സേനയിനധിപൻ ദേവനിലതിയായ്
സേനയിന്നധിപൻ ദേവനിലതിയായ്ആശ്രയമവനുണ്ടോ ആയവൻ ഏവരിലുമതി ധന്യൻയാഹിൻ വാസമെന്തതികാമ്യം ആ…ആ…വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളംഘോഷിക്കുന്നെൻ ഹൃദയം ജഡവുംകുരികിൽ തനിക്കൊരു വീടും മീവൽപറവ തൻകുഞ്ഞുങ്ങൾക്കായ് നല്ലൊരുകൂടും കണ്ടെത്തിയല്ലേല്ലാ നിൻ തിരുബലിപീഠം തന്നെ ആ…ആ…ധന്യർ നിന്നാലയത്തിൽ വസിപ്പോർനിത്യം സ്തുതിക്കുമവർ നിന്നെ;- സേനയി…ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നുംഇവ്വിധമുള്ളോർ മനസ്സുകളിൽ ആ…ആ…നിർണ്ണയമുണ്ടു നിരന്തരമായ്സീയോൻനഗരിയിൻ പെരുവഴികൾ;- സേനയി…കണ്ണുനീർ താഴ്വരയതു വഴിയായവർ യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്മുന്മഴയനുഗ്രഹപൂർണ്ണമാകും ആ…ആ…പ്രാപിക്കും ബലമവർ ബലത്തിനുമേൽ ചെന്നെത്തുമേവരും സീയോനിൽ;- സേനയി…
Read Moreശത്രുവിൻ കയ്യിൽ നിന്നും
ശത്രുവിൻ കയ്യിൽ നിന്നുംഎന്നെ കാത്തുപരിപാലിച്ചരക്ഷക നിൻ സ്നേഹമൊർത്താൽഎത്ര സ്തുതിച്ചാലും പോരാഇത്രയും സ്നേഹിപ്പാനായ് എന്തു ശ്രേഷ്ടത കണ്ടു എന്നിൽശ്രേഷ്ടനാക്കി തീർത്ത നിൻക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻപാപത്തിൻ ചേറ്റിൽ നിന്നുംഎന്നെ വീണ്ടെടുപ്പാനായ് സ്വന്തംജീവനെ തന്നവനെസ്തുതി സ്തോത്രവും അങ്ങേക്കെന്നുംലോകത്തിൽ ഏകനായിതീർന്ന നേരത്തു ചാരെ വന്നുമാർവ്വിൽ ചേർത്ത എന്നേശുപരാഇനി എന്നെന്നും നീ മതിയേ
Read Moreസേവിച്ചീടും നിന്നെ ഞാൻ
സേവിച്ചീടും നിന്നെ ഞാൻ എന്നേശുവേസേവിച്ചീടും നിന്നെ ഞാൻജീവനെനിക്കായി-ക്രൂശിൽ വച്ചുതന്നെൻ ജീവനെ വീണ്ടെണ്ടടുത്ത – പ്രാണനാഥാ-ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ സ്നേഹമായ് സേവചെയ്വാൻ-താ നിൻ കൃപപാപം വെടിഞ്ഞുള്ള പാവന ജീവിതം പാപഹരാ ഞാൻ ചെയ്വാൻ തുണയ്ക്കണംനിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം നിങ്കരത്താലെന്നെ നീ താങ്ങിടണംഎൻ ഹൃദയമിതാ-മന്നവനേശുവേ നിന്നാവിയാൽ നിറെക്ക നിൻ സേവയ്ക്കായ്ലോകം ജഡം പിശാചോടു പോർ ചെയ്തു ഞാൻ നിങ്കൊടിക്കീഴിൽ നിന്നു-ജയം-കൊള്ളും
Read Moreശത്രുവിന്‍റെ ഒളിയമ്പാൽ മുറിവേ
ശത്രുവിന്‍റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻപെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നുവന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾഇളകാതെ താങ്ങിടുന്ന പാറയാണവൻഎനിക്കെന്‍റെ യേശു എന്‍റെ ശാശ്വത പാറശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ;- ശത്രുവിന്‍റെ…മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾപാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നുസഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു;- ശത്രുവിന്‍റെ…
Read Moreശബ്ദം താള ലയങ്ങലിലൂടെ സ്വർഗ്ഗ
ശബ്ദം താളലയങ്ങലിലൂടെസ്വർഗ്ഗസംഗീതവുമായ്(2)യേശുദേവന് സ്വാഗതം അരുളാൻയുവജനങ്ങളെ ഉണരൂ യുവജനങ്ങളേഉണരുക(3) ഉജ്വലഭാവിയെ വരവേൽക്കാൻഉണർന്നു സർവ്വായുധങ്ങളേന്തിയേശുവേ എതിരേൽക്കാം(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…നൂതന ആശയ സംസ്കാരത്തിൽചേതന നിന്നു തുടിക്കുന്നു(2)ദൈവവചനം കൈകളിലേന്തിഅവന്‍റെ സാക്ഷികളാകാം(2)(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…അവന്‍റെ സാക്ഷികൾ ആയവർക്കവനൊരുശാശ്വത ഭവനം തീർക്കുന്നു(2)അതിനുവേണ്ടി പടവെട്ടുക നാംകുരിശിൻ സാക്ഷികളാകാം(2)(അ, അ, അ… ഒ, ഒ, ഓ…) ശബ്ദ…
Read Moreശോഭന നാട്ടിൽ ഞാൻ എത്തിടുമെ
ശോഭന നാട്ടിൽ ഞാൻ എത്തിടുമെകർത്തൻ മുഖം ഞാൻ ദർശിക്കുമെ(2)കോടാകോടി വിശുദ്ധരൊത്ത്ഞാനും യുഗായുഗം വാണിടുമേ(2)വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്കർത്തൻ സന്നിതെ പറന്നിടുമെ(2)അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ(2)യുഗായുഗം ഞാനും വാണിടുവാനായിഎൻ പ്രിയൻ എന്നെയും ചേർത്തിടുമെ(2)കർത്തൻ വരവിൽ കണ്ടിടുവാൻആവലോടെ ഞാൻ കാത്തിരിപ്പൂ(2)
Read Moreശൈലവും എന്‍റെ സങ്കേതവും കോട്ടയും
ശൈലവും എന്‍റെ സങ്കേതവുംകോട്ടയും എന്‍റെ പാറയുമേവീഴാതെ താങ്ങുന്ന താഴാതെ കാക്കുന്നസ്വർഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നേ(2)കഠിനശോധന പർവ്വതങ്ങൾജീവിതസാഗരേ പോരാട്ടങ്ങൾവൻതിരമാലപോൽ ആഞ്ഞടിച്ചീടുമ്പോൾമാറാത്ത നാഥനെ സ്തുതിച്ചിടുന്നേ(2)കാൽവറിക്രൂശതിൽ എന്‍റെ പേർക്കായ്കൈകാൽകൾ ആണിയ്ക്കായ് ഏല്പിച്ചോനേകൺകൾ നിറയുന്നേ ഉള്ളം തുടിക്കുന്നേരക്തം ചിന്തി എന്നെ വീണ്ടതിനായ്മാനുഷ്യരിൽ ഞാൻ ആശ്രയം വയ്ക്കില്ലധനത്തിൽ എൻ മനം ചായുകില്ലകാഹള ശ്ബദം ഞാൻ കേട്ടിടാൻ കാലമായ്കഷ്ടമേറ്റ പ്രിയൻ വന്നീടാറായ്
Read Moreശക്തമായ കൊടുങ്കാടിച്ചീടിലും
ശക്തമായ കൊടുങ്കാടിച്ചീടിലുംപ്രതികൂലം കഠിനമായ് തീർന്നാലും(2)ഭീതിയിൽ തിരമാല ഉയർന്നാലുംവെള്ളമെന്‍റെ പ്രാണനോളം എത്തിയാലും(2)എന്‍റെ ആരാധന കുറയുകില്ലഎന്‍റെ ആനന്ദം മാറിപ്പോകില്ല(2)കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലുംകണ്ണുനീർ താഴ്വരയിൽ ആയിടിലുംദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലുംഏറ്റം ക്ഷീണിതനായ് തീർന്നാലും(2)താണുവീണു കർത്തനെ ആരാധിക്കുംആകുലം മറന്നു ഞാൻ സ്തുതിച്ചീടുംമഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെആരാധിച്ചിടും നിന്നെ എന്നെന്നും(2)
Read Moreശാലേം നഗര വീഥിയിൽ മരകുരിശും
ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നുശാലേം നഗര വീഥിയിൽ…1.നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻമനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻവന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻനിന്ദിതനാംഎന്‍റെ പാപംമുറ്റും ഏറ്റെടുത്ത്താൽശാലേം നഗര വീഥിയിൽ…2.മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ലസ്വർഗ്ഗത്തിലുമീഭൂമിയിലും അധോലോകത്തിലുംസർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാംനന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം
Read Moreശാലേം പുരേ ചെന്ന് ചേരുന്നനാൾ
ശാലേം പുരെ ചെന്ന് ചേരുന്ന-നാൾ ഹാ എത്ര മോദമേതാതനൊരക്കുന്ന വിശ്രമവീട്ടിൽ-ഞാൻ എന്നു ചേരുമോകണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്നിത്യായുഗമുള്ള സന്തോഷനാളിനായ്ഉള്ളമോ വാജ്ചിക്കുന്നേഞാനും യാഹെ സ്തുതിച്ചിടുന്നേ;-ശാലേം…വേല തികച്ച ശുദ്ധർ പൊൻകിരീട-ധാരികളായ്സാക്ഷികളായ് എന്‍റെ ചുറ്റുംപൊൻ ചിറകു വീശി പറന്നു പാടി ഞാനും യാഹെ സ്തുതിച്ചിടുമേ;- ശാലേം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യാഹിലെ സന്തോഷം നമ്മുടെ ബലം
- നിറയ്ക്കേണമെ നാഥാ നിൻ
- യേശു യേശു ആ നാമം
- എൻ ജീവിത യാത്രയതിൽ-രുചിച്ച് അറിഞ്ഞ സ്നേഹം
- യേശുവിൻ സ്വരം കേൾക്ക

