ശോഭന നാട്ടിൽ ഞാൻ എത്തിടുമെ
ശോഭന നാട്ടിൽ ഞാൻ എത്തിടുമെകർത്തൻ മുഖം ഞാൻ ദർശിക്കുമെ(2)കോടാകോടി വിശുദ്ധരൊത്ത്ഞാനും യുഗായുഗം വാണിടുമേ(2)വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്കർത്തൻ സന്നിതെ പറന്നിടുമെ(2)അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ(2)യുഗായുഗം ഞാനും വാണിടുവാനായിഎൻ പ്രിയൻ എന്നെയും ചേർത്തിടുമെ(2)കർത്തൻ വരവിൽ കണ്ടിടുവാൻആവലോടെ ഞാൻ കാത്തിരിപ്പൂ(2)
Read Moreശൈലവും എന്‍റെ സങ്കേതവും കോട്ടയും
ശൈലവും എന്‍റെ സങ്കേതവുംകോട്ടയും എന്‍റെ പാറയുമേവീഴാതെ താങ്ങുന്ന താഴാതെ കാക്കുന്നസ്വർഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നേ(2)കഠിനശോധന പർവ്വതങ്ങൾജീവിതസാഗരേ പോരാട്ടങ്ങൾവൻതിരമാലപോൽ ആഞ്ഞടിച്ചീടുമ്പോൾമാറാത്ത നാഥനെ സ്തുതിച്ചിടുന്നേ(2)കാൽവറിക്രൂശതിൽ എന്‍റെ പേർക്കായ്കൈകാൽകൾ ആണിയ്ക്കായ് ഏല്പിച്ചോനേകൺകൾ നിറയുന്നേ ഉള്ളം തുടിക്കുന്നേരക്തം ചിന്തി എന്നെ വീണ്ടതിനായ്മാനുഷ്യരിൽ ഞാൻ ആശ്രയം വയ്ക്കില്ലധനത്തിൽ എൻ മനം ചായുകില്ലകാഹള ശ്ബദം ഞാൻ കേട്ടിടാൻ കാലമായ്കഷ്ടമേറ്റ പ്രിയൻ വന്നീടാറായ്
Read Moreശക്തമായ കൊടുങ്കാടിച്ചീടിലും
ശക്തമായ കൊടുങ്കാടിച്ചീടിലുംപ്രതികൂലം കഠിനമായ് തീർന്നാലും(2)ഭീതിയിൽ തിരമാല ഉയർന്നാലുംവെള്ളമെന്‍റെ പ്രാണനോളം എത്തിയാലും(2)എന്‍റെ ആരാധന കുറയുകില്ലഎന്‍റെ ആനന്ദം മാറിപ്പോകില്ല(2)കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലുംകണ്ണുനീർ താഴ്വരയിൽ ആയിടിലുംദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലുംഏറ്റം ക്ഷീണിതനായ് തീർന്നാലും(2)താണുവീണു കർത്തനെ ആരാധിക്കുംആകുലം മറന്നു ഞാൻ സ്തുതിച്ചീടുംമഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെആരാധിച്ചിടും നിന്നെ എന്നെന്നും(2)
Read Moreശാലേം നഗര വീഥിയിൽ മരകുരിശും
ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നുശാലേം നഗര വീഥിയിൽ…1.നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻമനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻവന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻനിന്ദിതനാംഎന്‍റെ പാപംമുറ്റും ഏറ്റെടുത്ത്താൽശാലേം നഗര വീഥിയിൽ…2.മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ലസ്വർഗ്ഗത്തിലുമീഭൂമിയിലും അധോലോകത്തിലുംസർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാംനന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം
Read Moreശാലേം പുരേ ചെന്ന് ചേരുന്നനാൾ
ശാലേം പുരെ ചെന്ന് ചേരുന്ന-നാൾ ഹാ എത്ര മോദമേതാതനൊരക്കുന്ന വിശ്രമവീട്ടിൽ-ഞാൻ എന്നു ചേരുമോകണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്നിത്യായുഗമുള്ള സന്തോഷനാളിനായ്ഉള്ളമോ വാജ്ചിക്കുന്നേഞാനും യാഹെ സ്തുതിച്ചിടുന്നേ;-ശാലേം…വേല തികച്ച ശുദ്ധർ പൊൻകിരീട-ധാരികളായ്സാക്ഷികളായ് എന്‍റെ ചുറ്റുംപൊൻ ചിറകു വീശി പറന്നു പാടി ഞാനും യാഹെ സ്തുതിച്ചിടുമേ;- ശാലേം…
Read Moreശാലേം രാജൻ വരുന്നൊരു ധ്വനികൾ
ശാലേം രാജൻ വരുന്നൊരുധ്വനികൾദേശമെങ്ങും മുഴങ്ങിടുന്നുസോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുകവേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻവീശുക ഈ തോട്ടത്തിനുള്ളിൽജീവയാവി പകർന്നിടുവാൻജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻശക്തിയായൊരു വേലചെയ്‌വാൻകക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്കവിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…അത്ഭുതങ്ങൾ അടയാളങ്ങളാൽസത്യസഭ വെളിപ്പെടുന്നുഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നുകുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…ദീപെട്ടികൾ തെളിയിച്ചുകൊൾകഎണ്ണപ്പാത്രം കവിഞ്ഞിടട്ടെശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾവാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ;- ശാലേം…
Read Moreസീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ
സീയോൻ സഞ്ചാരി ഭയപ്പെടേണ്ടായാഹെന്ന ദൈവം കൂടെയുണ്ട്(2)അവൻ മയങ്ങുകില്ല ഉറങ്ങുകില്ലയിസ്രയേലിൻ ദൈവം കൈവിടില്ല(2)രോഗിയായ് ഞാൻ തളർന്നാലുംദേഹമെല്ലാം ക്ഷയിച്ചാലും(2)ആണികളാൽ മുറിവേറ്റപാണികളാൽ സുഖമേകും(2)വാക്കു തന്നോൻ മാറുകില്ലവാഗ്ദത്തങ്ങൾ പാലിച്ചിടും(2)കൂരിരുൾ താഴ്വരയിൽകൂടെയുണ്ടെൻ നല്ലിടയൻ(2)ആശയറ്റതാമീയുലകിൽആശ്രയിപ്പാൻ പോകരുതേ(2)ആശ്രയിപ്പാൻ ഇടമൊന്നേആശ്രയമായ് എന്നേശു മതി (2);-
Read Moreസീയോൻ സഞ്ചാരി ഞാൻ യേശുവിൽ
സീയോൻ സഞ്ചാരി ഞാൻയേശുവിൽ ചാരി ഞാൻപോകുന്നു കുരിശിന്‍റെ പാതയിൽമോക്ഷയാത്രയാണിത് ഞാൻ നടപ്പത് കാഴ്ചയാലെയല്ല വിശ്വാസത്താലെയാംവീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽരക്ഷകൻ കൈകളിൽ താങ്ങിടും;-ലോകമേതും യോഗ്യം അല്ലെനിക്കതാൽ ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽനാഥനു മുൾമുടി നൽകിയ ലോകമേനീ തരും പേരെനിക്കെന്തിനായ്;-സാക്ഷികൾ സമൂഹം എന്‍റെ ചുറ്റിലും നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻഭാരവും പാപവും വിട്ടു ഞാനോടുമാന്നേരവും യേശുവെ നോക്കിടും;-എന്നെ നേടുന്ന സന്തോഷമോർത്തതാൽ നിന്ദകൾ സഹിച്ചു മരിച്ച നാഥനെധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽക്ഷീണമെന്തെന്നറികില്ല ഞാൻ;-ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാനന്മയേ തൻകരം നൽകുമെന്നീശനിൽഎന്മനം […]
Read Moreസീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ
സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻകാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്മേഘത്തിൽ നമ്മെയും ചേർത്തിടാറായ്ആയിരമായിരം വിശുദ്ധരുമായ്കാന്തനാം കർത്താവു വന്നിടുമേആർത്തിയോടവനായ് കാത്തിടാമേ;-നാസ്തികരായ് പലരും നീങ്ങിടുമ്പോൾക്രൂശിന്‍റെ വൈരികളായിടുമ്പോൾക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;-വാനഗോളങ്ങളെല്ലാം കീഴ്പ്പെടുത്താൻമാനവരാകവേ വെമ്പിടുമ്പോൾവാനാധിവാനമെൻ അധിവാസമേ;-ജാതികൾ രാജ്യങ്ങളുണർന്നിടുന്നേയൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേആകയാൽ സഭയേ നീ ഉണർന്നിടുക;-തേജസ്സിൻ പുത്രരെ കണ്ടിടുവാൻസൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;-വാഗ്ദത്തം അഖിലവും നിറവേറുന്നേസീയോനിൽ പണി വേഗം തീർന്നിടുമേതേജസ്സിൻ കാന്തനും വെളിപ്പെടുമേ;-
Read Moreസർവലോക സൃഷിതാവേ സകലത്തി
സർവ്വലോക സൃഷിതാവേ സകലത്തിനും അധികാരിയെ സ്വർഗ്ഗ സൈന്യം ആരാധിക്കും സ്തുതികൾക്കു യോഗ്യൻ എൻ യേശുവേ അത്യന്തശക്തി എന്നിൽ പകർന്നവനെ എന്റേതെന്നു ചൊല്ലാൻ ഒന്നുമില്ലായെ ഒന്നുമില്ലായെ പുകഴുവാൻ ഒന്നുമില്ലായെ സർവ്വ വല്ലഭൻ യേശുവേഎന്‍റെ എല്ലാ നേട്ടങ്ങളുംലോകം തന്ന മുകുടങ്ങളും സ്ഥാനങ്ങളും അതിൻ മാനങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-ബുദ്ധിശക്തി ആരോഗ്യവും വസ്തുവക സമ്പാദ്യവും ബന്ധങ്ങളും അതിൻ ആഴങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-സ്വർഗ്ഗം നൽകും പ്രതിഫലവുംവാടാത്തതാം പൊന്നിൻ കിരീടവുംഅർപ്പിക്കും ഞാൻ എല്ലാം തൃപ്പാദത്തിൽആരാധിക്കും അങ്ങേ നിത്യകലവും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യാഹെൻ ദൈവമെൻ ആശ്രയമേ
- പകരുകില്ല പുതുവീഞ്ഞ്
- പ്രാണപ്രിയ യേശു നാഥാ നിൻ മഹാ
- പാപത്തിൽ നിന്നെന്നെ കോരിയെടുത്തു
- കൃപയാലെ വിമോചിതരേ യേശുവിൻ

