സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ
സത്യ വേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേക്രിസ്തനെ വെളിപ്പെത്തിടുന്ന സാക്ഷ്യമേനിത്യജീവമന്നയാമതെന്‍റെ ഭക്ഷ്യമേയുക്തിവാദമൊക്കെയുമെനിക്കലക്ഷ്യമേവാനിലും ധരിത്രിതന്നിലും പ്രധാനമേതേനിലും സുമാധുര്യം തരുന്ന പാനമേപൊന്നിലും വിലപ്പെടുന്ന ദൈവദാനമേമന്നിലന്യഗ്രന്ഥമില്ലിതിൻ സമാനമേആഴമായ് നിനപ്പവർക്കിതത്യഗാധമേഏഴകൾക്കുമേകിടുന്നു ദിവ്യബോധമേപാതയിൽ പ്രകാശമേകിടുന്ന ദീപമേസാദമേറിടുന്നവർക്കു ജീവപൂപമേസങ്കടത്തിലാശ്വാസിക്കത്തക്ക വാക്യമേസന്തതം സമാദരിക്കിലെത്ര സൗഖ്യമേസംശയിച്ചിടേണ്ട തെല്ലു മാത്രയോഗ്യമേസമ്മതിച്ചനുസരിപ്പവർക്കു ഭാഗ്യമേശത്രുവെ ജയിച്ചടക്കുവാൻ കൃപാണമേസത്യമാദരിക്കുവോർക്കു സൽപ്രമാണമേനിത്യവും സമസ്തരും പഠിച്ചിടേണമേസത്യപാത ക്രിസ്തുനാഥനെന്നു കാണുമേ
Read Moreസത്യത്തിന്‍റെ പാതയിൽ സ്നേഹത്തിൻ
സത്യത്തിന്‍റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായ് സാക്ഷികൾ സമൂഹമേ മുന്നേറിടാം ഏകനാഥൻ യേശുവിൻ ജേതാക്കളെ ഏകാത്മാവിൻ ബലം ധരിക്കുവിൻ ശുദ്ധരാകുവിൻ ശക്തരാകുവിൻ ഘോരനായ ശത്രുവോടു പോരാടുവിൻ;-ആത്മാവിൻ സർവ്വായുധങ്ങൾ നാം ധരിക്കണംവിശ്വസമാം പരിച ഏന്തണം അരയ്ക്കു സത്യവും നീതി കവചവും രക്ഷയിൻ ശിരസ്ത്രവുമണിഞ്ഞൊരുങ്ങണം;- തിന്മകൾ നമുക്കു നേരിടേണ്ടതുണ്ടു നാംനന്മകളാൽ ജയം വരിക്കേണംപാപത്തോടു നാം പോരാടണം പ്രാണത്യാഗത്തോളമെതിർത്തു നിൽക്കണം;-ശത്രുവോടെതിർക്കുവാൻ ജയം നേടുവാൻ ആത്മാവിൻശക്തി സംഭരിക്കുവാൻ ഉപവസിക്കണം പ്രാർത്ഥിക്കണം ഇടവിടാതെ സ്തോത്രത്തിൽ ജാഗരിക്കണം;-
Read Moreസൗന്ദര്യത്തിന്‍റെ പൂർണ്ണതയാകുന്ന
സൗന്ദര്യത്തിന്‍റെ പൂർണ്ണതയാകുന്ന സീയോനിൽ നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേതേൻമൊഴി തൂകുന്ന നിന്‍റെ പൊന്മുഖം കാണ്മാൻഅതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേഅന്ധകാരംകൊണ്ടു മൂടപ്പെട്ട ലോകത്തിൽ എന്നെവീണ്ടെടുത്ത രക്ഷിതാവേ ദിനം മുഴുവൻ സൂക്ഷിക്ക;-രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ്ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ;-ഈ പകലെൻ ജീവിതത്തിൽ തെറ്റുവരാതെ രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താൽ താങ്ങണേ;-ജയകരമാം ജീവിതം ഞാൻ ചെയ്തിടുവാനായ്അധികാരമുള്ളേശുവിന്‍റെ തിരുമാർവ്വിൽ ഞാൻ ചാരുന്നേ;-യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർനാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നു;-
Read Moreസീയോൻ മണാളനെ ശാലേമിൻ പ്രിയനെ
സീയോൻ മണാളനെ ശാലേമിൻ പ്രിയനെനിന്നെക്കാണുവാൻ നിന്നെക്കാണുവാൻഎന്നെത്തന്നെ ഒരുക്കുന്നു നിൻ രാജ്യത്തിൽവന്നു വാഴുവാൻപരനേ നിൻ വരവേതു നേരത്തെന്നു അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻഅനുനിമിഷവും അതികുതുകമായ് നോക്കി പാർക്കും ഞാൻ;- സീയോൻ…കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു ഞാൻപോയ് മറയുമേ പോയ് മറയുമേകണ്ണിമയക്കും നൊടിനേരത്തു ചേരുമേവിൺപുരിയതിൽ;- സീയോൻ…സഭയാം കാന്തയെ ചേർക്കുന്നനേരത്തു എന്താനന്ദമേ എന്താനന്ദമേപ്രിയന്‍റെ മാർവ്വിൽ ഞാൻ ചാരുംസമയത്തു പരമാനന്ദമേ;- സീയോൻ…കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർഎടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോആ മഹൽ സന്തോഷ ശോഭനനാളതിൽഞാനും കാണു മേ;- സീയോൻ…
Read Moreസീയോൻ മണവാളനെൻ കാന്തനായ്
സീയോൻ മണവാളനെൻ കാന്തനായ് വന്നീടുവാൻകാലങ്ങളെത്ര കാത്തീടേണം(2)ആ നാളും നാഴികയും ഞാൻ നോക്കി(2)പാരം കൊതിച്ചിടുന്നേൻ കൺകളിപ്പാരിതിൽ (2)ഹാ എന്നു തീർന്നിടുമെന്നാശ;-പാപത്തിലായിടുന്ന കാലത്തിലെൻ ദുരിതംആകെയും തീർത്തതാമെൻ കാന്തൻ(2)തന്നാത്മാവാലെന്നുള്ളം നിറച്ചോൻ(2)തൻകൂടെ ചേർത്തീടുമെന്നച്ചാരം തന്നെനിക്ക്(2)പങ്കമകറ്റിയെന്നെ കാക്കും;-നിൻ പ്രേമം കണ്ടതിൽ പിന്നെൻ പ്രേമമായതെല്ലാംനിൻപേർക്കായ് തന്നീടുവാനാശ(2)എനിക്കേറുന്നെന്നുള്ളമതിലെന്നും(2)നിൻ പേർക്കായ് ജീവനെത്തന്നെൻ(2)പ്രാണൻ ത്രാണനം ചെയ്തെൻപേറും പ്രാണനാഥനേശു;-വാനത്തിൽ കേൾക്കുമേ ഞാനാനന്ദമായൊരുനാൾപ്രാണപ്രിയൻ ധ്വനിക്കും ശബ്ദം(2)ആ നേരം പറന്നുപോം ഞാൻ വാനിൽ(2)ഹായെന്‍റെ പ്രിയനുമായ് ചേർന്നിടുന്നെന്നുമേ ഞാൻ(2)ആരാൽ വർണ്ണിച്ചീടാമെൻ ഭാഗ്യം;-പതിനായിരങ്ങളിലും പാവനനായിടുന്നെൻസർവ്വാംഗസുന്ദരനാം കാന്താ(2)നിൻ പ്രേമം എനിക്കു തന്നിടേണം(2)നിത്യവും ചുംബിച്ചിടാൻ തങ്കതിരുമുഖത്തെ(2)ഭാഗ്യമെനിക്കു തന്നിടേണം;-
Read Moreസീയോൻ നഗരവാസമെൻ
സീയോൻ നഗരവാസമെൻജീവിതത്തിൻ ആശയെആനന്ദം ആനന്ദം ആനന്ദമേ-എൻകത്തനോടൊത്തുള്ള വാസമേപാപം നിറഞ്ഞ ലോകമേ-നിൻഭാഗ്യം എനിക്കു വേണ്ടായേദോഷം നിറഞ്ഞ ദേശം വിട്ടെൻയേശുവിൻ പിൻപേ പോകുന്നേ;- ആനന്ദംക്രൂശിൻ വചനം കേൾക്കുമ്പോൾ-എൻകൺകൾ നിറഞ്ഞു കവിയുന്നേനാഥൻ സഹിച്ച പാടുകൾ-എൻരക്ഷയ്ക്കായിത്തീർന്നല്ലോ;- ആനന്ദംഉണർന്നിരുന്നു പ്രാർത്ഥിക്കാംകോട്ടകാത്തു സൂക്ഷിക്കാംവിളക്കിൽ എണ്ണ കുറയതെ-നാംവിരുതിനായ് മുന്നേറിടാം;- ആനന്ദംഅധർമ്മം ദിനവും പെരുകുന്നേദൈവസ്നേഹം കുറയുന്നേവരവിൻ നാളും അടുക്കുന്നേവിശുദ്ധികാത്തു നാം ഒരുങ്ങീടാം;- ആനന്ദം
Read Moreസർവ്വ സൃഷ്ടികളുമൊന്നായ് പുകഴ്ത്തി
സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്തവൻ യേശു മാറാത്തവൻയേശു മാറാത്തവൻ ഹാ എത്ര നല്ലവൻ! ഇന്നുമെന്നും കൂടെയുള്ളവൻ തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!തൻ സ്നേഹമാശ്ചര്യമേ എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം അകറ്റിയേ തന്‍റെ സ്നേഹത്താൽ രോഗശയ്യയിലെനിക്കു സഹായകനുംരാക്കാല ഗീതവുമവൻ നല്ല വൈദ്യനും ദിവ്യഔഷധവുമെൻ ആത്മസഖിയും അവൻ തന്നെ തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു അവകാശം ഞാനും പ്രാപിപ്പാൻ ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും തൻ സന്നിധിയിൽ നിറുത്തിടുമേ;-സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ […]
Read Moreസന്തതം സ്തുതിചെയ്യുവിൻ പരനെ
സന്തതം സ്തുതിചെയ്യുവിൻ പരനെ ഹൃദി ചിന്തതെല്ലും കലങ്ങാതെ സന്തതം സ്തുതിചെയ്യുവിൻ പരനെ സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവൻ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ ബന്ധുവായോരിവൻ സാലേ മന്തരംവിനാ പണിയു ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ നന്തികേ ചേർത്തണച്ചനുബന്ധനം ചെയ്യും അന്ധകാരേ വിളങ്ങുമനനന്തതാരഗണങ്ങളിൻ വൻതുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു ശക്തിമാനവനധികം ബുദ്ധിമാനതിനാലവൻ സത്വഗുണപ്രധാനനായ് സാധുജനത്തെ എത്രയുമുയർത്തി ദുഷ്ടമർത്ത്യരെ നിലംവരെയും താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതികൊടുപ്പിൻ അംബുദനികരങ്ങളാലംബരമാകവേ മൂടീ ട്ടൻപൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി വൻമലയിൽ പുല്ലണികൾ സംഭൃതമാക്കിജ്ജനാവ […]
Read Moreസർവ്വ സ്തുതികൾക്കും യോഗ്യനേ
സർവ്വ സ്തുതികൾക്കും യോഗ്യനേഅങ്ങെ ആരാധിക്കാൻ വരുന്നിതാഎന്നെ സമർപ്പിക്കുന്നിന്നു ഞാൻതിരു സന്നിധിയിൽ യേശുവേഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാഇന്നു വരെയുമെൻ ജീവിതത്തിൽഅങ്ങല്ലാതൊരു നന്മയില്ലാഎല്ലാം അവിടുത്തെ ദാനമല്ലോനന്ദിയേകിടുന്നേഴ ഞാൻഇത്രയും എന്നെ സ്നേഹിപ്പാൻഎന്തു കണ്ടെന്നിൽ എൻ പ്രിയാസ്വന്ത ജീവനും തന്നല്ലോഎന്നെയും സ്വന്തം ആക്കിടാൻ
Read Moreസന്തോഷമേ ഇന്നു സന്തോഷമേ
സന്തോഷമേ ഇന്നു സന്തോഷമേജീവിത യാത്രയിൽ സന്തോഷമേ(2)രോഗമുണ്ട് ദുഃഖമുണ്ട് ഭാരങ്ങളും പ്രയാസങ്ങളും(2)എങ്കിലും നീ സന്തോഷിക്കൂകർത്തനവൻ നിൻ കൂടെയുണ്ട്(2);- സന്തോ…കാഹളങ്ങൾ കേട്ടിടാറായ്കർത്തനവൻ വന്നിടാറായ്(2)ആകയാൽ നീ സന്തോഷിക്കൂആ മുഖം നീ കണ്ടിടാറായ്(2);- സന്തോ…പൂർവ്വ പിതാക്കൾ അപ്പോസ്തോലർവിശുദ്ധന്മാർ ദൂതഗണം(2)അവരോടോപ്പം നീ സന്തോഷിക്കൂദുഃഖമെല്ലാം മാറിയല്ലോ(2);- സന്തോ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാണും വരെ ഇനി നാം തമ്മിൽ കൂടെ
- പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തും
- കണ്ടീടുകാ നീ കാൽവറി ക്രൂശിൽ
- ആദിത്യ വർണ്ണമാം അഴകാർന്ന കായമാം
- എന്നാളും ആശ്രയമാം കർത്താവിനെ

