Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

തുണയേകാൻ നടത്തിടാൻ നീ

തുണയേകാൻ നടത്തിടാൻനീ മാത്രം യേശുവേ(2)ശരണമായ് വരണം നീഎല്ലായ്പ്പോഴും ദേവാശരണമായ് നീ ഒഴികേവേറില്ലോരാശ്രയം;-കർത്താവേ നിൻ ഇമ്പസ്വരംഇമ്പം കാതുകളിൽ ഹൃത്തടത്തിൽ എന്നും എനി-ക്കാനന്ദം ഏകുന്നു;-മരുഭൂവിൽ ദാഹ ജലംകേഴും വേഴാമ്പൽ പോൽമൽപ്രിയനെ തൃക്കടാക്ഷംതേടും ഞാൻ നിയതം;-

Read More 

തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ

തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻഎന്‍റെ സ്നേഹം മാത്രമേ ഉള്ളുതിരുമുൻപിൽ യാഗമാക്കുവാൻഎന്‍റെ ഹൃദയം അർപ്പിച്ചീടുന്നു(2)ഇതുപോലില്ലൊരു ഭാഗ്യം, എന്‍റെ യേശുവിൻ സാന്നിദ്ധ്യമെഇതുപോലില്ലൊരു ആശ്വാസം,എന്‍റെ താതന്‍റെ മാർവ്വിടമേ(2)സ്വർഗ്ഗസുഖ പീഠം വെടിഞ്ഞ്,എന്നെ തേടി വന്നവനേതേജസ്സിന്‍റെ വസ്ത്രം ഉരിഞ്ഞ് തന്നെത്താൻ താഴ്ത്തിയോനെ(2)ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെതേജസ്സിന്‍റെ പൂർണ്ണനായി, ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെസ്തുതികൾക്കു യോഗ്യനായി;-കുഞ്ഞാടെ നീ അറുക്കപ്പെട്ടു,തിരുരക്തം എന്നെ വിലയ്ക്കു വാങ്ങിരാജകീയ പുരോഹിതനായ്മഹാ കരുണയാൽ തിരഞ്ഞെടുത്തു(2)ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെരാജാധി രാജാവായി, ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെകർത്താധി കർത്താവായ്;-

Read More 

ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്

ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്പ്രഭയേറും പ്രഭാതമിങ്ങടുത്തിടാറയ്തിരുസഭയേ വേഗമുണർന്നിടുകരാജാധിരാജനെ എതിരേൽക്കുവാൻഇരുളേറും ഈ ലോകയാത്രയിൽ നാംഇരുളിന്‍റെ പ്രവർത്തികൾ ഉരിഞ്ഞിടുകലോകമോഹങ്ങൾ മുറ്റും പരിത്യജിക്കാംരാക്കാലം തീരാറായ് പകൽ വരുന്നേ;-ഇഹത്തിലെ ദുരിതങ്ങൾ സാരമാക്കേണ്ടമഹത്തായ പ്രതിഫലം നമുക്കുണ്ടല്ലോദൈവഭയത്തിൽ വിശുദ്ധരായ് തീരാംതൻ വേലയിൽ വർദ്ധിച്ചു വന്നിടാം;-കണ്ണുനീരും നെടുവീർപ്പും നീങ്ങിടുമേകർത്താവിനോടു നാം ചേർന്നിടുമ്പോൾഅണച്ചിടുമേ തൻ പൊൻ തിരുമാർവ്വിൽആമോദപൂർണ്ണരായ് നാം കൂടെ വാണിടും;-വിശുദ്ധനിനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെനീതിചെയ്യുന്നോനധികം നീതി ചെയ്യട്ടെമാലിന്യം വാട്ടം കറകളേൽക്കാത്തമണവാട്ടിയായ് നാമൊരുങ്ങിടാം;-

Read More 

തിരുനാമ കീര്‍ത്തനം പാടുവാൻ

തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ അപദാനം എപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങൾ എന്തിനു നാഥാ ഈ ജീവിതം എന്തിനു നാഥാ (2)പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന കിളികളോടൊന്നു ചേർന്നാർത്തു പാടാം (2)പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്നകുളിർ കാറ്റിൽ അലിഞ്ഞു ഞാൻ പാടാം (2);- തിരുനാമ..അകലെ ആകാശത്ത് വിരിയുന്ന താര തൻമിഴികളിൽ നോക്കി ഞാൻ ഉയര്‍ന്നു പാടാം (2)വാന മേഘങ്ങളിൽ ഒടുവിൽ നീയെത്തുമ്പോൾമാലാഖമാരൊത്ത് പാടാം (2);- തിരുനാമ..

Read More 

തിരുവചനം അതു സുരവചനം

തിരുവചനം അതു സുരവചനംശുഭവചനം അതു ബഹുഗഹനംനുകരുകിലേവനുമതിമധുരംതരുമതു മനുജനു നവജനനംപഥികനു പാതയിലൊളി വിതറുംപദമിടറാസഖിയായമരുംമദമിളകാതുപദേശകരുംവദനമതിൽ പുതു കുതുകമതും;-ദാഹപശിക്കതു ശമനവുമാംമോഹപിശാചിനു മരണവുമാംദേഹി ദേഹാധികൾക്കൗഷധമാംമാമഹിമാതന ഖനിയുമതാം;-ഗുരുവരനേശുവിന്നരുൾ വചനംകരുതുകിലായതു ബഹുസുഖദംഎതിരികളേവരും എരിനരകേപൊരിയുമതാൽ മനമുരുകീദിനം;-

Read More 

തിരുവചനം മനനം ചെയ്തിടുകിൽ

തിരുവചനം മനനം ചെയ്തിടുകിൽഅമിതാനന്ദമനുഭവിക്കാംപരകോടി നവരത്ന ഖനിയതിലുംവിലതീരാത്ത തിരുവചനംനാഥന്‍റെ തിരുമൊഴി കേൾക്കാം-അതിൽജീവന്‍റെ പുതുവഴി കാണാംജീവിത തരു തഴച്ചനുദിനം വളരാൻവചനത്തിൽ ആഴത്തിൽ വേരുറയ്ക്കാം;- തിരു..അരിതൻ നിരകളോടെതിർക്കാൻ – ഇതുഇരുവായ്ത്തലയുള്ള വാളാംനശിക്കുന്ന ജനത്തിന് ഭോഷത്തമിവിടെവിശ്വസിക്കുന്നവർക്കെന്നും പുതുജീവൻ;- തിരു..ഇരുളിൻ പ്രവൃത്തികളകലും – ഇതുകരളിൽ മധുരിമ പകരുംതളരുമാത്മാവിനു പുനരുയിരേകുംകളങ്കങ്ങൾ കഴുകുവാൻ തുണയേകും;- തിരു…വചനം ഒഴുകിടുമവിടെ – പുതുചലനം ഏതിലും നൂനംവഴി കുഴഞ്ഞുഴലുന്ന പഥികർക്കു പാരിൽകനകദീപമായ് പ്രഭയേകും;- തിരു…

Read More 

തേജസ്സിൻ പ്രഭയേറും നാട്ടിലെന്റ

തേജസ്സിൻ പ്രഭയേറും നാട്ടിലെന്റകൂടാരമൊരുക്കുവാൻ പോയ യേശുമണവാളനോടൊത്തെൻ വാസമോർക്കുമ്പോൾമനസ്സിന്‍റെ വേദനകൾ മറന്നീടുമേ(2)ഹാല്ലേലുയ്യ പാടി ആർത്തീടുമേ എന്‍റെ അല്ലെലാം മറന്നാരാധിക്കും കുഞ്ഞാടാം കാന്തനാം യേശുവിന്‍റെ കൂടെ നടന്നു ഞാൻ പാടീടുമേസ്വർണ്ണത്തെരു വീഥിയെന്‍റെ മോദംസ്വച്ഛമാം ജലത്താലെൻ ദാഹം തീർക്കും ജീവമന്നായെന്‍റെ ഭോജനമാം ജീവവൃക്ഷത്തിൻ ഫലമാനന്ദമാം;- ഹാല്ലേലുയ്യാകാവലില്ലാ നാട്ടിൽ കുഞ്ഞാടൊത്ത്കണ്ണുനീർ മാറിയന്നു വാണിടും ഞാൻആരുമറിയാത്തൊരു പേരെനിക്കുണ്ട്വാടാകീരീടമെന്നെ കാത്തിരിപ്പുണ്ട;- ഹാല്ലേലുയ്യാരാത്രിയൊ അവിടെ ഞാൻ കാണുകയില്ല കുഞ്ഞാടാം വിളക്കെന്‍റെ ശോഭയാണ് പുത്തനെറുശലേം പട്ടണത്തിൽ ശുദ്ധരോടൊത്തന്നു ഞാൻ പാർത്തീടുമേ;- ഹാല്ലേലുയ്യാ

Read More 

തെല്ലും ഞാൻ പതറുകയില്ല

തെല്ലും ഞാൻ പതറുകയില്ലതെല്ലും ഞാൻ കുലുങ്ങുകയില്ല(2)നാഥൻ എന്‍റെ കൂടെയുള്ളതിനാൽതെല്ലും ഞാൻ പതറുകയില്ല(2)ഉള്ളിൽ ഭാരമേറിടുമ്പോൾതന്‍റെ സ്നേഹം കൂടെയുണ്ട്(2)വരും കാലമോർത്തു ഞാനുലകിൽനിന്നെ കാത്തു കാത്തിരിപ്പൂ(2)മുമ്പിൽ ചെങ്കടലും പിറകിൽവൻ ശക്തികളും വരുമ്പോൾ (2) ചുറ്റും ഭിതിയാലുള്ളം തകർന്നീടുമ്പോൾനീ അല്ലാതെ ആരുമില്ലേ (2)ലോകെ പീഢകൾ ഏറിടുന്നേനില്പാൻ ശക്തി നീ ഏകിടണേ (2)പരിശുദ്ധാത്മ ശക്തിയാൽ നിറച്ചിടണേമുമ്പേ വേല ചെയ്തീടുവാൻ (2)

Read More 

തേനിലും മധുരം തേൻ കട്ടയെക്കാൾ

തേനിലും മധുരം തേൻ കട്ടയെക്കാൾഅതിമധുരം തിരുവചനംആയിരമായിരം പൊൻവെള്ളി നാണ്യത്തേക്കാൾനിൻ വായിൻ വചനമെ എനിക്കു പ്രിയംപരദേശിയാമെൻ ഭവനത്തിൻ കീർത്തനവുംഉല്ലാസ ഘോഷവുമാം തിരുവചനം(2)പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലുംനിൻ വചനം എന്നും സുസ്ഥിരമെഅതിന്‍റെ പ്രബോധനം പ്രമോദങ്ങൾ നൽകിടുമേഅതിനാലെൻ യൗവ്വനം പുതുക്കിടുമെ(2)എൻ വഴി കുറവുകൾ തീർത്തിടും വചനത്താൽഎൻ ദാഹം തീർത്തിടും നീരുറവശത്രുക്കൾ കണ്ടു ലജ്ജിച്ചിടും വിധംനൻമയിൻ അടയാളം നൽകിടുന്നു(2)പകൽ സൂര്യനുമല്ല രാത്രി ചന്ദ്രനുമല്ലപ്രഭ ചൊരിയുന്നതു നിൻ വചനമത്രെനിത്യ പ്രഭയാകും ദൈവത്തിൻ കുഞ്ഞാടവൻനീതി സൂര്യനായെന്നും വിളങ്ങിടുമെ(2)

Read More 

തേനിലും മധുരം വേദമല്ലാതി

തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടുചൊൽ തോഴാ…നീസശ്രദ്ധമിതിലെ സത്യങ്ങൾവായിച്ചു ധ്യാനിക്കുകെൻ തൊഴാമഞ്ഞുപോൽ ലോകമഹികൾ മുഴുവൻമാഞ്ഞിടുമെൻ തോഴാ…ദിവ്യരഞ്ജിത വചനം ഭഞ്ജിതമാകാഫലം പൊഴിക്കും തോഴാ;-പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-മിതിന്നു സമമോ തോഴാ…എന്നുംപുതുബലമരുളും അതിശോഭ കലരുംഗതിതരുമന്യൂനം;-തേനൊടു തേൻ കൂടതിലെ നൽതെളിതേ-നിതിന്നു സമമോ തൊഴാ…ദിവ്യതിരുവചനം നിൻദുരിതമകറ്റാൻവഴിപറയും തോഴാ;-ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾക്കതിശുഭമരുളിടും… നിത്യജീവാത്മസൗഖ്യം ദേവാത്മാവരുളുംവഴിയിതു താൻ ന്യൂനം;-കാനനമതിൽവച്ചാനന്ദരൂപൻവീണവനോടെതിർക്കേ… ഇതിൻജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെക്ഷീണിപ്പിച്ചെന്നോർക്ക;-പാർത്തലമിതിലെ ഭാഗ്യങ്ങളഖിലംപരിണമിച്ചൊഴിഞ്ഞിടിലും… നിത്യപരമേശവചനം പാപിക്കു ശരണംപരിചയിച്ചാൽ ന്യൂനം;-

Read More