നാഥൻ നന്മയും കരുണയും ഞാൻ
നാഥൻ നന്മയും-കരുണയും ഞാൻ ഓർക്കുമ്പോൾനന്ദികൊണ്ടെൻ ഉള്ളം നിറഞ്ഞീടുന്നേവൻകൃപകളനുദിനം ഞാൻ ധ്യാനിച്ച്മന്നിൽ മറഞ്ഞീടും ഒരു നാൾനന്മയല്ലാതൊന്നുമവൻ ചെയ്തില്ലനന്ദിചൊല്ലി തീരുവാൻ അസാധ്യമാംഉള്ളതെല്ലാം പൂർണ്ണമായ് തന്നീടുവാൻഉള്ളമെന്നെ നിർബന്ധിച്ചിടുന്നതാൽ;-ലോക വൈരികൾ വർദ്ധിച്ചു വന്നാലുംഭൂമിയും ആകാശവും മാറീടിലുംവാക്കു മാറുകില്ല നല്ല സ്നേഹിതൻഎന്‍റെ ചാരെ എന്നു-മുള്ളവൻ;-നിന്ദ പാത്രമായ് ഞാൻ കണ്ണുനീരിലായാലുംനന്ദിയോടെ നാഥനായി ജീവിക്കുംനാടും വീടും വിട്ടിടേണ്ടി വന്നാലുംനാഥൻ കയ്യിലെന്‍റെ ജീവൻ പൂണ്ണമായ്;-
Read Moreനന്മയ്ക്കായ് എല്ലാം ചെയ്യും നല്ല
നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേനിന്‍റെ ഉള്ളറിയുവാൻ എന്‍റെ ഉള്ളം തുറക്ക(2)കണ്ണുനീരിൻ താഴ്വരയിൽ കീർത്തനമായ് മാറിടും നീ കഷ്ടപ്പാടിൻ കുന്നുകളെ നേർവഴിയായ് മാറ്റിടും നീ അന്ധകാരമാർഗ്ഗമതിൽ ഞാനലയുമ്പോൾ ബന്ധുരമാം ദീപമായി തീർന്നിടും നീ;-മിത്രമായ് നടിച്ചവരും പരിഹസിച്ചാലുംശത്രുക്കൾ മുമ്പാകെ നീ വിരുന്നൊരുക്കുന്നു ഘോരമാം മരുഭൂമിയിൽ ഞാൻ നടക്കുമ്പോൾ നീരുറവ എനിക്കു വേണ്ടി നീ തുറക്കുന്നു;-മുള്ളുകൾ നിറഞ്ഞവഴി ഞാൻ നടക്കുമ്പോൾഉള്ളം കയ്യിൽ എടുത്തെന്നെ നീ വഴി നടത്തുന്നു നല്ലതല്ലാതൊന്നുമില്ല ചൊല്ലുവാനിനി ഉള്ളതെല്ലാം ദാനമല്ലോ നിൻ ദയയല്ലോ;-
Read Moreനാഥൻ വരാറായി ഓ നാം
നാഥൻ വരാറായി ഓ…നാം വേഗമൊരുങ്ങീടാംദീപം തെളിക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംഎണ്ണ നിറയ്ക്കാറായ് ഓ..നാം വേഗമൊരുങ്ങീടാംആർപ്പുവിളി കേൾക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…നിന്ദകൾ തീരാറായ് ഓ…നാം വേഗമൊരുങ്ങീടാംകണ്ണുനീർ തോരാറായ് ഓ…നാം വേഗമൊരുങ്ങീടാം;- നാഥൻ…മരിച്ചവർ ഉയിർക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംവേളി കഴിക്കാറായ് ഓ… എന്നെവേളി കഴിക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…
Read Moreനന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
നന്മയല്ലാതൊന്നും ചെയ്തിടാത്തവൻതിന്മയാകെവെ മായിക്കുന്നവൻപാപമെല്ലാം മറക്കുന്നവൻപുതുജീവൻ എന്നിൽ പകരുന്നവൻയേശു യേശു… അവനാരിലും വലിയവൻയേശു യേശു… അവനാരിലും മതിയായവൻദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വംനന്മയ്ക്കായ് ഭവിച്ചിടുന്നുതിരുസ്വരം അനുസരിച്ചാൽനമുക്കൊരുക്കിടുമവനഖിലംകൃപ നൽകിടുമെ ബലമണിയിക്കുമേ(2)മാറാ മധുരമായ് മാറ്റിടുമേ;-ഇരുൾ നമ്മെ മൂടിടുമ്പോൾലോക വെളിച്ചമായവനണയുംരോഗികളായിടുമ്പോൾ സൗഖ്യദായകനവൻ കരുതുംഅവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2)നമ്മെ നിറച്ചിടും അനുദിനവും;-കണ്ണുനീർ താഴ്വരകൾജീവ ജലനദിയാക്കുമവൻലോകത്തിൻ ചങ്ങലകൾമണിവീണയായ് തീർക്കുമവൻസീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ (2)സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ;-
Read Moreനാഥൻ വരവിന്നായുണർന്നീടുവിൻ
നാഥൻ വരവിന്നായുണർന്നീടുവിൻ; അന്ത്യനാളിൽ വാനിൽ വരും യേശു നാഥൻ വരവിന്നായുണർന്നീടുവിൻ ലക്ഷങ്ങളിലുമത്തമനാമെന്‍റെ പ്രിയ മണവാളൻ ലക്ഷണങ്ങൾ തികഞ്ഞുള്ള തന്‍റെ പ്രിയയെ കാണാനായി മോക്ഷമാർഗെ വാഹനത്തിൽ കോടിദൂതസേനയുമായി ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനെപ്പോൽ;- മുമ്പു തന്‍റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായി അൻപു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു;- എണ്ണയില്ലാക്കന്യകമാരെണ്ണ-മില്ലാതുണ്ടിപ്പോൾ എണ്ണ വാങ്ങി വരാനായിട്ടെല്ലാവരു-മൊരുങ്ങിൻ എണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ;- കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടൻമാർക്കുള്ളോഹരി ദുഷ്ടനാകും സേറ്റനെപ്പോലഗ്നികൂപമവർക്കു […]
Read Moreനന്മയെല്ലാം നൽകീടുന്ന
നന്മയെല്ലാം നൽകീടുന്നനല്ലൊരു യേശു നാഥൻതൻ വഴിയെ പിൻഗമിച്ചാൽആനന്ദം നിത്യമാകുംപൊൻവെള്ളിയിൽ ശ്രേഷ്ഠനായസൂര്യ തേജോമയൻവെൺമ വസ്ത്ര ധാരിയായയേശു തമ്പുരാനെആട്ടിൻ കൂട്ടം തെറ്റിപോയവൻ ഞാൻഏകനായ് ഭൂമിയിൽനല്ലിടയനായ യേശുഎന്നെയും തേടി വന്നുക്രൂശുമായ് പോകും നേരംഎന്നെ തിരഞ്ഞവൻകഷ്ടതകൾ ഏറ്റതെല്ലാംഎന്‍റെ രക്ഷക്കായിഎന്നെ തന്നെ യാഗമായിതിരുമുമ്പിൽ ഏകിടുന്നുവേറെയൊന്നും നൽകാനില്ലേഞാൻ എന്നും നിന്‍റെതല്ലേ
Read Moreനന്ദിയാൽ നിറഞ്ഞു മനമെ
നന്ദിയാൽ നിറഞ്ഞു മനമെ നന്മ നിറഞ്ഞ മഹോന്നതനാം (2) യേശു രാജനെ എന്നും സ്തുതിപ്പിൻ ശൂന്യതയിൻ നടുവിൽ ജീവനും ഭക്സിക്കും വേണ്ടതെല്ലാം (2) ക്ഷേമമായേകിയെന്നെ ജയത്തോടെ നടത്തിയതാൽ(2);- നന്ദിയാൽ ഗോതമ്പ് പോലെന്നെയും പാറ്റീടുവാൻ ശ്രത്ര ശ്രമിച്ചീടുമ്പോൾ (2) താളടിയാകെതെന്‍റെ വിശ്വാസം കാത്തതിനാൽ (2);- നന്ദിയാൽ അസാദ്ധ്യമായതെല്ലാം കർത്താവു സാദ്ധ്യമായ് മാറ്റിയല്ലോ(2) അത്യന്തം കൈപ്പായതോ സമാധാനമാക്കിയല്ലോ(2);- നന്ദിയാൽ
Read Moreനന്ദിയാൽ പാടിടുവോം നന്ദിയാൽ
നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം നല്ലവനേശു നൽകിയ എല്ലാ ദാനങ്ങളോർത്തു നിത്യം അതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മ ജീവിപ്പിച്ചേശുവോടെ പ്രവൃത്തിയാലല്ല വിശ്വാസത്താൽ കൃപയെ മാകൃപയെ-..(2)- വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ- മഹിമയെ കാണിപ്പാനായ് ഉയർപ്പിച്ചു വ്യാപാരശക്തിയാൽ ഇരുത്തി സ്വർഗ്ഗത്തിൽ-..(2) ഉന്നത വിളികേട്ടു വന്നവരെ-അതിൽ അറിവാനോടീടുവിൻ തന്നിടും അളവില്ലാ നന്മകൾ ഇന്നിലും തന്നിലെ-…(2) ജീവനെ ത്യാഗം ചെയ്ത പലർ കർത്ത സേവയിൽ മരിച്ചു ചേർന്നു നാം അവരോടുകൂടെ പോർക്കളെ നിന്നീടാം-…(2)
Read Moreനന്ദിയാൽ സ്തുതി പാടാം എന്നേശു
നന്ദിയാൽ സ്തുതി പാടാം എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം -(2) നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ ഇന്നുമെന്നും മതിയായവൻ (2) ചെങ്കടൽ സമമായ ശോധനകളിൽ ദൂതന്മാർ നിന്മുമ്പിൽ പോകുന്നു വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ ചെങ്കടൽ പിളർന്നു മാറിടും-… യെരിപ്പോ മതിലും മുമ്പിൽ വന്നാലും യേശു നിന്‍റെ മുൻപിൽ പോകുന്നു കലങ്ങിടാതെ പതറിടാതെ തികളാൽ തകർന്നുവീഴും-… ദേഹം ദേഹി ആത്മാവും തളർന്നിടും വേളയിലും സ്തുതിഗീതങ്ങൾ പാടിടുമ്പോൾ കർത്താവു ബലം തന്നീടും-…
Read Moreനന്‍റിയാൽ തുതിപാട് നാം യേസുവേ
നന്‍റിയാൽ തുതിപാട് – നാം യേസുവേനാവാൽ എന്‍റും പാട്വല്ലവർ നല്ലവർ പോതുമാനവർവാര്‍ത്തയിൽ ഉണ്‍മയുള്ളവർഎരികോമതിലും മുന്നെ വന്താലും യേശു ഉന്തൻ മുന്നെ സെല്‍കിരാർകലങ്കിടാതെ തികയ്ത്തിടാതെതുതിയിനാൽ ഇടിന്തുവീഴും;-സെങ്കടൽ നമ്മെ സുള്‍ന്തുകൊണ്ടാലും ശിലുവയിൽ നിഴലുണ്ട്പാടിടുവോ തുതിത്തിടുവോംപാതൈകള്‍ക്കിടയ്ത്തുവിടും;-കോലിയാത്ത് നമ്മെ എതിര്‍ത്ത്വന്താലും കൊഞ്ചവും ഭയം വേണ്ടാംയേശുയെന്നും നാമം ഉണ്ട്ഇന്‍റേ ജയിത്തിടുവോം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വന്നോളിൻ സോദരരെ നിങ്ങൾ
- ജീവ പുസ്തകത്തിൽ ജീവ പുസ്തകത്തിൽ
- പുകഴ്ത്തിടാം പുകഴ്ത്തിടാം
- ഇന്നു കണ്ട മിസ്രയേമ്യനെ കാണുക
- യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ്

