ഉന്നതനാം യേശുവിങ്കൽ ആശ്രയം
ഉന്നതനാം യേശുവിങ്കൽആശ്രയം വെച്ചീടുകിൽഉയരങ്ങളിൽ വാതിലുകൾതുറന്നീടും അവൻ നിനക്കായ്ജീവന്‍റെ മാർഗ്ഗം ഓതിത്തന്നു-യേശുജീവിതപാത തുറന്നു തന്നുജ്യോതിയായവൻ അവൻ അല്ലയോജാഗരിക്കാം അവനെ നിത്യവും;-അടഞ്ഞ വാതിൽ തുറക്കും നിനക്കായ്സ്വർഗ്ഗീയ വേലകൾ ചെയ്തു തീർക്കാൻചതഞ്ഞ ഓട ഒടിക്കുകയില്ലപുകയുന്ന തിരിയവൻ കെടുത്തുകില്ല;-
Read Moreഉന്നതനാമെൻ ദൈവമേ
ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽഅത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻഎന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേകാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ് കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യംഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ് നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻഅത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ
Read Moreഉന്നതനെ ഉയർന്നവനെ സർവ്വാംഗ
ഉന്നതനെ ഉയർന്നവനെസർവ്വാംഗ സുന്ദരനെ(2)സൂര്യപ്രഭയേക്കാൾ തേജസ്സേറിയോൻഎൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)ദൂതന്മാർ വാഴ്ത്തീടുംവിശുദ്ധന്മാർ വണങ്ങീടുംമഹത്വത്തിൻ പ്രഭുവായവനെ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)ഉറ്റവർ വെറുത്താലുംസ്നേഹിതർ മറന്നാലുംഎന്നെ ഉയർത്തുന്നവൻ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)മഹത്വത്തിൽ ചേർത്തിടുംമാർവ്വോടണച്ചീടുംഎന്നെ സ്നേഹിച്ചവൻ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)
Read Moreഉന്നതന്‍റെ മറവിൽ ഉയിർ പാലകന്‍റെ
ഉന്നതന്‍റെ മറവിൽഉയിർപാലകന്‍റെ അരികിൽസർവ്വവല്ലഭന്‍റെ നിഴലിൽ പാർക്കുന്ന സർവ്വവർക്കും അഭയം സിദ്ധിക്കുംതാൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)കൗശലമാം കണിയുംകൊടും മാരിയും വീഴ്ത്തുകില്ലഇരവിൻ ഭയവും പറക്കും അസ്ത്രവുംഇങ്ങും ലേശവും ബാധിക്കില്ല.താൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)
Read Moreഉന്നതനു പാടാം സ്തോത്ര ഗീതം പാടാം
ഉന്നതനു പാടാം സ്തോത്ര ഗീതം പാടാംആത്മാവിൽ നിറഞ്ഞു ആരാധിച്ചീടാം(2)അസാധ്യമായൊന്നും എൻ ദൈവത്തിനില്ലസാധ്യമായ് തീരും ആരാധനയിങ്കൽ(2)നിന്നെ അവനൊരിക്കലും കൈവിടുകില്ലവാക്കുപറഞ്ഞ കർത്തൻ മാറുകില്ല(2)കണ്മണി പോലെ നമ്മെ കരുതുന്നദൈവകുഞ്ഞാടിനെ ആരാധിച്ചീടാം(2);- ഉന്നതനു…കൊടിയതായ് വരുന്നതാം പ്രതികൂലത്തിൽകരങ്ങളിൽ വഹിക്കുന്ന ഉന്നതനവൻ(2)ചതഞ്ഞതാം ഓട ഒടിക്കുകയില്ലപുകയുന്ന തിരിയെ കെടുത്തുകില്ല(2);- ഉന്നതനു…കഷ്ടനഷ്ട ശോധനയിൽ തളർന്നിടല്ലേകഷ്ടമേറ്റ കർത്തൻ നിന്‍റെ കൂടെയുണ്ടെല്ലോ(2)സർവ്വം നന്മയ്ക്കി ഒരുക്കിടും നാഥൻകർത്താവിന്‍റെ സ്നേഹം അറിഞ്ഞവർക്ക്(2);- ഉന്നതനു…മായമായം ഈ ലോകം നീ വെറുത്തീടുകനായകന്‍റെ ദർശനം നീ പ്രാപിക്കുക(2)സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇന്നുംവാഗ്ദത്തം നിവർത്തിക്കും സംശയമില്ല(2);- ഉന്നതനു…
Read Moreഉണരുക വിരവിൽ സീയോൻ സുതയെ
ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലംമരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ-പടിവാതിലിൽ തളരുകയോഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ്കറുത്തിരുണ്ടെന്നാലും-പ്രിയൻകാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ സ്ത്രീകളിലതി സുന്ദരി;- ഉണ…ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീഖേദിക്കേണ്ട തെല്ലും-മരുഭൂവിൽചാരുവാൻ പ്രിയതമനിൽ തിരു-മാർവ്വിടം നിനക്കില്ലയോ?;-ഉണ…തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം തുവരും നിൻ ചുടുകണ്ണീർ-പ്രിയൻപൊൻകരത്താൽ തഴുകിടും ഭൂവതിൽ-തളർന്ന നിൻ മൃദുദേഹം;- ഉണ…ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾശോഭിക്കും വന്ദിതനായ്-ബഹുതേജോപൂർണ്ണയായ് രാജകുമാരന്-പട്ടമഹർഷിയതായ്;- ഉണ…ഉണരുക സഹജെ ഉയർത്തുക ശിരസ്സേഅടുത്തു വീണ്ടെടുപ്പിൻ നാൾരാജാധിരാജനു രാജ്ഞി നീയാവാൻ-ചില നിമിഷം മാത്രം;- ഉണ…
Read Moreഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും
ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നുംഊനമില്ലാത്ത കുഞ്ഞാടു നീഉൺമയം ഉലകിൻ ഭ്രമംശിഥിലം നിഷ്ഫലം(2)മാറ്റങ്ങളേറുന്ന ലോകത്തിൽമാറ്റമില്ലാത്ത നിൻ വചനംമാറായിൻ മധുരം മാധുര്യമന്നപുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി…ഉൽക്കണ്ഠയേറുന്ന നേരത്തുഉള്ളിൽ ബലം നൽകി പാലിക്കുംഉന്നത ദേവൻ നീതിയിൻ സൂര്യൻഉദിച്ചുയർന്നൊരു സാന്നിധ്യം(2);- ഉന്നതി…സത്യത്തിൻ പാതയിൽ നിൽക്കുവാൻനിത്യവും എൻ കൂടെ വാഴുകഅത്ഭുത മന്ത്രി വീരനാം രാജൻവിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി…
Read Moreഉണർവരുൾക ഇന്നേരം ദേവാ ആത്മ
ഉണർവരുൾക ഇന്നേരം ദേവാആത്മ തേജസ്സിനാലേ മേവാൻഈയുഗാന്ത്യവേളയിൽ വാനിൽ നിന്നു ഞങ്ങളിൽതാവക തൂമുഖത്തിൻ ദർശനം ദാസരിൽ നൽകുകദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷദായകാഹല്ലേലുയ്യാ പാടുവാൻ അല്ലൽ പാടേ മാറുവാൻദയ തോന്നണമേ സ്വർഗ്ഗതാതാ;-ആണ്ടുകൾ ആകവെ തീർന്നിടും ആയതിൻ മുന്നമേനാഥാ നിൻ കൈകളിൻ വേലയെ ജീവിപ്പിക്കേണമേനിന്നാത്മാവിലാകുവാൻ നിത്യാനന്ദം നേടുവാൻകൃപയേകണമേ സ്വർഗ്ഗതാതാ;-ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞുപോയ്ദൈവവിശ്വസമോ കേവലം പേരിനു മാത്രമെവന്നാലും നിന്നാലയെ തന്നാലും ജീവാവിയെതിരു വാഗ്ദത്തംപോൽ സ്വർഗ്ഗതാതാ;-കാഹളനാദവും കേൾക്കുവാൻ ആസന്നകാലമായ്വാനിൽനീവേഗത്തിൽശോഭിക്കും ആത്മമണാളനായ്നിൻ വരവിൻ ലക്ഷ്യങ്ങൾ എങ്ങുമേ കാണുന്നിതാഒരുക്കീടേണമേ സ്വർഗ്ഗതാതാ;-
Read Moreഉപവാസത്തോടും നിലവിളിയോടും
ഉപവാസത്തോടും നിലവിളിയോടുംദൈവസന്നിധി വന്നീടുമ്പോൾയാതൊരു കുറവും വരുത്തുകയില്ല-ദൈവംയാതൊരു കുറവും വരുത്തുകില്ലതളർന്ന കൈകളെ ബലപ്പെടുത്തുംകുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടുംഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ടദൈവം നിന്നെ വിടുവിച്ചീടും;- ഉപ…യാചിപ്പീൻ എന്നാൽ ലഭിച്ചീടുംഅന്വേഷിപ്പീൻ കണ്ടെത്തീടുംമുട്ടുവീൻ എന്നാൽ തുറക്കപ്പെടുംകരുണാമയനാം ദൈവം;- ഉപ…വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻഹൃദയം നുറുങ്ങി കരഞ്ഞീടുവീൻപ്രാർത്ഥനയ്ക്കുത്തരം നൽകീടുമേനിന്ദകളെല്ലാം നീക്കീടുമേ;- ഉപ…
Read Moreഉണർവ്വിൻ കാറ്റേ വീശുക
ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻപെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയുംചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണംനോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുകകൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെതന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേചുഴലിക്കാറ്റിന്‍റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽകഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻനാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽനന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണംസത്യദൈവ സേവയും ശുദ്ധ ദൈവഭക്തിയുംസത്യദൈവവചനവും നിത്യമേകി പാലിക്കനൽകീടേണം ദൂതുകൾ ഓതുവാൻ നിൻ സത്യങ്ങൾകത്തിക്കേണം ശക്തിയെ ഞങ്ങളുള്ളിൽ വേഗമായ്
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ നന്നായ് അറിയുന്നൊരുവൻ
- ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ
- യേശു നല്ലവൻ എന്നേശു നല്ലവൻ
- മനം തളരുന്ന വേളകളിൽ
- തിരു വചനത്തിലെ യത്ഭുത രഹസ്യ

