നാഥാ ചൊരിയണമേ നിൻകൃപ
നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾപാവനമാം നിൻ പരിശുദ്ധനാമം;വാനിലും ഭൂവിലും മേലായ നാമം(2)ഉന്നതനേശു നാമം;- നാഥാ…പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻകാത്തിരുന്നീടാൻ കാഴ്ചയേകുക;വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)ശക്തി നല്കീടുക;- നാഥാ…ഉന്നത ദേവാ നിൻ വചനങ്ങൾഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;ഉള്ളങ്ങളെ ഉണർത്തീടണേ(2)സർവ്വവല്ലഭനേ;- നാഥാ…
Read Moreനാഥാ എൻ നാഥാ നീ ഇല്ലാതെ
നാഥാ എൻ നാഥാ, നീ ഇല്ലാതെഞാൻ എന്തു ചെയ്യും എന്‍റെ തമ്പുരാനെനിൻ തിരു സാന്നിദ്ധ്യം കൂടില്ലാതെഎന്നെ ഏകനായ് വിട്ടീടല്ലേനിന്‍റെ പക്കൽ ജീവമൊഴിയുണ്ടല്ലോനിന്നെ വിട്ട് അടിയൻ എങ്ങു പോകും(2)ഞാൻ എന്‍റെ നാഥനെ കാത്തിരിക്കുംതിരു പാദപീഠത്തിൽ അമർന്നിരിക്കും(2)തിരുമുഖത്തേക്ക് ഞാൻ നോക്കുന്നപ്പാ…എന്നെ അനുഗ്രഹിക്കാതെ നീ പോയിടല്ലേ(2)തമ്പുരാനെ… ഉടയോനേ…എൻ പിതാവേ… യജമാനനേ…(2)എന്‍റെ ഏക ആശ്രയം നീഎന്‍റെ ശൈലം സങ്കേതം നീ (2)പുതുശക്തിയോടെ ഞാൻ എഴുന്നേൽക്കുവാൻനിൻ ആത്മബലം എനിക്കേറെ വേണം(2)തമ്പുരാനെ… ഉടയോനേ…എൻ പിതാവേ… യജമാനനേ …(2)എന്‍റെ ഏക ആശ്രയം നീഎന്‍റെ ശൈലം സങ്കേതം നീ […]
Read Moreനാഥാ എൻ ഉള്ളം നിന്നിലേക്ക്
നാഥാ എൻ ഉള്ളംനിന്നിലേക്ക് ഉയർത്തിടുന്നുപ്രീയനെ എൻ കാൽകൾനിൻ സാന്നിധേ ഉറപ്പിക്കുന്നു.നിന്നെ കാത്തിരിക്കും അടിയൻലജ്ജിച്ചു പോവുകയില്ല.എൻ വിജയത്തിൻ കൊടിയേനിന്‍റെ കൃപയാൽ ഉയർത്തിടും ഞാൻനാഥാ എൻ…നിന്‍റെ വഴികൾ എന്നെ അറിയിക്കണമേനിന്‍റെ മൊഴികൾ എന്നെ നയിക്കേണമേ(2)ഇരുൾ നിറയും ജീവിത വഴിയിൽകനൽ എരിയും നോവിൻ മരുവിൽഓരോ ദിനവും അങ്ങിൽ പ്രത്യാശ വെക്കാൻഎന്നെ നീ സൗമ്യനാക്കൂ;- നാഥാ എൻ…എന്‍റെ നിലവിളി അങ്ങിൽ ചേർക്കേണമേഎൻ പ്രാർത്ഥനയിൽ ശബ്‌ദം കേൾക്കേണമേഎൻ ഹൃദയം ക്ഷീണിക്കുമ്പോൾഎൻ കാലുകൾ ഇടരും നേരംഓരോ ദിനവും അങ്ങേ മറവിൽ വസിപ്പാൻഎന്നെ നീ യോഗ്യയാക്കൂ;- നാഥാ […]
Read Moreനാഥാ ഇന്നു നിൻ തിരുസന്നിധേ
നാഥാ ഇന്നു നിൻ തിരുസന്നിധേകുഞ്ഞുങ്ങൾ ഞങ്ങൾ വന്നിടുന്നു (2)അനുഗ്രഹിക്കൂ നാഥാ കൃപ ചൊരിയൂഈ നിൻ മക്കളിൻമേൽ (2)തകർന്ന മതിലുകളേ പണിതുയർത്തീടാൻകരങ്ങൾക്കു ബലമേകിടൂ (2)നിൻ ഹിതംപോൽ പണിതുയർത്തീടാൻകൃപ ചൊരിയൂ നാഥാ കൃപചൊരിയൂ (2);- നാഥാ…ശത്രുവിൻ തന്ത്രങ്ങൾ ഏറിടുമ്പോൾനിന്ദിതപാത്രരായ് തീർന്നിടാതെ (2)എഴുന്നേറ്റു പണിതുയർത്തിടുവാനായികൃപ ചൊരിയൂ നാഥാ കൃപ ചൊരിയൂ(2);- നാഥാ…
Read Moreനാഥാ നന്ദി നാഥാ നന്ദി യേശുനാഥാ
നാഥാ നന്ദി നാഥാ നന്ദിയേശുനാഥാ നന്ദിനിൻ സാന്നിധ്യം നിൻ സാമിപ്യംഏകും നാഥാ നന്ദി(2)വേണം നാഥാ വേണം നാഥായേശു നാഥാ അങ്ങേനിൻ സാന്നിധ്യം നിൻ സാമിപ്യംവേണം നാഥാ അങ്ങേ(2)കാൺക നീയും കാൺക നീയുംയേശുവേ നീ കാൺകതൻ സാന്നിധ്യം തൻ സാമിപ്യംഏകും നാഥനെ കാൺക(2)പോക നാമും പോക നാമുംതൻ ക്രൂശുമേന്തി പോകുകതൻ നാമത്തിൽ തൻ ആത്മാവിൽയേശുവിനായി പോക(2)നേടാം നാമും നേടാം നാമുംഈ ലോകത്തെ നാം നേടിടാംഈ നാഥനായി ഈ താതനായിലോകത്തെ നാം നേടാം(2)
Read Moreനാഥാ നിൻ നാമം എത്രയോ ശ്രേഷ്ഠം
നാഥാ നിൻ നാമം എത്രയോശ്രേഷ്ഠം മഹോന്നതംസൗരഭ്യം തൂകും തൈലം പോൽരമ്യം മനോഹരംതാവക നാമം പാപിക്കുനല്കുന്നു സാന്ത്വനംസ്വൈര്യനിവാസം കണ്ടതിൽമേവുന്നു നിൻ ജനംനിന്നെയുൾത്താരിൽ ഓർക്കയെൻഉള്ളതു കൗതുകംധന്യമെൻ കൺകൾ കാണുകിൽനിൻ തൃ-മുഖാംബുജംനിൻ ആത്മസാന്നിധ്യം തുലോംആശ്വാസ കേതുകംദൃശ്യ സംസർഗം വിശ്രമംമാമക വാഞ്ചിതംദുഃഖിതരിൻ പ്രത്യാശ നീപാപികൾക്കാശ്രയംസാധുക്കളിൻ സന്തോഷവുംനീ താൻ നിസംശയംവിസ്മയം നീ ഈ സാധുവേസ്നേഹിച്ചതീ ദൃശ്യംസ്നേഹിക്കും ആയുരന്തം ഞാൻനിന്നെ അന്യാദൃശ്യംസ്നേഹ പയോനിധേ കൃപാ സാഗരമേ സ്തവംയേശുമഹേശ തേ ബഹുമാനം സമസ്തവും
Read Moreനാഥാ നിൻ സന്നിധെ വന്നിടുന്നു
നാഥാ നിൻ സന്നിധെ വന്നിടുന്നു എന്നെ നിൻ പാദപീഠെ സമർപ്പിക്കുന്നു നീയെന്നെ പേർ ചൊല്ലി വിളിക്കുന്നതോർത്തു ഞാൻകൊതിയോടെ കാത്തിടുന്നുകാഹള നാദത്തിനായി ഓർത്തിരുന്നുകാതുകൾ നിൻ വിളിക്കായ് കാന്താ നിൻ കാഹളം മുഴക്കേണമേ അപ്പോളെൻ ദുരിതങ്ങൾ തീർന്നീടുമേനിൻ സന്നിധെ വേഗം ഞാൻ പറന്നീടുമേജീവിത ഭാരങ്ങൾ ഏറിയപ്പോൾമനം നൊന്തു നീറിയപ്പോൾജീവനും നന്മയും നല്കിയെന്നെ സ്വാന്തനമായി മരുവിൽ നടത്തി എന്നിൽ സ്വർഗ്ഗീയ സന്തോഷം നിറഞ്ഞൊഴുകിവേഗത്തിലെന്നെ ചേർത്തീടുവാൻ വരുമെന്നുരച്ചവനെ വന്നു നിൻ രാജ്യമതിൽ വാഴുവാൻ കൊതിയോടെ കാത്തീടുന്നെന്നേശുവേ നിൻ കാന്തയായ് സ്വർഗ്ഗീയ വീടിനുള്ളിൽ
Read Moreനന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും കടലോളങ്ങൾക്കവൻ അതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കുംനിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാനവൻ നമ്മെ പിടിച്ചതിനാൽ ബലമേറും ഗോപുരമതിൽ അണയും നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ നിനക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ […]
Read Moreനാഥൻ നടത്തിയ വഴി കളോർത്താൽ
നാഥൻ നടത്തിയ വഴികളോർത്താൽമമ ഹൃദയം തുടിച്ചിടുന്നുകർത്തൻ കരുതിയ സ്നേഹമോർത്താൽമമ കൺകൾ നിറഞ്ഞിടുന്നുഎന്നെ പോറ്റുന്നതും നന്നായ് പുലർത്തുന്നതുംനിന്‍റെ അത്ഭുത സ്നേഹമല്ലോ(എന്നാളും)കാലത്തു ഞാൻ കൺ തുറന്നിടുമ്പോൾതിരുമുഖമെന്നിൽ നിറയുന്നല്ലോഅന്തിയിലും മിഴി പൂട്ടിടുമ്പോൾനിന്‍റെ കൃപയെന്നെ പൊതിയുന്നല്ലോനേരം പുലരുമ്പോഴും വൈകി അണയുമ്പോഴുംഎൻ ശരണം നിൻ തിരുചരണം;- നാഥൻ…ആരുമില്ലാതെ ഞാൻ കരഞ്ഞിടുമ്പോൾതിരുമാർവ്വിടം എനിക്കഭയംസ്നേഹിതർ എൻ വഴി പിരിയുമ്പോൾതിരുസന്നിധി ആശ്രയവുംകരം കുഴഞ്ഞിടാതെ പാദം തളർന്നിടാതെകാന്തൻ കൃപയോടെ നടത്തുന്നല്ലോ(2);- നാഥൻ…
Read Moreനന്മകൾ മാത്രം ചെയ്യുന്നവൻ തിന്മകൾ
നന്മകൾ മാത്രം ചെയ്യുന്നവൻതിന്മകൾ ഒന്നും ചെയ്കയില്ലാലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടെന്നാൽധൈര്യപ്പെടുവിനെന്ന് അരുളിയോനേഎൻ യേശു രാജനേഎൻ യേശു കർത്തനെഎൻ ജീവൻ യേശുവേഎൻ പ്രാണ നാഥനേദൈവത്തോടുള്ള സമത്വം വിട്ട്താണ ഭൂവിൽ അവതരിച്ച്എന്നെ നേടുവാൻ വന്നവനേഎന്‍റെ രക്ഷകൻ നീ മാത്രമേ;-പാപവും ശാപവും നീക്കുവാനായ്എൻപേർക്കായി യാഗമായ് തീർന്നവനേമരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ച്ഇന്നും എനിക്കായി ജീവിക്കുന്നു;-വിശുദ്ധരേ ചേർപ്പാൻ വന്നീടുമെന്ന്വാഗ്ദത്തം ചെയ്ത നല്ല നാഥനേകാന്തൻ വരവിനായ് ഒരുങ്ങീടും ഞാൻജീവകിരീടം ഞാൻ പ്രാപിച്ചിടുമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവത്താൽ അസാധ്യ മായതൊന്നു
- ഒരിക്കൽ ഞാൻ പറന്നുയരും
- സാറാഫുകൾ ഭക്തിയോടെപ്പോഴും
- അൻപിൻ രൂപി യേശുനാഥാ
- രക്ഷകനേശുവെ വാഴ്ത്തി

