Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

പുരുഷാരത്തിന്‍റെ ഘോഷം പോലെ

പുരുഷാരത്തിന്‍റെ ഘോഷം പോലെപെരുവെള്ളത്തിൻ ഇരച്ചിൽ പോലെതകർത്തയിടി മുഴക്കം പോലെഹല്ലേലുയ്യാ ആർത്തുകേൾക്കാം വേഗംഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…തലമുറയായ് കേട്ടിടുന്ന പ്രവചനം നിറവേറുംയുഗയുഗമായ് കാത്തിടുന്ന കർത്താവു വന്നിടുംഅന്നു സന്തോഷം മഹാ സന്തോഷംദൈവജനത്തിന് സന്തോഷംനിരനിരയായ് ചേർന്നിടുന്ന ദൈവജനം ആനന്ദിക്കുംഅണിയണിയായ് കൂടിവന്ന് ഹല്ലേലുയ്യാ പാടിടുംഅന്നു സന്തോഷം മഹാ സന്തോഷംദൈവജനത്തിന് സന്തോഷം

Read More 

പുത്തൻ അഭിഷേകം കർത്തൻ

പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നുശക്തിയോടെ തൻ സേവ ചെയ് വാൻരക്തത്താൽ കഴുകും രക്തത്താൽ ജയിക്കുംശക്തിയോടെ തൻ സേവ ചെയ് വാൻ(2)കൃപ വ്യാപരിക്കട്ടെ(2)ബലം ഏറ്റെടുക്കട്ടെ(2)കണ്ണുനീരിൻ താഴ്വര കടന്നീടുമ്പോൾമുൻമഴയാൽ അനുഗ്രഹം അയച്ചീടുന്നു(2)മേൽക്കുമേൽ ബലം തന്നു നടത്തീടുന്നുതോൽവയില്ലാതവൻ നടത്തീടുന്നു(2);-നരിയാണിയോളമല്ല മുട്ടോളമല്ലഅരയോളമല്ല ഈ ആത്മാവിൻ നദി(2)നീന്തിയിട്ടല്ലാതെ കടന്നീടാത്തഅഭിഷേകത്തിൻ നദി അയച്ചീടുന്നു(2);-അന്ധകാരം ഭൂമിയെ മൂടിടുമ്പോൾകൂരിരുട്ട് ജാതിയെ മൂടിടുമ്പോൾ(2)യഹോവ വെളിച്ചമായ് ഉദിച്ചിടുന്നുതന്‍റെ ശക്തി ഇതാ വീണ്ടും അയച്ചിടുന്നു(2);-ബാല്യക്കാരോ ക്ഷീണിച്ചു തളർന്നു പോകുംയൗവനക്കാരോ വേഗം ഇടറി വീഴും(2)യഹോവയെ കാത്തിടുന്നോർ ശക്തി പുതുക്കുംകഴുകൻപോലെ ചിറകടിച്ചുയരും(2);-

Read More 

പുത്തനെറുശലേം പട്ടണം അതെത്രമാം

പുത്തനെറുശലേം പട്ടണം അതെത്രമാം ശോഭിതം അക്കരെ കണ്ടിടും വേഗമായ് നിത്യമാം നാടിനെ സ്വർപ്പുരേ പളുങ്കുപോൽ ജീവനദിയും ഇരു കരയും ജീവനിൽ വൃക്ഷവും ദാഹവും ക്ഷീണവും ഇല്ലിനി നവ്യ ജീവ കനികളും ലഭ്യമാം;- കണ്ടിടും രാത്രി ഇല്ലാത്തൊരു നാടിനെ നാം വീക്ഷിക്കും സ്വർഗ്ഗീയ നാളതിൽ കർത്തനാം യേശുവിൻ ജ്യോതിസ്സാൽ സീയോൻ പട്ടണം ശോഭയാൽ മിന്നിടും;- കണ്ടിടും പൊൻമയമാകുന്ന വീഥിയും നല്ല തങ്കത്തെരുക്കളും കണ്ടിടും എന്നിനി ഞാനങ്ങു ചേർന്നിടും പ്രിയാ എന്നു നിൻ ശുദ്ധരെ ചേർത്തിടും;- കണ്ടിടും ലോകത്തിൽ നിന്ദിതരിന്നു […]

Read More 

പുത്തൻ യെരുശലേമേ ദിവ്യ

പുത്തൻ യെരുശലേമേ ദിവ്യഭക്തർതന്നാലയമെ തവനിഴലിൽപാർത്തിടുവാനടിയൻ അനുദിനവുംകാംക്ഷിച്ചു പാർത്തിടുന്നേനിർമ്മലമാം സുകൃതം തൻ പൊന്നൊളിയാർന്നമരുമിടംകാംക്ഷിച്ചു പാർത്തിടുന്നേ പുരമിതിനെകാംക്ഷിച്ചു പാർത്തിടുന്നേനിന്നടിസ്ഥാനങ്ങളോ പ്രഭചിന്തുന്ന രത്നങ്ങളാം ശബളനിറംവിണ്ണിനു നൽകിടുന്നു നയനസുഖംകാണ്മവർക്കേകിടുന്നു;-പന്ത്രണ്ടു ഗോപുരങ്ങൾ-മുത്തുപന്ത്രണ്ടു കൊണ്ടുതന്നെ-മുദമരുളുംതങ്കമെ വീഥിപാർത്താൽ-സ്ഫടികസമംതങ്കവോർക്കാനന്ദമേ;-വേണ്ടാ വിളക്കവിടെ-സൂര്യചന്ദ്രരൊ വേണ്ടൊട്ടുമേ പരമസുതൻതന്നെയതിൻ വിളക്കു-പരമൊളിയാൽശോഭിച്ചിടുന്നീപ്പുരം;-അന്ധതയില്ലാനാടെ-ദൈവതേജസ്സു തിങ്ങും വീടെ-തവ സവിധെവേഗത്തിൽ വന്നുചേരാൻമമ ഹൃദയം ആശിച്ചു കാത്തിടുന്നേ;-സൗഖ്യമാണെന്നും നിന്നിൽ ബഹുദുഃഖമാണല്ലോ മന്നിൽ ഒരു പൊഴുതുംമൃത്യുവില്ലങ്ങു വന്നാൽ കരുണയെഴുംക്രിസ്തുവിൻ നന്മ തന്നാൽ;-പൊന്നെരുശലേമമ്മേ-നിന്നെസ്നേഹിക്കും മക്കൾ നമ്മെതിരുമടിയിൽ ചേർത്തു കൊണ്ടാലും ചെമ്മേനിജതനയർക്കാലംബമായോരമ്മെ;-

Read More 

പുത്തനാം യെറുശലേമിൽ എത്തും

പുത്തനാം യെറുശലേമിൽ എത്തും കാലമോർക്കുമ്പോൾഇദ്ധരയിൽ ഖേദമെല്ലാം മാഞ്ഞുപോകുന്നേകഷ്ടത പട്ടിണിയിയില്ലാത്ത നാട്ടിൽ നാംകർത്താവൊരുക്കുന്ന സന്തോഷ വീട്ടിൽ നാംതേജസ്സേറും മോഹനകിരീടങ്ങൾ ധരിച്ചു നാംരാജരാജനേശുവോടുകൂടെ വാഴുമേ;-നീതിസൂര്യ ശോഭയാലെന്നല്ലലിരുൾ മാറിടുംഭീതിയുമനീതിയുമങ്ങില്ല ലേശവുംസന്തോഷശോഭനം ആ നല്ലനാളുകൾലോകം ഭരിച്ചിടും കർത്താവിനാളുകൾശോകം രോഗം യുദ്ധം ക്രുദ്ധജാതികളിൻ വിപ്ളവംപോകുമെല്ലാമേശുരാജൻ ഭൂവിൽ വാഴുമ്പോൾ;- പുത്ത…സത്യശുദ്ധപാതയിൽ നടന്നുവന്ന ശുദ്ധന്മാർവീണ്ടെടുക്കപ്പെട്ട സർവ്വദൈവമക്കളുംഉല്ലാസഘോഷമായി സീയോനിൽ വന്നിടുംദുഃഖം നെടുവീർപ്പും സർവ്വവും തീർന്നിടുംനിത്യ നിത്യ സന്തോഷം ശിരസ്സിൽ ഹാ വഹിച്ചവർനിത്യതയ്ക്കുള്ളിൽ മറയും തീരും കാലവും;- പുത്ത…

Read More 

പുത്താനെരു ശലേമിലെൻ നാഥൻ

പുത്തനെരുശലേമിലെൻ നാഥൻകല്യാണ വിരുന്നിൽആമോദത്തോടണഞ്ഞു ഞാൻആത്മാവിൽ ഗീതം പാടിടുംChorusവിൺദൂതർ വാഴ്ത്തും കാന്തന്‍റെ ചാരേ അണഞ്ഞു നില്ക്കും ഞാൻആ നല്ല നാൾകൾ ഓർക്കു മ്പോൾആത്മാവിൽ ഉള്ളം തുള്ളുന്നേഇല്ല ദുഃഖം വിലാപവുംതൻ ചാരെ ചേർന്നു വാഴുമ്പോൾആണികളേറ്റ പാണിയാൽഅൻപിൽ കണ്ണീർ തുടച്ചീടും;- വിൺ…നിത്യ നൽ രാജ്യമോർക്കുമ്പോൾഇന്നുള്ള കഷ്ടം നീങ്ങിപ്പോംകഷ്ടങ്ങളേറ്റ നാഥനായ്ഇമ്പമായ് നാൾ കഴിച്ചിടാം;- വിൺ…ഇന്നു നാം ചെയ്യും വേലകൾകണ്ണീരിൽ തികച്ചീടുകിൽഅന്നാൾ തൻ സാന്നിധിയിൽ നാംകണ്ടീടും കിരീടങ്ങളായ്;- വിൺ…നിൻ പേർക്കായ് നാഥൻ ക്രൂശതിൽഏറ്റ വൻ കഷ്ടം മോർത്തെങ്കിൽഇത്ര വൻ സ്നേഹം തള്ളി നീപാപത്തിൽ നാൾ […]

Read More 

പ്രിയൻ വന്നിടും വേഗത്തിൽ

പ്രിയൻ വന്നിടും വേഗത്തിൽ എന്നെ തന്നരികിൽ ചേർക്കുവാൻ എന്നെ വീണ്ടെടുത്ത സ്നേഹം ഓർക്കുമ്പോൾ നന്ദിയാലെനുള്ളം നിറഞ്ഞീടുന്നു പാരിലെറ്റം നിന്ദ്യനായ് ഞാൻ തീർന്നാലും ഇല്ല എന്നെ കൈവിടില്ല എൻപ്രിയൻ എത്രയോ പ്രയാസമെന്നിൽ വന്നാലും ഇല്ല ഞാൻ പതറുകില്ല യാത്രയിൽ എന്‍റെ വേദനകൾ എല്ലാം തീർന്നിടും പ്രിയൻ സന്നിധിയിൽ ചെന്ന് ചേരുമ്പോൾ സ്വർഗ്ഗരാജ്യെ വീടെനിക്കൊരുക്കി താൻ ആ ഭവനേ എന്നെ പാർപ്പിച്ചിടുവാൻ വാനമേഘേ ദൂതരുമായ് വന്നിടും ആ സമയം ഞാൻ പറന്നു പോയിടും

Read More 

പ്രിയൻ വരും നാളിനിയധികമില്ല

പ്രിയൻ വരും നാളിനിയധികമില്ലസീയോൻപുരം നമുക്കിനിയകലമല്ലഓട്ടം തികച്ചു നാം അക്കരെ നാട്ടിൽഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽഒരു നാളിൽ നാമണഞ്ഞിടുമ്പോൾഓടിപ്പോയിടും വിനകളെല്ലാം;-അവന്നായിന്നു നിന്ദകൾ സഹിച്ചുംഅപമാനങ്ങൾ അനുഭവിച്ചുംഅവൻ വേലയിൽ തുടർന്നിടുന്നുഅന്നു തരും താൻ പ്രതിഫലങ്ങൾ;-ഇരുളാണിന്നു പാരിതിലെങ്ങുംഇവിടില്ലൊരു സമാധാനവുംപരനേശുവിൻ വരവെന്നിയേപാരിൽ നമുക്കു വേറാശയില്ല;-അന്ത്യ നാളുകളാണിതെന്നറിഞ്ഞ്ആദ്യ സ്നേഹത്തിൽ നമുക്കിനിയുംതിരു നാമത്തിൻ മഹിമകൾക്കായ്തീരാം താൻ പാരിൽ തരും നാളുകൾ;-

Read More 

പ്രതിഫലം തന്നീടുവാൻ യേശുരാജൻ

പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻഅധികമില്ലിനിയും നാളുകൾനമ്മുടെയാധികൾ തീർന്നിടുവാൻദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ-വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻനടുവാനതിൽ ദൂതരുമായ്;-തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെതിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെകണ്ണുനീർ തുടച്ചീടുവാൻ;-സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെവന്നു ബന്ധിതരാക്കിയധർമ്മികളാമ-വർക്കന്തം വരുത്തീടുവാൻ;-വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതംപരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലുംസ്ഥാപിതമാക്കിടുവാൻ;-കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയുംപിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാംനിത്യതയിൽ മറയും;-

Read More 

പ്രിയൻ വരുമ്പോൾ അവന്‍റെകൂടെ

പ്രിയൻ വരുമ്പോൾ അവന്‍റെകൂടെ പറന്നുപോയാൽ മതിയെനിക്ക്പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്ഉലകസുഖം വേണ്ടെനിക്ക് മനുഷമാനം വേണ്ടെനിക്ക്പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-അനുദിനവും പരിപൂർണ്ണമാം പരിശുദ്ധി നീ തരണേ പ്രിയാപറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-ജയമെടുപ്പാൻ വേണ്ടതായ അമിതബലം തരണേ പ്രിയാപറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-

Read More