Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

പ്രത്യാശയേറിടുന്നേ എന്‍റെ

പ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ളവാസത്തെ ഓർത്തിടുമ്പോൾ പ്രത്യാശയേറിടുന്നേലോകത്തിൻ മായയിൽ ഞാൻ മുഴുകിപാപത്തിൽ മേവിടുമ്പോൾ താതനെന്നെ വിളിച്ച സ്നേഹത്തെ ഓർത്തിടുമ്പോൾ;ലോകം വെറുത്തു മോക്ഷമാർഗ്ഗത്തിൽ ഓടിടുവാൻആ ദിവ്യ സ്നേഹമെന്നെ നിർബന്ധിക്കുന്നതിനാൽ;-പിൻപിലുള്ളതിനെ ഞാൻ-മറന്നുമുൻപിലുള്ള-തിനായിട്ടാഞ്ഞു കൊണ്ട് ലാക്കിലേക്കോടിടുന്നേപാരിൽ പലവിധമാം പാടുകൾ ഏറിടിലുംപാദം പതറിടാതെ പാതയിൽ പോയിടുമേ;-കൂടാരമാം ഭവനം അഴിഞ്ഞാൽ കൈപ്പണിയല്ലാത്തനിത്യഭവനമെനിക്കായ് ഒരുക്കീടുന്നുമുത്തുമണികളാലെ നിർമ്മിതമാം പുരത്തിൽകർത്തനോടൊത്തു മോദാൽ വാസം ചെയ്യുന്നതോർത്താൽ;-രാക്കാലം ഇല്ലവിടെ നിത്യം കുഞ്ഞാടതിൻ വിളക്കായിവിലസിടുന്ന സൗഭാഗ്യ പട്ടണത്തിൽവേഗം ഞാൻ ചേർന്നിടുമേ ആ നവ്യഗേഹമതിൽനിത്യയുഗങ്ങൾ മോദാൽ ശുദ്ധരോടൊത്തു വാഴാൻ;-ഹാ എന്തു ഭാഗ്യമിത് എന്‍റെ മാനസം മോദത്താൽപൊങ്ങിടുന്നേ […]

Read More 

പ്രിയനെ എന്നെ നിറെച്ചിടുക

പ്രിയനെ എന്നെ നിറെച്ചിടുകനിന്നാത്മാവിൻ പുതു ബലത്താൽലോകമായയിൽ വീണു പോകതെ പാലകാ എന്നിൽ കരുണ ചെയ്കനീ നടത്തുക എന്നെ ദിനവുംനേർവഴിക്കു ഞാൻ ഗമിച്ചിടട്ടെ(2)ആദ്യ സ്നേഹവും ത്യാഗവും വിട്ട്പാത അറിയാതെത്ര പേരിന്നുകോപ പാത്രരായി വർത്തിച്ചീടുമ്പോൾപേർ വിളിച്ചെന്നെ ചേർത്ത പ്രിയനേ;- നീ…നിൻ കൃപാസനം അണയുന്നേരംനിൻ കിരണങ്ങൾ പതിച്ചീടുമ്പോൾമന്നിൻ ക്ലേശങ്ങൾ മറന്നു പ്രിയസന്നിധാനത്തിൽ മോദിച്ചീടുവാൻ;- നീ…സ്വർഗ്ഗ കനാനിൻ വാസം ഓർക്കുമ്പോൾമർത്യ കൂടാരം എത്ര ക്ഷണികംമിസ്രയീമിലെ സമ്പത്തോർത്തു ഞാൻനിത്യ സന്തോഷം ത്യജിച്ചീടായ്വാൻ;- നീ…

Read More 

പ്രത്യാശ നാളിങ്ങടുത്തീടുന്നേ

പ്രത്യാശ നാളിങ്ങടുത്തീടുന്നേവിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2)നല്ല പോർ പോരാടാം നല്ല പോൽ ഓടീടാംവിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാംക്ഷാമം ഭൂകമ്പം ദുരന്തങ്ങളുംപാപം പെരുകുന്ന പാരിടവുംവേഗം വരുമെന്നു ചൊന്നവന്‍റെവീണ്ടും വരവിനടയാളമേ;- നല്ല…ലോകം ഭക്തർക്കേതും യോഗ്യമല്ലീകാണും സകലവും മായയല്ലോചേരും നാം അന്നാളിൽ സീയോൻ പുരേവാഴും നാം എന്നാളും പ്രീയൻകൂടെ;- നല്ല…

Read More 

പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ

പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ് (2)ഭാരം വേണ്ടാ കണ്ണുനീർ വേണ്ടാ യേശുനാഥൻ വന്നീടാറായ് (2)രോഗം ദുഖം ഇല്ലാത്ത സീയോനിൽ നമ്മെ ചേർപ്പാൻ വരുന്നിതാ (2)ഒന്നിച്ചു വാഴ്ത്തിടാം യേശു കർത്തനെ അവനു തുല്ല്യനായ്‌ ആരുമില്ലഒന്നിച്ചുയർത്തിടാം യേശു കർത്തനെഅവനു തുല്ല്യനായ്‌ ആരുമില്ലദുഖ വേളയിൽ ഏകനായിടുമ്പോൾ നിന്നെ താങ്ങുവാൻ നാഥനുണ്ട്(2)ആശ്വാസം നൽകിടും തൻ ആത്മശക്തി നിന്നിലുണ്ട്(2)സർവ്വവും നിന്നാൽ സാധ്യമാക്കുവൻ ശക്തനല്ലോ എന്‍റെ ദൈവം (2)സ്തുതിക്കാം ഘോഷിച്ചീടാം എന്‍റെ ദൈവം അത്യുന്നതൻ (2)ആരാധിക്കാം നൃത്തം ചെയ്യാം അവനെപ്പോലൊരു ദൈവമില്ലാ (2)സത്താനിൻ തലതകർത്തതാം […]

Read More 

പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണ

പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെപ്രാവിൻ ചിറകു നീ ഏകിയെങ്കിൽ;പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നുംസ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2)ദുർഘട മേടുകൾ കയറുകിൽ തളരാതെനിൻ കൃപയേകുക എൻ പിതാവേ;അഗതിയവിശ്വസ്തനായെന്ന് വന്നാലുംവിശുദ്ധനായ് പാർക്കുന്ന സ്നേഹമൂർത്തെ(2);-കഷ്ടതയാകുന്ന ശോധനയെൻ നേരെഅടിക്കടിയായ് പൊഴിഞ്ഞൊഴുകുകിലും;കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താൻഎന്നെ അനുദിനം നടത്തിടുന്നു(2);-കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസിച്ച്അരുമ നാഥൻ പിമ്പേ യാത്ര ചെയ്താൽ;പുതുമന്നാ തന്നവൻ നിത്യവും പോറ്റിടുംപുതുനഗരത്തിൽ നാം ആനന്ദിക്കും(2);-

Read More 

പ്രത്യാശ വർദ്ധിച്ചീടുന്നേ

പ്രത്യാശ വർദ്ധിച്ചീടുന്നേഎന്‍റെ പ്രത്യാശ വർദ്ധിച്ചീടുന്നേനാഥനെ കാണുവാൻ നാടുവിട്ടു പോയിടുന്നനാളുകൾ എണ്ണിടുന്നു ഞാൻ -എന്‍റെ (2)ഈ ചൂടിൽ വാടുകില്ല ഞാൻഈ തീയിൽ വെന്തിടില്ല ഞാൻനാഥന്‍റെ കയ്യിലാണെൻ ജീവന്‍റെ നാളുകൾപാടും ഞാൻ യേശുവിനായി- എന്‍റെ (2)ആശ്വാസം നഷ്ടമാകിലുംഎന്‍റെ വിശ്വാസം വർദ്ധിച്ചീടുമേഅലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്അരികത്തു വന്നു ചേരുമേ- യേശു (2)വിട്ടിടും കൂട്ടു സോദരർതട്ടിമാറ്റിടും ബന്ധുമിത്രങ്ങൾവീഴാതെ താങ്ങുവാൻ എൻ വീട്ടിലെത്തുവോളവും കൂട്ടായെൻ യേശു ഉള്ളതാൽ- ഞാൻ (2)

Read More 

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെപ്രത്യാശ വർദ്ധിച്ചീടുന്നേ (2)നിത്യ ഭവനത്തിൻ വാസം ഓർത്താൽ എന്നിൽപ്രത്യാശ വർദ്ധിച്ചീടുന്നേ (2)യുദ്ധവും ഭൂകമ്പവും ഉയർന്നിടുന്നേ ജാതി തന്നെ ജാതിയോടു കലഹിക്കുന്നേ (2) മാനവരാകവെ നടുങ്ങിടുന്നേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…ദിനകരൻ ഇരുളുന്ന കാലമടുത്തേ ചന്ദ്രനും മങ്ങിടും നാളടുത്തേ (2) നക്ഷത്രങ്ങൾ പതിക്കുന്ന സമയമിത് കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…ആകാശത്തിൻ ശക്തികൾ ഇളകിടുമെ ഭുവിലെ പണികളും എരിഞ്ഞിടുമേ (2) പാപവഴിയിൽ വീണു നശിച്ചിടാതേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…

Read More 

പ്രത്യാശയിൻ തുറമുഖം

പ്രത്യാശയിൻ തുറമുഖം അതെൻ യേശുവിൻ പൊന്മുഖംനീതിയിൻ സൂര്യനെ അതിസുന്ദരനെഎത്ര നാൾ കാക്കേണമോ നാഥാ എത്ര നാൾ കാക്കേണമോഅഴലേറും ഈ ജീവിതംകഴിയും നേരം അടുത്തിതാമന്നനെ എതിരേൽക്കുവാൻഒരുങ്ങിടാം ദിനവും;-എന്നേശുവേ അറിഞ്ഞതോ എന്ന ആയുസ്സിൻ മഹാഭാഗ്യം നിൻ സ്നേഹം അവർണ്യമേ ഈ എഴ യോഗ്യയോ;-ആ കാൽവരി കുന്നിൻ രക്തം എൻ വീണ്ടെടുപ്പിൻ വിലയെ സ്വർപുര നാടത്തിൽനാം കാണും തിരുമുഖം;-

Read More 

പ്രത്യാശയോടെ നാം കാത്തിരുന്നിടാം

പ്രത്യാശയോടെ നാം കാത്തിരുന്നിടാംപ്രതിഫലം നമുക്കുണ്ട് അതു നിശ്ചയംപ്രിയന്‍റെ വരവിനായ് പാർത്തിരുന്നിടാംപ്രാണപ്രിയൻ വാനിൽ വരും അതു നിശ്ചയംആരെല്ലാം നമ്മെ വിട്ടുമാറി എന്നാലുംആരെല്ലാം എന്തെല്ലാം പറഞ്ഞെന്നാലുംആരാധന ഒട്ടും നാം കുറച്ചിടാതെആത്മ ശക്തിയോടെ നാം കാത്തിരുന്നിടാംസഹായഹസ്തങ്ങൾ നിന്നുപോയിടാംസോദരസ്നേഹവും തണുത്തുപോയിടുംസ്വർഗ്ഗീയ നാഥന്‍റെ സ്നേഹമേർത്തിടാംസ്വർഗ്ഗസീയോനിലേക്ക് യാത്രചെയ്തിടാംഅത്തിവൃക്ഷം തളിർക്കുന്നില്ല എങ്കിലുംമുന്തിരിവള്ളി അനുഭവം തന്നില്ലെങ്കിലുംഒലിവുമര പ്രയത്നം നിഷ്ഫലമായാലുംഎങ്കിലും യഹോവയിൽ ആനന്ദിച്ചിടാംനിലത്തിൻ ആഹാരം വിജയിച്ചില്ലെങ്കിലുംആട്ടിൻകൂട്ടം തൊഴുത്തിൽ നശിച്ചുപോയാലുംഗോശാലയിൽ കന്നുകാലി ഇല്ലെങ്കിലുംയഹോവയിൽ എന്നു നാം ആനന്ദിച്ചിടാം

Read More 

പ്രത്യാശയോടിതാ ഭക്തര ങ്ങുണരുന്നേ

പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേവന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യംലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽനിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻഎത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും;- പ്രത്യാ…രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ-നാളുതോറും നീ അവന്‍റെ സാക്ഷിയാകുന്നുണ്ടോമൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ചകഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ;- പ്രത്യാ…എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോനിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?സ്നേഹത്തിന്നാഴവും നീളമതിൻ വീതിയുംത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ;- പ്രത്യാ…പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടുംപാരിലാരും ചൂടിടാത്ത വാടാമുടി […]

Read More