Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദ

ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേഉർവ്വിതന്നിൽ ഭക്തന്മാർക്കുള്ളാശയിൻ പ്രദീപമേക്രിസ്തുരാജൻ മൃത്യുവെ ജയിച്ചുയർത്ത സുദിനമേസത്യമീ സുവാർത്ത ഭൂവിലെവിടെയും സുവിദിതമെമർത്യനീ പ്രത്യാശ തന്ന പ്രാരംഭ പ്രഭാതമേപാടും ഞാൻ സംഗീതമേ;-ശത്രുവിന്‍റെ ശക്തിയെ തകർത്തെറിഞ്ഞ ദിവസമേമൃതുവിൻ ബലത്തിനും വിരാമമിട്ട നിമിഷമേവിജയഭേരി വിശ്വമെങ്ങും വിണ്ണിലും മുഴങ്ങിയേവൃതരിൻ ഭീതി നീങ്ങിയേ;-എന്തുമർമ്മം നാമെല്ലാരും നിദ്രകൊള്ളുകില്ലിഹേഅന്ത്യകാഹളം ധ്വനിയ്ക്കു മധിപനേശുവരവതിൽമരണനിദ്ര ചെയ്യും ശുദ്ധരുയിക്കുമക്ഷ-യരായ്തീരും നാം മരുരുപമായ്;-ഈ ദ്രവത്വമായതദ്രവത്വമായി മാറുമേഇന്നു മർത്യമായതന്നു മർത്യതേജസ്സേറുമേമരണം നീങ്ങി വിരവിലങ്ങു വിജയമായി മാറുമേവചനവും നിറവേറുമേ;-അല്പകാലം മൃത്യു നമ്മെ മണ്ണിലാഴ്ത്തി വയ്ക്കിലുംമർത്യ ജീവിതത്തിനന്ത്യം അവിടെ അല്ലൊരിക്കലുംനിത്യമാം എൻ പ്രാണനെ […]

Read More 

ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം

ഉയർപ്പിൻ ശക്തി ലഭിച്ചവർ നാംലോകത്തെ ജയിച്ചവൻ നമ്മോടുണ്ട്ശത്രുക്കൾ മുൻപേ മേശ ഒരുക്കംയേശു മാറാത്തവൻ (2)ഹാല്ലേലുയ്യാ രക്തം ജയം (3)എന്‍റെ യേശു ജീവിക്കുന്നു (2)കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാംകൊയ്ത്തിന്‍റെ യജമാനൻ നമ്മോടുണ്ട്ഉന്നത വിളിയാൽ വിളിച്ചു നമ്മെസുവിശേഷം ഘോഷിക്കുവാൻ (2);-കുരുടർ കാണും മുടന്തർ നടക്കുംരക്ഷകൻ യേശു നമ്മോടുണ്ട്രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയുംയേശുവിൻ നാമത്തിനാൽ (2)ഉണരുക സഭയെ പണിയുക സഭയെവിശ്വസ്തൻ യേശു നമ്മോടുണ്ട്വാക്കു പറഞ്ഞവൻ മാറുകില്ലയേശുവെന്നും കർത്താവത്രെ (2)കണ്ണീരു തുടയ്ക്കും മരണവും നീങ്ങുംമണവാളൻ യേശു വീണ്ടും വരുംഇനി ജീവിച്ചാൽ ക്രിസ്തു, മരണമോ […]

Read More 

ഉയർത്തീടും ഞാൻ എന്‍റെ കൺകൾ

ഉയർത്തീടും ഞാൻ എന്‍റെ കൺകൾ തുണയരുളും വൻ പർവ്വതമേ(2)എന്നാശ്രയം എന്‍റെ കോട്ടയുംനീ എന്‍റെ സങ്കേതമേ(2)ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ യേശുവിന് ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ രാജാവിന് ജീവന്‍റെ ഉറവിടം യേശുവേജീവനെ നൽകിയ സ്നേഹമേ(2)എന്‍റെ ജീവനും എന്‍റെ പാറയും നീ എന്‍റെ ആരാധ്യനും (2);- ഹല്ലേലു…പാപത്തെ തകർത്തവൻ യേശുവേ പാപിയെ സ്നേഹിച്ച സ്നേഹമേ (2)എൻ രക്ഷയും എന്‍റെ ആശയും നീ എന്‍റെ സ്നേഹിതനും(2);- ഹല്ലേലു…

Read More 

ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ

ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ – ജയിച്ചെഴുന്നേറ്റുഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ സ്വന്തമായ്ത്തീർന്നുകല്ലറ തുറന്നീടവേ രാജസേവകർ ഭയന്നീടവേവല്ലഭനേശു ഉയിർത്തെഴുന്നേറ്റുസ്വർഗ്ഗപിതാവിൻ മഹിമയിതേ;- ഉയിർ…മരിച്ചവരുടെ ഇടയിൽ ജീവനാഥനെ തേടുകയോനീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു നിത്യമാം ജീവനെ നൽകിടുവാൻ;- ഉയിർ…മരണമേ വിഷമെവിടെ? പാതാളമേ ജയമെവിടെ?മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റുപാതാള വൈരിയെ ജയിച്ചവനായ്;- ഉയിർ…ആത്മാവിൽ ഇന്നുമെന്നും ഹാ നമ്മെയും ഉയിർപ്പിച്ചവൻആത്മാവിൻ വാഗ്ദത്തം നമുക്കവൻ തന്നുഹല്ലേലുയ്യാ സ്തുതി പാടിടുവോം;- ഉയിർ…

Read More 

ഉയർത്തിടും ഞാൻ എന്‍റെ കൺകൾ

ഉയർത്തിടും ഞാൻ എന്‍റെ കൺകൾതുണയരുളും വൻഗിരിയിൽ എൻസഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടുംശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നുശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നുവാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ ധ്യാനിച്ചിടും നേരമെന്‍റെ മാനസം മോദിച്ചിടുന്നുഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ

Read More 

ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ

ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേഉന്നതനാം യേശുനാമാം ഉയർത്തീടുന്നേ(2)എല്ലാ നാളും കൂടെയുണ്ടെന്നുരച്ചവനേഎല്ലാനാവും തിരുനാമമുയർത്തീടുന്നേഎന്നുമെന്നെ കരുതുന്ന പ്രിയതാതൻഎനിക്കായി സകലവുമൊരുക്കീടുന്നേഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേവല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി…മഹിയിൽ വാഴുന്ന പരമസുതൻമന്നിടത്തിൽ നമുക്കായി ജീവിക്കുന്നുമനുജനായവതരിച്ചേശു പരൻമാനവർക്കായ് തിരുനിണമൊഴുക്കിയല്ലോഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേവല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി…സ്വന്തമായിട്ടൊന്നു-മിഹേയെനിക്കുവേണ്ടസ്വന്തമായി നീ മതിയേ യേശുദേവാസ്വർപുരത്തിൽ വാസം ചെയ്യും പരിശുദ്ധനേസ്വർഗ്ഗവാതിലെനിക്കായും തുറന്നിടണേഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേവല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി…

Read More 

ഉന്നതന്‍റെ മറവിൽ ഉയിർ പാലകന്‍റെ

ഉന്നതന്‍റെ മറവിൽഉയിർപാലകന്‍റെ അരികിൽസർവ്വവല്ലഭന്‍റെ നിഴലിൽ പാർക്കുന്ന സർവ്വവർക്കും അഭയം സിദ്ധിക്കുംതാൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)കൗശലമാം കണിയുംകൊടും മാരിയും വീഴ്ത്തുകില്ലഇരവിൻ ഭയവും പറക്കും അസ്ത്രവുംഇങ്ങും ലേശവും ബാധിക്കില്ല.താൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)

Read More 

ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം

ഉന്നതനു പാടാം സ്തോത്ര ഗീതം പാടാംആത്മാവിൽ നിറഞ്ഞു ആരാധിച്ചീടാം(2)അസാധ്യമായൊന്നും എൻ ദൈവത്തിനില്ലസാധ്യമായ് തീരും ആരാധനയിങ്കൽ(2)നിന്നെ അവനൊരിക്കലും കൈവിടുകില്ലവാക്കുപറഞ്ഞ കർത്തൻ മാറുകില്ല(2)കണ്മണി പോലെ നമ്മെ കരുതുന്നദൈവകുഞ്ഞാടിനെ ആരാധിച്ചീടാം(2);- ഉന്നതനു…കൊടിയതായ് വരുന്നതാം പ്രതികൂലത്തിൽകരങ്ങളിൽ വഹിക്കുന്ന ഉന്നതനവൻ(2)ചതഞ്ഞതാം ഓട ഒടിക്കുകയില്ലപുകയുന്ന തിരിയെ കെടുത്തുകില്ല(2);- ഉന്നതനു…കഷ്ടനഷ്ട ശോധനയിൽ തളർന്നിടല്ലേകഷ്ടമേറ്റ കർത്തൻ നിന്‍റെ കൂടെയുണ്ടെല്ലോ(2)സർവ്വം നന്മയ്ക്കി ഒരുക്കിടും നാഥൻകർത്താവിന്‍റെ സ്നേഹം അറിഞ്ഞവർക്ക്(2);- ഉന്നതനു…മായമായം ഈ ലോകം നീ വെറുത്തീടുകനായകന്‍റെ ദർശനം നീ പ്രാപിക്കുക(2)സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇന്നുംവാഗ്ദത്തം നിവർത്തിക്കും സംശയമില്ല(2);- ഉന്നതനു…

Read More 

ഉണരുക വിരവിൽ സീയോൻ സുതയെ

ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലംമരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ-പടിവാതിലിൽ തളരുകയോഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ്കറുത്തിരുണ്ടെന്നാലും-പ്രിയൻകാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ സ്ത്രീകളിലതി സുന്ദരി;- ഉണ…ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീഖേദിക്കേണ്ട തെല്ലും-മരുഭൂവിൽചാരുവാൻ പ്രിയതമനിൽ തിരു-മാർവ്വിടം നിനക്കില്ലയോ?;-ഉണ…തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം തുവരും നിൻ ചുടുകണ്ണീർ-പ്രിയൻപൊൻകരത്താൽ തഴുകിടും ഭൂവതിൽ-തളർന്ന നിൻ മൃദുദേഹം;- ഉണ…ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾശോഭിക്കും വന്ദിതനായ്-ബഹുതേജോപൂർണ്ണയായ് രാജകുമാരന്-പട്ടമഹർഷിയതായ്;- ഉണ…ഉണരുക സഹജെ ഉയർത്തുക ശിരസ്സേഅടുത്തു വീണ്ടെടുപ്പിൻ നാൾരാജാധിരാജനു രാജ്ഞി നീയാവാൻ-ചില നിമിഷം മാത്രം;- ഉണ…

Read More 

ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും

ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നുംഊനമില്ലാത്ത കുഞ്ഞാടു നീഉൺമയം ഉലകിൻ ഭ്രമംശിഥിലം നിഷ്ഫലം(2)മാറ്റങ്ങളേറുന്ന ലോകത്തിൽമാറ്റമില്ലാത്ത നിൻ വചനംമാറായിൻ മധുരം മാധുര്യമന്നപുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി…ഉൽക്കണ്ഠയേറുന്ന നേരത്തുഉള്ളിൽ ബലം നൽകി പാലിക്കുംഉന്നത ദേവൻ നീതിയിൻ സൂര്യൻഉദിച്ചുയർന്നൊരു സാന്നിധ്യം(2);- ഉന്നതി…സത്യത്തിൻ പാതയിൽ നിൽക്കുവാൻനിത്യവും എൻ കൂടെ വാഴുകഅത്ഭുത മന്ത്രി വീരനാം രാജൻവിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി…

Read More