യേശുനാഥാവേണ്ട പോകരുതേ, നാഥാ നിൽക്കണമേതീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപംവാ വാ യേശുനാഥാആധി ചേരുകിലും വ്യധി നോവുകിലുംനീയരികിൽ എന്നാലെനിക്കാശ്വാസമേവാ വാ യേശുനാഥാ

Read More 

വചനം ദൈവ വചനം അതു

വചനം ദൈവ വചനം അതുജഡമായ് കൃപ നിറഞ്ഞുജനനം ഭൂവിൽ നടന്നു സത്യംഅതു താൻ ക്രിസ്തൻ ജനനംവചനം ദൈവ സുതനാണെന്ന്ഗ്രഹിപ്പാനുള്ളം തുറന്നാൽഇരിക്കും നമ്മൾ പഠിക്കുംഉള്ളം നിറയ്ക്കും ദൈവ വചനംവചനം കൊണ്ട് വിത നമ്മളിൽനടന്നിട്ടാത്മ മഴയുംപൊഴിഞ്ഞാൽ മനം കുളിർക്കുംമലരണിയും മണം പരത്തുംവചനം ഉള്ളിൽ നിറഞ്ഞാൽഅതു കവിയും പുറത്തൊഴുകുംപലരും വന്നു കുടിക്കും ദാഹംശമിക്കും സ്തുതി മുഴക്കും

Read More 

ഉഷകാലം നാം എഴുന്നേൽക്കുക പരനേ

ഉഷഃകാലം നാം എഴുന്നേൽക്കുകപരനേശുവെ സ്തുതിപ്പാൻഉഷഃകാലം എന്താനന്ദംനമ്മൾ പ്രിയനോടടുത്തിടുകിൽഇതുപോലൊരു പ്രഭാതംനമുക്കടുത്തിടുന്നു മനമേഹായെന്താനന്ദം നമ്മൾ പ്രിയനാ-ശോഭ സൂര്യനായ് വരുന്നാൾനന്ദിയാലുള്ളം തുടിച്ചിടുന്നുതള്ളയാമേശു കാരുണ്യംഓരോന്നോരോന്നായ് ധ്യാനിപ്പാനിതുനല്ല സന്ദർഭമാകുന്നുഇന്നലെ ഭൂവിൽ പാർത്തിരുന്നവ-രെത്ര പേർ ലോകം വിട്ടുപോയ്എന്നാലോ നമുക്കൊരു നാൾകൂടെപ്രിയനെ പാടി സ്തുതിക്കാംനഗ്നനായി ഞാൻ ലോകത്തിൽ വന്നുനഗ്നനായ്ത്തന്നെ പോകുമെ ലോകത്തിലെനിക്കില്ല യാതൊന്നുംഎന്‍റെ കൂടന്നു പോരുവാൻഹാ! എൻപ്രിയന്‍റെ പ്രേമത്തെ-യോർത്തിട്ടാനന്ദം, പരമാനന്ദംഹാ! എൻപ്രിയനാ പുതുവാന-ഭൂദാനം ചെയ്‌വതെന്താനന്ദംമരുവിൽ നിന്നു പ്രിയന്മേൽ ചാരിവരുന്നോരിവളാരുപോൽവനത്തിൽകൂടെ പോകുന്നേ ഞാനുംസ്വന്തരാജ്യത്തിൽ ചെല്ലുവാൻകൊടുങ്കാറ്റുണ്ടീ വനദേശത്തെൻപ്രിയനേ എന്നെ വിടല്ലേ കൊതിയോടു ഞാൻ വരുന്നേ-യെന്‍റെ സങ്കടമങ്ങു തീർക്കണേ

Read More 

വചനം തിരുവചനം നമ്മിൽ വളരട്ടെ

വചനം തിരുവചനംനമ്മിൽ വളരട്ടെകൃപകൾ തിരുകൃപകൾനമ്മിൽ ചൊരിയട്ടെവചനമാം പാൽ കുടിച്ചുവളരേണംശിശുവേപ്പോൽ നമ്മളാകേണംനമ്മിലെ ആത്മാവിനെയുണർത്തേണംക്രിസ്തുയേശുവിൽ നമ്മൾ വളരേണംക്രിസ്തുവെപ്പോലെയാകേണംക്രിസ്തുവാണെന്നുടെ മാതൃക;- വചനം…ക്രിസ്തുവാണെല്ലോ നമ്മുടെ ലക്ഷ്യംയേശുവാണെല്ലോ നമ്മുടെ കർത്തൻയേശുനാഥൻ നമ്മുടെ രക്ഷയേശു തന്നെ പാപമോചകൻപാപികളെ നമ്മൾ നേടേണംനിത്യത നമ്മുടെ ലക്ഷ്യം;- വചനം…

Read More 

ഉറ്റവരും ഉടയവരും കൈ വെടിയും

ഉറ്റവരും ഉടയവരും കൈ വെടിയും നേരംദുഃഖ ഭാരം താങ്ങീടാനായ് ആത്മ നാഥനെത്തുംപുത്രനായ നിന്നെയൊന്നു മാറിലൊന്നു ചേര്‍ക്കാന്‍എത്ര കാലമായി നിന്നെ കാത്തിരിപ്പു നാഥന്‍യേശു നല്ലവന്‍ ഈ ലോക രക്ഷകന്‍നീ മാത്രമാണു പാരിലിന്നു ഏക ആശ്രയംകാല ദൈര്‍ഘ്യമേറെയില്ല നാഥനെത്തുവാന്‍കാത്തിരുന്നിടേണമിന്നു ആത്മനാഥനായ്സ്വര്‍ഗ്ഗരാജ്യ സീമകളിൽ ഒത്തു ചേരുവാന്‍കാഹള ധ്വനി മുഴങ്ങും നേരമായിടാംരോഗ സൗഖ്യമേകി ആത്മശാന്തിയേകിടുംശോകമൊക്കയും അകറ്റി മോദമേകീടുംജീവിത വിജയ ലക്ഷ്യ സീമ താണ്ടുവാന്‍ചിറകടിച്ചുയര്‍ന്നീടുക വചന വീഥിയിൽ

Read More 

വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം

വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാംഎങ്ങു ഞാൻ പോകുന്നെന്നറിയാതെതൻവിളി കേട്ടു പോകുന്നു ഞാൻഇങ്ങിനിയേതു ഖേദം വന്നാലുംപിന്തിരികില്ല പോകുന്നു ഞാൻ;-വിട്ടു ഞാൻ പോന്ന-തൊന്നുമേയോർത്തി-ന്നൊട്ടും മടങ്ങിപ്പോകയില്ലഉത്തമമായ നിത്യനിക്ഷേപ-മുന്നത നാട്ടിലുണ്ടെനിക്കായ്;-പാപത്തിന്നിമ്പഭോഗം വേണ്ടാഞാൻപാടുപെടാമെന്നേശുവിന്നായ് മിസ്രയിം സമ്പത്തേതിലുമെന്‍റെക്രിസ്തുവിൻ നിന്ദയെത്ര നന്നാം;-ഒന്നിലുമേ മനം തളരാതീ-മന്നിൽ ഞാൻ യാത്ര ചെയ്തിടുന്നുഅന്നന്നു വേണ്ടും മന്നയുണ്ടെന്നുംഅന്തികത്തിൽ എൻനാഥനുണ്ട്;-ചെങ്കടൽ യോർദ്ദാൻ വറ്റിപ്പോമെല്ലാംവൻയെരിഹോ മതിൽ തകരും വിശ്വാസയാത്രയെ വിലക്കാൻഈ വിശ്വത്തിലൊന്നും ശക്തമല്ല;-കണ്ണുനീർ തോരും നിന്ദകൾ തീരുംവിണ്ണിലെൻ വീട്ടിൽ ചെന്നുചേരുംഎണ്ണിക്കൂടാത്ത ശുദ്ധരൊത്തേശുസന്നിധിയിൽ ഞാൻ വാഴമെന്നും;-

Read More 

ഉത്തരവാദിത്തം ഏല്ക്കുക സോദരി

ഉത്തരവാദിത്തം ഏൽക്കുക സോദരിമാരേഉത്തമ സ്ത്രീകളെ കാണുക വേദഗ്രന്ഥത്തിൽഭക്തിയുള്ള സ്ത്രീരത്നങ്ങൾ എത്രയോസേവനം ചെയ്തു(2)ശ്രേഷ്ഠരാം മഹാന്മാർക്കു പിന്നിൽസഖിയായ് ഓരോ ഉത്തമ സ്ത്രീകളെ കാണാംവേദഗ്രന്ഥത്തിൽ ഉത്തമ സ്ത്രീകളെ കാണുകകന്യക മറിയം, മഗ്ദല മറിയം, ഫേബ, പ്രിസ്കില്ല, സുന്തുകമർത്ത, മറിയ, ശലോമ, യോഹന്ന, ലുദിയഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽഉത്തമ സ്ത്രീകളെ കാണുക-ഉത്തരവാദിത്തംസാറ, റാഹേൽ, എസ്തേർ, ഹന്ന, രൂത്ത്, നവോമി, ലേയഹാഗാർ, റിബെക്ക, സിപ്പോറ, ശൂലേമി, മിര്യാംഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽഒത്തൊരുമിച്ചുള്ള വേല ഏറ്റവും മികച്ച വേലകർത്താവിൻ മഹത്വ വേലയിൽ സഹകരിച്ച്നമുക്കുള്ള പങ്ക് വഹിക്കാം

Read More 

വാഗ്ദത്തം ചെയ്തവൻ മാറുകില്ല

വാഗ്ദത്തം ചെയ്തവൻ മാറുകില്ലവാക്ക് പറഞ്ഞവൻ മാറുകില്ല(2)ആകാശം ഭൂമിയിവ മാറീടിലുംനിൻ വചനങ്ങൾക്ക് മാറ്റമില്ല(2)ആരാധ്യനെ പരനാരാധ്യനെ ആരിലും ഉന്നതൻ ആയവനെ(2)വഴിയും സത്യവും ആയവനെ അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും(2)രോഗം പ്രയാസങ്ങൾ വന്നീടിലുംപ്രതികൂല കാറ്റെന്മേൽ അടിച്ചീടിലും(2)മരണത്തെ ജയിച്ചവൻ യേശുവുണ്ട്കർത്തനാം യേശുവെൻ അരികിലുണ്ട്(2);- ആരാധ്യനെ…കർത്തൻ തൻ വരവ് സമീപമായ്കാലങ്ങളധികം ഏറെയില്ല(2)പ്രത്യാശ പുരുഷനെ കണ്ടീടുവാൻകാന്തയാം സഭയെ നീ ഒരുങ്ങീടുക(2);- ആരാധ്യനെ…

Read More 

ഉറ്റ സ്നേഹിതൻ യേശു

ഉറ്റ സ്നേഹിതൻ യേശുഎൻ ഉത്തമ വഴികാട്ടിയും (2)പരിപാലിക്കും എന്നെ കണ്മണി പോലെആ സ്നേഹിതൻ ചാരെ നീ വാ (2)യേശുവിനാൽ ഞാൻ ജയാളിഭയമോ അത് ലേശമെനിക്കില്ല (2)യേശുവിനാൽ ഞാൻ സുരക്ഷിതൻഒരുനാളും പിൻതിരികയില്ല (2)ഈ താതൻ സന്നിധേ അണഞ്ഞീടുന്നോർക്കായ്എല്ലാം നന്നായി കരുതുന്നുജ്ഞാനം ബലം ധനം നല്ലൊരു ഭാവിയുംഎല്ലാമെൻ യേശു തരുന്നു (2) യേശുവിനാൽഈ ലോകം നല്കാത്ത സ്നേഹമെൻ താതൻക്രൂശിൽ എനിക്കായ് നല്കിഈ പാപിയാമെന്നെ പുത്രനാക്കീടാൻനിൻ നിണമെനിക്കായ് ചീന്തി(2) യേശുവിനാൽ

Read More 

വാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽ

വാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽആരും അടയ്ക്കുകില്ലാവാക്കു മാറാത്തവൻ വഴികൾ അടച്ചാൽആരും തുറക്കുകില്ലാശത്രുവിൻ മുൻപിലും മേശ ഒരുക്കിഎന്നെ പോറ്റുന്നവൻക്ഷീണം ഭവിക്കാതെ എല്ലാം സഹിച്ചീടാൻനാഥാ കൃപയേകണേഎൻ കണ്ണീർ തൂകിയ നാളുകൾ ഓർക്കുമ്പോൾനാഥാ നിന്‍റെ കൃപാമാറോടു ചേർത്തന്നെ ആശ്വസിപ്പിച്ചത്നാഥാ നിൻ കരുണാശത്രുവിൻ കോട്ട തകർത്തീടുമെ എന്‍റെരക്ഷകൻ യേശുനാഥൻഎന്നെ വിടുവിക്കും ജയം വരിക്കും ഞാൻകർത്താവിനെ സ്തുതിക്കും

Read More